അടിയന്തരാവസ്ഥ,
പുത്തൻ ഇടതുപക്ഷം,
സ്മാർട്ട് ബുദ്ധിജീവിതം

അടിയന്തരാവസ്ഥയിലും ശേഷവും കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയ- സാംസ്കാരിക സമീപനങ്ങളെ വിമർശനപരമായി വിലയിരുത്തുന്നു, ദാമോദർപ്രസാദ്.

‘‘In February 1976, the threat to Party survival was so great that the CPIM decided to end its two year boycott of the assembly. Paradoxically, its muted parliamentary participation during the rest of Emergency suited it better than the boycott did- incarceration and suppression virtually ended after this meek acceptance of authoritarianism. By the end of the year it was patently clear that the CPIM was no longer a government in waiting’’.
- Christophe Jaffrelot and Partinav Anil,
‘India's first dictatorship, the Emergency, 1975-77’.

1975 -77 കാലത്ത്, അടിയന്തരാവസ്ഥയെ നേരിടുന്നതിൽ കേരളത്തിലെ അന്നത്തെ മുഖ്യപ്രതിപക്ഷമായ സി.പി.എം തികഞ്ഞ പരാജയമായിരുന്നുവെന്നും അക്കാരണത്താലുള്ള നിരാശയും അമർഷവുമാണ് രാഷ്ട്രീയവത്കൃതമായ ആധുനികതയുടെ പുത്തൻ ഭാവുകത്വത്തിലേക്ക് തന്നെ ആകർഷിച്ചതെന്നും നവമാർക്സിസ്റ്റ് വിമർശനധാരയിലെ ഏറ്റവും ശ്രദ്ധേയനായിരുന്ന നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എ. സോമൻ രേഖപ്പെടുത്തിയിട്ടുണ്ട്.

അടിയന്തരാവസ്ഥയോടുള്ള ഒട്ടും ദൃഢമല്ലാത്ത സി.പി.എം സമീപനത്തെ ഭാസുരേന്ദ്ര ബാബുവും വിമർശിക്കുന്നുണ്ട്, സമീപകാലത്ത് പ്രസിദ്ധീകരിച്ച ‘യുവത്വം ജ്വലിച്ചുയർന്ന കാലം’ എന്ന ആത്മകഥയിൽ. മരണാനന്തരം പ്രസിദ്ധീകരിച്ച ഭാസുരേന്ദ്ര ബാബുവിന്റെ ആത്മകഥ പ്രകാശനം ചെയ്തത് പിണറായി വിജയനാണ്.
എ. സോമനും ഭാസുരേന്ദ്ര ബാബുവും മാത്രമല്ല, കേരളത്തിലെ എം എൽ പ്രസ്ഥാനത്തോടൊപ്പം ഐക്യപ്പെട്ടു പ്രവർത്തിച്ച മറ്റുള്ളവരും രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണിത്. എ. സോമന്റെയും ഭാസുരേന്ദ്ര ബാബുവിന്റെയും പേരുകൾ പ്രത്യേകമായി സൂചിപ്പിക്കാൻ കാര്യം, ഇവർ പിൽക്കാലത്ത് സി.പി.എമ്മുമായി സഹകരിച്ചു പ്രവർത്തിച്ചവർ എന്ന നിലയ്ക്കാണ്.

എ. സോമൻ, ഭാസുരേന്ദ്ര ബാബു
എ. സോമൻ, ഭാസുരേന്ദ്ര ബാബു

അടിയന്തരാവസ്ഥയോടുള്ള സി.പി.എമ്മിന്റെ എതിർപ്പ് പൊതുവെ ദുർബലമായിരുന്നതിനോടൊപ്പം നിയമസഭയ്ക്കകത്തും സ്ഥിതി അപഹാസ്യമാംവിധം പരിപാതപകരമായിരുന്നുവെന്നാണ് ‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ എന്ന പുസ്തകത്തിൽ, നിയമസഭാ രേഖകൾ മുൻനിർത്തി ആർ. കെ. ബിജുരാജ് എഴുതുന്നത്. ക്രിസ്റ്റഫ് ജാഫർലോട്ട്, പ്രതിനവ് അനിൽ എന്നിവർ അടിയന്തരാവസ്ഥയെക്കുറിച്ച് നടത്തിയ പഠനത്തിലും (India's first dictatorship, the Emergency, 1975-77) ഇതുതന്നെയാണ് എടുത്തുപറയുന്നത്. പ്രസ്തുത ഭാഗമാണ് തുടക്കത്തിൽ ഉദ്ധരിച്ചിട്ടുള്ളത്.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ ജനകീയമായ ഒരു പ്രക്ഷോഭം നയിക്കാനോ പ്രതിരോധ സ്വഭാവം പ്രകടമാക്കുന്ന ഏതെങ്കിലും രാഷ്ട്രീയ സമീപനം സ്വീകരിക്കാനോ മുഖ്യ പ്രതിപക്ഷമായ സി.പി.എം മുതിർന്നില്ല എന്നതാണ് ചരിത്രരേഖകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. നിയമസഭാ രേഖകൾ പോലും സെൻസർ ചെയ്താണ് അന്ന് പത്രങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ നൽകിയിരുന്നത്. കേരളത്തിൽ കെ. കരുണാകരന്റെ ദുർഭരണത്തെയും അടിയന്തരാവസ്ഥയെയും നേരിടാനുള്ള ബാധ്യത നക്സലൈറ്റുകളിലും ആർ. എസ്. എസിലും ചില ഒറ്റപ്പെട്ട വ്യക്തികളിലും പരിവർത്തനവാദി കോൺഗ്രസുകാരിലും ജനതാ പാർട്ടിക്കാരിലും നിക്ഷിപ്‌തമായി. നക്സലൈറ്റുകളും ആർ.എസ്.എസുകാരും ജനകീയ രാഷ്ട്രീയത്തിന് പ്രാമുഖ്യം നൽകിയവരുമായിരുന്നില്ല എന്ന വസ്തുതയുമുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ നിഷ്ഠൂര പോലീസ് തേർവാഴ്ച പൊലിച്ചുകളഞ്ഞ ജീവിതങ്ങളെക്കുറിച്ച് ഇനിയും വ്യക്തമായും ഡോക്യുമെന്റ് ചെയ്യാൻ കിടക്കുന്നു. പുറന്തള്ളപ്പെട്ടവർ, ഭ്രാന്തു പിടിച്ചവർ, ആത്മഹത്യ ചെയ്തവർ -അടിയന്തരാവസ്ഥയിലെ പോലീസ് നിഷ്ഠൂരതകളുടെ രക്തസാക്ഷിപ്പട്ടിക വളരെ വലുതാണ്.

