സി.പി. ജോൺ

സി.പി.എമ്മിനെ വേട്ടയാടുന്നു,
Bengal psychosis

‘‘ഇപ്പോൾ കേരളത്തിലെ സി.പി.എമ്മിനെ ബംഗാൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സി.പി.എമ്മിനകത്ത് ഒരു Bengal psychosis ഉണ്ട്. ഇനി ഗവൺമെന്റ് പോയാൽ ചിലപ്പോൾ പാർട്ടിയും ഗവൺമെന്റും ഉണ്ടാകില്ല. ഒരു ‘തിരിച്ചുവരായ്ക സിൻഡ്രോം’. അതിന്റെ പ്രകടനങ്ങളാണ് ഇത്തവണ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ദൃശ്യമായത്’’- സി.പി. ജോൺ എഴുതുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ജനാധിപത്യ അനുഭവങ്ങളുള്ള ഒന്നാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. 1957-ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമ്പോൾ സ്റ്റാലിൻ യുഗം അവസാനിച്ചിട്ടേയുള്ളൂ. മാവോ സേ തുങ് ശക്തനായിക്കഴിഞ്ഞിരുന്നു. ക്യൂബൻ വിപ്ലവം നടന്നിട്ടില്ല. വിയറ്റ്‌നാം വിപ്ലവം പൂർത്തീകരിച്ചിട്ടില്ല. മാവോ സേ തുങ് കൗതുകപൂർവം ഇം.എസ്.എസിനെ കാണുന്നുണ്ട്, ഹസ്തദാനം ​ചെയ്യുന്നുണ്ട്. 1964-നുമുമ്പുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നു പറയുന്നത്, ലോകത്ത് ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗത്തും വിപ്ലവം നടത്തി അധികാരത്തിൽ വന്നതാണ്.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങളുമായി താരതമ്യമുണ്ടായിരുന്നത് ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിക്കും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിക്കുമായിരുന്നു. അവരാണ് ജനാധിപത്യലോകത്ത് ഗൗരവകരമായ നേട്ടങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഉണ്ടാക്കി, വിപ്ലവപൂർവ സമൂഹത്തിൽ, മുതലാളിത്തത്തിന്റെ സാന്നിധ്യത്തിലും, അവരുടേതായ സാന്നിധ്യം ഉറപ്പിച്ചത്.

സ്റ്റാലിൻ പിന്നീട് ശക്തമായി എതിർക്കപ്പെട്ടെങ്കിലും അദ്ദേഹമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒരു ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്നതിന് പ്രേരിപ്പിച്ച നേതാവ്.
സ്റ്റാലിൻ പിന്നീട് ശക്തമായി എതിർക്കപ്പെട്ടെങ്കിലും അദ്ദേഹമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒരു ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്നതിന് പ്രേരിപ്പിച്ച നേതാവ്.

സ്റ്റാലിൻ പിന്നീട് ശക്തമായി എതിർക്കപ്പെട്ടെങ്കിലും അദ്ദേഹമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒരു ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്നതിന് പ്രേരിപ്പിച്ച നേതാവ്. 1948-ലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ, രാജേശ്വർ റാവുവിന്റെയും ബി.ടി. രണദിവെയുടെയും അതിസാഹസിക പരാക്രമങ്ങളിൽനിന്ന് മാറ്റി ജനാധിപത്യപ്രക്രിയയിലേക്ക് കൊണ്ടുവന്നത് 1951-ലെ സ്റ്റാലിന്റെ നിർദ്ദേശത്തിൽ ഉരുത്തിരിഞ്ഞ നയപ്രഖ്യാപനമാണ്. അതിന്റെ പ്രൊഡക്റ്റാണ്, 1957-ലെ കേരളത്തിലെ ഗവൺമെന്റ്. ആ ഗവൺമെന്റ് വന്നതുകൊണ്ടാണ് 1958-ലെ അമൃത്‌സർ പാർട്ടി കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടത്. മുതലാളിത്തത്തിന്റെ സാന്നിധ്യത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണയന്ത്രത്തെ തൊഴിലാളികൾക്കും കൃഷിക്കാർക്കും വേണ്ടി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് അവിടെ പ്രഖ്യാപിക്കപ്പെട്ടു. മാത്രമല്ല, കേരളത്തിൽ അത് ആദ്യമായി പ്രയോഗിക്കുകയും ചെയ്തു.

1956-​ൽ ബീജിങ്ങിലെത്തിയ ഇ.എം.എസും പി.  സുന്ദരയ്യയും മാവോ സേ തുങിനൊപ്പം.
1956-​ൽ ബീജിങ്ങിലെത്തിയ ഇ.എം.എസും പി. സുന്ദരയ്യയും മാവോ സേ തുങിനൊപ്പം.

