1. കരയുമ്പോൾ മാത്രം
ആയുസ്സ് നീട്ടിക്കിട്ടുന്ന
ജന്തുവാണ് ഞാൻ
വലുതാവുന്തോറും
എൻ്റെ
കരച്ചിൽ
ചെറുതായി
ചെറുതായി വരുന്നു
എനിക്കുവേണ്ടി
ഞാൻ ചെവഴിച്ച നേരങ്ങൾ
എൻ്റെ കരച്ചിലുകൾ മാത്രമായിരുന്നു
ഒരോ കരച്ചിലും
സമയത്തിന് നേരംവെപ്പിച്ചു
ഒലിച്ചു പോയിക്കൊണ്ടിരുന്ന എന്നെ
ഭൂമിയിൽ പിടിച്ചുനിർത്തി
കുറേ അവയവങ്ങൾ മാത്രമല്ലെന്ന്
വഴിത്തിരിവുണ്ടാക്കി
എൻ്റെ സങ്കടങ്ങളെ ചില്ലിട്ടു
എൻ്റെ രാത്രികളിൽ
കടവാതിലുകൾക്കു മാത്രമുള്ള
കാഴ്ചകൾ നിവൃത്തിച്ചു
എനിക്ക് ആകൃതി നൽകി
മരിച്ചശേഷം
ഒരു പല്ലിക്കുട്ടിയുടെ ഒച്ചയെങ്കിലും
ഞാൻ ആഗ്രഹിക്കുന്നു
കരയുമ്പോൾ മാത്രം
ആയുസ്സ് നീട്ടിക്കിട്ടുന്ന
ജന്തുവാണ് ഞാൻ.
ㅤ
ㅤ
2 . അവതാർ
റും
ന്തോ
വു
താ
ലു
വ
എൻ്റെ കരച്ചിൽ
ചെ
റു
താ
യ്
ചെ
റു
താ
യ്
വരുന്നു
എനിക്കു വേണ്ടി
ഞാൻ
ചെ
ല
വ
ഴി
ച്ച
നേരങ്ങൾ
എൻ്റെ
ക
ര
ച്ചി
ലു
ക
ൾ
മാത്രമായിരുന്നു
ഒരോ കരച്ചിലും
നേ സ
രം മ
വെ യ
പ്പി ത്തി
ച്ചു ന്
ലി യി രു
ഒ പോ ണ്ടി എന്നെ
ച്ചു ക്കൊ ന്ന
ഭൂയി
യിൽ
പിടിച്ചുനിർത്തി
കുറേ
അവയവങ്ങൾ
അവയവങ്ങൾ
അവയവങ്ങൾ
അവയവങ്ങൾ
മാത്രമല്ലെന്ന്
വഴിത്തിരിവുണ്ടാക്കി
എൻ്റെ സങ്കടങ്ങളെ
{(ചില്ലിട്ടു)}
എൻ്റെ രാത്രികളിൽ
ക
ടവാ
തിലുകൾ
ക്കു മാത്രമുള്ള
കാഴ്ചകൾ
നിവൃത്തി
ച്ചു
എനിക്ക് ആ
കൃതി
നൽകി
മരിച്ച
ശേഷം
ഒരു പല്ലിക്കുട്ടിയുടെ ഒച്ചയെങ്കിലും
ഞാൻ
ആഗ്രഹിക്കുന്നു
ക
ര
യു
മ്പോ
ൾ
മാത്രം
ആയുസ്സ് നീട്ടിക്കിട്ടുന്ന ജന്തുവാണ്
ഞാൻ.