വ്യവസ്ഥാപിത ഇടതുപക്ഷവും
സാംസ്കാരിക രാഷ്ട്രീയവും

കേരളത്തിലെ അതിബുദ്ധിമാന്മാരായ കരിയർ ബുദ്ധിജീവികൾ കണക്കുകൾ കൃത്യം കൂട്ടിവെച്ച് അടിയന്തരാവസ്ഥയെ പിന്താങ്ങിയും എന്നാൽ അതിന്റെ വക്താവാകാതെ, ഭാവിയിൽ സാധ്യമായേക്കാവുന്ന വിമർശനങ്ങൾക്ക് ഇടമിട്ടും അവസരവാദം പ്രകടമാക്കി. ഇത് ഇന്നും തുടരുന്ന പ്രവണതയാണ്. ‘സ്മാർട്ട് ബുദ്ധീജീവികൾ’ എന്നവരെ വിശേഷിപ്പിക്കാം. അവരുടെ തൊലി ഒന്നടർത്തിയാൽ ലിയോനിദ് ബ്രഷ്നേവാണ് പുറത്തുചാടുക. സ്മാർട്ട് ബുദ്ധിജീവികൾ ജീവിക്കാൻ പഠിച്ചവരാണ്. അടിയന്തരാവസ്ഥക്കാലത്തെ നിഷ്ഠൂര പോലീസ് തേർവാഴ്ച പൊലിച്ചുകളഞ്ഞ ജീവിതങ്ങളെക്കുറിച്ചും ഇനിയും വ്യക്തമായും ഡോക്യുമെന്റ് ചെയ്യാൻ കിടക്കുന്നു. കൊല്ലപ്പെട്ടവരുടെ ഓർമ്മകൾ നമുക്കുണ്ട്. പക്ഷെ പുറന്തള്ളപ്പെട്ടവർ, ഭ്രാന്തു പിടിച്ചവർ, ആത്മഹത്യ ചെയ്തവർ -അടിയന്തരാവസ്ഥയിലെ പോലീസ് നിഷ്ഠൂരതകളുടെ രക്തസാക്ഷിപ്പട്ടിക വളരെ വലുതാണ്. ഇതിൽ പലരും രാഷ്ട്രീയ വിശ്വാസത്തിന്റെ പേരിൽ മാത്രം പീഡനത്തിന് ഇരയാക്കപ്പെട്ടവരാകണമെന്നില്ല. ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്നു എന്ന ഒറ്റക്കാരണം മാത്രമാണ് അവരിൽ ഭരണകൂടം കണ്ട അപരാധം. കരിയർ ബുദ്ധിജീവികളുടെ അതിജീവനശേഷി ഇതൊക്കെ തന്നെയാണെങ്കിലും മാനിക്കാതിരിക്കാൻ വയ്യ. കാരണം അന്നത്തെ ഇടതുപക്ഷ ഭാവുകത്വത്തിന്റെ ഏറ്റവും നല്ല ഗുണഭോക്താക്കളായി തീർന്നതും പിൽക്കാലത്ത് ഈ സ്മാർട്ട് ബുദ്ധിജീവികളാണ്.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ ജനകീയമായ ഒരു പ്രക്ഷോഭം നയിക്കാനോ പ്രതിരോധ സ്വഭാവം പ്രകടമാക്കുന്ന ഏതെങ്കിലും രാഷ്ട്രീയ സമീപനം സ്വീകരിക്കാനോ മുഖ്യ പ്രതിപക്ഷമായ സി.പി.എം മുതിർന്നില്ല എന്നതാണ് ചരിത്രരേഖകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
അടിയന്തിരാവസ്ഥയ്‌ക്കെതിരെ ജനകീയമായ ഒരു പ്രക്ഷോഭം നയിക്കാനോ പ്രതിരോധ സ്വഭാവം പ്രകടമാക്കുന്ന ഏതെങ്കിലും രാഷ്ട്രീയ സമീപനം സ്വീകരിക്കാനോ മുഖ്യ പ്രതിപക്ഷമായ സി.പി.എം മുതിർന്നില്ല എന്നതാണ് ചരിത്രരേഖകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