അതിന്റെ അടിസ്ഥാനത്തിൽ 1970 ആയപ്പോഴേക്കും മുതലാളിത്ത സംവിധാനത്തിൽ, കേശവാനന്ദ ഭാരതി കേസ് പോലുള്ള നിരവധി കേസുകളുടെ നൂലാമാലകൾ മറികടന്നുകൊണ്ട്, സ്വത്തവകാശത്തിന്മേൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം കൈവെച്ചു. അങ്ങനെ സ്വത്തിന്റെ പുനർവിഭജനം എന്ന, വിപ്ലവാനന്തരലോകത്തുമാത്രം കഴിയുമെന്ന് കരുതിയ കാര്യം, വിപ്ലവം നടക്കുന്നതിനുമുമ്പുതന്നെ തുടങ്ങാനായി. സ്വത്തിന്റെ പുനർവിഭജനമാണല്ലോ സോഷ്യലിസത്തിന്റെ കാതൽ. അത് സാധ്യമാണെന്ന് കാണിച്ചുതുടങ്ങിയത് 1957-ലെ ഗവൺമെന്റാണ്. മാത്രമല്ല, വിപ്ലവം ഒരു സംഭവം (event) മാത്രമല്ല, പ്രക്രിയയുമാണ് (process) എന്ന് തെളിയിക്കുകയും ചെയ്തു. ഈയൊരു ചരിത്രമുള്ളത് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ്.

1977 ആയപ്പോൾ ബംഗാളിലും ഇതിന്റെ തുടർച്ചയായി കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞെങ്കിലും, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ 1951-ലെ നയപ്രഖ്യാപനം മുതൽ 1977- 80 വരെയുള്ള ഒരു കാലഘട്ടത്തിൽ, ചെയ്തുതീർത്ത കാര്യങ്ങളിൽ മാത്രം കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പ്രസക്തമായ കാര്യം. അതായത്, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സവിശേഷമായ ഒരു എക്‌സ്പീരിയൻസ് ലോകത്തെ മറ്റു പാർട്ടികൾക്ക് കൊടുക്കേണ്ട പ്രസ്ഥാനമാണ്. ആ ഗൗരവം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കാണിക്കുന്നില്ല.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സവിശേഷമായ ഒരു എക്‌സ്പീരിയൻസ് ലോകത്തെ മറ്റു പാർട്ടികൾക്ക് കൊടുക്കേണ്ട പ്രസ്ഥാനമാണ്. ആ ഗൗരവം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കാണിക്കുന്നില്ല.

1957-ലെയും 67-ലെയും സാഹചര്യം വേറിട്ടുതന്നെ മനസ്സിലാക്കേണ്ടതുണ്ട്. 1967-ലെ ഗവൺമെന്റ്, സ്വത്തിന്റെ പുനർവിതരണം പൂർത്തീകരിക്കാൻ ഉണ്ടാക്കിയ ഐക്യമുന്നണിയാണ്. ആ അർഥത്തിൽ അത് വലിയൊരു വിജയമായിരുന്നു. വിമോചന സമരത്തിലെ ശക്തികളായ മുസ്‌ലിം ലീഗ് മുതൽ സോഷ്യലിസ്റ്റ് പാർട്ടി വരെയുള്ള പാർട്ടികളെയും കമ്യൂണിസ്റ്റ് വിരുദ്ധർ എന്ന് സ്വയം വിശേഷിപ്പിച്ച ഫാദർ വടക്കൻ, ബി.വെല്ലിങ്ടൻ, മത്തായി മാഞ്ഞൂരാൻ എന്നിവരെയും തിരിച്ചുപിടിക്കുകയാണ് 1967-ലെ ഗവൺമെന്റ് ചെയ്തത്. ആ ഐക്യമുന്നണിയുടെ മറിച്ചിട്ട രൂപമായിരുന്നു 1970 മുതലുള്ള അച്യുതമേനോൻ ഗവൺമെന്റ്. അവിടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ സാന്നിധ്യമുണ്ട്. 67-ലെ ഗവൺമെന്റ് മുതൽ 1977-ലെ ഗവൺമെന്റു വരെ നിരവധി പ്രോസസ്സുകളിലൂടെ ഇടതുപക്ഷം കടന്നുപോയിട്ടുണ്ട് എന്നർത്ഥം.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ജനാധിപത്യപ്രക്രിയയിലേക്ക് കൊണ്ടുവന്നത് 1951-ലെ സ്റ്റാലിന്റെ നിർദ്ദേശത്തിൽ ഉരുത്തിരിഞ്ഞ നയപ്രഖ്യാപനമാണ്. അതിന്റെ പ്രൊഡക്റ്റാണ്, 1957-ലെ കേരളത്തിലെ ഗവൺമെന്റ്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ജനാധിപത്യപ്രക്രിയയിലേക്ക് കൊണ്ടുവന്നത് 1951-ലെ സ്റ്റാലിന്റെ നിർദ്ദേശത്തിൽ ഉരുത്തിരിഞ്ഞ നയപ്രഖ്യാപനമാണ്. അതിന്റെ പ്രൊഡക്റ്റാണ്, 1957-ലെ കേരളത്തിലെ ഗവൺമെന്റ്.

ഭൂപരിഷ്‌കരണത്തിനുശേഷം സംവരണതത്വങ്ങൾ ഇന്ത്യയിലാദ്യമായി നടപ്പാക്കിയത് അച്യുതമേനോൻ ഗവൺമെന്റാണ്. ഒ.ബി.സി, മുസ്‌ലിം, ലാറ്റിൻ കാത്തലിക്, നാടാർ, വിശ്വകർമ, ധീവര ഉപസംവരണം അടക്കം നടപ്പാക്കിയത് ഈ സർക്കാറാണ്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി സ്വതന്ത്രരാക്കപ്പെട്ട കർഷക വിഭാഗങ്ങളായിരുന്നു ഒ.ബി.സി. കർഷക തൊഴിലാളികൾ ദലിതുകളായിരുന്നു. അവർക്ക് അർഹമായ ഭൂമി ലഭിച്ചില്ലെങ്കിലും മെച്ചപ്പെട്ട തരത്തിൽ വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും സംവരണം ലഭിച്ചു. പട്ടികവർഗ വിഭാഗങ്ങൾ ഈ ഘട്ടത്തിലൊന്നും ഈ പ്രക്രിയയുടെ അർഹമായ ആനുകൂല്യങ്ങൾ ലഭിച്ചവരായിരുന്നില്ല.

