മണിപ്പുരിന്

ടുപ്പാണ് നാഗരികതയുടെ പ്രാരംഭമെങ്കിൽ
സത്യം ചക്രവർത്തിയുടെ
പുതുവസ്ത്രം അണിയുകയും
നഗ്നത വരി നിർത്തപ്പെടുകയും ചെയ്യുമ്പോൾ
നാം പിന്തിരിപ്പന്മാർ.

അവൾ അനുദിനം വൻവണിക്കുകൾക്ക്
ലേലം ചെയ്യപ്പെടുന്നു.
അവളുടെ അംശങ്ങളെ
പുതുനാമകരണം ചെയ്ത ശേഷം
ഒരു തത്തമ്മ ശബ്ദം മാത്രം അനുവദിച്ചശേഷം
അവളെ കാശ്മീരിൽ ആർക്കും തൊടാം
സമ്മതം കൊടുക്കാനുള്ള വരണസ്വാതന്ത്ര്യം ഒരിക്കലും അവളുടേതായിരുന്നില്ല.
വസ്ത്രാക്ഷേപയാവുന്ന
അവളുടെ ഗദ്ഗദം കേൾക്കുക,
ഒരു കുഞ്ഞുടുപ്പ് ഇപ്പോൾ
വൻ ഉടയാട പോലെ അനുഭവപ്പെടുന്നു

കൃഷ്ണഭഗവാൻ തന്റെ പുഞ്ചിരിയുടെ
ഉടൽവളവുകളെ ഉപേക്ഷിക്കുന്നു.
ഹത്രാസിലെ വെന്തെരിഞ്ഞ മാംസത്തിന്റെ ഗന്ധമറിയുക.
പുത്തനവതാരങ്ങളിൽ പിറക്കുന്ന ആസിഫയെ കാണുക.
ഒരു പക്ഷം മാത്രം ജയിക്കുന്നതിനാൽ
ഗുസ്തി ഒരു കളിയേ അല്ലാതായി മാറുന്നതിന് സാക്ഷ്യം വഹിക്കുക.
ഭാവനയിലെ ജിഹാദിനെതിരിൽ നിങ്ങൾ പോരടിക്കുന്നു.
പക്ഷെ യഥാർത്ഥ മരണം കണ്ടില്ലെന്ന് നടിക്കുന്നു.

വാചാടോപം മാത്രം
മകളെ കാക്കൂ മകളെ പഠിപ്പിക്കൂ
മകളെ കാക്കൂ മകനെ പഠിപ്പിക്കൂ
കോശങ്ങൾ അവയെത്തന്നെ
അധിനിവേശം നടത്തുമ്പോൾ
അതിനെ അർബുദമെന്നല്ല ഇനി വിളിക്കേണ്ടത്

കുട്ടികൾ ഒരു പ്രകടനത്തിൽ അമ്മയെ നശിപ്പിക്കുന്ന ദൃശ്യമാണത്.
ഭാരതാംബ,
അധിനിവേശകരത് ചെയ്തപ്പോൾ
അതിനെ ബലാത്സംഗമെന്നു വിളിച്ചു നാം
സ്വന്തം മക്കളത് ചെയ്യുമ്പോൾ
എന്ത് വിളിക്കും
എന്തായി ഗ്രഹിക്കും?

(ഇംഗ്ലീഷിൽനിന്ന് വിവർത്തനം: ഷാജഹാൻ)

Comments