മലയാളത്തിലെ മുഖ്യധാരാ ഇടതുപക്ഷം പ്രോത്സാഹിപ്പിച്ചിരുന്ന ‘പുരോഗമന’ സാഹിത്യത്തിന്റെ ഭാവുകത്വപരമായ നിർജീവാവസ്ഥ, ആധുനിക സാഹിത്യത്തിന്റെ കടന്നുവരവോടെ, അറുപതുകളുടെ തുടക്കം മുതൽക്കേ അനുഭവപ്പെട്ടിരുന്നു. എങ്കിലും വികലമായ സാമൂഹ്യശാസ്ത്ര കാഴ്ചപ്പാടിൽ നിന്ന് ആധുനിക സാഹിത്യത്തെ പ്രതിരോധിച്ചത് അക്കാലത്തെ നവീന ഭാവുകത്വം അരാഷ്ട്രീയമാണെന്ന വാദമുയർത്തിക്കൊണ്ടാണ്. ഇതിന് പരമ്പരാഗത സാഹിത്യവിമർശനവിദ്യ പ്രയോഗിച്ചുകൊണ്ടിരുന്ന കുലശ്രേഷ്ഠരായ സംസ്കൃത സാഹിത്യ നിരൂപകരുടെ പിന്തുണയുമുണ്ടായിരുന്നു.

വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ കൂടാരത്തിനു പുറത്ത് ഉദയം ചെയ്ത സാംസ്കാരിക രാഷ്ട്രീയം നവോത്ഥാനത്തിനുശേഷമുള്ള ഏറ്റവും ജീവത്തായ രാഷ്ട്രീയ സാംസ്‌കാരിക അവബോധമാണ് മലയാളിയിൽ സൃഷ്ടിച്ചത്.

എല്ലാക്കാലത്തെയുമെന്ന പോലെ മനസ്സിലാവാത്തതിനെയൊക്കെ അപഹസിക്കുക എന്ന കുരുട്ടുവിദ്യയും വ്യവസ്ഥാപിത പുരോഗമനക്കാർ പ്രയോഗിച്ചു. ‘അത്യന്താധുനികത’ എന്നൊക്കെ പരിഹാസശരങ്ങൾ ഉത്ഭവിക്കുന്നത് ഇങ്ങനെയുള്ള കൂടാരങ്ങളിൽ നിന്നാണ്. പക്ഷെ ആധുനികത അരാഷ്ട്രീയമാണെന്ന ആരോപണത്തെ അവസാനിപ്പിക്കുന്നതായിരുന്നു ആധുനികതയ്ക്കു സംഭവിച്ച ഭാവുകത്വപരമായ വിച്ഛേദം.
എ. സോമന്റെ വാക്കുകൾ ഉദ്ധരിക്കട്ടെ: ‘‘അക്കാലത്ത് സച്ചിദാനന്ദന്റെ കാർമിക്വത്തിൽ പുറത്തിറങ്ങിയ പ്രസക്തി, ജ്വാല തുടങ്ങിയ പൂർണ സാഹിത്യമാസികളിലൂടെയാണ് പുതിയൊരു ഭാവുകത്വം എന്നെപ്പോലുള്ളവർക്ക് ലഭിക്കുന്നത്". ഇത് അക്കാലത്തെ രാഷ്ട്രീയ തീക്ഷ്ണമായ ഭാവുകത്വമുള്ള, ഉൽപ്പതിഷ്ണുക്കളായ യുവാക്കൾ പലരും രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്.

കെ. കരുണാകരന്റെ ദുർഭരണത്തെയും അടിയന്തരാവസ്ഥയെയും നേരിടാനുള്ള ബാധ്യത നക്സലൈറ്റുകളിലും ആർ. എസ്. എസിലും ചില ഒറ്റപ്പെട്ട വ്യക്തികളിലും പരിവർത്തനവാദി കോൺഗ്രസുകാരിലും ജനതാ പാർട്ടിക്കാരിലും നിക്ഷിപ്‌തമായി.
കെ. കരുണാകരന്റെ ദുർഭരണത്തെയും അടിയന്തരാവസ്ഥയെയും നേരിടാനുള്ള ബാധ്യത നക്സലൈറ്റുകളിലും ആർ. എസ്. എസിലും ചില ഒറ്റപ്പെട്ട വ്യക്തികളിലും പരിവർത്തനവാദി കോൺഗ്രസുകാരിലും ജനതാ പാർട്ടിക്കാരിലും നിക്ഷിപ്‌തമായി.

എഴുപതുകളോടെ ആധുനിക ഭാവുകത്വവും പുതിയ രാഷ്ട്രീയമാനമാർജ്ജിച്ചു. മാതൃഭൂമി ഉൾപ്പെടെയുള്ള മുഖ്യധാരാ ആനുകാലികങ്ങളിലൂടെയോ വ്യവസ്ഥാപിതമായ പ്രസാധകരിലൂടെയോ അല്ല രാഷ്ട്രീയ ആധുനികത കേരളത്തിന്റെ പുത്തൻ അനുഭവതരംഗങ്ങൾ സൃഷ്ടിച്ചത്, പകരം തീവ്ര ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന പുതിയ പ്രസിദ്ധീകരണങ്ങളിലൂടെയാണ്. ഈ വസ്തുത ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് പുതിയ കാര്യമല്ല. പക്ഷെ എടുത്തുപറയേണ്ട വസ്തുത, അടിയന്തരാവസ്ഥക്കെതിരായ ശക്തമായ പ്രതികരണം എന്ന നിലയിൽ രാഷ്ട്രീയ ആധുനികത സാംസ്കാരിക ഭാവുകത്വത്തിന് പുതിയൊരു പന്ഥാവ് തന്നെ സൃഷ്ടിച്ചു എന്നതാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ കൂടാരത്തിനു പുറത്ത് ഉദയം ചെയ്ത ഈ സാംസ്കാരിക രാഷ്ട്രീയം നവോത്ഥാനത്തിനുശേഷമുള്ള ഏറ്റവും ജീവത്തായ രാഷ്ട്രീയ സാംസ്‌കാരിക അവബോധമാണ് മലയാളിയിൽ സൃഷ്ടിച്ചത്. എന്നത്തേയും പോലെ ഇതിനെ എതിർക്കാനും നാമാവേഷമാക്കാനും ഏറ്റവും പരിശ്രമിച്ചതും മാറിയ രാഷ്ട്രീയ ഭാവുകത്വത്തെക്കുറിച്ച് എട്ടും പൊട്ടും തിരിയാത്ത പഴഞ്ചൻ ഇടതുപക്ഷ രാഷ്ട്രീയകളരിയിൽ സാഹിത്യം അഭ്യസിച്ചവരാണ്. രാഷ്ട്രീയ ശത്രുതയല്ലാത്ത മറ്റൊന്നും തന്നെ അവരുടെ കൈമുതലായിട്ടുണ്ടായിരുന്നില്ലതാനും.