ടി.വി തോമസിന്റെ നേതൃത്വത്തിൽ നടന്ന വ്യവസായവൽക്കണം മറ്റൊരു നടപടിയായിരുന്നു. വലിയ പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയത് അച്യുതമേനോൻ സർക്കാറിന്റെ കാലത്താണ്. ഞങ്ങളെപ്പോലുള്ള ചെറിയ കമ്യൂണിസ്റ്റ് പാർട്ടികൾ ഭരണത്തിലിരുന്നപ്പോഴും ചില മുൻകൈകൾ എടുത്തു. സഹകരണമേഖലയിൽ മെഡിക്കൽ കോളേജ് എന്നൊരാശയം എം.വി. രാഘവനാണ് അവതരിപ്പിച്ചത്. സഹകരണമേഖലയിൽ പ്രൊഫഷനൽ കോളേജ് എന്ന സി.പി.എം നയത്തിന് വഴിമരുന്നിട്ടത് ഈ നടപടിയാണ്. മറ്റൊന്ന് വിഴിഞ്ഞം തുറമുഖം. എം.വി. രാഘവനാണ് അതിന് തുടക്കമിട്ടത്. ഒരു ചൈനീസ് കമ്പനിക്കാണ് വിഴിഞ്ഞത്തെ കരാർ ലഭിച്ചത്, 2005-ൽ. പക്ഷെ, സൈനിക ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് അന്നത് നടപ്പിലാവാതിരുന്നത്. ഇതിനെയെല്ലാം സി.പി.എം എതിർത്തു എന്നത് ഞങ്ങളുടെ വിഷയമായിരുന്നില്ല.

കേരളത്തിൽ അധികാരത്തിലിരുന്ന വ്യത്യസ്തരായ കമ്യൂണിസ്റ്റ് പാർട്ടികൾ ഗൗരവകരമായ ഇടപെടലുകൾ കേരളത്തിന്റെ വികസനത്തിനുവേണ്ടി നടത്തിയിട്ടുണ്ട്.
കേരളത്തിൽ അധികാരത്തിലിരുന്ന വ്യത്യസ്തരായ കമ്യൂണിസ്റ്റ് പാർട്ടികൾ ഗൗരവകരമായ ഇടപെടലുകൾ കേരളത്തിന്റെ വികസനത്തിനുവേണ്ടി നടത്തിയിട്ടുണ്ട്.

അതായത്, കേരളത്തിൽ അധികാരത്തിലിരുന്ന വ്യത്യസ്തരായ കമ്യൂണിസ്റ്റ് പാർട്ടികൾ ഗൗരവകരമായ ഇടപെടലുകൾ കേരളത്തിന്റെ വികസനത്തിനുവേണ്ടി നടത്തിയിട്ടുണ്ട്.
എന്നാൽ, അത്തരമൊരിടപെടൽ പത്തു വർഷമായി നടത്താനായില്ല എന്നതിന്റെ പേരിലാണ് പിണറായി വിജയൻ വിമർശിക്കപ്പെടുന്നത്. ആകെയുള്ളത്, ഇന്ത്യയുടെ എല്ലാ ഭാഗത്തും നടക്കുന്ന ഹൈവേ വികസനം പോലെ, അടിസ്ഥാന സൗകര്യവികസനത്തിൽ ചെയ്ത ചില കാര്യങ്ങളാണ്. അല്ലാതെ, ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുമാത്രം ഇടപെടാൻ കഴിയുന്ന, അല്ലെങ്കിൽ മറ്റുള്ളവർക്കു കൂടി മാതൃകയാകാൻ കഴിയുന്ന ഒരിടപെടൽ രണ്ട് പിണറായി സർക്കാറുകളുടെയും ഭാഗത്തുനിന്നുണ്ടായില്ല. ആ അർഥത്തിൽ ഈ ഗവൺമെന്റ് പരാജയമാണ്. ജനങ്ങളുടെ സ്വത്ത് വ്യാപകമായി പിടിച്ചെടുത്ത് ഒരു റെയിൽവേ കൊണ്ടുവരാനാണ് സർക്കാർ ശ്രമിച്ചത്. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുക്കുന്നത് പരിമിതപ്പെടുത്തുകയാണ് ഏറ്റവും പ്രധാനം. ഭൂപരിഷ്കരത്തിലടക്കം, സാധാരണക്കാർക്ക് സ്വത്ത് നൽകുകയാണ് മുൻകാല ഗവൺമെന്റുകൾ ചെയ്തത്.
മൂലധനത്തിന്റെ ഒന്നാം വോള്യം അവസാന അധ്യായങ്ങളിൽ, രണ്ടുതരം സ്വകാര്യസ്വത്തുക്കളെക്കുറിച്ച് പറയുന്നുണ്ട്.
ഒന്ന്; തൊഴിലാളികൾ സമ്പാദിച്ച സ്വകാര്യസ്വത്തും മറ്റൊന്ന്; തൊഴിലാളികളെ ചൂഷണം ചെയ്ത് മുതലാളിമാർ സമ്പാദിച്ച സ്വകാര്യ സ്വത്തും. ഒന്ന് മറ്റൊന്നിന്റെ ‘ആന്റി തിസീസാ’ണ് എന്നാണ് മാർക്‌സ് പറഞ്ഞത്. തൊഴിലാളികളും സാധാരണക്കാരും അധ്വാനിച്ചുണ്ടാക്കിയ സ്വകാര്യസ്വത്തിന്മേലുള്ള നഗ്‌നമായ കൈയേറ്റമായിരുന്നു രണ്ടാം പിണറായി സർക്കാറിന്റെ മുഖമുദ്ര.

