സി.എസ്. സുജാത

സ്ത്രീപക്ഷത്തിനായി
ഒരു പ്രമേയം

രാജ്യത്തെ സ്ത്രീകളുടെ പ്രശ്നം ഗൗരവത്തോടെ ചർച്ച ചെയ്ത സമ്മേളനമാണ് കൊല്ലത്തു നടന്ന സി.പി.എം സംസ്ഥാന സമ്മേളനമെന്ന് സി.എസ്. സുജാത എഴുതുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ചെറുക്കുന്നതിന് സ്ത്രീപ്രസ്ഥാനം മാത്രമല്ല പൊതുപ്രസ്ഥാനവും ശക്തമായി മുന്നോട്ടുവരേണ്ടത് അനിവാര്യമാണെന്നും അവർ എഴുതുന്നു.

രേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളുടെ നിരക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ശാരീരിക- മാനസിക പീഡനങ്ങൾ, വധഭീഷണി, ബലാത്സംഗം എന്നിവ ഇന്ന് ഇന്ത്യയിൽ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിരിക്കുന്നു. എട്ടുമാസം പ്രായമായ പെൺകുട്ടികളും 80 വയസ്സ് പ്രായമായ വയോധികരും ഉൾപ്പെടെ ഇത്തരം അതിക്രമങ്ങൾക്ക് നിരന്തരം ഇരയാകുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 2014-ൽ 3.4 ലക്ഷം ആയിരുന്നെങ്കിൽ 2022-ൽ 4.5 ലക്ഷമായി ഉയർന്നിരിക്കുന്നു. ഇതിൽ 35% കേസുകളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് ചെയ്തത്, രാജ്യത്ത് പ്രതിദിനം പത്ത് ദലിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇതിലും എത്രയോ അധികമുണ്ട്. ഇന്ത്യയിൽ ഓരോ 16 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം 28 % വർദ്ധിച്ചു. ഒരു ദിവസം ശരാശരി 86 റേപ്പ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. ഇവരിൽ 11 പേർ ദലിത്‌ വിഭാഗത്തിൽ പെടുന്നവരാണ്. ഈ രാജ്യത്തെ ഭരണകൂടവും ഭരണാധികാരികളും ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരുടെ കൂടെയാണ് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഉന്നാവോയിലും ഹാഥ്റസിലും നടന്നത്. റേപ്പ് കേസ്സിൽ ​​പ്രതികളായ 100- ൽ 75 പേരും രക്ഷപ്പെടുന്നു. ഈ കേസുകളിലൊക്കെ പ്രതികളായവരെ രക്ഷിക്കാൻ സർക്കാർ തലത്തിൽ നടന്ന ഇടപെടലുകൾ ഭയപ്പെടുത്തുന്നതാണ്.

കൊല്ലത്തു ചേർന്ന സി.പി.എം സംസ്ഥാന സമ്മേളനം രാജ്യത്തെ സ്ത്രീകളുടെ പ്രശ്നം ഗൗരവത്തോടെ ചർച്ച ചെയ്തു. സമ്മേളനം പാസാക്കിയ പ്രമേയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ അണിനിരക്കുക’ എന്നത്.

കൊൽക്കത്തയിൽ ആർ.ജി കൗർ ആശുപത്രിയിലെ യുവ ഡോക്ടറുടെ ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു. സർക്കാർ ആശുപത്രിയിലെ ഡിപ്പാർട്ട്‌മെൻ്റിൽ ഡ്യൂട്ടിയിലിരിക്കെ വിദ്യാർത്ഥിനിയും തൊഴിലെടുക്കുന്നതുമായ ഒരു സ്ത്രീ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് അതീവ ഗുരുതര സംഭവമാണ്. ഈ സംഭവം, പശ്ചിമ ബംഗാളിലും രാജ്യത്തും പൊതുവെ സ്ത്രീകളുടെ ജോലിസ്ഥലത്തെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്നു. പ്രത്യേകിച്ചും രാവും പകലും പ്രവർത്തിക്കേണ്ട അവശ്യ സേവനമായ ആരോഗ്യമേഖലയിൽ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തൊഴിലാളികളുടെയും ഡോക്ടർമാരുൾപ്പെടെയുള്ള സ്ത്രീതൊഴിലാളികളുടെയും സുരക്ഷ തുടർച്ചയായി അവഗണിക്കപ്പെടുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 2014-ൽ 3.4 ലക്ഷം ആയിരുന്നെങ്കിൽ 2022-ൽ 4.5 ലക്ഷമായി ഉയർന്നിരിക്കുന്നു. ഇതിൽ 35% കേസുകളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് ചെയ്തത്, രാജ്യത്ത് പ്രതിദിനം പത്ത് ദലിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 2014-ൽ 3.4 ലക്ഷം ആയിരുന്നെങ്കിൽ 2022-ൽ 4.5 ലക്ഷമായി ഉയർന്നിരിക്കുന്നു. ഇതിൽ 35% കേസുകളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് ചെയ്തത്, രാജ്യത്ത് പ്രതിദിനം പത്ത് ദലിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ്.