പാർട്ടി പിളർപ്പിനുശേഷം സി.പി.എം നേതൃത്വത്തിലുള്ള ദേശാഭിമാനി സ്റ്റഡിസർക്കിൾ പോലുള്ള സാംസ്കാരിക സമിതികളാണ് ആധുനികതയെ അപഹസിക്കാൻ മുൻകൈയെടുത്തത്

പാർട്ടി പിളർപ്പിനുശേഷം സി.പി.എം നേതൃത്വത്തിലുള്ള ദേശാഭിമാനി സ്റ്റഡിസർക്കിൾ പോലുള്ള സാംസ്കാരിക സമിതികളാണ് ആധുനികതയെ അപഹസിക്കാൻ മുൻകൈയെടുത്തത്. ‘വലതു കമ്മ്യൂണിസ്റ്റുകൾ’ എന്ന് ഇ.എം.എസും സി.പി.എം നേതൃത്വവും വിശേഷിപ്പിപ്പിച്ചിരുന്ന സി.പി.ഐയുടെ സാംസ്കാരിക പ്രവർത്തനം ബ്രെഷ്നേവിസത്തിൽ ഒതുങ്ങി. റഷ്യൻ കമ്മ്യൂണിസ്റ്റ് സാംസ്കാരിക പ്രവർത്തനത്തിന് കെ. ജി. ബി ലോകമെമ്പാടും ധാരാളമായി ഫണ്ട് ചെയ്തിരുന്നുവെന്ന് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാവോയുടെ വർധിച്ചുവരുന്ന സ്വാധീനം ചെറുക്കുക എന്ന ഉപലക്ഷ്യവും കെ.ജി. ബിയുടെ പ്രവർത്തനത്തിനു പിന്നിലുണ്ട്.

അടിയന്തരാവസ്ഥക്കെതിരെയുള്ള കേവലമായ സാംസ്കാരിക പ്രതികരണങ്ങളായിരുന്നില്ല പുതിയ രാഷ്ട്രീയ ഭാവുകത്വം പ്രകടിപ്പിക്കുന്ന സാഹിത്യ രചനകൾ. മലയാളിക്ക് അതുവരെ പരിചതമല്ലാത്ത പുതിയൊരു ഭാവുകത്വഭൂഖണ്ഡം തുറന്നുനല്കുകയായിരുന്നു രാഷ്ട്രീയ ആധുനികതയുടെ സർഗാത്മക രചനകൾ. ‘ടെക്ടോണിക്’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മാറ്റം തന്നെയായിരുന്നു അത്. സച്ചിദാനന്ദൻ ഒരു അഭിമുഖത്തിൽ അക്കാലത്തെക്കുറിച്ച് ഇപ്രകാരം അനുസ്മരിക്കുന്നു:

സച്ചിദാനന്ദൻ
സച്ചിദാനന്ദൻ

"അടിയന്തിരാവസ്ഥയെ എതിർക്കുന്നവരുടെ ഒരു അദൃശ്യ സാഹോദര്യം അക്കാലത്തു നിലനിന്നു. എഴുത്തുകാരിൽ ആനന്ദും വിജയനുമായാണ് അക്കാലത്ത് നിരന്തര സമ്പർക്കം പുലർത്തിയത്. അടിയന്തരാവസ്ഥയോട് രൂക്ഷവും സത്യസന്ധവുമായി പ്രതികരിച്ചവരായിരുന്നല്ലോ അവർ. വിജയന്റെ 'ഇത്തിരി നേരമ്പോക്ക് ഒത്തിരി ദർശനം’ എന്ന കാർട്ടൂൺ പരമ്പരയും ‘എണ്ണ’, ‘അരിമ്പാറ’ എന്നീ കഥകളും അക്കാലത്തിന്റെ സൃഷ്ടിയാണ്. എം.പി. നാരായണപ്പിള്ളയുടെ ‘കടിഞ്ഞൂൽ’, യു.പി. ജയരാജിന്റെ ‘മഞ്ഞ്’ തുടങ്ങിയ കഥകളും ഓർക്കുന്നു. വൈലോപ്പിള്ളി ആദ്യം ‘അനുശാസനപർവ’ത്തെ തെറ്റിദ്ധരിച്ചു സ്വാഗതം ചെയ്തുവെങ്കിലും പിന്നീട് അതിന്റെ സാക്ഷാൽരൂപം തിരിച്ചറിഞ്ഞു പ്രതികരിച്ചു. അടിയന്തരാവസ്ഥയെ അനുകൂലിച്ച എഴുത്തുകാർ, പ്രതിഷേധിച്ച എഴുത്തുകാർ, നിശ്ശബ്ദരായ എഴുത്തുകാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ അക്കാലത്തുണ്ടായിരുന്നു...."
അക്കാലത്തെ പ്രസിദ്ധമായ അടിയന്തരാവസ്‌ഥാ വിരുദ്ധ രചനകളുടെ പേരുകൾ സച്ചിദാനന്ദൻ യോഹനാൻ റിസിയോ രാജുമായുള്ള അഭിമുഖത്തിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

