ശ്രീന എസ്​.

ക്രൂരമായ കൊലപാതകം

ചുവന്ന തുള്ളികൾ
നിങ്ങൾ കാണുന്നുണ്ടോ?
കൈത്തണ്ടയിൽ സ്വന്തം
വിലാസമെഴുതിയതാണ്.

രക്തം
താഴേക്കൊഴുകുന്നു.
ചുവന്ന തറയെ ചുംബിക്കാൻ.

എന്റെ ശരീരത്തിലെ
ഈ പാടുകൾ കാണുന്നുണ്ടോ?
ഏതെങ്കിലുമൊരു മൃഗം എന്നെ
വന്യമായി ആക്രമിച്ചതുപോലെ,
ആ മൃഗം യഥാർത്ഥത്തിൽ ഞാനാണ്.
ആവർത്തിച്ചു മുറിവുകളുണ്ടാക്കുന്ന ഞാൻ.
മനസമാധാനം കിട്ടുന്ന മനസ്സ്.

എന്റെ കഴുത്തിനുചുറ്റും
ഈ നീല വൃത്താകൃതി കണ്ടോ?
എന്റെ വികാരങ്ങളെ കൊല്ലുകയും
വിഡ്ഢിയാണെന്ന് പറഞ്ഞ്
എന്നെ തെറിവിളിക്കുകയും
ചെയ്തപ്പോൾ എനിക്ക്
അതേ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.

ഈ അടയാളങ്ങളെല്ലാം
നിങ്ങൾക്കുള്ളതാണ്!

എന്നെത്തന്നെ കൊല്ലുന്നത്
വളരെ എളുപ്പമായിരുന്നു,
പക്ഷേ, അതത്ര എളുപ്പമാകാൻ
ഞാൻ ആഗ്രഹിച്ചില്ല,
അതൊരു നരക ശ്രമമായിരുന്നു.

വേദന,
ശാന്തതയും
ആശ്വാസവും
തന്നു.

ചോര പൊടിഞ്ഞപ്പോൾ
പൂക്കാലമുണ്ടായെന്ന
പോലെ...


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ശ്രീന എസ്​.

കവി. ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.

Comments