വിനോദ് കുമാർ കടമക്കുടി

കാണുമ്പോൾ ഓലയുരിഞ്ഞ
തുമ്പുകൾ കെട്ടി
വളയം കോർത്തെടുത്ത
ദ്യശ്യഭംഗിയുള്ള
രണ്ടീർക്കിൽ.

ജനാധിപത്യമെന്നും
മതേതരത്വമെന്നും
ദേശീയതയും
അഖണ്ഡതയുമെന്നും
സഹിഷ്ണുതയും
സാഹോദര്യവുമെന്നുമൊക്കെ
നിങ്ങളതിനെ വിളിക്കുമെന്ന്
രക്ഷപ്പെടാനും
ചാകാനുമാകാതെ
ചെകിള പിളർത്തി
കൊരവള്ളി തുളച്ച്
കോർത്തെടുത്ത
അർദ്ധപ്രാണരായ
ഞങ്ങൾക്കറിയാം.....

ജീവിച്ചിരിക്കുന്നവെന്ന പെടപ്പുകൾ തുടരുന്നതുകൊണ്ടുമാത്രമാണ് പ്രതിധ്വനിപോലെ
കടലിൽ
തിരമാലകളുണ്ടാവുന്നതും,
പ്രളയങ്ങളുണ്ടാവുന്നതും…

Comments