അടിയന്തരാവസ്ഥയിലെ തീവ്ര ഇടതുപക്ഷത്തിന്റെ സാംസ്കാരിക` രാഷ്ട്രീയ പ്രവർത്തനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികളായി.

അടിയന്തരാവസ്ഥാവിരുദ്ധത മാത്രമല്ല, സാമൂഹിക അനീതിക്കെതിരെ സമത്വാധിഷ്ഠിതമായ പുതിയൊരു ലോകം യാഥാർഥ്യമാക്കാൻ പോരാട്ടത്തിനറങ്ങിയ ഒരു പുത്തൻ തലമുറയുടെ സാംസ്കാരിക ആവിഷ്ക്കാരങ്ങളാണ് കേരളം കണ്ടത്. കലയുടെയും സാഹിത്യത്തിന്റെയും ഓരോ സവിശേഷ മണ്ഡലങ്ങളും നവീകരിക്കപ്പെട്ടു. എം. സുകുമാരൻ, പട്ടത്തുവിള കരുണാകരൻ, പി. കെ. നാണു, യു.പി. ജയരാജ്, സച്ചിദാനന്ദൻ, കെ. ജി. എസ്, കടമ്മനിട്ട, ബി. രാജീവൻ, എൻ.എസ്. മാധവൻ, സിവിക് ചന്ദ്രൻ, കെ. ജെ. ബേബി, ജോൺ എബ്രഹാം, സുബ്രമണ്യദാസ്, ബാലചന്ദ്രൻ ചുള്ളിക്കാട്, പി.എ. ബക്കർ, രവീന്ദ്രൻ, രാമചന്ദ്രൻ മൊകേരി, വി.സി. ശ്രീജൻ, ടി.കെ. രാമചന്ദ്രൻ, ജോയ് മാത്യു, എ. സോമൻ, സി.ആർ. പരമേശ്വരൻ, കെ.ടി. റാംമോഹൻ തുടങ്ങിയവർ സാംസ്കാരിക- വൈജ്ഞാനിക രംഗത്തും കെ. വേണു, അജിത, ഗ്രോ വാസു, ഭാസുരേന്ദ്ര ബാബു, കെ.എൻ. രാമചന്ദ്രൻ, എം.എൻ. രാവുണ്ണി, പി.ടി. തോമസ്, ടി. ജി. ജേക്കബ്, കെ. കെ. കൊച്ച്, ടി.എൻ. ജോയ്, കെ. മുരളി തുടങ്ങിയവർ രാഷ്ട്രീയത്തിലുമായി, ഒരു കൂട്ടം പ്രതിഭാശാലികളുടെ നിരയാണ് രാഷ്ട്രീയ- സാംസ്കാരിക രംഗത്തേക്ക് കടന്നുവന്നത്.

സി.പി.എമ്മുമായി നേരിയ ബന്ധം ഇവരിൽ ചിലർക്കുണ്ടായിരുന്നെങ്കിലും അതിൽ നിന്ന് പൂർണമായും വിടുതൽ നേടിയ പുതിയൊരു ഭാവുകത്വത്തെയാണ് ഇവർ പ്രതിനിധാനം ചെയ്തത്. അത് വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരമ്പരാഗത ബോധ്യങ്ങളുടെ പുറത്താണ് വികാസം കൊണ്ടത്. ഇക്കൂട്ടത്തിൽ തീർച്ചയായും ഓർക്കേണ്ട പേരാണ് അയ്യപ്പപ്പണിക്കരുടേത്. അദ്ദേഹത്തിന്റെ മഹാരാജ കഥകൾ, കാർട്ടൂൺ കവിതകൾ എന്നിവ പ്രത്യേകമായി തന്നെ ഓർക്കേണ്ടതുണ്ട്. ഭാവുകത്വപരമായ മാറ്റം തിരിച്ചറിഞ്ഞ് അതിനെ ഉൾക്കൊണ്ടിരുന്നു അയ്യപ്പപ്പണിക്കർ. കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾ എഴുത്തിലൂടെ പ്രകടിപ്പിച്ചിരുന്ന വി. രാജകൃഷ്ണനും അടിയന്തരാവസ്ഥയെ എതിർത്ത എഴുത്തുകാരനായിരുന്നു.

