മമതയില്ലാതെ
ബംഗാൾ;
ബി.ജെ.പി
അട്ടിമറി

ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മനാട്ടിലേക്കുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയുടെ ക്ലൈമാക്സാണ് ബംഗാളിൽ എൻ.ഡി.എ നേടിയ വൻ വിജയം. ഒരുപക്ഷെ, ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്കും തൃണമൂലിന്റെ തുടർച്ചയ്ക്കും ശേഷം പശ്ചിമബംഗാൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറ്റൊരു സ്വാധീനമേഖലയാകുന്ന അപ്രതീക്ഷിത റിസൾട്ടുകൂടിയാണിത്.

Election Desk

ശ്ചിമബംഗാളിൽ മമത ബാനർജിയ്ക്ക് നാലാമൂഴമില്ല. ആകെയുള്ള 294 സീറ്റിൽ എൻ.ഡി.എയ്ക്ക് 205 ഇടത്ത് ജയമോ ലീഡോ ഉണ്ട്. തൃണമൂൽ കോൺഗ്രസിന് 84 സീറ്റിൽ മാത്രമാണ് ജയവും ലീഡും. 148 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺ​ഗ്രസിന് രണ്ടിടത്തും സി.പി.എമ്മിന് ഒരിടത്തുമാണ് ലീഡുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബൂത്തുകളിലേക്ക് ഒഴുകിയെത്തിയ റെക്കോർഡ് വോട്ടർമാർ (92.47%) എൻ.ഡി.എയ്ക്ക് ചരിത്രവിജയമാണ് സമ്മാനിച്ചത്. ദേശീയശ്രദ്ധയാകർഷിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നിർണായക രാഷ്ട്രീയ അട്ടിമറി കൂടിയാണിത്. 'ദീദി' എന്ന ബംഗാൾ രാഷ്ട്രീയത്തിലെ എക്കാലത്തെയും ജനകീയ ബ്രാൻഡിന് തൽക്കാലത്തേക്കെങ്കിലും വിരാമം.

മൂന്നു ടേം, 15 വർഷം തുടർച്ചയായി സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ഇഞ്ചോടിഞ്ച് നിൽക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. എന്നാൽ, ഭരണവിരുദ്ധവികാരത്തിന്റെ സൂചനയായി തൃണമൂൽ സർക്കാറിലെ ഭൂരിഭാഗം മന്ത്രിമാരും തോറ്റു.

2021-ൽ ബി.ജെ.പി അതിശക്തമായ സ്വാധീനമായെങ്കിലും തൃണമൂൽ കോൺഗ്രസ് 48.5 ശതമാനം വോട്ട് നേടി, ആകെയുള്ള 294-ൽ 215 സീറ്റും സ്വന്തമാക്കിയിരുന്നു. 2021-ൽ ബി.ജെ.പിയ്ക്ക് സംസ്ഥാനത്തെ ശക്തമായ പ്രതിപക്ഷമായി ഉയരാൻ കഴിഞ്ഞു, 77 സീറ്റും 38% വോട്ട് ഷെയറും. മൂന്ന് ദശാബ്ദത്തിലേറെ സംസ്ഥാനം ഭരിച്ച ഇടതുപക്ഷത്തിന് 2021-ൽ ഒരു സീറ്റുപോലും നേടാനായില്ല, കോൺഗ്രസിനാകട്ടെ കിട്ടിയത് ഒരേയൊരു സീറ്റും.

മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീർ പുതുതായുണ്ടാക്കിയ AJUP രണ്ട് സീറ്റിൽ മുന്നിലാണ്.

മൂന്ന് സീറ്റിൽനിന്ന് 75-ലേക്കും ഇപ്പോൾ ഭരണത്തിലേക്കുമുള്ള ബി.ജെ.പിയുടെ വളർച്ച, തൃണമൂൽ കോൺഗ്രസിനും മമതയ്ക്കുമുള്ള തിരിച്ചടി എന്നതിലുപരി കോൺഗ്രസിനും ഇടതുപക്ഷത്തിനുമുള്ള വലിയ രാഷ്ട്രീയ പാഠം കൂടിയാണ്.

മൂന്നിൽനിന്ന് 205-ലേക്ക് ബി.ജെ.പി

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ബി.ജെ.പിയുടെ പടിപടിയായുള്ള വളർച്ചയുടെ ക്ലൈമാക്സാണ് ഈ വിജയം. ഒരുപക്ഷെ, ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്കും തൃണമൂലിന്റെ തുടർച്ചയ്ക്കും ശേഷം പശ്ചിമബംഗാൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറ്റൊരു സ്വാധീനമേഖലയാകുന്ന അപ്രതീക്ഷിത റിസൾട്ടുകൂടിയാണിത്.

മൂന്ന് സീറ്റിൽനിന്ന് 75-ലേക്കും ഇപ്പോൾ ഭരണത്തിലേക്കുമുള്ള ബി.ജെ.പിയുടെ വളർച്ച, തൃണമൂൽ കോൺഗ്രസിനും മമതയ്ക്കുമുള്ള തിരിച്ചടി എന്നതിലുപരി കോൺഗ്രസിനും ഇടതുപക്ഷത്തിനുമുള്ള വലിയ രാഷ്ട്രീയ പാഠം കൂടിയാണ്. കോൺഗ്രസിൽനിന്ന് ഇടതുപക്ഷത്തേക്കും ഇടതുപക്ഷത്തുനിന്ന് തൃണമൂലിലേക്കും ഇപ്പോൾ ബി.ജെ.പിയിലേക്കുമുള്ള ബംഗാൾ രാഷ്ട്രീയത്തിന്റെ മാറ്റം സ്വാഭാവികമാണെന്ന് പറയാനാകില്ല. അത്ര ശക്തമായ അടിയൊഴുക്കുകൾ അതിനുപുറകിലുണ്ട്.

1982 മുതൽ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും നാമമാത്രമായ സാന്നിധ്യം പോലുമുണ്ടാക്കാനായിരുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ കഴിഞ്ഞ ഒരു ദശാബ്ദമാണ് ബി.ജെ.പിയുടെ വിജയകാലം. അത് തൃണമൂൽ കോൺഗ്രസിനോടും മമത ബാനർജി എന്ന നേതാവിനോടും നേരിട്ട് ഏറ്റുമുട്ടി നേടിയ വളർച്ചയുമാണ്.

