ശ്രീന എസ്

കരയുന്ന കവിതകളെ കാണാതിരിക്കുക

രുകൂട്ടം കവികൾ
തുരുമ്പെടുത്ത തെരുവിൽ
തേങ്ങിക്കരയുന്ന
നഗരകവിതകളെ
തിരുത്തിയെഴുതാനൊരുങ്ങുന്നു.

വാക്കുകൾ തിരുകി
നോക്കിനാൽ അടർന്നുവീഴുന്ന
കഥാപാത്രങ്ങളേറെ...

പലകുറിയെഴുതി
മായ്ച്ചുകളഞ്ഞിട്ടും
പതിയെ
കവികൾ
തെരുവിൽ
തിരയുന്നു
തെളിഞ്ഞ വഴികൾ.
തേടുന്നു,
നുണമെനഞ്ഞ
മനുഷ്യന്റെ
ചൂഷണങ്ങളും.

വീണ്ടും ഇരുട്ടു മൂടുന്നു.
തുടർച്ചയില്ലാത്ത
കവിതകൾ
മുഖംമൂടി അണിഞ്ഞിരിക്കുന്നു.
ഭയവും ഭീതിയുമുണർത്തുന്നു.
വിമർശനങ്ങൾ
കാലത്തിന്റെ പിന്നാലെയോടുന്നു.

നഗരം
നേരിടുന്നു
പ്രതിസന്ധികൾ.
കവികൾക്ക്
അസഹ്യമായ വേദനകൾ
അവിടിവിടങ്ങളിലായി
അനുഭവപ്പെടുന്നു.
നോവിൽ കുരുങ്ങിപ്പിടയുന്നു.
വാക്കുകൾ വിട പറയുന്നു.
കവികൾ കവിതയെ
​ഉപേക്ഷിക്കുന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ശ്രീന എസ്​.

കവി. ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.

Comments