റാഷിദ നസ്രിയ

പ്രണയ മണം

ലക്കുന്നതിനിടയിൽ
ചുവന്ന
നൈറ്റിയിൽ
നിന്ന് അയാളുടെ
ഉടലുരുകുന്ന മണം
ചുറ്റും
പരക്കുന്നത്
അവൾ അറിഞ്ഞു.

ഉടലോടുടൽ ചേർന്നൊട്ടി കിടക്കുമ്പോഴെല്ലാം
അയാളിൽ നിന്ന്
വമിക്കുന്ന അതേ മണത്തിന്റെ ഓർമ
അവളിൽ ഓക്കാനമാണുണ്ടാക്കുന്നത്

പ്രണയം പൂക്കുന്ന
സമയങ്ങളിലെല്ലാം
അയാൾക്ക് ചെമ്പകത്തിന്റെ മണമാണെന്ന്
അവളും
അവൾക്ക് പാലപ്പൂവിന്റെ
മണമെന്ന് അയാളും
കള്ളം പറയാറുണ്ട്.

പ്രണയം വറ്റിയ
സമയങ്ങളിൽ
അയാളുടെ മിനുമിനുപ്പുള്ള മേനി
തന്നിൽനിന്ന് വഴുതിയിറങ്ങുന്നത്
അവൾ കൃത്യമായറിഞ്ഞു.

എന്നിട്ടും പരസ്പരം തിരിച്ചറിയുന്ന പച്ചമണത്തിൽ നിന്ന്
രക്ഷപ്പെടാൻ കഴിയുമായിരുന്നില്ലല്ലോ
അവൾക്കും
അയാൾക്കും ഒരേപോലെ...


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


റാഷിദ നസ്രിയ

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എഡ് ചെയ്യുന്നു.

Comments