അനിഷ്യ ജയദേവ്​

രുവളും വീടുവിട്ടോഴിഞ്ഞേ പോകുന്നത്
ജോലികൾ തീർത്തിട്ടേയല്ല

പാതി തൂത്തു മുറ്റത്തൊതുക്കിയിട്ട
ഒരു കുറ്റിച്ചൂല്
മുറിയുടെ കോണിൽ അഴിച്ചിട്ട
ഒരു ബ്ലൗസ്

കഴുകിയ എന്നാൽ തുടച്ചു കമഴ്​ത്താത്ത
കുറച്ചു പാത്രങ്ങൾ
എണ്ണമെഴുക്കു മുറ്റിയ
പാതകമ്പുറം
തേയ്ച്ചുകഴുകാൻ സോപ്പ് പൊടി കലക്കിയൊഴിച്ച
കുളിമുറി

പാതിയടുക്കിവച്ച അവന്റെ തുണി
കുറെ കട്ടിലിൽ
ഉണക്കുപിടിക്കാത്ത തുണി
അയയിൽ

മകൾക്കായി ഉണ്ടാക്കിവച്ച
തണുത്ത സാൻവിച്
നിലത്തു വലിച്ചിട്ട മാറാല

ആർക്കോ എഴുതിയയക്കാത്ത
ഇ മെയിൽ ഒന്ന് ഡ്രാഫ്റ്റ് ബോക്‌സിൽ
ലഭിക്കാതെ പോയ ഉമ്മയുടെ കുളിർമ
നെറ്റിയിൽ

താരാതരംപോലെ ഇവയൊക്കെയാവും അവശേഷിപ്പുകൾ

ഒരുവളും വീടുവിട്ടോഴിഞ്ഞേ പോകുന്നത്
ജോലികൾ തീർത്തിട്ടേയല്ല
ഒരുവളും ജീവിതം വിട്ടൊഴിഞ്ഞു പോകുന്നത്
ജീവിച്ചു തീർന്നേ അല്ല


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അനിഷ്യ ജയദേവ്​

കവി, വിവർത്തക. കുട്ടികൾക്കായി മെക്സിക്കൻ നാടോടി കഥകൾ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി. റഹിമിന്റെ തൂവൽ കുപ്പായക്കാർ എന്ന പുസ്തകം ദി ഫെതേർഡ്‌ ഫ്രെൻറ്​സ്​ എന്ന പേരിൽ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്​ ഇൻ ഗവണ്മെൻറിൽ ഫാക്കൽറ്റി അംഗം.

Comments