സുകുമാരൻ ചാലിഗദ്ധ

നി ഞാനൊരിക്കലും ചിരിക്കില്ല.

ചിലന്തിക്കാടിനകത്തെ മുള്ളിൽ മുട്ടില്ല
മുല്ലകൾ പൂപ്പിച്ച പക്ഷിയെ ഞാനങ്ങ്
രാത്രിയിൽ ഉറങ്ങാനും വിട്ടില്ല കാറ്റേ
കാറ്റ കാറ്റേ കാറ്റേ കാറ്റേ
കടലിലും കരയിലും
തളിർത്തിട്ട നാരുകൾ
നാളേക്കായി വേർത്തൊരു
പുഴയൊരുക്കി...

മണ്ണിൽ വിരിഞ്ഞൊരാ പൂമരച്ചെടിയിലെ
പൂമ്പാറ്റച്ചിറകുകൾ മാറിയപ്പം
ഞാനൊരൂ ചൂണ്ടൽ കൊളുത്തില്
ഒരു കിലോ മീനെ പിടിച്ചുവെച്ചു.

ഞാനൊറ്റയ്ക്കൊരു തണലിൽ
വെയിലിന്റെ അളവ് നോക്കുകയായിരുന്നു.

ഞാനൊന്ന് ഉറങ്ങട്ടെ...
ഇപ്പം ഒരു നിലാവുദിച്ച്
നേരം വെളുക്കുമ്പം
പക്ഷി കരഞ്ഞാൽ ഞാനുണരും....

അളവ് തെറ്റി കേട്ടോ
8.30 AM ആയി
ഉറങ്ങിപ്പോയതുകൊണ്ട്
ഒരു സാധനം കൊടുക്കാൻ മറന്നു.

കാറ്റേ കാറ്റേ കവിളിൽ കൂവിയ
കൂവലിൽപൊരി പൊരി
പൂവെണ്ണ തേച്ച് കടുകരി പൊട്ടിച്ച്
പൂരമാക്കി ...
ഡം ഡം ഡം ഡം

പാമ്പിന്റെ കൊഞ്ചലും
കുലുക്കുമരങ്ങളും
ദൂരങ്ങൾ തേടി യാത്ര പോയി
തുമ്പികൾ മേഞ്ഞാരു
മഴക്കാറുവീട്ടിൽ ഞാനും
തനിച്ചുറങ്ങിപ്പോയി...

കുമ്പളപ്പൂവുകൾ
വേദന തന്നിട്ട്
നേരെ കിക്കില് ഊതിവിട്ടു
ഊഞ്ഞാലും കണ്ടില്ല
ആനെയെ കണ്ടില്ല
മാന് മണത്തിട്ട പുല്ല് കണ്ടു.

കണ്ടു.

എന്നിട്ട്.

ഒന്നുമില്ല.


Summary: Kandu, a Malayalam poem written by Sukumaran Chaligadha and published in Truecopy Webzine packet 276.


സുകുമാരൻ ചാലിഗദ്ധ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments