കഴിഞ്ഞ രണ്ട് വർഷമായി പോർട്രെയ്റ്റ് ദൃശ്യകവിതകളുപയോഗിച്ച് ലോകത്തിന്റെ വിവിധയിടങ്ങളിൽ ആവിഷ്‌കരിച്ചുവരുന്ന വിഷ്വൽ പൊയട്രി പെർഫോമൻസുകളിൽ ഒന്നാണ് ഋതുദേഹം: Politicizing body എന്ന site-specific & interactive ആയ പെർഫോമൻസ്.
പെർഫോമൻസിന്റെ സമയത്ത് ഓഡിയൻസിനോട് ‘നിങ്ങൾ ഏറ്റവും വെറുക്കുന്ന വാക്കും’, ‘നിങ്ങളെ ഏറ്റവും വേദനിപ്പിച്ച വാക്കും’ വീഡിയോ അവതരിപ്പിക്കുന്നതിനൊപ്പം പറയാനോ അല്ലെങ്കിൽ ഉച്ചത്തിൽ വായിക്കാനായി എനിക്ക് പങ്കുവെക്കാനോ ആവശ്യപ്പെടാറുണ്ട്. വാക്കുകൾ ദൃശ്യങ്ങൾക്കൊപ്പം ആവർത്തിച്ചുരുവിടുകയും ചെയ്യും. ഇത് എപ്പോഴും സ്റ്റേജിൽ അവതരിപ്പിക്കുന്ന പെർഫോമൻസാണ്. എന്നാൽ കോട്ടയം സി.എം.എസ് കോളേജിൽ ഫെബ്രുവരി 19ന് Poeta Fest-ന്റെ ഭാഗമായി ഓൺലൈനായി അവതരിപ്പിച്ചപ്പോൾ അതൊരു വേറിട്ട അനുഭവമായിരുന്നു. ആ സെക്ഷൻ ഡോക്യുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി സദസിൽ നിന്ന് പങ്കുവയ്ക്കപ്പെട്ട വാക്കുകൾ റിക്കോർഡ് ചെയ്ത പുനവാവിഷ്ക്കാരമാണ് ഈ വിഷ്വൽ പൊയട്രി പെർഫോമൻസിലുള്ളത്.
ഈ site-specific- ആയി ചെയ്തുവരുന്ന വിഷ്വൽ പൊയട്രി പെർഫോമൻസിൽ ഓരോ ഇടങ്ങളിലും അവതരിപ്പിക്കപ്പെടുമ്പോൾ ഓഡിയൻസിന്റെ അടുത്തുനിന്ന് കിട്ടുന്ന വാക്കുകൾ വ്യത്യസ്തമാണ്. പോർച്ചുഗലിൽ നിന്ന് കിട്ടുന്ന വാക്കുകളാവില്ല അമേരിക്കയിലെ പലയിടങ്ങളിലും അവതരിപ്പിക്കുമ്പോൾ ലഭിക്കുന്നത്. പോർച്ചുഗലിലും അമേരിക്കയിലും ലഭിച്ച വാക്കുകളായിരിക്കില്ല ഇറ്റലിയിലും സ്പെയിനിലും അവതരിപ്പിക്കുമ്പോൾ കിട്ടുന്നത്.
വേദനിപ്പിക്കുകയും വെറുക്കുകയും ചെയ്യുന്ന വാക്കുകൾ ചിലതെങ്കിലും യൂണിവേഴ്സൽ ആണെങ്കിലും പലതും സ്ഥലം + അനുഭവം + ഭാഷ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പലപ്പോഴും ബോഡി ഷെയിമിങ്, ഇമോഷണൽ & ഫിസിക്കൽ അബ്യൂസ്, മോറൽ പോലീസിങ്ങ് തുടങ്ങി സ്ക്കൂൾ- കോളേജ് തലങ്ങളിൽ അധ്യാപകർ നടത്തുന്ന അവഹേളനങ്ങളിൽ നിന്നുള്ള വാക്കുകളുമാണ് കൂടുതൽ വന്നിട്ടുള്ളത്. ഇതൊക്കെ ഉച്ചത്തിൽ വായിക്കുമ്പോൾ ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാവാനിടയുണ്ട്. എല്ലാവരുടെയും സ്പേസ് റെസ്പെക്റ്റ് ചെയ്തുകൊണ്ട്, അങ്ങനെയുള്ളൊരു പൊളിറ്റിക്കൽ സ്പിയറിൽ നിന്നുകൊണ്ടും അവതരിപ്പിക്കാൻ വേണ്ടിയുള്ള വിഷ്വൽ ലാംഗ്വേജ് ഉപയോഗിച്ചുള്ള അവതരണമായതിനാൽ വാക്കുകളില്ലെങ്കിലും, ‘ദിസ് കാൻ സ്റ്റാൻറ് എലോൺ ഇൻ വിഷ്വൽ ലാംഗ്വേജ് സ്‌പേസ് വിത്ത് ദ മെറ്റഫർസ് ഇൻ ഇറ്റ്.’
ഈ അവതരണത്തിന്റെ ഭാഗമായി വാക്കുകൾ ലൈവായി ഓഡിയൻസിന്റെ കൈയ്യിൽനിന്ന് എഴുതിവാങ്ങി, അപ്പോൾ തന്നെ വാട്ട്സ്ആപ്പ് ചെയ്തുതന്ന ലീല സോളമൻ,മിത്ര നീലിമ, ഐഷു ഹസ്ന എന്നിവരോടും സ്നേഹം അറിയിക്കുന്നു.
59 ബീറ്റുകൾക്കൊപ്പം പോട്രെയ്റ്റ് വിഷ്വൽ പൊയട്രിയിൽ കമ്പോസ് ചെയ്തിരിക്കുന്നതാണ് ‘ഋതുദേഹം: Politicizing body’ പെർഫോമൻസ്.