എസ്. രാഹുൽ

കൊല്ലുന്നുണ്ടവരെന്നെയും,എന്റെ വംശത്തേയും

വീടിനുള്ളിൽ
തുരന്ന കുഴിയിൽ
അമ്മ, അനിയൻ, ചേച്ചി

അതിൻ മുകളിൽ
ഓട്ടയുള്ള പലക
അതുക്കും മേലെ
ചവുട്ടി തേയ്ക്കും തുണി

വീടിനടുത്തിനടുത്ത്
മിണ്ടാതിരുന്നൊരാൾ
മെലിഞ്ഞവൻ
ചിരിയുള്ളവൻ
കണ്ണാലെ നോക്കി നില്‌ക്കെ
ഒറ്റവെടിക്കു ചത്തു

അതിനിപ്പുറത്ത്
പാട്ടുപാടുന്നൊരുത്തി
ബൈക്കുള്ളവൾ
രക്ഷപ്പെടാൻ പാഞ്ഞുപോയി
പറക്കുന്നു വണ്ടി തട്ടി

അടുത്തുമിപ്പുറത്തും
ബാക്കി ഒരൊറ്റ വീട്

അവരോടിയോടി വരുന്നു
വീട്ടിന്റെ തലയറക്കുന്നു
തള്ളിയിട്ടോരെന്നെ
പലകമേൽ വാളിനാൽ
അറക്കുന്നു

തുണിയിൽ രക്തമിരമ്പുന്നു

റ്റി
റ്റ്
.
.
.

മഴ കുതിച്ചിറങ്ങുന്നു
താ
ഴേ
ക്ക്
.
.
.
.
അമ്മ, അനിയൻ, ചേച്ചി.
മിണ്ടാതനങ്ങാതെ
കാത്തുകാത്തിരു...


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments