ആറുമാസം കാഴിഞ്ഞപ്പോഴാണ്
ഞാനെന്റെ കോഴിപ്പൂവനെ വിറ്റത്.
ഏകദേശം ഒന്നര രണ്ടര കിലോ
ഉണ്ടെന്ന് തോന്നുന്നു.
അവർ കിലോ മനസ്സിലാക്കി
എനിക്ക് 600 രൂപ തന്നു.
സന്തോഷമായി ചിരിയുമായി
കന്നട ഹൊസ്സള്ളിയിലേക്ക് കേറി.
ഒന്നര കോട്ടർ അടിച്ചു.
വീട്ടിലടിക്കാൻ ഒരു ണയന്റി വാങ്ങി
മുണ്ടിന്റെ തുമ്പത്ത് കെട്ടിട്ട് കെട്ടീട്ട്
പിടിക്കപ്പെടാതിരിക്കാൻ ഹൃദയമൊളിപ്പിച്ചു.
കേരളം കന്നട
ചെക്ക്പോസ്റ്റ്.
പച്ചക്കറിക്കടകൾ തുണിക്കടകൾ
മുറുക്കാൻ കടകൾ
വഴിയിലെ ലോട്ടറിവണ്ടികൾ.
ഓട്ടോറിക്ഷ സുർ സുർർർ ...
വണ്ടിയിൽ ഹൃദയം,
ചെക്ക്പോസ്റ്റ്,
പൊക്കി, പൊക്കിയില്ല.
അവിടുന്ന് ഞാനൊരു
സിഗററ്റ് വാങ്ങിയിരുന്നു
അരയിൽ തിരുകിവെച്ച
ഒന്നര കോട്ടർ ഉറങ്ങുകയായിരുന്നു.
കാക്കയുടെ കടയിൽ നിന്നും
മുപ്പതിന്റെ മുറുക്കാൻവാങ്ങി പൊട്ടിച്ച്
ചവച്ച് ചവച്ച് ഓട്ടോവാതിലിലേക്കൊരു
ആർക്കും എടുക്കാവുന്ന ചുന്ന പൊട്ടിട്ടു.
സമയം രാത്രി ഏഴരക്കഴിഞ്ഞു
വണ്ടി നിർത്തി ഞാനിറങ്ങി
വീട്ടിലേക്ക് നടന്ന് നടന്ന്
വയലിലെ കുളവയലിൽ എത്തി.
തീപ്പെട്ടിയെ ചൂടാക്കാൻ
സിഗററ്റ് ചുണ്ടത്ത് വെച്ചിട്ട്
കൊള്ളി ഞാനുരച്ചപ്പോൾ
തോളത്ത് തോണ്ടിട്ടൊരാൾ ചോദിച്ചു.
സാധനം കൈയ്യിലുണ്ടോന്ന്?
ഞാൻ തിരിഞ്ഞും മറിഞ്ഞും
പിരിഞ്ഞും നോക്കി ഇരുന്നും കിടന്നും
നോക്കിട്ടാരെയും കണ്ടില്ല.
ആരുമില്ല.
തീപ്പെട്ടിക്കൊള്ളിക്കരുത്തിൽ
മുണ്ട് മടക്കി അരയിൽ കേറ്റി
ഒറ്റയോട്ടയോട്ടയോട്ടമോടിയന്നേരം
കുടുംബങ്ങളെല്ലാരും വീട്ടിലെത്തി.
ഞാൽ ജഗപൊഗ ജഗപൊഗ
തകിട തകിട ചട്ടീം കലവും
ചെമ്പും ചേന ചിരവ കഞ്ഞി കത്തി
കലം ചെരുവ കണ്ണി കസേര മിറ്റത്ത്.
എനിക്ക് ഒന്നും ഓർമ്മയില്ല.
മാമിയെടുത്ത ചൂലും ഉലക്കയും
തൂ തൂ തൂന്നൊരു തുപ്പലും തുപ്പിട്ട്
എനിക്കടിച്ചിട്ടും ഞാൻ ചെയ്ത
ഒരു കാര്യവും ഓർമ്മയില്ല.
രാവിലെ പനി.
No
കലാപരിപാടി നിർത്തി.
ഇപ്പോൾ രാത്രിയാവുമ്പോൾ
ഞാനാവഴിയെത്തുമ്പോൾ
ഗൊള്ളെ തുറന്നിട്ടൊരോട്ടമാണ്.
സത്യം സത്യം. സത്യമാണ്
അന്നുമരിച്ച എന്റെ അണ്ണൻമാർ.
പ്രേതം.
സാധനം കൈയ്യിലുണ്ടോ?
ഇല്ല.
▮
(ഗൊള്ളെ: ചന്തി).
