ഹിന്ദു രാഷ്ട്രമുണ്ടാക്കണമെന്ന്
വ്യക്തിപരമായി അഭിപ്രായമുള്ളവരുടെയും
ജനാധിപത്യ പാർട്ടിയായി മാറിയിരിക്കുന്നു കോൺഗ്രസ്

ഡൽഹിയിൽ ആപ്പിന്റെ തോൽവിയുടെ കേന്ദ്രകാരണം ബി.ജെ.പിയിതര മതനിരപേക്ഷ വോട്ടുകളുടെ ശിഥിലീകരണമാണെന്നും അതിനിടയാക്കിയത് കോൺഗ്രസിന്റെ നിലപാടുകളാണെന്നുമുള്ള വിമർശനമുന്നയിക്കുകയാണ് കെ.ടി. കുഞ്ഞിക്കണ്ണൻ.

1998-നുശേഷം ഡൽഹി വീണ്ടും ബി.ജെ.പിയുടെ അധികാരവാഴ്ചക്കു കീഴിൽ വന്നിരിക്കുകയാണ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഇരുത്തി ചിന്തിപ്പിക്കുന്നതും ബി.ജെ.പി വിരുദ്ധ പ്രതിപക്ഷപാർട്ടികളുടെ ഐക്യത്തെ സംബന്ധിച്ച ഗൗരവാവഹമായ ആലോചനകൾ ഉയർത്തുന്നതാണ്.

70 അംഗ സഭയിൽ 48 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിൽ തിരിച്ചുവന്നിരിക്കുന്നത്. 62 സീറ്റുണ്ടായിരുന്ന എ.എ.പിക്ക് 22 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. അതിനേക്കാളേറെ എ.എ.പിക്ക് വിഷമമുണ്ടാക്കുന്നത് കെജ്രിവാൾ, മനീഷ് സിസോദിയ, സൗരവ് ഭരദ്വാജ് ഉൾപ്പെടെയുള്ള 5 പ്രധാന നേതാക്കളുടെ പരാജയമാണ്. മതനിരപേക്ഷസഖ്യം നിലനിർത്താനുള്ള നിലപാടുകൾ സ്വീകരിക്കാൻ വിസമ്മതിച്ച കോൺഗ്രസിന് ദയനീയ പരാജയം. 70 സീറ്റിലും മത്സരിച്ച കോൺഗ്രസ് എല്ലാ സീറ്റിലും പരാജയമടഞ്ഞു. 66 സീറ്റിൽ കോൺഗ്രസ് മൂന്നാമതും മൂന്ന് സീറ്റുകളിൽ നാലാമതുമായി ഒതുങ്ങി.

സംഖ്യാപരമായി ആപ്പ് പരാജയപ്പെട്ടുവെങ്കിലും ബി.ജെ.പിക്കൊപ്പം തന്നെ തങ്ങളുടെ വോട്ടുനില നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
സംഖ്യാപരമായി ആപ്പ് പരാജയപ്പെട്ടുവെങ്കിലും ബി.ജെ.പിക്കൊപ്പം തന്നെ തങ്ങളുടെ വോട്ടുനില നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ വിജയത്തെ അല്ലെങ്കിൽ എ.എ.പിയുടെ പതനത്തെ എങ്ങനെയാണ് വിലയിരുത്താനാവുക? പല കാരണങ്ങൾ ചേർന്നാണ് എ.എ.പി പരാജയമടഞ്ഞതും മൂന്ന് ദശകത്തിനുശേഷം ബി.ജെ.പിക്ക് ഡൽഹിയിൽ തിരിച്ചുവരാൻ കഴിഞ്ഞതും. പല കാരണങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ കേന്ദ്രകാരണം ബി.ജെ.പിയിതര മതനിരപേക്ഷ വോട്ടുകളുടെ ശിഥിലീകരണമാണ്. അതിന് കാരണമായത് കോൺഗ്രസിന്റെ നിലപാടുകളാണ്. ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെ ബി.ജെ.പി വിജയത്തെ കെജ്രിവാളിന്റെ കുഴപ്പം മാത്രമായി ലഘൂകരിച്ച് കാണുന്ന കോൺഗ്രസിന്റെയും അവരുടെ വിതണ്ഡവാദങ്ങൾക്ക് ന്യായീകരണയുക്തി ചമയ്ക്കുന്നവരുടെയും ബൗദ്ധികപാപ്പരത്വം തിരിച്ചറിയേണ്ടതുണ്ട്.