രാജ്യത്ത് സ്ത്രീധന പീഡനങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുകയാണ്. 2022-ൽ 6450 സ്ത്രീകൾ സ്ത്രീധന പീഡനത്തിന് ഇരകളായി മരിച്ചു. ഇതോടൊപ്പം, സ്ത്രീകളുടെ ആത്മഹത്യകളും ആസിഡ് ആക്രമണ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകൾ ഇത്രയധികം അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല എന്നത് അപലപനീയമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്ന വർമ്മ കമ്മീഷൻ ശുപാർശകൾ കൃത്യമായി നടപ്പാക്കിയിട്ടില്ല. സ്ത്രീസുരക്ഷയ്ക്കായി യാതൊന്നും മാറ്റിവയ്ക്കാൻ തയ്യാറായിട്ടില്ല.

സ്ത്രീകളുടെ സ്വയം നിർണയാവകാശത്തെ നിയന്ത്രിക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് മറ്റൊരു മതത്തിൽ നിന്ന് പങ്കാളിയെ കണ്ടെത്താനുള്ള അവകാശം നിഷേധിച്ച് ഉത്തർപ്രദേശ് പാസാക്കിയ നിയമം ഇതിന്റെ തെളിവാണ്. കൂടാതെ ഉത്തരാഖണ്ഡ് പാസ്സാക്കിയ യൂണിഫോം സിവിൽ കോഡ് മുസ്‍ലിം ന്യൂനപക്ഷത്തെ ലക്ഷമിട്ടുള്ളതാണ്. മണിപ്പുരിലും നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. കലാപത്തിന്റെ ഏറ്റവും വലിയ ഇരകളായി സ്ത്രീകൾ മാറുമ്പോൾ തന്നെ അവിടുത്തെ സ്ത്രീകളെ രണ്ടു വിഭാഗങ്ങൾ ആക്കി തമ്മിലടിപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

സ്ത്രീകളുടെ വോട്ട് ലഭിക്കുന്നതിനുവേണ്ടി പാസാക്കിയ വനിതാ സംവരണ ബിൽ വെറും പൊള്ളയായ വാഗ്ദാനം മാത്രമാണ്. ഇത് അടുത്ത കാലത്തെങ്ങും യാഥാർഥ്യമാകാൻ പോകുന്നില്ല. കാലങ്ങളായി തുടർന്നു പോരുന്ന പോരാട്ടം ശക്തിപ്പെടുത്തിയാൽ മാത്രമേ വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാവുകയുള്ളൂ.

മണിപ്പുരിലും നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. കലാപത്തിന്റെ ഏറ്റവും വലിയ ഇരകളായി സ്ത്രീകൾ മാറുമ്പോൾ തന്നെ അവിടുത്തെ  സ്ത്രീകളെ രണ്ടു വിഭാഗങ്ങൾ ആക്കി തമ്മിലടിപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
മണിപ്പുരിലും നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. കലാപത്തിന്റെ ഏറ്റവും വലിയ ഇരകളായി സ്ത്രീകൾ മാറുമ്പോൾ തന്നെ അവിടുത്തെ സ്ത്രീകളെ രണ്ടു വിഭാഗങ്ങൾ ആക്കി തമ്മിലടിപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ഇതുപോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിയായ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’യുടെ വലിയൊരു ശതമാനം തുകയും ഉപയോഗിക്കാതെ കിടക്കുന്നു എന്ന് മാത്രമല്ല, 30% ഉപയോഗിച്ചത് പരസ്യങ്ങൾക്കുവേണ്ടി മാത്രമാണെന്നും വിവരാവകാശ രേഖകൾ പറയുന്നു. 23.40 ലക്ഷം പേർ പട്ടിണി കിടക്കുന്ന, ആഗോള പട്ടിണി സൂചികയിൽ 105-ാം സ്ഥാനമുള്ള, പോഷകാഹാരക്കുറവ് കാരണം ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും മരണപ്പെടുന്ന ഈ രാജ്യത്ത് ICDS ധനവിഹിതം വെട്ടിക്കുറയ്ക്കാനും ഈ സർക്കാർ തയ്യാറായി. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ നിയന്ത്രിക്കാൻ ഒരു നിർദ്ദേശവും ബഡ്ജറ്റിൽ ഇല്ല. തൊഴിലുറപ്പു പദ്ധതിക്ക്‌ പണം നീക്കിവയ്ക്കാതിരിക്കുകയും ആശ- അംഗൻവാടി ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെ പൂർണ്ണമായും കയ്യൊഴികയും ചെയ്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.