മൂന്ന് സീറ്റിൽനിന്ന് 75-ലേക്കും ഇപ്പോൾ ഭരണത്തിലേക്കുമുള്ള ബി.ജെ.പിയുടെ വളർച്ച, തൃണമൂൽ കോൺഗ്രസിനും മമതയ്ക്കുമുള്ള തിരിച്ചടി എന്നതിലുപരി കോൺഗ്രസിനും ഇടതുപക്ഷത്തിനുമുള്ള വലിയ രാഷ്ട്രീയ പാഠം കൂടിയാണ്.
മൂന്ന് സീറ്റിൽനിന്ന് 75-ലേക്കും ഇപ്പോൾ ഭരണത്തിലേക്കുമുള്ള ബി.ജെ.പിയുടെ വളർച്ച, തൃണമൂൽ കോൺഗ്രസിനും മമതയ്ക്കുമുള്ള തിരിച്ചടി എന്നതിലുപരി കോൺഗ്രസിനും ഇടതുപക്ഷത്തിനുമുള്ള വലിയ രാഷ്ട്രീയ പാഠം കൂടിയാണ്.

1982-ൽ ബി.ജെ.പി 52 സീറ്റിൽ മത്സരിച്ചപ്പോൾ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. 0.58 ശതമാനമായിരുന്നു വോട്ട് വിഹിതം. പാർട്ടിയുടെ ഈ സംപൂജ്യാവസ്ഥ 2011 വരെ തുടർന്നു. 2011-ൽ 289 സീറ്റിൽ മത്സരിച്ചപ്പോഴും വട്ടപ്പൂജ്യമായിരുന്നു, വോട്ട് വിഹിതമോ വെറും 4.06%.

എന്നാൽ, 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 294 സീറ്റിലും മത്സരിച്ച ബി.ജെ.പി മൂന്ന് സീറ്റിൽ ജയിച്ച് അക്കൗണ്ട് തുറന്നു. വോട്ടുവിഹിതം 10.16 ശതമാനമായി ഉയർത്തുകയും ചെയ്തു. 2021-ലാകട്ടെ, മൂന്നിൽ നിന്ന് 77 സീറ്റുകളായി കുതിച്ചു, വോട്ടുവിഹിതം 38.14 ശതമാനമായി. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടുവിഹിതം 39 ശതമാനമായി, 12 സീറ്റും.

പൂജ്യത്തിൽനിന്ന് മൂന്നിലേക്കും 77-ലേക്കും ഇപ്പോൾ 205 ലേക്കുമുള്ള പാർട്ടിയുടെ കുതിപ്പ് ദേശീയതലത്തിൽ ബി.ജെ.പി ഭരണം പിടിക്കുകയും ഒപ്പം സംസ്ഥാനത്ത് ഏക പ്രതിപക്ഷവുമായി മാറുകയും ചെയ്ത സമയത്തായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ബംഗാൾ ഇലക്ഷനെ RSS ഒരു ഐഡിയോളജിക്കൽ യുദ്ധമായാണ് കണ്ടത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെ എത്തിച്ച് 1500 പേരടങ്ങുന്ന സംഘങ്ങളാക്കി തിരിച്ച് ഗ്രാമങ്ങളിൽ മാസങ്ങളായി അതിശക്തമായ അടിത്തട്ടുപ്രവർത്തനം നടത്തുകയായിരുന്നു ആർ.എസ്.എസ്. ഹിന്ദുത്വ മുദ്രാവാക്യങ്ങൾ പരിചയപ്പെടുത്തലും ‘മുസ്ലിം നുഴഞ്ഞുകയറ്റ’ക്കാരുടെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പുനൽകലുമായിരുന്ന ഇവരുടെ പ്രധാന പണി. ആർ.എസ്.എസിന്റെ കണക്കനുസരിച്ച് മമത ബാനർജി അധികാരത്തിൽ വരുമ്പോൾ ബംഗാളിൽ 900-ൽ താഴെ ശാഖകളാണുണ്ടായിരുന്നത്. 2024-ൽ ഇത് 4500 ആയി ഉയർന്നു. ഈ തെരഞ്ഞെടുപ്പോടെ 8000 ആയി ഉയരുമെന്നാണ് കണക്കുകൂട്ടൽ.

2021-ൽ 77 സീറ്റിലേക്ക് കുതിച്ച ബി.ജെ.പിയുടെ മുദ്രാവാക്യങ്ങൾ റാം, മുസ്‍ലിം നുഴഞ്ഞുകയറ്റം, പൗരത്വം തുടങ്ങിയവയായിരുന്നു. ഇത്തവണ ജയ് ശ്രീരാമിനൊപ്പം ജയ് മാ കാളി, ജയ് മാ ദുർഗ എന്നീ മുദ്രാവാക്യങ്ങളിലേക്കും ബി.ജെ.പി ‘വികസിച്ചു’.

2021-ൽ 77 സീറ്റിലേക്ക് കുതിച്ച ബി.ജെ.പിയുടെ മുദ്രാവാക്യങ്ങൾ റാം, മുസ്‍ലിം നുഴഞ്ഞുകയറ്റം, പൗരത്വം തുടങ്ങിയവയായിരുന്നു. ഇത്തവണ ജയ് ശ്രീരാമിനൊപ്പം ജയ് മാ കാളി, ജയ് മാ ദുർഗ എന്നീ മുദ്രാവാക്യങ്ങളിലേക്കും ബി.ജെ.പി ‘വികസിച്ചു’. ഒപ്പം, ടാഗോർ, വിവേകാനന്ദൻ, ചൈതന്യ മഹാപ്രഭു, താക്കൂർ പഞ്ചാനൻ ബർണ എന്നിവരുടെ പാരമ്പര്യം ചേർത്തുപിടിക്കുന്നു എന്ന തോന്നലുമുണ്ടാക്കി. ‘വെജിറ്റേറിയനിസ’ത്തിനുപകരം ‘നോൺ ​വെജിറ്റേറിയനിസം’ എടുത്തു ഭക്ഷിച്ചു. ഇങ്ങനെയാണ്, ‘ബംഗാളിന്റെ സംസ്കാരവും ചരിത്രവും അറിയാത്ത അന്യമായ പാർട്ടിയാണ് ബി.ജെ.പി’ എന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തെ ആർ.എസ്.എസ് നേരിട്ടത്.

