മരിച്ചുപോയവരെ
പൂക്കളാക്കി
മഴകൊണ്ടുവരുന്ന
വഴിയേത്
തണുത്തൊരന്തിയിൽ
മിണ്ടാതറിയാതെ
നടുന്ന
വിത്തിന്നുൾ
ദാഹമെന്ത്.
ചകിത വേഗങ്ങൾ
എരിഞ്ഞകന്ന
മനസ്സിൽ
ശേഷിപ്പതെന്ത്?
ഒന്നു മിണ്ടാതെ
കാണാതെ
കാറ്റിലാടും
നിലയേത്?
ഒഴുകിയ ഭസ്മം
മീനായി
തുടിക്കും
നേരമേത്?
വർത്തുളമാവാം
വാതം
വർണവും
വിശ്രാന്തിയും!