ഇന്ത്യയിലെ സ്ത്രീകൾ വൻതോതിൽ കൂലിയില്ലാതെ അധ്വാനിക്കുന്നു. SBI യുടെ 22 -23ലെ റിപ്പോർട്ട് അനുസരിച്ച് 22.5 ലക്ഷം കോടിയുടെ ജോലി.

ഇന്ത്യയിലെ സ്ത്രീകൾ വൻതോതിൽ കൂലിയില്ലാതെ അധ്വാനിക്കുന്നു. SBI യുടെ 22 -23ലെ റിപ്പോർട്ട് അനുസരിച്ച് 22.5 ലക്ഷം കോടിയുടെ ജോലി. പ്രായമായവരെ നോക്കൽ, വീട്ടുജോലി, കുട്ടികളെ പഠിപ്പിക്കൽ, ആശുപത്രിയിൽ കൂട്ടിരിപ്പ്, കുടുംബത്തിന്റെ ഭൂമിയിൽ നടത്തുന്ന കാർഷിക ജോലികൾ, ചെറുകിട സംരംഭങ്ങളിലുള്ള ജോലികൾ എല്ലാം ഇതിൽ പെടും.

ഇന്ത്യയിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നതിന് സ്ത്രീകളെ ആയുധങ്ങളാക്കി മാറ്റുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മനുസ്മൃതി വിഭാവനം ചെയ്യുന്ന സ്ത്രീജീവിതങ്ങളാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനായി അവർ ചരിത്രം തിരുത്തിക്കുറിക്കുകയും വിശ്വാസത്തിന്റെ മറവിൽ സ്ത്രീകൾക്കായി പ്രത്യേക പാഠശാലകൾ രൂപീകരിക്കുകയും ചെയ്യുന്നു. പാഠപുസ്തകത്തിൽ നിന്നടക്കം ശാസ്ത്രബോധവും ചരിത്രവും അടർത്തി മാറ്റിക്കൊണ്ടിരിക്കുന്നു. ഏറ്റവും അടിസ്ഥാനപരമായി പഠിപ്പിക്കേണ്ട പിരിയോഡിക് ടേബിളും പരിണാമ സിദ്ധാന്തവും മുഗൾ ചരിത്രവും ഗാന്ധിവധവുമെല്ലാം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത് ഈ ശ്രമങ്ങളുടെ ഭാഗമായാണ്. ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റി, ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഇന്ത്യയിലെ സംഘപരിവാർ.

സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്, വനിത ഹെൽപ്പ് ലൈൻ, ടേക്ക് എ ബ്രേക്ക്, ഷീ ടോയ്ലറ്റുകൾ, ജെന്റർ ഓഡിറ്റിംഗ്, സധൈര്യം മുന്നോട്ട്, പൊതു ഇടം എന്റേതും, സ്ത്രീസൗഹൃദ ഗ്രാമം, സഖി, സഹായഹസ്തം, കൈത്താങ്ങ്, സ്നേഹിത, ശ്രദ്ധ, ഒപ്പം, വനിത പോലീസ് ബറ്റാലിയൻ, സീ ഡൈവിങ് തുടങ്ങി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ച് നിരവധി പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കി.
സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്, വനിത ഹെൽപ്പ് ലൈൻ, ടേക്ക് എ ബ്രേക്ക്, ഷീ ടോയ്ലറ്റുകൾ, ജെന്റർ ഓഡിറ്റിംഗ്, സധൈര്യം മുന്നോട്ട്, പൊതു ഇടം എന്റേതും, സ്ത്രീസൗഹൃദ ഗ്രാമം, സഖി, സഹായഹസ്തം, കൈത്താങ്ങ്, സ്നേഹിത, ശ്രദ്ധ, ഒപ്പം, വനിത പോലീസ് ബറ്റാലിയൻ, സീ ഡൈവിങ് തുടങ്ങി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ച് നിരവധി പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കി.