2011-നും 2021-നുമിടയിലുള്ള ബി.ജെ.പിയുടെ ബംഗാൾ വളർച്ച മോദി തരംഗമായോ ബംഗാളിലെ ഹിന്ദു ഉണർവായോ ചുരുക്കിക്കാണേണ്ടതില്ല, അത് ഐഡിയോളജിക്കലായും ഗ്രാമീണമേഖലയിലും ആർ.എസ്.എസ് ശ്രദ്ധാപൂർവം നടത്തിയ അടിത്തട്ട് പ്രവർത്തനങ്ങളുടേതാണ്.

പൂജ്യത്തിൽനിന്ന് മൂന്നിലേക്കും 77-ലേക്കും ഇപ്പോൾ 205 ലേക്കുമുള്ള പാർട്ടിയുടെ കുതിപ്പ് ദേശീയതലത്തിൽ ബി.ജെ.പി ഭരണം പിടിക്കുകയും ഒപ്പം സംസ്ഥാനത്ത് ഏക പ്രതിപക്ഷവുമായി മാറുകയും ചെയ്ത സമയത്തായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
പൂജ്യത്തിൽനിന്ന് മൂന്നിലേക്കും 77-ലേക്കും ഇപ്പോൾ 205 ലേക്കുമുള്ള പാർട്ടിയുടെ കുതിപ്പ് ദേശീയതലത്തിൽ ബി.ജെ.പി ഭരണം പിടിക്കുകയും ഒപ്പം സംസ്ഥാനത്ത് ഏക പ്രതിപക്ഷവുമായി മാറുകയും ചെയ്ത സമയത്തായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

കടപുഴകിയ മമതകാലം

2011-ൽ 227 സീറ്റുമായാണ് തൃണമൂൽ ​കോൺഗ്രസ് സഖ്യം മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടതുഭരണത്തെ കടപുഴക്കിയത്. അന്നുമുതൽ സംസ്ഥാന രാഷ്ട്രീയം മമത ബാനർജി എന്ന ഒരൊറ്റ നേതാവിനു ചുറ്റും കറങ്ങുകയായിരുന്നു. മമതയു​ടെ ആദ്യകാല ശത്രു സി.പി.എമ്മായിരുന്നു. ഈ പഴുതിയൂടെയാണ് ദേശീയ തലത്തിൽ പയറ്റിത്തെളിഞ്ഞ മുദ്രാവാക്യങ്ങളും അജണ്ടകളുമായി സംഘ്പരിവാറിനും ബി.ജെ.പിയ്ക്കും ബംഗാളിലേക്ക് നുഴഞ്ഞുകയറാനായത്. അനധികൃത കുടിയേറ്റം, മുസ്‍ലിം നുഴഞ്ഞുകയറ്റം തുടങ്ങിയ വിദ്വേഷ- അന്യവൽക്കരണ കാമ്പയിൻ ഇക്കാലത്ത് ശക്തമാക്കി. ഇത് വർഗീയ ധ്രുവീകരണത്തിലേക്ക് സംസ്ഥാനരാഷ്ട്രീയത്തെ എത്തിച്ചു. ഇടതുപക്ഷവും കോ​ൺഗ്രസും പോലുള്ള മതനിരപേക്ഷ പാർട്ടികൾ നാമാവശേഷമായതോടെ സംഘ്പരിവാർവൽക്കരണം സമ്പൂർണമായി എന്നു പറയാം.

എങ്ങനെ ഈ അട്ടിമറി?

തൃണമൂൽ കോൺഗ്രസ്- ബി.ജെ.പി എന്ന നേർക്കുനേർ പോരാട്ടത്തിൽ ഇത്തവണയും തൃണമൂലിനുതന്നെയായിരുന്നു സാധ്യത കൽപ്പിച്ചിരുന്നത്. ഇപ്പോഴും ദേശീയനേതൃത്വത്തിന്റെ ചുമലിൽ ചാരിക്കഴിയുന്ന ബി.ജെ.പി സംസ്ഥാനഘടകത്തിന് മമതയെപ്പോലൊരു ജനകീയ നേതാവിനെ തോൽപ്പിക്കാനുള്ള സാധ്യത ഒരു വിദൂരപ്രതീക്ഷയാണ് എന്ന നിരീക്ഷണങ്ങൾക്കായിരുന്നു മുൻതൂക്കം. എന്നാൽ, എങ്ങനെ ബി.ജെ.പിയ്ക്ക് ഈ രാഷ്ട്രീയ അട്ടിമറി സാധ്യമായി?

പൂജ്യത്തിൽനിന്ന് മൂന്നിലേക്കും 77-ലേക്കും ഇപ്പോൾ 205 ലേക്കുമുള്ള പാർട്ടിയുടെ കുതിപ്പ് ദേശീയതലത്തിൽ ബി.ജെ.പി ഭരണം പിടിക്കുകയും ഒപ്പം സംസ്ഥാനത്ത് ഏക പ്രതിപക്ഷവുമായി മാറുകയും ചെയ്ത സമയത്തായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഹിന്ദുത്വയും മൃദു ഹിന്ദുത്വയും തമ്മിൽ

ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ അതേ നാണയത്തിലാണ് മമത ബാനർജി നേരിട്ടത്. ഇത്, ബി.ജെ.പിയുടെ തന്ത്രങ്ങളെ കൂടുതൽ എളുപ്പമാക്കി.

മുസ്‍ലിം ന്യൂനപക്ഷ വോട്ട് ലക്ഷ്യം വെച്ചുള്ള മമതയുടെ തന്ത്രങ്ങൾ പലപ്പോഴും വഴിമാറി പ്രീണനരാഷ്ട്രീയമായി മാറി. മുർഷിദാബാദിനടുത്തുള്ള ബെൽദംഗയിൽ 300 കോടി രൂപ മുടക്കി ബാബറി മസ്ജിദ് പണിയാനുള്ള മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ ‘പദ്ധതി’ ഇത്തവണ കാമ്പയിൻ വിഷയമായിരുന്നു. ‘വഞ്ചകനായ മിർ ജാഫർ’ എന്ന് വിശേഷിപ്പിച്ച് ഹുമയൂൺ കബീറിനെ മമത തള്ളിപ്പറഞ്ഞുവെങ്കിലും അവരുടെ പല നടപടികളും സമാനമായ ന്യൂനപക്ഷ പ്രീണനമായി മാറിയിരുന്നു.