മോദി തിളങ്ങിനിന്നിരുന്ന കാലത്തുപോലും ബി.ജെ.പിയെ കാലുകുത്താൻ അനുവദിക്കാത്ത മണ്ണായിരുന്നു ഡൽഹി.

മദ്യനയ കേസുപയോഗിച്ച് കെജ്രിവാളിന്റെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പിയും കോൺഗ്രസും ചേർന്ന് ഡൽഹിയിൽ നടത്തിയത്. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കെജ്രിവാളിനുനേരെ ഉയർന്നുവന്ന ആരോപണങ്ങളും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ വോട്ട് നഷ്ടപ്പെടുത്തിയിരിക്കാം. എന്നാൽ ബി.ജെ.പിയിതര കക്ഷികളെന്ന നിലയ്ക്ക് എ.എ.പിയും കോൺഗ്രസും മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ബി.ജെ.പിയെ മാറ്റിനിർത്തുകയെന്ന ഒരൊറ്റ അജണ്ടയിൽ ഒന്നിച്ചുനിന്നിരുന്നുവെങ്കിൽ ഡൽഹി പിടിക്കാൻ ഹിന്ദുത്വവാദികൾക്ക് കഴിയില്ലായിരുന്നു. മോദി തിളങ്ങിനിന്നിരുന്ന കാലത്തുപോലും ബി.ജെ.പിയെ കാലുകുത്താൻ അനുവദിക്കാത്ത മണ്ണായിരുന്നു ഡൽഹി. ഹിന്ദുരാഷ്ട്രവാദികൾക്ക് ഇന്ദ്രപ്രസ്ഥത്തിൽ കൂടി സ്വതന്ത്രവിഹാരം നടത്താനുള്ള സാഹചര്യമാണ് ആംആദ്മിയുടെ പതനത്തോടെ ഡൽഹിയിൽ സംജാതമായിരിക്കുന്നത്. ഭരണവിരുദ്ധവികാരം സൃഷ്ടിച്ച് ബി.ജെ.പിക്ക് വഴി തുറന്നുകൊടുക്കുകയെന്ന അപരാധത്തിന് കോൺഗ്രസ് മതനിരപേക്ഷ സമൂഹത്തോട് നാളെ ഉത്തരം പറയേണ്ടിവരും.

ഹിന്ദുരാഷ്ട്രവാദികൾക്ക് ഇന്ദ്രപ്രസ്ഥത്തിൽ കൂടി സ്വതന്ത്രവിഹാരം നടത്താനുള്ള സാഹചര്യമാണ് ആംആദ്മിയുടെ പതനത്തോടെ ഡൽഹിയിൽ സംജാതമായിരിക്കുന്നത്. ഭരണവിരുദ്ധവികാരം സൃഷ്ടിച്ച് ബി.ജെ.പിക്ക് വഴി തുറന്നുകൊടുക്കുകയെന്ന അപരാധത്തിന് കോൺഗ്രസ് മതനിരപേക്ഷ സമൂഹത്തോട് നാളെ ഉത്തരം പറയേണ്ടിവരും.
ഹിന്ദുരാഷ്ട്രവാദികൾക്ക് ഇന്ദ്രപ്രസ്ഥത്തിൽ കൂടി സ്വതന്ത്രവിഹാരം നടത്താനുള്ള സാഹചര്യമാണ് ആംആദ്മിയുടെ പതനത്തോടെ ഡൽഹിയിൽ സംജാതമായിരിക്കുന്നത്. ഭരണവിരുദ്ധവികാരം സൃഷ്ടിച്ച് ബി.ജെ.പിക്ക് വഴി തുറന്നുകൊടുക്കുകയെന്ന അപരാധത്തിന് കോൺഗ്രസ് മതനിരപേക്ഷ സമൂഹത്തോട് നാളെ ഉത്തരം പറയേണ്ടിവരും.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് 12 വർഷം മുമ്പ് അധികാരത്തിലേറിയ കെജ്രിവാൾ വെൽഫെയർ സ്റ്റേറ്റിനെയും ജനാനുകൂല ഭരണത്തെയും സംബന്ധിച്ച നൈതിക രാഷ്ട്രീയം പറഞ്ഞാണ് ഡൽഹിയിലെ സാധാരണക്കാരെയും മധ്യവർഗങ്ങളെയും കയ്യിലെടുത്തത്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ ജനങ്ങൾക്കുറപ്പുവരുത്തുന്ന ക്ഷേമോന്മുഖമായ നടപടികൾ ജനങ്ങളിൽ നല്ല സ്വീകാര്യത ആം ആദ്മിക്ക് ഉണ്ടാക്കിയിരുന്നു. എന്നാൽ മദ്യനയകേസ് ഉയർത്തി കോൺഗ്രസും ബി.ജെ.പിയും ആം ആദ്മിയുടെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തിയത്. കേന്ദ്ര ഏജൻസികളും ബി.ജെ.പിയും ഒരു വശത്തും കോൺഗ്രസും ഒവൈസിയുടെ എ.ഐ.എം.ഐ.എം-ഉം മറുവശത്തും നിന്നുള്ള ആക്രമണത്തിലാണ് എ.എ.പിക്ക് ഡൽഹി ഭരണം നഷ്ടപ്പെട്ടത്.

