ഇടിച്ചുനിരത്താൻ വേണ്ടി മാത്രം - വരവര റാവുവിന്റെ കവിത

2006 ജനുവരി 17 ന് ഒരു ജയിൽവാസക്കാലത്ത്, ചെറുമകൻ അമൻ താനുണ്ടാക്കിയ പാവവീട്ടിൽ അപ്പുപ്പനു വേണ്ടി ഒരു ജയിൽമുറി കൂടി ഉൾപ്പെടുത്തിട്ടുണ്ടെന്ന വിവരമറിഞ്ഞപ്പോൾ വരവര റാവു എഴുതിയ കവിത

വീടെന്ന ഇടുക്കമില്ലാതെ
കുഞ്ഞുങ്ങൾ മെനയുന്ന പാവവീടിന്
ചുവരുകളുണ്ടാവില്ല
അത്, പൂങ്കുല പോലെ
കൊമ്പത്തു ഞാലുന്ന കിളിക്കൂടു മാത്രം


Summary: Varavara rao poetry translated by anvar ali


അൻവർ അലി

കവി, വിവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ, പാട്ടെഴുത്തുകാരൻ. മഴക്കാലം, ആടിയാടി അലഞ്ഞ മരങ്ങളേ..., മെഹബൂബ് എക്സ്പ്രസ്സ് എന്നീ കവിതാ സമാഹാരങ്ങൾ. ടോട്ടോചാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആറ്റൂർ രവിവർമ്മയെക്കുറിച്ചുള്ള മറുവിളി എന്ന ഡോക്യുഫിക്ഷൻ സംവിധായകൻ.

Comments