പലസ്തീൻ കവിത

അനുകരണം

(പലസ്തീൻ- ​അമേരിക്കൻ കവി ഫാഡി ജൗദ എഴുതിയ കവിത. വിവർത്തനം ബി. ഉണ്ണികൃഷ്ണൻ)

ണ്ടാഴ്ചകളായി അവളുടെ
സൈക്കിൾ ഹാൻഡിലിൽ
ഒരു ചിലന്തി, വലനെയ്ത്‌,
കൂടുകൂട്ടിയിട്ട്‌.

അതിനെ ക്ഷതപ്പെടുത്താതെ
എന്റെ മകൾ കാത്തിരുന്നു,
അത് സ്വയം വിട്ടുപോവും വരെ.

നീ വല പൊട്ടിച്ചുകളഞ്ഞിരുന്നെങ്കിൽ
അതറിഞ്ഞേനെ,
ഇത് പാർക്കാനുള്ളിടമായിരുന്നില്ലെന്ന്
നിനക്ക് സൈക്കിൾ ഓടിക്കാനും കഴിഞ്ഞേനേ.

അതിനവൾ പറഞ്ഞതിങ്ങനെ,
അങ്ങനെയാണല്ലേ
അഭയാർത്ഥികൾ ഉണ്ടാവുന്നത്.


Summary: Palestinian poet Fady Joudah's, “Mimesis,” is a short and powerful verse and the poem translated by B. Unnikrishnan


ബി. ഉണ്ണികൃഷ്ണൻ

സംവിധായകൻ, തിരക്കഥാകൃത്ത്. ഫെഫ്കയുടെ ജനറൽ സെക്രട്ടറി. പോസ്റ്റ് മോഡേണിസത്തെക്കുറിച്ച് വി.സി. ഹാരിസുമായി ചേർന്ന് ‘നവസിദ്ധാന്തങ്ങൾ' എന്ന പുസ്തക പരമ്പര പ്രസിദ്ധീകരിച്ചു. സാഹിത്യം, സാംസ്‌കാരിക രാഷ്ട്രീയം, സാഹിത്യചിന്ത തുടങ്ങിയ മേഖലകളിൽ മൗലിക രചനകൾ നടത്തിയിട്ടുണ്ട്.

ഫാഡി ജൗദ

പലസ്തീന്‍- അമേരിക്കന്‍ കവി. പലസ്തീന്‍ അഭയാര്‍ഥികളുടെ മകനായി ജനിച്ചു. ലിബിയയിലും സൗദി അറേബ്യയിലും ജീവിച്ചു. തുടര്‍ന്ന് ടെക്‌സസ് സര്‍വകലാശാലയില്‍ മെഡിക്കല്‍ ബിരുദമെടുത്തു. ഇപ്പോള്‍ ടെക്‌സസിലെ ഹൂസ്റ്റണില്‍ ഫിസിഷ്യന്‍.

Comments