സമുദ്ര നീലിമ

ഞാനതിൽ തീ പടർന്ന നിരാശ

ന്റെ അണപ്പല്ലിന്റെ അധികാരം
നിന്നിലിഴഞ്ഞ നീല
ഉടൽ കൊടിലുകളിൽ അവകാശപ്പെട്ട
നാളുകൾ കഴിഞ്ഞു
നാമർഹിക്കുന്ന നഗ്നത
ആദ്യവെളിച്ചം ഭൂമിയിൽ
പതിച്ചതിന്റെ തലേന്നാൾ വരെ
മണ്ണിൽ ഇഴഞ്ഞു തീർന്നു

തീയോ പുകമഞ്ഞോ
ഒരിക്കൽ ഞാൻ നിന്നു കത്തുമ്പോൾ
നിന്നതിശയം പുകഞ്ഞു
ചിമ്മിനികൂടിനുമേൽ
പടർന്നിറങ്ങിയ വള്ളിച്ചെടീ
തിരിഞ്ഞുകൊത്തുക
തിരിഞ്ഞുകൊത്തുക
കരിയിൽ നിന്നും
പത്തി നീർത്തി
തിരിച്ചിറങ്ങി പോവുക
മോതിരവളയങ്ങളിലെ പച്ച
ഇതാ തിരിച്ചെടുക്കുക

നിൻ തങ്കം എൻ കാരിരുമ്പുവനം,
ഞാനതിൽ തീ പടർന്ന നിരാശ
നീ അടർന്ന കനൽ
അതിദാരുണം ഈ ചൂട്
ചാരമാവാതെ പഴുത്തുനീറാനുള്ള
എന്റെ കമ്പത്തിനുമേൽ
നീ ചാറിയ വെള്ളം
ഈ കാട്ടുതീയ്ക്ക് തീരെ കുറവ്
ഇല്ല, കൂടുതൽ നീലയായതേയുള്ളൂ.

Comments