1967-ലെ ഗവൺമെന്റ്, സ്വത്തിന്റെ പുനർവിതരണം പൂർത്തീകരിക്കാൻ ഉണ്ടാക്കിയ ഐക്യമുന്നണിയാണ്. ആ അർഥത്തിൽ അത് വലിയൊരു വിജയമായിരുന്നു.
1967-ലെ ഗവൺമെന്റ്, സ്വത്തിന്റെ പുനർവിതരണം പൂർത്തീകരിക്കാൻ ഉണ്ടാക്കിയ ഐക്യമുന്നണിയാണ്. ആ അർഥത്തിൽ അത് വലിയൊരു വിജയമായിരുന്നു.

ഈ ഗവൺമെന്റിന്റെ മറ്റൊരു ദൗർബല്യം, കുടുംബാധിപത്യത്തിലേക്കും വ്യക്തികേന്ദ്രീകൃത സ്വത്വത്തിലേക്കും നീങ്ങി എന്നതാണ്. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിനുശേഷം സി.പി.എമ്മിൽ തുടങ്ങിയിരിക്കുന്ന പുതിയ ചർച്ചയുടെ വിഷയം ഇതാണ്. Superannuation അല്ലെങ്കിൽ പ്രായപരിധി. വയസ്സ് എന്നത് ഒരാളുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ അതിരായി മാറുകയാണ്, സന്നദ്ധതയോ സാധ്യതയോ അല്ല അതിന്റെ മാനദണ്ഡം. 84 വയസ്സുള്ള മല്ലികാർജുൻ ഖാർഗേ തരക്കേടില്ലാതെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിപ്പിച്ചെടുത്തു. 75 തികയാത്തവർ മാത്രമുള്ള കേരളത്തിലെ സി.പി.എം, ആ തെരഞ്ഞെടുപ്പിൽ ദയനീയമായി തോൽക്കുകയാണ് ചെയ്തത്. തല നരച്ചത് നോക്കി ആളുകളെ മാറ്റുന്നതിന്റെ അശാസ്ത്രീയത ഒരുഭാഗത്ത്. മറുഭാഗത്ത്, അത് പിണറായി വിജയന് ബാധകമല്ലേ എന്ന് ചോദിക്കാനുള്ള ഒരു സ്വരം പോലും പാർട്ടിയിലില്ല എന്ന പ്രശ്നം. പിണറായി വിജയന്റെ ശക്തിയേക്കാൾ പാർട്ടിയുടെ ദൗർബല്യമാണ് ഇത് കാണിക്കുന്നത്. ഒരു നയം രൂപീകരിച്ചാൽ അത് എല്ലാവർക്കും ബാധകമാകേണ്ടതാണ്.

ഗവൺമെന്റ് നടപ്പാക്കേണ്ട ഇടതുപക്ഷ പ്രവർത്തനം എന്താണ് എന്നതിനെ സംബന്ധിച്ച് ഒരു ചർച്ചയും വിമർശനവും നടന്നതായി നാം കേൾക്കുന്നില്ല.

പാർട്ടിയിലെ കുടുംബാധിപത്യമാണ് മറ്റൊന്ന്. സ്വന്തം മകൾക്കുവേണ്ടി ഗവൺമെന്റ് പ്രാതിനിധ്യമുള്ള കമ്പനിയിൽനിന്ന് ഒന്നേമുക്കാൽ കോടി രൂപ വാങ്ങിയതിനെക്കുറിച്ച് ബ്രാഞ്ച് തൊട്ട് സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങളിൽ ഏതെങ്കിലും പ്രതിനിധി ഫലപ്രദമായും ശക്തമായും ഉന്നയിച്ചുവോ? അത്തരം വിഷയങ്ങൾ ഉന്നയിക്കാതിരിക്കത്തക്ക തരത്തിലുള്ള ഒരു സാഹചര്യമൊരുക്കിയിരിക്കുകയാണ്.

ഗവൺമെന്റ് നടപ്പാക്കേണ്ട ഇടതുപക്ഷ പ്രവർത്തനം എന്താണ് എന്നതിനെ സംബന്ധിച്ച് ഒരു ചർച്ചയും വിമർശനവും നടന്നതായി നാം കേൾക്കുന്നില്ല.
ഭരണത്തിലെ ഇടതുപക്ഷ അജണ്ടകൾ എന്തൊക്കെയാണ്? പിന്നാക്കക്കാരെയും തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണവ. അതിലൊന്നും ഒരുതരത്തിലുമുള്ള പുരോഗതിയുണ്ടായില്ല.

