എൽ. തോമസ്​ കുട്ടി

പൊടിഞ്ഞിറ്റിയ
തുള്ളിയെ
തപിച്ചെടുത്ത്
വിളക്കി
നീരിനെ
വെളിച്ചമാക്കി
ഖരതരമൊരു
ആമലക -
ക്കരുവാക്കി -
യൊരുക്കിയത്
ഉലയിലെച്ചൂളയല്ല,
സമരപ്പകയല്ല,
ചിപ്പിയുടെ
നിനവായിരുന്നു
ക്ഷമയായിരുന്നു!

അഴിഞ്ഞഴിഞ്ഞ്
ദൃഢത
പോയി പ്പോയി
കബന്ധാണു
രേണുവായ്
രശ്മിയായ്
പൊട്ടിപ്പൊളിഞ്ഞ്
ഇരുണ്ട്
തണുവിൽ
അസാന്നിധ്യമായ് ...

ധ്യാന
മൗന
മനന
പേച്ചൊഴിയാൻ
കാരകം
കാല
കാര്യം!​▮


എൽ. തോമസ് കുട്ടി

കവി, നാടകകൃത്ത്, സംവിധായകൻ. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അധ്യക്ഷനായിരുന്നു. ക്ഷ-റ, തെരഞ്ഞെടുത്ത കവിതകൾ, കറുത്ത ചിരിയുടെ അരങ്ങ്, ജൈവ നാടകവേദി, മലയാള നാടകരംഗം: പ്രമാണവും പ്രയോഗവും, പരിസര കവിത തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments