വാങ്കു കേട്ട്
ഖിബ് ലയിലേക്കു തിരിഞ്ഞ്
നിസ്‌ക്കാരപ്പടത്തിൽ നിന്നു.
ആരൊക്കെയോ പ്രാർത്ഥനയിലൊപ്പം
വന്നു നിൽക്കുന്നു!
ദുആ ഏതെന്ന് മറന്ന് ഞാൻ നിന്നുപോയി.
വന്നവരാകെയും
സലാം വീട്ടി കടന്നുപോയ്.
നിസ്‌കാരവിരിപ്പിലെ
കാൽപ്പാടുകൾ നോക്കി
അവരെ ഞാനും പിന്തുടർന്നു.
(ഖിബ് ല - ലക്ഷ്യസ്ഥാനം ദുആ - പ്രാർത്ഥന സലാം വീട്ടുക - പ്രാർത്ഥന പൂർത്തിയാക്കുക)
നേർച്ച
എല്ലാം ഉറങ്ങുമ്പോൾ,
ദൈവത്തെയപഹരിച്ച്
കവിതയാക്കുന്നു.
പടപ്പുകളറിയാതെ
തിരികെ വെയ്ക്കുന്നു.
ആകാശപ്പുതപ്പിനുളളിൽ
ദൈവത്തെ താരാട്ടുന്നു.
ഉണരുമ്പോഴേക്കും
കവിതകൾ നേർച്ചയാക്കുന്നു.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.