കൊല്ലത്ത് നടന്ന  സി.പി.എം സംസ്ഥാന സമ്മേളനത്തിൽ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പിണറായി വിജയനും പ്രകാശ് കാരാട്ടും
കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പിണറായി വിജയനും പ്രകാശ് കാരാട്ടും

ഭരണത്തിലൂടെ സംരക്ഷിക്കപ്പെടേണ്ട ഇടതുപക്ഷത്തിന്റെ അവസ്ഥ നോക്കൂ:

- ക്ഷേമനിധികൾ:

31 ക്ഷേമനിധികളിലായി 50 ലക്ഷത്തിലേറെ തൊഴിലാളികളുണ്ട്. നിർമാണതൊഴിലാളി ക്ഷേമനിധിയാണ് ഇതിൽ ഏറ്റവും പ്രധാനം, 14 മാസമായി പെൻഷൻ കൊടുത്തിട്ടില്ല. ഒന്നേകാൽ ലക്ഷം പേർ പെൻഷന് അപേക്ഷിച്ചു. പിന്നെ അവർക്ക് വാർധക്യകാല പെൻഷൻ പോലും കിട്ടില്ല.
കർഷക തൊഴിലാളി പെൻഷൻ പത്തു മാസമായി കൊടുത്തിട്ട്. തയ്യൽ തൊഴിലാളികൾക്ക് എട്ടു മാസമായി പെൻഷൻ കിട്ടിയിട്ട്. നായനാർ സർക്കാറിനെ ഇപ്പോഴും ജനം ഓർക്കാനുള്ള കാരണങ്ങളിൽ ഒന്ന്, കർഷക തൊഴിലാളി പെൻഷനാണല്ലോ. അത് കൊടുക്കുന്നില്ല എന്നുതകൊണ്ടാണ് പിണറായി വിജയൻ സർക്കാറിനെ ഇപ്പോൾ ആളുകൾ ഓർക്കുന്നത്.

- പഞ്ചായത്ത് രാജ്- ജനകീയാസൂത്രണ മേഖലയിലുണ്ടായ പരാജയം.

രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തീ രാജ് ഭരണഘടനാ ഭേദഗതിയെ ജനകീയാസൂത്രണമാക്കി വികസിപ്പിച്ച് പദ്ധതി താഴെത്തട്ടിലെത്തിച്ചത് ഇ.കെ. നായനാർ സർക്കാറാണ്. അതിന്റെ സ്പിരിറ്റ് പിണറായി വിജയൻ സർക്കാർ പൂർണമായും കെടുത്തിക്കളഞ്ഞു. നായനാർ സർക്കാറിന്റെ കാലത്തുനടന്നതിന്റെ നേർ വിപരീതമാണ് ഇപ്പോൾ നടക്കുന്നത്. ‘കിഫ്ബി’യുടെ രൂപീകരണം, ജനകീയാസൂത്രണത്തെ മാത്രമല്ല, പദ്ധതിപ്രവർത്തനത്തെ തന്നെ നിസ്സാരവൽക്കരിച്ചു.

- സഹകരണമേഖല വൻ പ്രതിസന്ധിയിലാണ്.

സഹകരണമേഖലയിൽ ഈ കാലത്ത് എന്തെങ്കിലും പുതിയ കാൽവെപ്പുകളുണ്ടായോ? സംരംഭകർക്ക് പുതിയ പദ്ധതിയുണ്ടായോ? ഉണ്ടായില്ലെന്നു മാത്രമല്ല, കോർപറേറ്റീവ് ക്രെഡിറ്റ് സ്ട്രക്ചർ ഇന്ന് 50 വർഷത്തെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ്. സഹകരണ പ്രസ്ഥാനത്തിന്റെ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കുന്ന ഭഗീരഥപ്രയത്നത്തിലാണ് സഹകാരികൾ.

- ക്വാളിറ്റി എജ്യുക്കേഷൻ മെച്ചപ്പെട്ടോ?

ഇല്ലെന്നുമാത്രമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പല കോളേജുകളിലും സീറ്റുകൾ വൻതോതിൽ ഒഴിഞ്ഞുകിടക്കുകയാണ്, അപേക്ഷകരില്ലാത്ത അവസ്ഥ.

സർക്കാർ ആ​ശുപത്രികൾ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് നേട്ടങ്ങളുണ്ടാക്കിയെങ്കിലും മരുന്നും ഡോക്ടർമാരും അപര്യാപ്തമായതിന്റെ പേരിൽ രോഗികൾ വലയുകയാണ്.
സർക്കാർ ആ​ശുപത്രികൾ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് നേട്ടങ്ങളുണ്ടാക്കിയെങ്കിലും മരുന്നും ഡോക്ടർമാരും അപര്യാപ്തമായതിന്റെ പേരിൽ രോഗികൾ വലയുകയാണ്.

- എസ്.സി- എസ്.ടി സബ് പ്ലാനിന്റെ അവസ്ഥ എന്താണ്?

എസ്.സി- എസ്.ടി വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് വർധിപ്പിച്ചോ? ഗവേഷകർ അടക്കമുള്ള പിന്നാക്ക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പുകൾ കൃത്യമായി കൊടുക്കുന്നുണ്ടോ?