​എസ്.ഐ.ആറിനെതിരായ ഒരു ധർണയിൽ മമത നടത്തിയ പരാമർശനം വിവാദമായിരുന്നു: ‘‘ഞങ്ങളാണ് ഇവിടേക്ക് മുസ്‍ലിംകളെ കൊണ്ടുവന്നത് എന്നാണ് അവർ പറയുന്നത്. അങ്ങനെയാണെങ്കിൽ, ഇക്കാര്യത്തിൽ നമുക്ക് ഗാന്ധിജിയെയും നെഹ്റുവിനെയും രാജേന്ദ്രപ്രസാദിനെയും അംബേദ്കറെയും ചോദ്യം ചെയ്യേണ്ടിവരും’’ എന്ന പ്രസ്താവന, നൂറ്റാണ്ടുകൾ നീണ്ട മുസ്‍ലിം ചരിത്രത്തെയും പാരമ്പര്യത്തെയും നിഷേധിക്കുന്ന ഒന്നായി വിമർശിക്കപ്പെട്ടു. ഇത് ‘മുസ്‍ലിംകൾ നുഴഞ്ഞുകയറ്റക്കാരാണ്’ എന്ന സംഘ്പരിവാർ ആഖ്യാനത്തിന് ബലമേകുന്നതായിരുന്നു.

ഹുമയൂൺ കബീർ. മുർഷിദാബാദിനടുത്തുള്ള ബെൽദംഗയിൽ 300 കോടി രൂപ മുടക്കി ബാബറി മസ്ജിദ് പണിയാനുള്ള മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ ‘പദ്ധതി’ ഇത്തവണ കാമ്പയിൻ വിഷയമായിരുന്നു.
ഹുമയൂൺ കബീർ. മുർഷിദാബാദിനടുത്തുള്ള ബെൽദംഗയിൽ 300 കോടി രൂപ മുടക്കി ബാബറി മസ്ജിദ് പണിയാനുള്ള മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ ‘പദ്ധതി’ ഇത്തവണ കാമ്പയിൻ വിഷയമായിരുന്നു.

ഹിന്ദു ആചാരങ്ങളും ആഘോഷങ്ങളും കേന്ദ്രീകരിച്ച് ബി.ജെ.പി നടത്തുന്ന ​ധ്രുവീകരണം മമത സ്വയം ഏറ്റെടുത്തു. ദിഘയിൽ 250 കോടി രൂപ ചെലവുള്ള ജഗന്നാഥ ക്ഷേത്രനിർമാണം സർക്കാർ ചെലവിലായിരുന്നു.

2013-ൽ ഇമാമുമാർക്ക് സ്‌റ്റൈപ്പന്റും ഓണറേറിയവും നൽകാനുള്ള മമത ബാനർജിയുടെ തീരുമാനവും മുസ്‌ലിംകളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള തീരുമാനവും ഹിന്ദു ധ്രുവീകരണത്തിനുള്ള വെടിമരുന്നായി ബി.ജെ.പി ജ്വലിപ്പിച്ചെടുത്തു. പർവതമേഖലകളിലെ തദ്ദേശീയ വിഭാഗങ്ങളായ തമംഗ്, ലപ്ച, ലിംബു, ഭൂട്ടിയ സമുദായങ്ങൾക്ക് പ്രതേ്യകമായി കൾചറൽ ആന്റ് ഡവലപ്‌മെന്റ് ബോർഡുകൾ രൂപീകരിച്ച മമതയുടെ നടപടിയും 'ഹിന്ദു സ്വത്വ'ത്തിനെതിരായ കടന്നാക്രമണമായി ബി.ജെ.പിയ്ക്ക് സ്ഥാപിച്ചെടുക്കാനായി.

വോട്ടർപട്ടിക തീവ്രപുനഃപരിശോധന പോലും വർഗീയമാക്കാനുള്ള സംഘ്പരിവാർ തന്ത്രത്തിൽ മമത വീണുപോയി. ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയതിനെ മുസ്‍ലിം പ്രശ്‌നമായി മാത്രമായാണ് മമത ഉയർത്തിക്കാട്ടിയത്. ഇതോടൊപ്പം, പൗരത്വം, അനധികൃത കുടിയേറ്റം, അതിർത്തി സുരക്ഷ, നുഴഞ്ഞുകയറ്റം തുടങ്ങിയ തീവ്രസ്വഭാവമുള്ള വിഷയങ്ങളെ ബി.ജെ.പി ആളിക്കത്തിച്ചു. തൃണമൂൽ മുസ്‌ലിം പ്രീണനം നടത്തി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് എന്ന കാമ്പയിൻ ചില പ്രത്യേക മേഖലകളിൽ ഹിന്ദു വോട്ടുബാങ്കുകളെ ബി.ജെ.പിക്ക് അനുകൂലമാക്കി.

ഹുമയൂൺ കബീർ- ഒവൈസി സഖ്യം

ഹുമയൂൺ കബീർ തന്റെ ‘ബാബറി’ പദ്ധതിയെ ന്യൂനപക്ഷ സംരക്ഷണത്തിനെന്ന പേരിൽ അവതരിപ്പിക്കുകയും അസദ്ദുദ്ദീൻ ഒവൈസിയോടൊപ്പം ചേർന്ന് പുതിയ പാർട്ടി- AJUP- പ്രഖ്യാപിക്കുകയും ചെയ്തു. ഈ സഖ്യം മമതയുടെ മുസ്‌ലിം വോട്ടുബാങ്കിൽ പിളർപ്പുണ്ടാക്കിയെന്നുവേണം കരുതാൻ. AIMIM 12 സീറ്റുകളിലാണ് മത്സരിച്ചത്. എസ്.ഐ.ആറിൽ വൻതോതിൽ മുസ്‌ലിംകൾ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങൾ കൂടിയാണിവ. ഇടതുപാർട്ടികളും കോൺഗ്രസും നാമാവശേഷമായ സ്ഥിതിക്ക് മുസ്‌ലിം വോട്ടുബാങ്കിന്മേൽ ഇത്തരം സഖ്യങ്ങൾക്ക് സ്വാധീനമുണ്ടാക്കാനായിട്ടുണ്ട്. തൃണമൂലും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളിൽ, മുസ്‍ലിം വോട്ടുകൾ ഭിന്നിക്കുന്നത്, തൃണമൂലിന് ദോഷം ചെയ്തിരിക്കാനുള്ള സാധ്യതയുമുണ്ട്.

