വീഴുന്ന പൂവിനുള്ളിലാരോ
പുതുമാങ്ങ തണലുകൾ വാങ്ങിവെച്ചു
പുതുമഴ പെയ്ത്തിൽ പഴുത്തുവീണ
ആ ആലിപ്പഴത്തിൽ ലിപിയെഴുതി.
മഞ്ഞിൽ കരിയുന്ന ഇലയെടുത്ത്
തൂവൽ നൂലിനാൽ തീ കൊരുത്ത്
കൊട്ടാര കാവലയിൽ കാത്തിരിക്കും -
ആ പക്ഷിക്കുളിരിന് ചൂടൊരുക്കി.
തീവണ്ടിക്കാറ്റുകൾ വീണ്ടുംവന്നു
മുടിചീവീ പെണ്ണിനെ ചൂ വിളിച്ചു
ചൂവന്ന തൂമ്പികൾ കൂടമായി
കാറ്റത്ത് കാട്ടിൽ ചിരിയുമായി.
പച്ചെണ്ണ തേച്ചൊരു പുൽച്ചാടി പുല്ലിൽ -
നിറയെ പച്ചയായി പനിവന്ന -
കാട്ടോല കൂമ്പിന് കുളിക്കുവാൻ
കുയിലെണ്ണ താളിയിൽ തൂവിയിട്ട്
വിടരുന്ന മുൻപേ പിടയുന്ന മാനേ
ഒറ്റക്കുതിപ്പിന് കൊത്തിയ കടുവെ
കുറ്റിമരച്ചോട്ടിലൊറ്റയ്ക്കു നിന്നിട്ട്
നാടൊരു കൊമ്പനെ കുത്തിക്കൊന്നു.
കൊതിവിട്ട നാട്ടില് അരിവാളില്ല
പൊൻമാൻ ചീറ്റിയ ചിരിവാളില്ല
പുഞ്ചിരി കാട്ടിലെ ചെറുമരമില്ല
ആകശക്കാറ്റത്ത് പരുന്തൊന്നുമില്ല
പാലാഴി കോടാലി കൊത്തിയ മുട്ടിൽ
മൂവേഴു തേനീച്ച കാട്ടികൾ കൂടുവെച്ചു
മുയലുകൾ മേയുന്ന പുൽക്കൊടി -
പന്തലിൽ താരാട്ടു പാട്ടുകൾ കൂട്ടുവെട്ടി
മേയുന്ന വെയിലുകളെല്ലാരും ചേർന്ന്
വെള്ളത്തിൽതുള്ളി കാരയാൻപോയി.
പൊരിനിറകാറ്റത്ത് കാത്തിരുന്ന
കതിരെല്ലാം കൂടെ കുലുങ്ങിപ്പോയി.
പുഴവഞ്ചിപ്പൂവിനരികത്തു നിന്നൊരു
പുലിപ്പെറ്റ കുഞ്ഞുങ്ങൾ കാവലായി.
കളിത്തോണി കെട്ടിയ കുഞ്ഞുങ്ങളെല്ലാരും -
ചേർന്ന് പുഴയെ മുറിച്ച് കരകയറി
കണാത്ത കാഞ്ഞിര പൂവിനകത്തെ
കരിവെട്ടി പൂമര കാന്താരി കാതല് -
കൊയ്യാൻ മടിച്ച മരക്കൊത്തി പെണ്ണിന്
ഇന്നും കരിയോട പാട്ടുത്തന്നെ.
കുളക്കോഴിവേഗത്തിൽ മെല്ലെ
പഴുക്കാൻവെച്ചൊരു കഥയോർത്തു
കേട്ടിരിന്നോർക്കുന്ന കരിവെട്ടിയിലകൾ
കളികൂട്ടുക്കാരുടെ കളിച്ചിരിയെ
അണ്ണാനും മാനും മയിലും മയക്കി
ആ മീനെ തെളിച്ചങ്ങോരോവിട്ടൂ.
വെടിക്കെട്ടുപുഴയിലെ പുഴു പിണങ്ങി
പൂവുകൾ സ്വന്തം കോർത്തിണങ്ങി
പൊഴിയുന്ന വാർമഴവില്ലിൽ നിറയെ
ഒരു മരുഭൂമിമെല്ലെ തളിച്ചൊരുങ്ങി.
പൊങ്ങച്ചം കൂടിയ ചെമ്പകത്തിൽ
കാർവണ്ട് വന്നങ്ങ് കവർന്നെടുത്തേ
കൂവാത്ത പക്ഷികളെല്ലാരും കൂടി
കുതിരയെപ്പോലങ്ങോടിവന്നു.