- ആരോഗ്യസുരക്ഷയുടെ ഗുണനിലവാരം എന്താണ്?.

ആരോഗ്യപ്രതിസന്ധിയുണ്ടായ കാലമാണിത്. സർക്കാർ ആ​ശുപത്രികൾ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് നേട്ടങ്ങളുണ്ടാക്കിയെങ്കിലും മരുന്നും ഡോക്ടർമാരും അപര്യാപ്തമായതിന്റെ പേരിൽ രോഗികൾ വലയുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇപ്പോഴും ഒരു കട്ടിലിൽ രണ്ടു രോഗികൾ കിടക്കുന്ന സ്ഥിതിയുണ്ട്. ഉമ്മൻചാണ്ടി സർക്കാർ പിന്നാക്ക പ്രദേശങ്ങളിൽ കൊണ്ടുവന്ന സർക്കാർ മെഡിക്കൽ കോളേജുകൾ പൂർത്തീകരിക്കാൻ പോലും ഈ സർക്കാറിന് കഴിഞ്ഞില്ല. സർക്കാർ ആശുപത്രികളുടെ കാലോചിത പരിഷ്കാരങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്. കോവിഡിനുശേഷമുള്ള വർധിച്ച രോഗാതുരത തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതൊന്നും അന്വേഷിക്കാൻ പോലും ഈ ഗവൺമെന്റ് മുന്നോട്ടുവന്നിട്ടില്ല.

ഒരുതരം അണ്ടർസ്റ്റാൻഡിംഗ് സംസ്ഥാനവും കേന്ദ്രവും തമ്മിലുണ്ട് എന്ന് വാദിക്കുന്നവരോട് തർക്കിക്കാൻ കഴിയില്ല. ഇവർക്കാവശ്യമുള്ള കാര്യങ്ങളിലെല്ലാം ഒരു ധാരണയുണ്ട്.

സംസ്ഥാനത്തെ അടിസ്ഥാന വർഗങ്ങളെ പ്രതിനിധീകരിക്കുന്ന ഈ അജണ്ടകളല്ലേ, ഒരു ഇടതുപക്ഷ സർക്കാറിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമാകേണ്ടത്? പകരം, ഇടതുപക്ഷത്തിന്റെ ഏത് അജണ്ടയാണ് സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്? പുതിയ കാലഘട്ടത്തിന്റെ അജണ്ടകളുണ്ടല്ലോ. സാധാരണക്കാരിൽനിന്ന് ചെറുകിട സംരംഭങ്ങൾ കൊണ്ടുവരിക എന്നത് ഇടതുപക്ഷ അജണ്ടയാണ്. അത് കണക്കിൽ മാത്രമേയുള്ളൂ.
കേരളത്തിലെ വികസനം പുറകോട്ടടിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവ് സ്ഥലത്തിന്റെ വില കുറഞ്ഞതാണ്. സ്വർണവില കൂടുകയും സ്ഥല വില കുറയുകയും ചെയ്തതാണ് മാർക്കറ്റിലെ വലിയ പ്രശ്‌നം. പാരിസ്ഥിതിക ആഘാതങ്ങളും വന്യമൃഗ സംഘർഷങ്ങളുടെയും ഫലമായി ഒരു സ്ഥലവും കൃഷിയോഗ്യമല്ലാതായി, താമസയോഗ്യമല്ലാതാകുന്നു.

ഇപ്പോൾ സർക്കാർ ഫലപ്രദമായി ചെയ്യുന്നത് ഫിസ്‌കൽ ഡെഫിസിറ്റ് 3 ശതമാനമാക്കുക എന്നതാണ്. ജി.ഡി.പിയുടെ അര ശതമാനം വർധിപ്പിക്കാനാണ് ഇപ്പോൾ ശ്രമം. അതിനാണ് കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഇപ്പോൾ സർക്കാർ ഫലപ്രദമായി ചെയ്യുന്നത് ഫിസ്‌കൽ ഡെഫിസിറ്റ് 3 ശതമാനമാക്കുക എന്നതാണ്. ജി.ഡി.പിയുടെ അര ശതമാനം വർധിപ്പിക്കാനാണ് ഇപ്പോൾ ശ്രമം. അതിനാണ് കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഇപ്പോൾ സർക്കാർ ഫലപ്രദമായി ചെയ്യുന്നത് ഫിസ്‌കൽ ഡെഫിസിറ്റ് 3 ശതമാനമാക്കുക എന്നതാണ്. ജി.ഡി.പിയുടെ അര ശതമാനം വർധിപ്പിക്കാനാണ് ഇപ്പോൾ ശ്രമം. അതിനാണ് കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. 3 ശതമാനം എന്നാൽ നാലര ലക്ഷം കോടി രൂപയാണ്. ഒരു ശതമാനം ഒന്നര ലക്ഷം കോടിയാണ്. അര ശതമാനം 70,000 കോടി രൂപയിലധികമായി. ആറു മാസത്തേക്ക് ഈ തുക കിട്ടിയാൽ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാം. ശമ്പളം കൊടുക്കാൻ ഒരു മാസം ആകെ 2500 കോടി രൂപയേ വേണ്ടൂ. ഇലക്ഷൻ വരെ ശമ്പളം കൊടുക്കാൻ 30,000 കോടി രൂപയോളം മതി. അപ്പോൾ, 50,000 കോടി രൂപ കിട്ടിയാൽ സംഗതി ഉഷാറായി. അതിനിടയ്ക്ക്, 16-ാം ധനകാര്യകമീഷന്റെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കൂടി കിട്ടിയേക്കാം. കഴിഞ്ഞ തവണയും ഇതുതന്നെ സംഭവിച്ചു. 15-ാം ധനകാര്യ കമീഷന്റെ ഏറ്റവും വലിയ അംഗീകാരം കേരളത്തിനാണ് കിട്ടിയത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഒരു മാസം 1700 കോടി രൂപ വച്ചാണ് കിട്ടിയത്. ഇത് വലിയൊരു കിട്ടലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിണറായി സർക്കാറിന് ഇത് വലിയൊരു അനുഗ്രഹമായി. ഇത് ഇത്തവണയും കിട്ടുകയാണെങ്കിൽ ഗവൺമെന്റിന് പിടിച്ചുനിൽക്കാം. അങ്ങനെയുള്ള മാനേജുമെന്റൊക്കെ അവർ ചെയ്യുന്നുണ്ട്. ഒരുതരം അണ്ടർസ്റ്റാൻഡിംഗ് സംസ്ഥാനവും കേന്ദ്രവും തമ്മിലുണ്ട് എന്ന് വാദിക്കുന്നവരോട് തർക്കിക്കാൻ കഴിയില്ല. ഇവർക്കാവശ്യമുള്ള കാര്യങ്ങളിലെല്ലാം ഒരു ധാരണയുണ്ട്.