തെക്കൻ ബംഗാളിൽ 70 മണ്ഡലങ്ങൾ മുസ്‌ലിം ഭൂരിപക്ഷമുള്ളവയാണ്. മുസ്‌ലിംകൾ ഒന്നടങ്കം മുമ്പത്തെപ്പോലെ തൃണമൂൽ കോൺഗ്രസിനല്ല വോട്ട് ചെയ്തത് എന്ന് റിസൾട്ട് സൂചിപ്പിക്കുന്നു.

ഹുമയൂൺ കബീർ തന്റെ ‘ബാബറി’ പദ്ധതിയെ ന്യൂനപക്ഷ സംരക്ഷണത്തിനെന്ന പേരിൽ അവതരിപ്പിക്കുകയും അസദ്ദുദ്ദീൻ ഒവൈസിയോടൊപ്പം ചേർന്ന് പുതിയ പാർട്ടി- AJUP- പ്രഖ്യാപിക്കുകയും ചെയ്തു. ഈ സഖ്യം മമതയുടെ മുസ്‌ലിം വോട്ടുബാങ്കിൽ പിളർപ്പുണ്ടാക്കിയെന്നുവേണം കരുതാൻ.

‘ബംഗാൾ ഐഡന്റിറ്റി’

ബംഗാളിന്റെ ചരിത്രവും സംസ്‌കാരവും ഉയർത്തിപ്പിടിച്ച് മമത മുന്നോട്ടുവെച്ച 'ബംഗാൾ ഐഡന്റിറ്റി' എന്ന മുദ്രാവാക്യം ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ‘ബംഗാളിന് അതിന്റെ സ്വന്തം മകളെ വേണം' എന്ന തൃണമൂൽ കോൺഗ്രസ് കാമ്പയിൻ ബി.ജെ.പിയെ ബംഗാളിന് അന്യമായ ബാഹ്യശക്തിയായി സ്ഥാപിച്ചെടുക്കാൻ ലക്ഷ്യംവെച്ചുള്ളതായിരുന്നു. 'Bengla Birodhi' എന്ന കാമ്പയിനിലൂടെ സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനും ഭാഷയ്ക്കും ബഹുസ്വരതയ്ക്കും ഭീഷണിയാണ് ബി.ജെ.പിയെന്ന് സ്ഥാപിക്കാൻ മമത ശ്രമിച്ചു.

ഇതിനെ നേരിടാൻ ബി.ജെ.പി സർവ സന്നാഹവും ഒരുക്കി. ‘ബംഗാൾ ഗുഡ്‌ബൈ' എന്ന മറുപടി കാമ്പയിനിലൂടെ ബംഗാൾ ഐഡന്റിറ്റിയെ തീവ്രവാദസ്വഭാവത്തിലാണ് മമത പ്രചരിപ്പിക്കുന്നത് എന്ന് ബി.ജെ.പി തിരിച്ചടിച്ചു. തങ്ങൾ ഭരണത്തിൽ വന്നാൽ നോൺ വെജിറ്റേറിയൻ ഭക്ഷണവും മത്സ്യവും നിരോധിക്കുമെന്ന തൃണമൂൽ കാമ്പയിനെ നേരിടാൻ ബി.ജെ.പി സ്ഥാനാർഥികൾ പച്ച മത്സ്യം കൈയിൽ പിടിച്ചും മീൻവിഭവങ്ങൾ പരസ്യമായി ഭക്ഷിച്ചുമാണ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. ബിധാൻ നഗറിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഡോ. ശരാവത് മുഖോപാധ്യായ കൈയിൽ പച്ചമീനും പിടിച്ചാണ് കാമ്പയിൻ നടത്തിയത്. ബി.ജെ.പി എം.പി അനുരാഗ് താക്കൂർ ക്യാമയ്ക്കുമുന്നിൽ മീൻ കഴിച്ച് പാർട്ടിയുടെ നോൺ വെജിറ്റേറിയനിസം തുറന്നുകാണിച്ചു.
മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാനത്തെ മീൻ ഉൽപ്പാദനം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിനാവശ്യമായ മുഴുവൻ മത്സ്യവും ഇവിടെതന്നെ ഉൽപ്പാദിപ്പിക്കും എന്നുറപ്പുനൽകുകയും ചെയ്തു.

‘ബംഗാളിന്റെ സംസ്കാരവും പാരമ്പര്യവും അറിയാത്ത പാർട്ടി’ എന്ന പ്രതിച്ഛായ മാറ്റാൻ പ്രകടനപത്രികയിൽ ബി.ജെ.പി വന്ദേമാതരം മ്യൂസിയം, ടാഗോൾ കൾചറൽ സെന്ററുകൾ, ചൈതന്യ മഹാപ്രഭു സ്പിരിച്വൽ സർക്യൂട്ട് തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചു.

തൃണമൂലിന്റെ 'ബംഗാൾ ഐഡന്റിറ്റി'യെ സ്വന്തം ഐഡന്റിറ്റി പൊളിറ്റിക്‌സ് ഉപയോഗിച്ചാണ് ബി.ജെ.പി നേരിട്ടത്. അതിലെ നായകർ സംസ്ഥാനത്തെ ഹിന്ദു സമുദായവും വില്ലന്മാർ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായിരുന്നു.

'Bengla Birodhi' എന്ന കാമ്പയിനിലൂടെ സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനും ഭാഷയ്ക്കും ബഹുസ്വരതയ്ക്കും ഭീഷണിയാണ് ബി.ജെ.പിയെന്ന് സ്ഥാപിക്കാൻ മമത ശ്രമിച്ചു.
'Bengla Birodhi' എന്ന കാമ്പയിനിലൂടെ സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനും ഭാഷയ്ക്കും ബഹുസ്വരതയ്ക്കും ഭീഷണിയാണ് ബി.ജെ.പിയെന്ന് സ്ഥാപിക്കാൻ മമത ശ്രമിച്ചു.

സി.പി.എം പാതയിൽ തൃണമൂലും

സ്ത്രീസുരക്ഷാഭീഷണി, അഴിമതി, തൊഴിലില്ലായ്മ, ഭരണതലത്തിലെ സ്വേച്ഛാധിപത്യ നടപടികൾ എന്നീ കാര്യങ്ങളിൽ മമത സർക്കാറിനെതിരെ ജനങ്ങളിൽ അതൃപ്തിയുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്രതിക്കൂട്ടിലാക്കപ്പെട്ട സ്‌കൂൾ അധ്യാപക- അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട്, ആർ.ജി കർ മെഡിക്കൽകോളേജാശുപത്രിയിൽ ജൂനിയർ ഡോക്ടറെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ സംഭവം തുടങ്ങിയവ കാമ്പയിനിലേക്ക് വന്നത് മമതയ്ക്ക് തിരിച്ചടിയായി. റേപ്പിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയെ ബി.ജെ.പി സ്ഥാനാർഥിയാക്കി, മമതയ്ക്കെതിരായ കാമ്പയിന് മൂർച്ച കൂട്ടുകയും ചെയ്തു.