കോൺഗ്രസ് പിടിച്ച 6.34% വോട്ടാണ് ബി.ജെ.പിയുടെ ജയത്തിൽ നിർണ്ണായകമായത്. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം ഉം ബി.ജെ.പിയുടെ വിജയത്തിന് സഹായകരമായ നിലപാടെടുത്തു.

തെരഞ്ഞെടുപ്പ് ഫലങ്ങളെ സൂക്ഷ്മതയിൽ വിശകലനം ചെയ്യുമ്പോൾ കോൺഗ്രസിന്റെ വഞ്ചനാപരമായ സമീപനമാണ്, ബി.ജെ.പിയുടെ തിരിച്ചുവരവിനിടയാക്കിയതെന്ന് വിലയിരുത്തേണ്ടിവരും. എ.എ.പി സ്ഥാനാർത്ഥികളുടെ പരാജയത്തിനും ബി.ജെ.പിയുടെ ജയത്തിനും കാരണം കോൺഗ്രസ് പിടിച്ച വോട്ടാണെന്ന് ഓരോ മണ്ഡലവും പ്രത്യേകമായെടുത്ത് പരിശോധിക്കുമ്പോൾ മനസ്സിലാക്കാം. എ.എ.പിയും ബി.ജെ.പിയും തമ്മിലുള്ള വോട്ടു വ്യത്യാസം 2 ശതമാനം മാത്രമാണ്. ബി.ജെ.പിക്ക് 45.56% വോട്ട് ലഭിച്ചപ്പോൾ എ.എ.പിക്ക് 43.57% വോട്ട് ലഭിച്ചുവെന്നത് എ.എ.പിയുടെ ജനസ്വാധീനം കുറഞ്ഞിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. കോൺഗ്രസിന് 6.34% വോട്ട് മാത്രമാണ് ലഭിച്ചത്!

ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ കോൺഗ്രസ് പിടിച്ച 6.34% വോട്ടാണ് ബി.ജെ.പിയുടെ ജയത്തിൽ നിർണ്ണായകമായത്. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം ഉം ബി.ജെ.പിയുടെ വിജയത്തിന് സഹായകരമായ നിലപാടെടുത്തു. മുസ്താബാദ് പോലുള്ള മണ്ഡലങ്ങളിൽ ഒവൈസിയുടെ സ്ഥാനാർത്ഥിയാണ് ന്യൂനപക്ഷ വോട്ടുകളിൽ പിളർപ്പുണ്ടാക്കി ബി.ജെ.പിക്ക് ജയിക്കാൻ സഹായം ചെയ്തുകൊടുത്തത്. അടിസ്ഥാനവർഗ വോട്ടുകളും ദലിത് - ന്യൂനപക്ഷ വോട്ടുകളും ഏറെക്കുറെ എ.എ.പിക്കൊപ്പം നിന്നു. എന്നാൽ മധ്യവർഗ വോട്ടുകളെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതാണ് അവരുടെ വിജയത്തിന് സഹായകരമായത്.