സമരം പൊളിക്കൽ (Strike breaking) കമ്യൂണിസ്റ്റ് നിഘണ്ടുവിലെ മോശം പദമാണ്. സമരം തീർക്കലാണ് നല്ല ഇടതുപക്ഷത്തിന്റെ ലക്ഷണം. സമരം തീർക്കുന്നതിനുപകരം സമരം പൊളിക്കുന്ന നവകേരള സൃഷ്ടിയിലാണ് പിണറായി വിജയൻ സർക്കാർ.

രാഷ്ട്രീയ വാചോടോപങ്ങളും വ്യക്തിപരമായ പി.ആറും കൊണ്ട് ഭരിക്കാമെന്നാണ് ഈ സർക്കാർ ധരിച്ചുവെച്ചിരിക്കുന്നത്. കേരളത്തിൽ ബി.ജെ.പി വെറുതെയിരിക്കുകയല്ല എന്നോർക്കണം. നിയമസഭയിൽ പ്രതിപക്ഷം ആശാ വർക്കർമാരുടെ പ്രതിനിധികളായതിൽ മന്ത്രിമാർ അരിശം കൊള്ളുകയാണ്. സമരം ചെയ്യുന്നവരോട് ഒരു കാലത്തുമില്ലാത്ത അസഹിഷ്ണുത. സമരം പൊളിക്കൽ (Strike breaking) കമ്യൂണിസ്റ്റ് നിഘണ്ടുവിലെ മോശം പദമാണ്. സമരം തീർക്കലാണ് നല്ല ഇടതുപക്ഷത്തിന്റെ ലക്ഷണം. സമരം തീർക്കുന്നതിനുപകരം സമരം പൊളിക്കുന്ന നവകേരള സൃഷ്ടിയിലാണ് പിണറായി വിജയൻ സർക്കാർ. ഇത്തരമൊരു നവകേരളത്തെയാണോ പിണറായി വിജയൻ സ്വപ്നം കാണുന്നത്? യഥാർഥ ഇടതുപക്ഷമായ ആശാ വർക്കർമാരുമായി ഒരു കണക്ഷനില്ല എന്നത് ഒരു പ്രശ്നമായി സി.പി.എമ്മിനും ഗവൺമെന്റിനും തോന്നാത്തത് എന്തുകൊണ്ടാണ്?.

 യഥാർഥ ഇടതുപക്ഷമായ ആശാ വർക്കർമാരുമായി ഒരു കണക്ഷനില്ല എന്നത് ഒരു പ്രശ്നമായി സി.പി.എമ്മിനും ഗവൺമെന്റിനും തോന്നാത്തത്  എന്തുകൊണ്ടാണ്?.
യഥാർഥ ഇടതുപക്ഷമായ ആശാ വർക്കർമാരുമായി ഒരു കണക്ഷനില്ല എന്നത് ഒരു പ്രശ്നമായി സി.പി.എമ്മിനും ഗവൺമെന്റിനും തോന്നാത്തത് എന്തുകൊണ്ടാണ്?.

സർക്കാറിനെ വിമർശിക്കാൻ പാടില്ല എന്ന ഒറ്റ അജണ്ട മാത്രമാണ് ഇപ്പോഴുള്ളത്. ഇതേ അവസ്ഥയായിരുന്നു ബംഗാളിൽ. ബംഗാളിൽ പാർട്ടി എന്നാൽ ഗവൺമെന്റായിരുന്നു. കേരളത്തിലെ പാർട്ടി ഭരിക്കുമ്പോഴെല്ലാം പ്രതിപക്ഷമായിരുന്നു. ഇപ്പോഴോ? ഭരിക്കുന്നവർ തന്നെയാണ് പാർട്ടി, പാർട്ടി ഗവൺമെന്റും. കഴിഞ്ഞ രണ്ട് സംസ്ഥാന സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയുടെ നവകേരള പ്രഖ്യാപനമാണ് നടന്നത്. കഴിഞ്ഞവർഷം എറണാകുളത്ത് നടത്തിയ നയപ്രഖ്യാപനത്തിൽനിന്ന് എന്ത് വ്യത്യാസമാണ് കൊല്ലത്തുണ്ടായത്? മുഖ്യമന്ത്രിയിലേക്ക് പാർട്ടിയും പാർട്ടിയിലേക്ക് ഗവൺമെന്റും ഗവൺമെന്റിലേക്കു പാർട്ടിയും ചുരുങ്ങി.
പാർട്ടി ഗവൺമെന്റായി,
ഗവൺമെന്റ് പാർട്ടിയായി.

