വിജില

രഹസ്യവരികൾ

വിജില

1
ല്ലാ ക്രമങ്ങളേയും തെറ്റിച്ച്
നീ ഒരു കുടീരം പണിയുന്നു
ഞാനതിനെ കവിതയിൽ
ഓമനിക്കുന്നു
‘താജ്മഹൽ അവിടെത്തന്നെ
ഉണ്ടാവണേ’
ഞാനെന്ന അവിശ്വാസി
പ്രാർഥിക്കുന്നു.

2
റിയൂറി വരുന്ന
നിന്നോർമയെ
ചേർത്തുചേർത്തുവെച്ച്
എന്റെ ഇലകൾ
എന്നും കരിംപച്ചകൾ വരയ്ക്കുന്നു
കാതലെന്ന്
കണ്ണാൽ മൊഴിയുന്നു

3
രോ ഇലകളുടെ
വരമടക്കുകളിലും
ഭൂമി ഒളിപ്പിച്ചു വെച്ച
പ്രേമലേഖനങ്ങളുടെ
ചില്ലക്ഷരത്തലപ്പുകൾ

4
ന്റെ താളുകളിൽ
നിന്റെ ഓർമകൾ
വരികളായട്ടിയിട്ടു.
കാതലിച്ച ചില്ലകളിൽ നാമിരിക്കുന്നു
ഇരുട്ടിനെ മായ്ച്ച്
പകലിനെ വരച്ചുകൊണ്ട്,
പകലിനെ മായ്ച്ച്
ഇരുട്ടിനെ വരച്ചു കൊണ്ട്

5
ണ്ണിനോടോ
മാനത്തോടോ ചേരാത്ത
ഒരുണ്മയുടെ
ഉപ്പ് നുണയുന്നു ഞാൻ
നിന്റെ ഒരൊറ്റ ചുംബനജാലത്താൽ
മാനത്ത് വില്ലായി വളഞ്ഞുകിടക്കാൻ

6
dark and deep
dark and deep
എന്ന് മിടിക്കുന്ന ഹൃദയം
നമ്മുടെ
ഇരുണ്ട തൊലികളിൽ
വിസ്മയം തീർക്കുന്നു

7
തിരഞ്ഞതുതന്നെ
തിരയുന്നു
തിരഞ്ഞ്
തിരഞ്ഞ്
തിരഞ്ഞ്
തീരാത്തവൾ തിര
മേഘത്തിലലിഞ്ഞവൾ
ഒറ്റച്ചേലയിലലയുന്നവൾ

8
ടക്കിപ്പിടിച്ച സങ്കടങ്ങൾ
അണ കെട്ടുന്നു
ചിലത് മാത്രം
പുറത്തേക്കൊഴുകുന്നു
ചുടുപുഞ്ചിരിയും
ഇളം കണ്ണീരുമായി
ചിതറിയ ഹൈക്കുക്കവിതകളെ
ദീർഘകാവ്യമാക്കുന്നു.


Summary: Rahasyavarikal malayalam poem written by Vijila


വിജില

കവിയും എഴുത്തുകാരിയും. ‘അടുക്കളയില്ലാത്ത വീട്‌’ ആദ്യ കവിതാ സമാഹാരം. ധനുജകുമാരി എസ് - ൻ്റെ ‘ചെങ്കൽ ചൂളയിലെ എൻ്റെ ജീവിതം’ എന്ന ആത്മകഥ എഡിറ്റ് ചെയ്തു.

Comments