സ്മൃതി ഇറാനി, കങ്കണ റാവത്ത്, രൂപ ഗാംഗുലി തുടങ്ങിയവരുടെ നേതൃത്വത്തിൽ, മമതയുടെ ഭരണത്തിൽ സ്ത്രീകൾ അപകടാവസ്ഥയിലാണെന്ന് ബി.ജെ.പി കാമ്പയിൻ നടത്തി. എം.പിമാരുടെ 38 ശതമാനം സ്ത്രീകൾക്ക് അവസരം നൽകിയ മമതയുടെ സ്ത്രീപക്ഷ പ്രതിച്ഛായയ്ക്കുമേലുള്ള ആക്രമണം ബി.ജെ.പി കടുപ്പിച്ചു.

ഇടതുപക്ഷ തുടർഭരണത്തിന്റെ ചില ശേഷിപ്പുകൾ മമതയുടെ ഭരണത്തിലും അവശേഷിച്ചതായി വിമർശനമുയർന്നു. ഇടതുഭരണകാലത്ത് സി.പി.എം പ്രാദേശിക ഘടകങ്ങളിൽ വ്യാപകമായിരുന്ന അഴിമതി ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ ഏറ്റെടുത്തു എന്ന വിമർശനം വ്യാപകമാണ്. വ്യാപാരികളിൽനിന്നും ബിൽഡർമാരിൽനിന്നും മറ്റും അവിഹിതമായി പണം കൈപ്പറ്റുന്ന ഉദാഹരണങ്ങൾ നഗര- അർധനഗര മേഖലകളിൽ പാർട്ടിക്കെതിരെ അതൃപ്തി ശക്തമാക്കി. മാത്രമല്ല, മുമ്പ് സി.പി.എം അണികളുടെ ‘മസിൽ പവർ’ ഇപ്പോൾ തൃണമൂൽ അണികളിലേക്ക് കൈമാറ്റം ​ചെയ്യപ്പെട്ടു എന്ന പ്രതീതി പൊതുവെയുണ്ട്. വ്യക്തിപരമായി മമത നേടിയെടുത്ത ജനകീയതയെ നിർവീര്യമാക്കുന്നതായിരുന്നു പ്രാദേശിക തലത്തിൽ തൃണമൂൽ കോൺഗ്രസിനുണ്ടായ ജനവിരുദ്ധ പ്രതിച്ഛായ.

ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ അതേ നാണയത്തിലാണ് മമത ബാനർജി നേരിട്ടത്. ഇത്, ബി.ജെ.പിയുടെ തന്ത്രങ്ങളെ കൂടുതൽ എളുപ്പമാക്കി. മുസ്‍ലിം ന്യൂനപക്ഷ വോട്ട് ലക്ഷ്യം വെച്ചുള്ള മമതയുടെ തന്ത്രങ്ങൾ പലപ്പോഴും വഴിമാറി പ്രീണനരാഷ്ട്രീയമായി മാറി.

ഇങ്ങനെ പല തലങ്ങളിലായി രൂപപ്പെട്ട തൃണമൂൽ വിരുദ്ധവോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ ബി.ജെ.പിയ്ക്കു കഴിഞ്ഞു.
ഇടതുപക്ഷവും കോൺഗ്രസും ശക്തമായിരുന്നുവെങ്കിൽ ഭരണത്തിനെതിരായ ജനവികാരം വിഭജിക്കപ്പെട്ടുപോകുമായിരുന്നു. എന്നാൽ, ബി.ജെ.പി എന്ന ഒറ്റ പ്രതിപക്ഷത്തിലേക്കാണ് മമതക്കെതിരായ വോട്ട് കേന്ദ്രീകരിച്ചത്. മാത്രമല്ല, 'ഇന്ത്യ' മുന്നണിയുമായി വിട്ടുനിൽക്കുന്ന മമതയുടെ നിലപാട് ബി.ജെ.പി നന്നായി മുതലെടുത്തിട്ടുണ്ട്. രാഹുൽ ഗാന്ധിപോലും മമതയുടെ അഴിമതി ചൂണ്ടിക്കാട്ടി ആഞ്ഞടിക്കുമ്പോൾ അത് ഫലത്തിൽ ബി.ജെ.പിയുടെ കാമ്പയിനാണ് ഗുണകരമായത്.

ഇലക്ഷനോടനുബന്ധിച്ച് ബംഗാളിൽ രണ്ട് കോടിയിലേറെ കാവിക്കൊടികളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തുടനീളം ഇത്ര വ്യാപക സാന്നിധ്യം ബി.ജെ.പിക്കുണ്ടായ മറ്റൊരു തെരഞ്ഞെടുപ്പ് സമീപകാലത്തുണ്ടായിട്ടില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

സ്മൃതി ഇറാനി, കങ്കണ റാവത്ത്, രൂപ ഗാംഗുലി തുടങ്ങിയവരുടെ നേതൃത്വത്തിൽ, മമതയുടെ ഭരണത്തിൽ സ്ത്രീകൾ അപകടാവസ്ഥയിലാണെന്ന് ബി.ജെ.പി കാമ്പയിൻ നടത്തി.
സ്മൃതി ഇറാനി, കങ്കണ റാവത്ത്, രൂപ ഗാംഗുലി തുടങ്ങിയവരുടെ നേതൃത്വത്തിൽ, മമതയുടെ ഭരണത്തിൽ സ്ത്രീകൾ അപകടാവസ്ഥയിലാണെന്ന് ബി.ജെ.പി കാമ്പയിൻ നടത്തി.