ഗവൺമെന്റിന്റെ നയരൂപീകരണം നടക്കുന്നത് നിയമസഭയിലല്ല, സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് പോലെയാണ് ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സമ്മേളനം. ഇ.എം.എസിന്റെയും നായനാരുടെയും കാലത്ത് ഇങ്ങനെയുണ്ടായിരുന്നുവോ?

എന്താണ് ഇത് കൊടുക്കുന്ന സന്ദേശം? ഗവൺമെന്റിന്റെ നയരൂപീകരണം നടക്കുന്നത് നിയമസഭയിലല്ല, സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് പോലെയാണ് ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സമ്മേളനം. ഇ.എം.എസിന്റെയും നായനാരുടെയും കാലത്ത് ഇങ്ങനെയുണ്ടായിരുന്നുവോ? നായനാരുടെ സമയത്ത്, 1980-ൽ ഒരു പ്ലീനം നടന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാൻ അതിൽ പ്രതിനിധിയായിരുന്നു. അതിൽ ആകെ പങ്കെടുത്തത് 250 ഓളം പേരാണ്. അതിലെല്ലാം നടക്കുന്നത് സർക്കാറിനെതിരായ വിമർശനമാണ്, ഇ.എം.എസ് അടക്കം ഭംഗ്യന്തരേണ, സർക്കാർ പോരാ എന്ന് വിമർശിക്കുകയാണ്.

1977 ൽ ജ്യോതി ബസു ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
1977 ൽ ജ്യോതി ബസു ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ഇ.എം.എസ് മുതൽ വി.എസ്. അച്യുതാനന്ദൻ വരെയുള്ള ഗവൺമെന്റുകളുടെ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം, സ്‌റ്റേറ്റ് കമ്മിറ്റിയായാലും സെൻട്രൽ കമ്മിറ്റിയായാലും, അവർ പാർട്ടി അജണ്ട പറയും. ഗവൺമെന്റ് അവരുടെ വിഷയങ്ങളും അവതരിപ്പിക്കും. ഇപ്പോൾ ഏതാണ് പാർട്ടി, എതാണ് ഗവൺമെന്റ് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഒന്ന് മറ്റൊന്നിന്റെ മുകളിൽ കയറി ഇരിക്കുകയാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്നാണോ ഉത്തരവ് സ്വീകരിക്കേണ്ടത്, അതോ പാർട്ടി നേതാക്കളിൽ നിന്നാണോ എന്ന ആശയക്കുഴപ്പമാണ്. സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ദൗർബല്യം ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കേന്ദ്ര നേതൃത്വത്തോട് പിണറായി വിജയൻ ചോദിക്കുന്നത്, നിങ്ങൾക്ക് ഗവൺമെന്റ് വേണോ വേണ്ടേ എന്നാണ്. മുമ്പ്, കേരളത്തിൽ സർക്കാർ പോയാൽ, അടുത്ത അഞ്ചു വർഷം കഴിഞ്ഞാൽ തിരിച്ചുവരാവുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ന് അത്തരം അവസ്ഥയല്ല. ഇവിടെയും ബംഗാളാകണമോ എന്ന് പിണറായി വിജയൻ ഇടയ്ക്കിടക്ക് കേന്ദ്ര നേതൃത്വത്തോട് ചോദിക്കാതെ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിനുമുന്നിൽ കേന്ദ്ര നേതൃത്വത്തിന് വഴങ്ങേണ്ടിവരുന്നു.

ഇപ്പോൾ കേരളത്തിലെ സി.പി.എമ്മിനെ ബംഗാൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സി.പി.എമ്മിനകത്ത് ഒരു Bengal psychosis ഉണ്ട്. ഇനി ഗവൺമെന്റ് പോയാൽ ചിലപ്പോൾ പാർട്ടിയും ഗവൺമെന്റും ഉണ്ടാകില്ല. ഒരു ‘തിരിച്ചുവരായ്ക സിൻഡ്രോം’. അതിന്റെ പ്രകടനങ്ങളാണ് ഇത്തവണ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ദൃശ്യമായത്.


Summary: There is a Bengal psychosis in Kerala CPIM. CMP leader CP John writes on the context of Kollam state conference.


സി.പി. ജോൺ

സി.എം.പി. ജനറൽ സെക്രട്ടറി. മാർക്‌സിന്റെ മൂലധനം: ഒരു വിശദവായന, കോവിഡ് 19: മനുഷ്യനും രാഷ്ട്രീയവും, റോസ ലക്‌സംബർഗ്: ജീവിതം, ദർശനം, Spectrum of Polity- View of an Indian Politician എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments