ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്കുള്ള വിടവ് ആരുണ്ടാക്കുന്നതാണ്..?

ഫൈസാബാദ് ജില്ലയെ അയോധ്യ ആക്കിയത് പോലെ അലഹബാദിനെ പ്രയാഗ് ആക്കിമാറ്റിയത് പോലെ അഹമ്മദാബാദിനെ കർണ്ണാവദി ആക്കാൻ ആവശ്യപ്പെടുന്നത് പോലെ ഇന്ത്യയുടെ സ്ഥലപേരുകളിൽ ഹിന്ദുത്വ അജണ്ട നപ്പിലാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രിം കോടതിയിലെത്തിയത്. ഈ സാഹചര്യത്തിൽ പേര്മാറ്റലിന് പിന്നിലെ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയെ തുറന്നുകാട്ടുകയാണ് ചരിത്രാധ്യപകനും എഴുത്തുകാരനുമായ എ.എം ഷിനാസ്.

Comments