‘വികസിത ബംഗാളും’
‘ക്ഷേമനായിക’യും

സ്ത്രീകളെ ലക്ഷ്യമിട്ട് മമത സ്വീകരിച്ച ക്ഷേമരാഷ്ട്രീയത്തിന് മറുപടിയായി ‘വികസനം, മികച്ച ഭരണം’ എന്നീ മുദ്രാവാക്യങ്ങളാണ് ബി.ജെ.പി ഉയർത്തിപ്പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാമ്പയിനിൽ ഉയർത്തിയ 'വികസിത ബംഗാൾ' എന്ന ആശയം, മമതയുടെ ക്ഷേമപദ്ധതികൾക്ക് നല്ല മറുപടിയായി.

വലിയ വാഗ്ദാനങ്ങൾക്കുപകരം ഇത്തവണ മമത ശ്രദ്ധ കേന്ദ്രീകരിച്ചത് സാധാരണ കുടുംബങ്ങൾ നേരിടുന്ന ആവശ്യങ്ങളിലും നിത്യജീവിതത്തെ സ്വാധീനിക്കുന്ന ക്ഷേമപദ്ധതികളിലുമാണ്. ക്ഷേമപദ്ധതികളിലൂടെ സ്ത്രീകൾ അടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ ശക്തമായ സപ്പോർട്ട് സിസ്റ്റം തങ്ങളെ തുണയ്ക്കുമെന്ന അമിതമായ ആത്മവിശ്വാസത്തിലായിരുന്നു മമത.

എന്നാൽ, കേ​ന്ദ്രഭരണത്തിന്റെ ബലത്തിൽ ബി.ജെ.പി ഇതേ വിഭാഗങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് മമതയ്ക്ക് പ്രതിരോധിക്കാനായില്ല. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസിന്റെ പഠനമനുസരിച്ച്, 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ 40.6% വോട്ടുവിഹിതത്തിൽ നല്ലൊരു പങ്ക് സ്ത്രീകളുടേതായിരുന്നു. ഇത് ഭീഷണിയായി തിരിച്ചറിഞ്ഞാണ് മമത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് രൂപം നൽകിയത്.

ഇതേ സ്ത്രീസമൂഹത്തെയാണ് ഇത്തവണ ബി.ജെ.പി ലക്ഷ്യംവെച്ചത്. സ്ത്രീകളുടേമാത്രമായ പൊലീസ് ബറ്റാലിയൻ, ദുർഗാ സുരക്ഷാ സ്ക്വാഡ്, മാസം 3000 രൂപ ധനസഹായം തുടങ്ങിയ പ്രഖ്യാപനങ്ങൾ തൃണമൂലിന്റെ സ്ത്രീവോട്ടുബാങ്കിലേക്കുള്ള ബി.ജെ.പിയുടെ നുഴഞ്ഞുകയറ്റം കൂടിയായിരുന്നു.

മൊത്തം വോട്ടർമാരിൽ 50 ശതമാനത്തോളം സ്ത്രീകളാണ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള റെ​ക്കോർഡ് പോളിംഗിൽ, പുരുഷന്മാരേക്കാൾ കൂടുതലായിരുന്നു വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടെ എണ്ണം.

ഹിന്ദുത്വ രാഷ്ട്രീയം ബംഗാളിന്റെ രാഷ്ട്രീയാധികാരത്തിലേക്ക് വരുന്നു എന്നു മാത്രമല്ല, സമീപകാലത്ത് ഫെഡറൽ രാഷ്ട്രീയമുയർത്തിപ്പിടിച്ച് ബംഗാൾ കേന്ദ്രത്തിനെതിരെ നടത്തിയ ചെറുത്തുനിൽപ്പുകളെ ദുർബലമാക്കുന്ന റിസൾട്ട് കൂടിയാണിത്.

SIR ആരെയാണ് തുണച്ചത്?

ബംഗാളിൽ അരങ്ങേറിയ SIR, ബി.ജെ.പിയുടെ ഡിസൈനിൽ സുപ്രീംകോടതിയുടെ സാക്ഷ്യപത്രത്തോടെ ഇലക്ഷൻ കമീഷൻ നടപ്പിലാക്കിയ പുറത്താക്കൽ പ്രക്രിയയായിരുന്നുവെന്ന് വിമർശിച്ചത് യോഗേന്ദ്ര യാദവാണ്: ''ബി.ജെ.പിയ്ക്ക് അസൗകര്യമുണ്ടാക്കുന്ന നിരവധി പേർ എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടു​വെന്ന് നിരവധി പേർ കരുതുന്നു. എന്റെ ഭയം, ബംഗാൾ ഇന്ത്യയുടെ മാത്രമല്ല, ഒരുപക്ഷെ, ലോകത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശനിഷേധത്തിനാണ് സാക്ഷിയാകാൻ പോകുന്നത്''.

ആകെയുള്ള വോട്ടർമാരിൽ 12 ശതമാനം പേരാണ് എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്തത്. ഏതാണ്ട് 90 ലക്ഷം പേരുകളാണ് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഇവിൽ 60 ലക്ഷം പേർ മരിച്ചതോ കണ്ടെത്താനാകാത്തവരോ ആയിരുന്നു. 27 ലക്ഷം പേരെ നിയമപരമായ സൂക്ഷ്പരിശോധനയ്ക്ക് മാറ്റി നിർത്തി. ഇതോടെ, വോട്ടർമാരുടെ എണ്ണം 7.08 കോടിയിൽനിന്ന് 6.44 കോടിയായി കുറഞ്ഞു.

90 ലക്ഷം പേരിൽ 63% ഹിന്ദുക്കളും 34% മുസ്‌ലിംകളുമാണ്. ബംഗ്ലാദേശിൽനിന്നുള്ള എസ്.സി വിഭാഗക്കാരായ മതുവ സമുദായക്കാരാണ് ഒഴിവാക്കപ്പെട്ട ഹിന്ദുക്കളിൽ ഏറെയും. എസ്.ഐ.ആറിലൂടെ നോർത്ത് 24 പർഗാനാസിൽ മാത്രം 36,000 പേരെയാണ് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇവരിൽ 16,222 പേരും മതുവ വിഭാഗത്തിന്റെ തലസ്ഥാനമായ ഗയ്ഘാട്ട മണ്ഡലത്തിൽനിന്നുമാത്രമായിരുന്നു.

തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ശക്തമായ മത്സരം നടന്ന നോർത്ത് 24 പർഗാനാ, നാദിയ മേഖലകളിൽ മതുവ വിഭാഗത്തിനാണ് സ്വാധീനം. നോർത്ത് 24 പർഗാനാസിൽ മാത്രം 3.25 ലക്ഷം വോട്ടർമാരെയാണ് എസ്.ഐ.ആറിലൂടെ ഒഴിവാക്കിയത്. മതുവ ശക്തികേന്ദ്രമായ ബോൻഗാവോൻ സബ് ഡിവിഷനിൽ മാത്രം വോട്ടർപട്ടികയിലെ 67-88% പേരെയാണ് മാറ്റിനിർത്തിയത്.

