ആഴത്തില്
മുറിയുമ്പോ,
നീറുമ്പോ,
പൊകയുമ്പോ,
ഒരു കിളിയായി
പറന്ന്,
തളർന്ന്,
കടലില് വീണ്,
ഒരു മീനായി
ചുഴിയില് പെട്ട്,
കൂട്ടം തെറ്റി
കരയ്ക്കടിഞ്ഞ്,
ഒരു ദ്വീപില് പെട്ട്,
ഒറ്റപ്പെട്ട്,
പുലികളുടെ കൂടെ
നായാടി നടന്ന്,
എല്ല് തകർന്ന്,
മണ്ണിൽ പുതഞ്ഞ്,
ഒരു പുഴുവായ് പുളഞ്ഞ്,
മണ്ണായി പൊടിഞ്ഞ്,
വെള്ളമായി ഒഴുകി,
വേരിലൂടെ
ഒരു ഇലയുടെ തുമ്പത്തെ
തുള്ളിയായി,
ആവിയായി,
മേഘങ്ങളായി,
മഴയായി,
ഒരു പെണ്ണിന്റെ ചുണ്ടിൽ വീണ്
മരിക്കണം.
എന്നിട്ടാ കണ്ണിലെ
സ്നേഹമായി,
അത്ഭുതമായി,
കൗതുകമായി,
നിഗൂഢതയായി,
ഒക്കെ ലോകം മൊത്തം പരക്കണം.
