സുകുമാരൻ ചാലിഗദ്ധ

പ്രകൃതിയിലേക്കാരും വരരുത്
മഴയത്ത് കുളിക്കരുത്
മുളയ്ക്കുന്ന കൂണിന്
ഉമ്മവെക്കരുതെന്നു ഞാനാൽ പറയില്ല.

പാടിഞ്ഞാറ്റെ കറ്റ കൊത്തി വിളയാടി
വീടെത്തിയ മകന്റെ തോന്നലിൽ
അന്നൊരു മാങ്ങണ്ടി തെവ്ത്തു തെളിയിച്ച
കടലാസു പെൻസിലിനറ്റത്ത്
കാന്താരി മൂത്തു പഴുത്ത് വയസായി.

ആകാശം കേറാൻ നോക്യപ്പോഴൊരു മാരൻ
കനംകുറഞ്ഞ കുറുന്നരിയെ
കൂവാൻ കൊടുത്തപ്പോഴതാ
തുമ്പയുടെ ചിരിക്കവലയിൽ
കാഞ്ഞിരുന്ന ചില ചെറുപ്പക്കാർ
പ്രണയം പറയുന്നു.

തെക്കിലെ തേക്കില മിണ്ടണില്ല
കിഴക്കിലെ കളിമാങ്ങ കൂട്ടണില്ല
മെല്ലെവളർന്നൊരു വാഴക്കയെ -
ചേർത്തിട്ടുണ്ട്.

പെട്ടെന്ന് ചെന്നൊരു മധുനാരങ്ങ
വടക്കിലെ ചക്ക കുലുക്കിട്ട്
പടിഞ്ഞാറുക്കാറ്റുകൾ മിണ്ടുമെന്ന്
പറഞ്ഞിട്ട് മിണ്ടാണ്ടുപോയി.

ആഹ ... അവ്വയാ മാമീ ...

മഞ്ഞീന്റെ കായകൾ മൂത്തുലഞ്ഞോ
കുഞ്ഞിക്കൊമ്പുകൾ കൈവലിച്ചപ്പോൾ
ആ ആനചെവിയിലെ ചില്ലറ തുട്ടുകൾ
കാട്ടാടു തീട്ടമായി മണ്ണലിഞ്ഞോ?

പെണ്ണേ ...

ഞാനുരച്ച കല്ലിൽ വെളുത്ത ചോര
മരമുച്ചുരച്ച മണ്ണിൽ കറുത്ത ചേര
മാനുരച്ച മരത്തിൽ രോമച്ചോര
ചുവന്ന കാട്ടുകിളീ...

കുളിക്കാൻ വരുമ്പോഴൊരു സോപ്പ് തന്നാൽ
ഞാനും നിന്നടുക്കിൽ തെന്നി വീഴില്ലേ ...
മെല്ല കാറ്റലച്ച കഥയിൽ കയറി
കളിക്കും തോണി തുഴഞ്ഞുവരില്ലേ
പെണ്ണെ മിണ്ടണ്ട മിട്ടായി മധുരല്‌പം ചൂടിച്ചൂടി
കുയിലെക്കൂട്ടി കുതിരവണ്ടി കുറുക്കെച്ചാടി
കൂവാൻ ഓരാളെ എൽപ്പിച്ചിട്ട് പറഞ്ഞു.

അതാരാണ്?

നോക്കി നോക്കി തെച്ചിപ്പൂവ്
പുലരി കടുവയ്ക്ക് കാതലില്ല
മുട്ടി മുട്ടി മുയല് കാടയ്ക്ക്
തുണി വിരിക്കാൻ അഴലുമില്ല.

മിണ്ടിയില്ല.

മിടുക്കി പെയ്ത് പെയ്ത് തെളിച്ചം കേറ്റി
ഒരു വരമ്പിനെ തിന്നപ്പോൾ
നോട്ടക്കാരൻ കുഴലുകേറ്റി
കുളക്കടവിൽ ചൂണ്ടയിട്ടു.

വിളിച്ച നിറത്തിൽ കറുത്ത പെണ്ണ്
കൂർത്ത മുള്ളിനെ നീട്ടിതന്നു
കുത്ത് കുത്തൊരു കഥളിവാഴ
കളിച്ചൊഴിഞ്ഞ നാട്ടുച്ചൂടിൽ
മഞ്ഞക്കാടുകൾ ചുട്ടുവെച്ച
കാട്ടുക്കോഴി മനാടിയ പള്ളിക്കൂടത്തിൽ
തേച്ചൊരുക്കി തെയ്യം കെട്ടി.

ഭും.

തളിർക്കാൻ ഞാൻ വീണ്ടും വരും.

(തെവ്ത്തു : തളിർത്തു).

Comments