ഭാവുകത്വപരമായ മാറ്റം തിരിച്ചറിഞ്ഞ് അതിനെ ഉൾക്കൊണ്ട എഴുത്തുകാരനായിരുന്നു അയ്യപ്പപ്പണിക്കർ
ഭാവുകത്വപരമായ മാറ്റം തിരിച്ചറിഞ്ഞ് അതിനെ ഉൾക്കൊണ്ട എഴുത്തുകാരനായിരുന്നു അയ്യപ്പപ്പണിക്കർ

1977 മാർച്ച് 21- ഓടെ അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുന്നതിനോടൊപ്പം നിലച്ചില്ല, സാംസ്കാരിക ഭാവുകത്വപരമായ മാറ്റത്തിന്റെ അലയൊലികൾ. നവീകരണക്ഷമമായ ആധുനികത എൺപതുകളിലേക്കും പടരുകയാണ്, വർദ്ധിത ഊർജത്തോടെ. ചൊൽക്കാഴ്ചകളും കവിയരങ്ങുകളും സജീവമാകുന്നു, ഈഘട്ടത്തോടെ, പിന്നീട് കാസറ്റ് കവിതകളിലേക്ക് വാണിജ്യവൽക്കരിക്കപ്പെടുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും.

എല്ലാ പുതിയ മുന്നേറ്റങ്ങളെയും ആദ്യം ചെറുക്കുക, പിന്നീട് അത് നേടിയെടുത്ത സ്വാധീനം പരിഗണിച്ച് അതിനെ സ്വാംശീകരിക്കുക എന്ന പരിപാടിയാണ് പാർട്ടിതണലിൽ പ്രവർത്തിക്കുന്ന സാംസ്കാരിക ഇടതുപക്ഷത്തിന്റേത്.

അടിയന്തരാവസ്ഥാനാന്തരം രാഷ്ട്രീയ കാഴ്ചപ്പാടിൽ വന്ന ശ്രദ്ധേയമായ മാറ്റം, മനുഷ്യാവകാശകേന്ദ്രിതമായ പ്രസ്ഥാനങ്ങളും സൂക്ഷ്മ രാഷ്ട്രീയ നവസാമൂഹിക പ്രസ്ഥാനങ്ങളും സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തെ ത്വരിതപ്പെടുത്തുന്നവിധം പുതിയ സമരമുഖങ്ങൾ തുറന്നുവെന്നതാണ്. ഇത് സാംസ്കാരികമായ പുത്തൻ ആവിഷ്ക്കാരത്തിലും പ്രതിബിംബിച്ചു. ഉത്തരാധുനികതയിലേക്കുള്ള സംക്രമണം വലിയ വിച്ഛേദം എന്നതിനേക്കാൾ പരിവർത്തനപരമായിരുന്നു. കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിലും റാഡിക്കലായതും നവീനവുമായ ആശയങ്ങൾ കടന്നുവന്നത് ഈ ഘട്ടത്തിലാണ്. നിയോ കൊളോണിയലിസം അഥവാ പുത്തൻ കൊളോണിയലിസം വിശകലനോപാധിയായി വൈജ്ഞാനിക മേഖലയിൽ പ്രധാന പരികല്പനയാകുന്നത് തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സവിശേഷമായ ഇടപെടലിന്റെ ഫലമായാണ്. പോൾ എം. സ്വീസി, സമീർ അമീൻ, ഗുണാർ മിർഡാൽ, ചാൾസ് ബേത്ത്ലേം തുടങ്ങിയ മാർക്സിസ്റ്റ് ചിന്തകരെ പരിചയപ്പെടുത്തുന്നതും ഈ നവീന ഇടപെടലുകളിലൂടെയാണ്. ഗ്രാംഷി, ബ്രെഹ്ത്, അഡോർണോ, മാർകേസ്, ഹോർഖീമർ തുടങ്ങിയ മാർക്സിസ്റ്റ് സാംസ്കാരിക ചിന്തകരെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും എഴുതപ്പെടുന്നത് രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായാണ്. ഇതിന്റെ തുടർച്ചയായാണ് പിന്നീടുള്ള ഘടനാവാദാനന്തര ചിന്തകർ മലയാള ചിന്തയുടെ ഭാഗമാകുന്നത്.

 പ്രഫ. സി. ആർ. ഓമനക്കു​ട്ടൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്
പ്രഫ. സി. ആർ. ഓമനക്കു​ട്ടൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്

എന്നാൽ അടിയന്തരാവസ്ഥയിലെ തീവ്ര ഇടതുപക്ഷത്തിന്റെ സാംസ്കാരിക` രാഷ്ട്രീയ പ്രവർത്തനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികളായി. എൺപതുകളിലെയും തൊണ്ണൂറുകളിലെയും സാംസ്കാരിക- രാഷ്ട്രീയ മാറ്റങ്ങളെ കോ -ഓപ്റ്റ് (co-opt) ചെയ്യുക എന്നത് വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ പ്രധാന സാംസ്കാരിക ലക്ഷ്യമായി മാറി. ഇടതുപക്ഷ വിമത ചിന്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തും നവ ഇടതുപക്ഷത്തിന്റെ ആശയങ്ങളെ തൊലിപ്പുറമേ സാംശീകരിച്ചുകൊണ്ടുമുള്ള പ്രവർത്തനങ്ങളുണ്ടായി. ഏതാണ്ട് പാരഡിയുടെ സ്വഭാവത്തോളം ഇത് ചെന്നെത്തി. രാഷ്ട്രീയ- സാംസ്കാരിക പ്രതിരോധത്തിൽ ഒരു സവിശേഷമായ പങ്കും നിർവഹിക്കാതിരുന്ന മുഖ്യധാരാ ഇടതുപക്ഷമാണ് രാഷ്ട്രീയ ആധുനികതയുടെ ചുമതലക്കാരായി പിന്നീട് സ്വയം അവതരിച്ചത്. എല്ലാ പുതിയ മുന്നേറ്റങ്ങളെയും ആദ്യം ചെറുക്കുക, പിന്നീട് അത് നേടിയെടുത്ത സ്വാധീനം പരിഗണിച്ച് അതിനെ സ്വാംശീകരിക്കുക എന്ന പരിപാടിയാണ് പാർട്ടിതണലിൽ പ്രവർത്തിക്കുന്ന സാംസ്കാരിക ഇടതുപക്ഷത്തിന്റേത്. അംഗീകാരം ലഭിക്കുന്ന ആശയങ്ങളെ- അവ ആശയങ്ങൾ വലതുപക്ഷ സ്വഭാവമുള്ളതാണെങ്കിൽ പോലും- പിടിച്ചെടുത്ത് സ്വംശീകരിക്കുക എന്ന സമീപനമാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റേത്.