മുസ്താബാദ് പോലുള്ള മണ്ഡലങ്ങളിൽ അസദ്ദുദ്ദീൻ ഒവൈസിയുടെ സ്ഥാനാർത്ഥിയാണ് ന്യൂനപക്ഷ വോട്ടുകളിൽ പിളർപ്പുണ്ടാക്കി ബി.ജെ.പിക്ക് ജയിക്കാൻ സഹായം ചെയ്തുകൊടുത്തത്.
മുസ്താബാദ് പോലുള്ള മണ്ഡലങ്ങളിൽ അസദ്ദുദ്ദീൻ ഒവൈസിയുടെ സ്ഥാനാർത്ഥിയാണ് ന്യൂനപക്ഷ വോട്ടുകളിൽ പിളർപ്പുണ്ടാക്കി ബി.ജെ.പിക്ക് ജയിക്കാൻ സഹായം ചെയ്തുകൊടുത്തത്.

കേന്ദ്ര ബജറ്റിൽ 12 ലക്ഷം രൂപവരെ ആദായനികുതി ഇളവ് പ്രഖ്യാപിച്ചത് മധ്യവർഗങ്ങളെയും ശമ്പളക്കാരെയും ഡൽഹി തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. മദ്യനയക്കേസ് ഉയർത്തി ബി.ജെ.പിയും കോൺഗ്രസും കെജ്‌രിവാളിന്റെയും എ.എ.പിയുടെയും പ്രതിച്ഛായ തകർക്കാൻ നടത്തിയ പ്രചാരണങ്ങളും മധ്യവർഗ വിഭാഗങ്ങളിൽ സ്വാധീനം ചെലുത്തി. കോൺഗ്രസുകാർ ബി.ജെ.പിക്കൊപ്പം ചേർന്ന് നടത്തിയ, എ.എ.പി അഴിമതിഗ്രസ്തമാണെന്ന പ്രചാരണം ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കിയത്. രാഹുൽഗാന്ധിയും പ്രയങ്കാഗാന്ധിയുമെല്ലാം ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെയല്ല കെജ്രിവാളിനെ ആക്രമിക്കാനാണ് കൂടുതൽ സമയം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ രാഹുലിന്റെയും പ്രിയങ്കയുടെയും ഈ സമീപനത്തെ ഇന്ത്യ കൂട്ടായ്മയിലെ കക്ഷികൾ ശക്തമായി അപലപിച്ചിരുന്നു.

ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ട് ബി.ജെ.പിയിതര കക്ഷികളെയെല്ലാം യോജിപ്പിക്കുകയെന്ന രാഷ്ട്രീയതന്ത്രം അധികാരമോഹികളായ കോൺഗ്രസ് നേതാക്കൾക്ക് പിന്തുടരാൻ കഴിയുന്നില്ല.

ഡൽഹിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ബി.ജെ.പി ഇതര കക്ഷികളെല്ലാം ഒന്നിച്ചുനിൽക്കണമെന്ന പ്രതിപക്ഷപാർട്ടികളുടെ അഭ്യർത്ഥന കോൺഗ്രസ് അംഗീകരിച്ചില്ല. 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ദുർബലപ്പെടുത്തിയത് ഇന്ത്യ കൂട്ടായ്മയിലെ കക്ഷികളുടെ യോജിച്ചുനിന്നുള്ള പോരാട്ടമായിരുന്നു എന്ന പാഠം പോലും കോൺഗ്രസുകാർ മറന്നു. 17-ാം ലോക്‌സഭയിൽ 303 സീറ്റുണ്ടായിരുന്ന ബി.ജെ.പിയെ 240-ൽ എത്തിക്കാൻ കഴിഞ്ഞത് പ്രതിപക്ഷ കക്ഷികളുടെ, പ്രധാനമായും പ്രാദേശിക പാർട്ടികളുടെ യോജിച്ച തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു. പക്ഷെ ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ട് ബി.ജെ.പിയിതര കക്ഷികളെയെല്ലാം യോജിപ്പിക്കുകയെന്ന രാഷ്ട്രീയതന്ത്രം അധികാരമോഹികളായ കോൺഗ്രസ് നേതാക്കൾക്ക് പിന്തുടരാൻ കഴിയുന്നില്ല.

ഡൽഹിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ബി.ജെ.പി ഇതര കക്ഷികളെല്ലാം ഒന്നിച്ചുനിൽക്കണമെന്ന പ്രതിപക്ഷപാർട്ടികളുടെ അഭ്യർത്ഥന കോൺഗ്രസ് അംഗീകരിച്ചില്ല.
ഡൽഹിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ബി.ജെ.പി ഇതര കക്ഷികളെല്ലാം ഒന്നിച്ചുനിൽക്കണമെന്ന പ്രതിപക്ഷപാർട്ടികളുടെ അഭ്യർത്ഥന കോൺഗ്രസ് അംഗീകരിച്ചില്ല.

ഇത് ഡൽഹിയുടെ മാത്രം അനുഭവമല്ല. ഹരിയാനയിലും മഹാരാഷ്ട്രയിലുമെല്ലാം കോൺഗ്രസ് എടുത്ത നിലപാടുകൾ ബി.ജെ.പിക്ക് അധികാരത്തിലെത്താൻ വഴിതുറക്കുന്നതായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പിയുമായി ഒന്നിച്ചുപോകാത്ത കോൺഗ്രസ് നിലപാട് കാരണമാണ് ആ സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ഉണ്ടായിട്ടും ബി.ജെ.പിക്ക് വീണ്ടും ജയിച്ചുവരാൻ കഴിഞ്ഞത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പിടിവാശി മൂലമാണ് ബി.ജെ.പി ജയിച്ചത്.

കോൺഗ്രസിനും ആം ആദ്മിക്കുമെതിരെ ഒരുപോലെ പ്രചാരണം ശക്തമാക്കിയാണ് ബി.ജെ.പി ഡൽഹിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഇന്ത്യാ സഖ്യത്തിൽ പങ്കാളികളായ കോൺഗ്രസും ആംആദ്മിയും ഇടവേളകളില്ലാത്ത ആക്രമണ പ്രത്യാക്രമണമാണ് നടത്തിയത്. കോൺഗ്രസ് ബി.ജെ.പിയേയല്ല കെജ്രിവാളിനെയും ആംആദ്മിയേയും ആക്രമിക്കുന്നതിലാണ് കേന്ദ്രീകരിച്ചത്. കോൺഗ്രസിന്റെ ഈ പ്രചാരണം ബി.ജെ.പിക്ക് സഹായകരമായി. അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും എതിരായി രാഹുൽഗാന്ധി തന്നെ നേരിട്ട് ആരോപണങ്ങൾ അഴിച്ചുവിടുകയായിരുന്നു.

കോൺഗ്രസ് നിലപാടുമൂലം എത്ര മാത്രം ഭീകരമായ തോതിലാണ് ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഭജിച്ചുപോയതെന്നതിന്റെ ഏറ്റവും ദുഃഖകരമായ ഉദാഹരണമാണ് മുസ്തഫാബാദ്.

പ്രതിപക്ഷത്തെ നയിക്കേണ്ട കോൺഗ്രസ് ആ ഉത്തരവാദിത്വം നിർവ്വഹിച്ചില്ല എന്നതാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഇപ്പോൾ ഡൽഹിയിലെയും ബി.ജെ.പി വിജയം അടിവരയിട്ടുപറയുന്നത്. ബി.ജെ.പിക്കെതിരെ വലിയ വോട്ട് സമാഹരിക്കാൻ കഴിയുന്ന ഡൽഹിയിലെ പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയിച്ചുകയറാൻ കഴിഞ്ഞത് മതനിരപേക്ഷ വോട്ടുകളിൽ കോൺഗ്രസ് ഉണ്ടാക്കിയ വിള്ളലുകൾ മൂലമാണ്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദിൽ ബി.ജെ.പി സ്ഥാനാർത്ഥി മോഹനൻസിംഗ് ബിഷ്ത് ജയിച്ചത് 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുസ്തഫാബാദ് പോലെ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെട്ട ഒരു പ്രദേശത്തുനിന്ന് ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിഞ്ഞത് മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചുപോയതുകൊണ്ടാണെന്ന കഠിനമായ യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാണ് കോൺഗ്രസുകാരും അവരെ ന്യായീകരിച്ച് നടക്കുന്ന കേരളത്തിലെ ലിബറൽ ബുദ്ധിജീവികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് നിലപാടുമൂലം എത്ര മാത്രം ഭീകരമായ തോതിലാണ് ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഭജിച്ചുപോയതെന്നതിന്റെ ഏറ്റവും ദുഃഖകരമായ ഉദാഹരണമാണ് മുസ്തഫാബാദ്.

