ചിതറിത്തെറിച്ചു മടങ്ങുന്ന കണ്ണുനീർ

അമേരിക്കൻ പോപ് ഗായികയും അഭിനോതാവുമായ ടെയിലർ സ്വിഫ്റ്റിന്റെ 'ഫോക്ലോർ' എന്ന ആൽബത്തിലെ 'My tears ricochet' എന്ന പാട്ടിൻറെ വിവർത്തനം

മ്മളിവിടെ കൂടുന്നു
വെയിൽ തിളങ്ങുമീ മുറിയിൽ
കണ്ണുനീർ വാർത്ത്
എനിക്കു തീ പിടിച്ചാൽ നീയും ചാരം
പ്രിയനേ, ഈ വേദന
നീ നൽകിയ ഇത്രയും നരകയാതന,
ഇതു ഞാൻ അർഹിച്ചിരുന്നുവോ?,

നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു
സത്യമായും സ്‌നേഹിച്ചിരുന്നു
മരിക്കുന്ന നാൾ വരെ

നല്ലൊരു വിടവാങ്ങൽ പോലും
എനിക്കുള്ളതല്ലായിരുന്നു
നീ വ്രണിത നായകൻ, സ്വന്തം മുഖം
രക്ഷിക്കാൻ തത്രപ്പെട്ടോടി നടക്കുമ്പോൾ
ഞാൻ നിനക്ക് ശരിക്കും മരിച്ചവളെങ്കിൽ
എന്തിനാണ് നീയിവിടെ
എന്റെ ശവമടക്കിന്
എന്റെ പേരു പ്രാകി, ഞാൻ പോയിരുന്നില്ലെങ്കിലെന്ന് മോഹിച്ച്

നോക്കൂ,
എന്റെ കണ്ണുനീർ എന്നിലേക്കു തന്നെ
മടങ്ങുന്നത്!

നമ്മൾ കല്ലുകൾ പെറുക്കുന്നു
എന്തിനെന്നറിയാതെ
ചിലതെറിയാൻ
ചിലത് രത്‌നമോതിരങ്ങൾ തീർക്കാൻ
ഞാൻ തന്നെ തന്ന രത്‌നങ്ങളണിഞ്ഞ്
നീയെന്നെ അടക്കുന്നു

ഒരു മാന്യമായ വിടവാങ്ങലുണ്ടായില്ല
നീ തന്നെയല്ലേ പറയാറ്
ഞാനൊരു ധീരയാണെന്ന്!

ഇനിയെനിക്ക് എവിടെയും പോകാം
എനിക്കിഷ്ടമുള്ള എവിടെയും
വീട്ടിലേക്ക് മാത്രമല്ല

നിനക്കെന്റെ ഹൃദയം ലക്ഷ്യമാക്കാം
രക്തം കൊതിക്കാം
അപ്പോഴും എന്നെയോർത്തുരുകാം

ഞാനിപ്പോഴും നിന്നോട് സംസാരിക്കാറുണ്ട്
ആകാശത്തേക്ക് നോക്കി അലറുമ്പോൾ
നീ കേൾക്കും എന്റെ കളവുപോയ താരാട്ടു പാട്ടുകൾ
ഉറക്കം വരാതെ കിടക്കും യാമങ്ങളിൽ

മാന്യമായ ഒരു വിടവാങ്ങലുണ്ടായില്ല
ഇനി പടക്കപ്പലുകൾ ആഴിക്കടിയിലേക്ക്
നീയെന്നെ കൊന്നു
ഒപ്പം നീയും അവസാനിച്ചു.
എന്റെ പേരെടുത്തു പ്രാകി
പഴി വാരിവിതറി

ഞാൻ പോയില്ലായിരുന്നെങ്കിൽ
എന്ന വേദനയുടെ ലഹരി മോന്തി
നല്ല എത്രയോ വർഷങ്ങൾ
വെട്ടിമാറ്റി...

നോക്കൂ
എന്റെ കണ്ണുനീർ എന്നിലേക്കുതന്നെ
ചിതറിത്തെറിച്ചു മടങ്ങും വിധം!

പാട്ടിന്റെ യഥാർഥ വീഡിയോഇവിടെ കാണാം

Comments