1977- നു ശേഷമാണ് സി.പി.എം അടിയന്തരവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധസമരത്തിന് യഥാർത്ഥത്തിൽ മുൻകൈയെടുക്കുന്നത്. അടിയന്തരാവസ്ഥാ വിരുദ്ധ വികാരം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എങ്ങനെ മുതലെടുക്കാമെന്ന അടവുപരമായ നീക്കമായിരുന്നു ഇതിന്റെ പിന്നിൽ.

അടിയന്തരാവസ്ഥയിലെ
സി.പി.എം, സി.പി.ഐ,
തീവ്ര ഇടതുപക്ഷം

അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതോടെ പോലീസ് നിഷ്ഠൂരത തുറന്നുകാണിച്ചുകൊണ്ടുള്ള രണ്ടു പരമ്പരകൾ ‘ദേശാഭിമാനി’ പത്രം പ്രസിദ്ധീകരിച്ചു- അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ‘കക്കയം ക്യാമ്പ് കഥ പറയുന്നു’, പ്രഫ. സി. ആർ. ഓമനക്കു​ട്ടന്റെ ‘ശവംതീനികളുടെ നാട്’.

1977- നു ശേഷമാണ് സി.പി.എം അടിയന്തരവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധസമരത്തിന് യഥാർത്ഥത്തിൽ മുൻകൈയെടുക്കുന്നത്. അടിയന്തരാവസ്ഥാ വിരുദ്ധ വികാരം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എങ്ങനെ മുതലെടുക്കാമെന്ന അടവുപരമായ നീക്കമായിരുന്നു ഇതിന്റെ പിന്നിൽ. അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെയും സി.ആർ. ഓമനകുട്ടന്റെയും പരമ്പരകൾ അനുഭവൈക്യപരമായ റിപ്പോർട്ടിങ് എന്ന നിലയ്ക്കുള്ള ആഖ്യാനരീതിയാണ് പിന്തുടരുന്നതെങ്കിലും ഇതിലെ ഒരു വാദത്തിന്റെ കുന്തമുന സി. പി. ഐ ക്കെതിരെയായിരുന്നു, പ്രത്യേകിച്ച് സി. അച്യുതമേനോനെതിരെ. മുഖ്യമന്ത്രി എന്ന നിലയിൽ തികഞ്ഞ പരാജയമായിരുന്നു പിന്നീട് കേരളം മഹത്വം ചാർത്തിനൽകിയ സി. അച്യുതമേനോൻ. സെൻസർഷിപ്പിന്റെയും സമരനിരോധനത്തിന്റെയും പോലീസ് അടിച്ചമർത്തലിന്റെയും കാലത്ത് വികസനപ്രവത്തനങ്ങൾ ഏറ്റെടുത്തു നടത്തിയെന്നത് അത്ര ആദർശാത്മക ഭരണനിർവഹണ മാതൃകയാകുന്നില്ല. സോഷ്യൽ സാമ്രാജ്യത്വമായ സോവിയറ്റ് യൂണിയന്റെ പിന്തുണയാണ് സി.പി.ഐയ്ക്ക് കോൺഗ്രസിനെ പിന്തുണയ്ക്കാൻ പ്രധാന പ്രേരണയായിരുന്നത്. അതേസമയം, ജനസംഘത്തിന്റെയും ആർ എസ് എസിന്റെയും വലതുപക്ഷ രാഷ്ട്രീയത്തെ ചെറുത്തുവെന്ന അവകാശവാദം എക്കാലവും നിലനിൽക്കും. സി.പി.എമ്മിന് ഇക്കാര്യത്തിലും വീഴ്ചപറ്റി എന്നതിനുള്ള തെളിവാണല്ലോ പി. സുന്ദരയ്യയുടെ കത്ത്. 1977-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇന്ദിരാവിരുദ്ധ ഐക്യമുന്നണി എന്ന നിലയിൽ സി.പി.എമ്മും ജനസംഘവും പരസ്പരം സഹായിച്ചിരുന്നു.

പി. സുന്ദരയ്യ
പി. സുന്ദരയ്യ

കേരളത്തിൽ അടിയന്തരാവസ്ഥയെക്കെതിരെ നടന്ന ചെറുത്തുനിൽപ്പിന്റെ ഭാഗമായി അക്കാലത്ത് രഹസ്യമായി വിതരണം ചെയ്യപ്പെട്ടിരുന്നതും വായിച്ചിരുന്നതും ആർ.എസ്.എസിന്റെ ‘കുരുക്ഷേത്ര’മാണ്. വലതുപക്ഷവൽക്കരണമാണ് അവർ ലക്ഷ്യം വെച്ചിരുന്നതെങ്കിലും ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനായാണ് പ്രവർത്തിച്ചിരുന്നത്. ജമാഅത്തെ ഇസ്‍ലാമിയും നിരോധിക്കപ്പെട്ടിരുന്നു.