മുസ്തഫാബാദ് പോലെ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെട്ട ഒരു പ്രദേശത്തുനിന്ന് ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിഞ്ഞത് മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചുപോയതുകൊണ്ടാണ്.
മുസ്തഫാബാദ് പോലെ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെട്ട ഒരു പ്രദേശത്തുനിന്ന് ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിഞ്ഞത് മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചുപോയതുകൊണ്ടാണ്.

പ്രതിപക്ഷത്തെ നയിക്കാൻ ബാധ്യതപ്പെട്ട കോൺഗ്രസ് ഡൽഹി തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നുവെങ്കിൽ ബി.ജെ.പിക്ക് ഡൽഹി പിടിക്കാനാവുമായിരുന്നില്ല. കഴിഞ്ഞ മൂന്ന് അസംബ്ലി തെരഞ്ഞെടുപ്പിലും ഡൽഹിയിൽ കോൺഗ്രസിന് ഒരാളെപോലും വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിനയബോധമെങ്കിലും രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും കാണിക്കേണ്ടതായിരുന്നു. തങ്ങളുടെ രാഷ്ട്രീയശക്തി വിശദീകരിക്കാനാവാത്തവിധം ചോർന്നുപോയിരിക്കുന്നുവെന്ന യാഥാർത്ഥ്യം മാധ്യമപരിലാളനകളിൽ മാത്രം രാഷ്ട്രീയം കളിക്കുന്ന രാഹുലും പ്രിയങ്കയും കാണാതെ പോവുകയാണ്.

10 വർഷം മുമ്പ് 15 വർഷക്കാലം തുടർച്ചയായി ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. ആ പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പിൽ ആകെക്കൂടി കിട്ടിയത് 6.38% വോട്ട് മാത്രം. സംഖ്യാപരമായി ആപ്പ് പരാജയപ്പെട്ടുവെങ്കിലും ബി.ജെ.പിക്കൊപ്പം തന്നെ തങ്ങളുടെ വോട്ടുനില നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതവരുടെ ജനകീയസ്വാധീനത്തിന്റെ അനിഷേധ്യതയെയാണ് കാണിക്കുന്നത്.

ഡൽഹി ഒരു പാഠമാണ്. ഹരിയാനയെയും മഹാരാഷ്ട്രയെയും പോലെ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനുള്ള വിട്ടുവീഴ്ചകൾ എല്ലാ ബി.ജെ.പിയിതര കക്ഷികളും കാണിക്കണമെന്ന പാഠമാണ് ഡൽഹി ആവർത്തിച്ച് പഠിപ്പിക്കുന്നത്. പ്രതിപക്ഷത്തെ നയിക്കേണ്ട കോൺഗ്രസ് വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. അതിനവർക്ക് കഴിയാതെപോകുന്നത് ആപ്പിനെയും സി.പി.എമ്മിനെയും അതുപോലെ തങ്ങൾക്കെതിരായ രാഷ്ട്രീയകക്ഷികളെയെല്ലാം അവർ ബി.ജെ.പിയേക്കാൾ രൂക്ഷമായി എതിർക്കുന്നതുകൊണ്ടാണ്.

