വൃദ്ധനും
പെൺകുട്ടിയും

ന്നാം പക്കം

കുർബാനയ്ക്കുള്ള നടമണിയടിച്ചു
ഒന്ന്
രണ്ട്
മൂന്ന്.
കൃത്യം മൂന്നടി നടന്നപ്പോഴാണ് മാർത്തയിൽ
യേശു ആവേശിച്ചത്
പാട്ട് നിലച്ചു,
പ്രാർത്ഥനയും.
അപ്പോഴവൾക്ക് രതിമൂർച്ഛയുണ്ടായി
പള്ളിയുടെ പിന്നിലെ സെമിത്തേരിയിൽ
നേർത്ത ചൂടുള്ള മാർബിളിൽ
മലർന്ന് കിടന്നവൾ സ്വയംഭോഗം ചെയ്തു.
അൾത്താരയിലപ്പോഴും യേശു
കുരിശിൽ കിടക്കുകയായിരുന്നു.

രണ്ടാം പക്കം

പള്ളിയിൽ കൂട്ടമണിയടിച്ചു
പിളർന്ന കണ്ണുകളുമായി മാർത്ത
കല്ലറയിൽ തൊട്ടുതൊട്ടുനിന്ന്
കുന്തിരിക്കത്തിന്റെ കെട്ടുമണം
കുരിശിന്റെ തലതല്ലിയ ഭാരം
പുത്തൻ സ്ലാബുകൾക്കിടയിലൂടെ
ഉയർന്നുവന്ന
വെള്ളയുറയിട്ട
വാർദ്ധക്യം ഞെക്കിപ്പൊട്ടിച്ച കൈകൾ
മാർത്തയോട് പ്രേമം പറഞ്ഞു
പുളിച്ച പ്രേമം തികട്ടി വന്ന രാത്രിയിലവൾ
ഉറങ്ങാൻ കിടന്നു
ശവംനാറിപ്പൂക്കൾ മുടിയിൽ തിരുകി
യേശു പ്രേമത്തെയോർത്ത് പാടി

മൂന്നാം പക്കം

പ്രഭാതത്തിൽ
പള്ളിയുടെ തണുത്ത മണത്തിൽ
മാർത്ത പ്രേമപ്പെട്ടു
ജലത്തിൽ കിടന്നഴുകിയ പോലുള്ള
മണം കൊണ്ടവൾ ഭോഗിക്കപ്പെട്ടു
റൊട്ടി കടിച്ചെടുക്കും പോലെയവളുടെ
ചുണ്ടുകൾ
പാനപാത്രത്തിലെ വീഞ്ഞുപോലെ
ചവർപ്പ്
പ്രേമത്തിൻ്റെ പുളിപ്പ്
മാർത്ത എഴുന്നേറ്റു.
വൃദ്ധനായ യേശു അപ്പോഴും
കുരിശിൽ കിടക്കുകയായിരുന്നു.

Comments