എന്നാൽ ഈ രാജ്യത്തിന്റെ പൊതുസ്ഥിതിയിൽ നിന്ന് വിഭിന്നമായാണ്, കേരള സർക്കാർ നയങ്ങൾ സ്വീകരിക്കുന്നത്. ജൻഡർ ബജറ്റ് അവതരിപ്പിച്ച് മറ്റ് സംസ്ഥാനങ്ങൾക്കും കേരളം മാതൃകയാകുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ പ്രകടനപത്രികയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 18% ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഇപ്പോൾ 24% ആയി ഉയർന്നു കഴിഞ്ഞു. ഇത് 50% ആയി ഉയർത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ സർക്കാർ നടപ്പിൽ വരുത്തിയ കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ ഇന്ന് ലോകത്തിന് തന്നെ മാതൃകയായി വളർന്നു കഴിഞ്ഞു. ജനകീയാസൂത്രണ പരിപാടികളും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്, വനിത ഹെൽപ്പ് ലൈൻ, ടേക്ക് എ ബ്രേക്ക്, ഷീ ടോയ്ലറ്റുകൾ, ജെന്റർ ഓഡിറ്റിംഗ്, സധൈര്യം മുന്നോട്ട്, പൊതു ഇടം എന്റേതും, സ്ത്രീസൗഹൃദ ഗ്രാമം, സഖി, സഹായഹസ്തം, കൈത്താങ്ങ്, സ്നേഹിത, ശ്രദ്ധ, ഒപ്പം, വനിത പോലീസ് ബറ്റാലിയൻ, സീ ഡൈവിങ് തുടങ്ങി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ച് നിരവധി പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കി.

ഇടതുപക്ഷ സർക്കാർ നടപ്പിൽ വരുത്തിയ കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ ഇന്ന് ലോകത്തിന് തന്നെ മാതൃകയായി വളർന്നു കഴിഞ്ഞു.
ഇടതുപക്ഷ സർക്കാർ നടപ്പിൽ വരുത്തിയ കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ ഇന്ന് ലോകത്തിന് തന്നെ മാതൃകയായി വളർന്നു കഴിഞ്ഞു.

കേരളത്തിൽ ഈയിടെയായി വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനങ്ങളും സ്ത്രീപീഡനങ്ങളും ആശങ്ക ഉളവാക്കുന്നതാണ്. ഇവ തടയാനും സ്ത്രീകളെ ശാക്തീകരിക്കാനും പൊതുസമൂഹത്തെ ബോധവൽക്കരിക്കാനും ‘കനൽ’ എന്ന പേരിൽ ബോധവൽക്കരണ പരിപാടി സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും ആക്രമണ വാസനയും മറ്റൊരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് തടയിടാനായി സർക്കാർ ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്. നമ്മുടെ സമൂഹം ഒരു ലഹരി വിമുക്ത സമൂഹമാക്കി മാറ്റാൻ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു പോകണം.

കൊല്ലത്തു ചേർന്ന സംസ്ഥാന സമ്മേളനം രാജ്യത്തെ സ്ത്രീകളുടെ പ്രശ്നം ഗൗരവത്തോടെ ചർച്ച ചെയ്തു. സമ്മേളനം പാസാക്കിയ പ്രമേയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ അണിനിരക്കുക’ എന്നത്. രാജ്യത്തെ സ്ത്രീകൾ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിരന്തരം പോരാടുന്ന പ്രസ്ഥാനമാണ് സി.പി.എം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയെല്ലാം ചെറുക്കുന്നതിന് സ്ത്രീപ്രസ്ഥാനം മാത്രമല്ല പൊതുപ്രസ്ഥാനവും ശക്തമായി മുന്നോട്ടുവരേണ്ടത് അനിവാര്യമാണ്.

Comments