ആരെടാ ചത്ത വീടിന്റെ
കതകിൽ മുട്ടുന്നത്
ആരായാലും ചിതയിലെ പുകപ്പടർപ്പിൽ തെളിയുന്ന ആത്മരൂപത്തെ മനസ്സിൽ ധ്യാനിയ്ക്ക്.
പ്രാകൃതമായ ഉൾക്കൊഴുപ്പിൽ മുങ്ങിത്താണ്
എന്റെ ആദ്യ വാചകത്തെ ചൊല്ലിപ്പഠിയ്ക്ക്.
ജനനേന്ദ്രിയത്തിന്റെ പുകയുന്ന നാക്കിലേക്ക്
ഇതൾപ്പച്ചകൊണ്ടൊരു നേർച്ച നേര്.
ചത്ത ഭ്രൂണത്തിന്റെ ഇരുളനക്കത്തിലേക്ക്
അലമുറയിട്ടൊരു മന്ത്രം ചൊല്ല്.
ഉരൽകുഴിയിൽ ചുരുണ്ടിരിക്കുന്ന
കരിനാഗത്തിന്
കാല് നീട്ടിക്കൊടുക്ക്.
മോക്ഷപ്രാപ്തിക്കായി
തുടയിടുക്കിലെ മുറിവ് കാണിക്ക്.
