കറ
ഇതാ
പുറപ്പെട്ടു പോകുന്നു
മുതുകിലേറ്റിയ
ഖേദിപ്പുകളുമായ്
തിരികെയൊന്നു
നോക്കാതെ
കാശിക്ക്.
ഒന്നും
പറയാതെ !
മറന്നു വച്ച
ഫാന്റം ലിംപിൽ
തരിപ്പിറങ്ങുന്നു
അഭാവഭാവം
അസഹ്യമാകുന്നു
കരിയിലയിലൂടെ
നടക്കരുത്
സഫലമാകാത്ത
അവയുടെ
സ്വപ്നങ്ങളെ
മെതിക്കരുത്
കാറ്റിനു വിടുക
അത്രയെങ്കിലും
പാറട്ടെ
അടരുമ്പോൾ
കിനിഞ്ഞു നില്ക്കുന്ന
തുള്ളിയിലും
വെളിച്ചം
ത്രസിക്കുന്നത്
കാണാം.
അതുവരെ
ആരും കാണാതെ
കാത്ത
അകവെട്ടം
ആർദ്രം!
▮