അനിതാ യോഗേന്ദ്രശർമ്മ ഛത്തീസ്ഗഡിലെ കോൺഗ്രസ് എം.എൽ.എ ആണ്. അവരാണ് ഈയടുത്ത് ഹിന്ദുരാഷ്ട്രമുണ്ടാക്കാൻ ഹിന്ദുക്കളെല്ലാം ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്തത്

ഹിന്ദുത്വത്തോട് എന്നും ചേർന്നുനിന്ന ചരിത്രവും രാഷ്ട്രീയവുമാണ് കോൺഗ്രസിന്റേത്. അതിന്റെ ചരിത്രത്തിലേക്ക് ഇവിടെ കടക്കുന്നില്ല. ഇവിടെ ചിലകാര്യങ്ങൾ മാത്രം സൂചിപ്പിക്കാം.
ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയാൻ വെള്ളിശിലകൾ നൽകിയവരും ബി.ജെ.പിയുടെ ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ ഇലക്ടറൽ ബോണ്ടായി നൽകിയവരുമാണ് ഇന്ത്യയിലെ കോൺഗ്രസിനെ ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകൾ സ്വീകരിക്കാൻ തുടർച്ചയായി വിസമ്മതിക്കുന്ന കോൺഗ്രസ് വർഗീയ ഫാഷിസ്റ്റുകൾക്കെതിരായ വിശാലമായ ബഹുജന ഐക്യത്തെ തുരങ്കം വെക്കുന്ന നിലപാടുകളാണ് ഹരിയാന തൊട്ട് ഡൽഹി വരെ സ്വീകരിച്ചത്. കോൺഗ്രസിലെ മതനിരപേക്ഷ ജനാധിപത്യശക്തികൾ ആർ.എസ്.എസുമായി രഹസ്യബന്ധവും അതനുസരിച്ചുള്ള നീക്കുപോക്കുകളും നടത്തി ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയം കളിക്കുന്ന നേതാക്കളെ തിരിച്ചറിയണമെന്നാണ് വർഗീയ വിരുദ്ധ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം അവരോടിന്ന് ആവശ്യപ്പെടുന്നത്.

തങ്ങളുടെ രാഷ്ട്രീയശക്തി വിശദീകരിക്കാനാവാത്തവിധം ചോർന്നുപോയിരിക്കുന്നുവെന്ന യാഥാർത്ഥ്യം മാധ്യമപരിലാളനകളിൽ മാത്രം രാഷ്ട്രീയം കളിക്കുന്ന രാഹുലും പ്രിയങ്കയും കാണാതെ പോവുകയാണ്.
തങ്ങളുടെ രാഷ്ട്രീയശക്തി വിശദീകരിക്കാനാവാത്തവിധം ചോർന്നുപോയിരിക്കുന്നുവെന്ന യാഥാർത്ഥ്യം മാധ്യമപരിലാളനകളിൽ മാത്രം രാഷ്ട്രീയം കളിക്കുന്ന രാഹുലും പ്രിയങ്കയും കാണാതെ പോവുകയാണ്.

ഒരു കാര്യം കൂടി പറയാം.
അനിതാ യോഗേന്ദ്രശർമ്മ ഛത്തീസ്ഗഡിലെ കോൺഗ്രസ് എം.എൽ.എ ആണ്. അവരാണ് ഈയടുത്ത് ഹിന്ദുരാഷ്ട്രമുണ്ടാക്കാൻ ഹിന്ദുക്കളെല്ലാം ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഹിന്ദുക്കൾ വലിയ പ്രതിസന്ധിയിലാണെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും എത്രയും വേഗം ഹിന്ദുരാഷ്ട്രമുണ്ടാക്കാനായി എല്ലാവരും ഒരുമിക്കണമെന്നുമാണ് ഈ കോൺഗ്രസ് നേതാവിന്റെ ആഹ്വാനം. കോൺഗ്രസിലും ഹിന്ദുരാഷ്ട്ര വാദികളുണ്ടെന്നതാണ് യാഥാർത്ഥ്യം. അവരുടെ പ്രസ്താവന വിവാദമായതോടെ കോൺഗ്രസ് നേതൃത്വം അതവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അതേ, ഹിന്ദുരാഷ്ട്രമുണ്ടാക്കണമെന്ന് വ്യക്തിപരമായി അഭിപ്രായമുള്ളവർക്കും നിലനിൽക്കാവുന്ന ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്.

Comments