ആകെയുള്ള കണക്കിൽ ഹിന്ദുക്കളാണ് കൂടുതലെങ്കിലും, സംസ്ഥാന ജനസംഖ്യയിൽ 27% മാത്രമാണ് മുസ്‌ലിംകൾ എന്ന വസ്തുത കണക്കിലെടുത്താൽ, ഒഴിവാക്കപ്പെട്ട മുസ്‌ലിംകളുടെ 34% എന്നത് വലിയ കണക്കാണ്, അതായത്, 31.1 ലക്ഷം.

നാദിയ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് മേഖലകളിലെ 21 സീറ്റുകളിൽ സ്വാധീനമുള്ള വിഭാഗമാണ് ബംഗ്ലാദേശി കുടിയേറ്റക്കാരായ എസ്.സി സമുദായമായ മതുവ. പൗരത്വഭേദഗതിനിയമപ്രകാരം പൗരത്വം നൽകുമെന്ന വാഗ്ദാനമാണ് ഇവരെ ബി.ജെ.പി പക്ഷത്തേക്ക് കൊണ്ടുവന്നത്. ഇതേതുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മേഖലയിലെ 21 സീറ്റിൽ ഒമ്പതെണ്ണവും ബി.ജെ.പിയ്ക്ക് നേടാനായി. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ മേഖലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ലീഡ്. മതുവ സമുദായത്തിന് പൗരത്വം നൽകുക എന്നത് ബി.ജെ.പിയുടെ ചരിത്രപരമായ കടമയാണ് എന്നാണ് മോദി ഇത്തവണയും പറഞ്ഞത്.

എസ്.ഐ.ആറിലൂടെ നോർത്ത് 24 പർഗാനാസിൽ മാത്രം 36,000 പേരെയാണ് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇവരിൽ 16,222 പേരും മതുവ വിഭാഗത്തിന്റെ തലസ്ഥാനമായ ഗയ്ഘാട്ട മണ്ഡലത്തിൽനിന്നുമാത്രമായിരുന്നു.
എസ്.ഐ.ആറിലൂടെ നോർത്ത് 24 പർഗാനാസിൽ മാത്രം 36,000 പേരെയാണ് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇവരിൽ 16,222 പേരും മതുവ വിഭാഗത്തിന്റെ തലസ്ഥാനമായ ഗയ്ഘാട്ട മണ്ഡലത്തിൽനിന്നുമാത്രമായിരുന്നു.

തൃണമൂലിനെ തോൽപ്പി​ച്ചുവോ SIR?

2021-ൽ ബി.ജെ.പി 38% വോട്ടും തൃണമൂൽ കോൺഗ്രസ് 48% വോട്ടുമാണ് നേടിയത്. ഇരു പാർട്ടികളും തമ്മിലുള്ള വ്യത്യാസത്തേക്കാൾ കൂടിയ ശതമാനം പേരാണ് എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെട്ടത്, 12%. ഏറ്റവും കൂടുതൽ ഒഴിവാക്കലുകൾ നടന്ന ജില്ലകളിലെ 156 സീറ്റിൽ 129 എണ്ണവും 2021-ല തൃണമൂൽ കോൺഗ്രസാണ് നേടിയത്. വെസ്റ്റ് ബർദാൻ, സൗത്ത് ദിനാജ്പുർ, നോർത്ത് കൊൽക്കത്ത ജില്ലകളിൽ തൃണമൂൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലങ്ങളാണ് ഏറെയും. ഇവിടങ്ങളിൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം ഈ നേരിയ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ്. ആകെയുള്ള 294 മണ്ഡലങ്ങളിൽ 45 ഇടത്ത് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ്. അതായത്, 45 സീറ്റുകളിലെ റിസൾട്ട് വേണമെങ്കിൽ ബി.ജെ.പിക്ക് അനുകൂലമായി മാറാനുള്ള സാഹചര്യമുണ്ടായിരുന്നു.

എസ്.ഐ.ആറിലൂടെ ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ട മേഖലകളിലാണ് കൂടുതൽ പോളിങ് ശതമാനമുണ്ടായത്. ഉദാഹരണത്തിന്, 2021-ൽ തൃണമൂൽ കോൺഗ്രസ് ജയിച്ച ചൗരംഗി മണ്ഡലത്തിൽ 40 ശതമാനം പേരെയാണ് ഒഴിവാക്കിയത്. ഇത്തവണ പോളിങ് ശതമാനം 86.5 ശതമാനമായിരുന്നു. ജൊറാസങ്കോ, സംസർഗഞ്ച്, ഹൗറാഉത്തർ, കൊൽക്കത്ത പോർട്ട് എന്നീ മണ്ഡലങ്ങളിൽ 30- 38 ശതമാനം വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്. ഇവിടെയെല്ലാം ശരാശരി 90% ആയിരുന്നു പോളിങ്.

എസ്.ഐ.ആർ എങ്ങനെയാണ് ബംഗാൾ ഫലത്തെ നിർണയിച്ചത് എന്നതിന്റെ വ്യക്തമായ ചിത്രം അടുത്ത ദിവസങ്ങളിൽ ലഭ്യമാകും.

ഹിന്ദുത്വ രാഷ്ട്രീയം ബംഗാളിന്റെ രാഷ്ട്രീയാധികാരത്തിലേക്ക് വരുന്നു എന്നു മാത്രമല്ല, സമീപകാലത്ത് ഫെഡറൽ രാഷ്ട്രീയമുയർത്തിപ്പിടിച്ച് ബംഗാൾ കേന്ദ്രത്തിനെതിരെ നടത്തിയ ചെറുത്തുനിൽപ്പുകളെ ദുർബലമാക്കുന്ന റിസൾട്ട് കൂടിയാണിത്. ഇടതുപക്ഷവും കോൺഗ്രസും നാമാവശേഷമായ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കൂടി രാഷ്ട്രീയമായി ദുർബലമാകുകയാണെങ്കിൽ അത് ഹിന്ദുത്വയുടെ ബംഗാൾ പദ്ധതിയ്ക്ക് വലിയ കരുത്തുപകരും.

Comments