കേരളത്തിൽ ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങൾ സൈദ്ധാന്തികതലത്തിലും പ്രായോഗികമായും ശക്തമാകുന്നത് തീവ്ര ഇടതുപക്ഷത്തിന്റെ സാംസ്കാരിക രാഷ്ട്രീയം സജീവമാകുന്നതോടെയാണ്. എൺപതുകളുടെ ഒടുവിൽ രാമജന്മഭൂമിക്കായുള്ള കർസേവ എന്ന പേരിൽ എൽ.കെ. അദ്വാനി രഥയാത്ര നടത്തുമ്പോൾ അതിനെതിരെ സെക്യുലർ പക്ഷത്തുനിന്ന്, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ് പ്രചാരണം ആരംഭിച്ചത് കേരളത്തിലെ തീവ്ര ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നവരാണ്. ബാബ്‌റി പള്ളി മ്യൂസിയമാക്കണമെന്നതുപോലെയുള്ള പ്രച്ഛന്ന വലതുപക്ഷ നിലപാടുകൾ സ്വീകരിച്ചവർ അന്ന് വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്നു.

സമഗ്രാധികാരത്തിനും ഫാഷിസത്തിനും എതിരായ ചെറുത്തുനിൽപ്പിന്റെ പാരമ്പര്യം അന്വേഷിക്കുമ്പോൾ കേരളം തിരിച്ചറിയേണ്ട വസ്തുതകളാണ്, അടിയന്തരവസ്ഥയെക്കെതിരെ നടന്ന പ്രതിരോധത്തിൽ പങ്കാളിയായവരും വ്യവസ്ഥയുമായി അനുരഞ്ജനത്തിലേർപ്പെട്ടവരും മൗനം ദീക്ഷിച്ചവരും ഉണ്ടായിരുന്നു എന്നത്.

രാഷ്ട്രീയ- സാംസ്കാരിക ഭാവുകത്വത്തിൽ വിസ്ഫോടനാത്മക മാറ്റങ്ങൾക്ക് വഴിതെളിച്ച രാഷ്ട്രീയ ആധുനികതയുടെ തുടർച്ചയിൽ തന്നെയാണ് കേരളത്തിലെ പൗരസമൂഹ - സൂക്ഷ്മ രാഷ്ട്രീയവും പിറവിയെടുക്കുന്നത്. സ്ത്രീവാദ- പരിസ്ഥിതി- കീഴാള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്നവർ എഴുപതുകളിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയ സാംസ്കാരിക ധാരയിൽ നിന്നു വന്നവരാണ്. വ്യവസ്ഥാപിത ഇടതുപക്ഷം പുതിയ പ്രസ്ഥാനങ്ങളെ തുടക്കം മുതലേ നേരിട്ടത് വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്ര മൗഢ്യം വെച്ചാണ്. പാരിസ്ഥിതിക അവബോധത്തിന്റെ രാഷ്ട്രീയത്തെ പരിമിതമായ അളവിലെങ്കിലും ഉൾക്കൊള്ളാൻ പിന്നീട് എത്രയോ കാലമെടുത്തു.

കേരളത്തിനുപുറത്ത്, കർണാടകത്തിൽ ലോഹിയറ്റ് സോഷ്യലിസ്റ്റുകളാണ് അടിയന്തരാവസ്ഥയെ ചെറുക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നവർ. സ്നേഹലത റെഡ്ഢിയും ശിവരാമ കാരന്തും യു.ആർ. അനന്തമൂർത്തിയും അവരുടെ പ്രതിഷേധം പരസ്യമായി തന്നെ പ്രകടമാക്കി. ഇന്ദിരാഗാന്ധിയെ ‘രക്തപിശാച്’ എന്നാണ് കാരന്ത് വിശേഷിപ്പിച്ചത്. തനിക്ക് ലഭിച്ച പദ്മഭൂഷൺ അദ്ദേഹം തിരിച്ചുകൊടുക്കുകയും ചെയ്തു. എഴുത്തുകാരിയും ഇന്ദിരാഗാന്ധിയുടെ അനന്തരവളുമായ നയനതാര സെഹ്ഗാളും തനിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങൾ മടക്കിനൽകിയാണ് പ്രതിഷേധിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ നവഫാഷിസത്തിനെതിരെ അനന്തമൂർത്തിയും നയനതാര സെഹ്‌ഗാളും ശബ്ദമയുർത്തുമ്പോൾ വിമത ജനാധിപത്യത്തിന്റെ നൈരന്തര്യം അതിൽ ദർശിക്കാം.

കേരളത്തിനുപുറത്ത്, കർണാടകത്തിൽ ലോഹിയറ്റ് സോഷ്യലിസ്റ്റുകളാണ്  അടിയന്തരാവസ്ഥയെ ചെറുക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നവർ. സ്നേഹലത റെഡ്ഢിയും ശിവരാമ കാരന്തും യു.ആർ. അനന്തമൂർത്തിയും അവരുടെ പ്രതിഷേധം പരസ്യമായി തന്നെ പ്രകടമാക്കി.
കേരളത്തിനുപുറത്ത്, കർണാടകത്തിൽ ലോഹിയറ്റ് സോഷ്യലിസ്റ്റുകളാണ് അടിയന്തരാവസ്ഥയെ ചെറുക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നവർ. സ്നേഹലത റെഡ്ഢിയും ശിവരാമ കാരന്തും യു.ആർ. അനന്തമൂർത്തിയും അവരുടെ പ്രതിഷേധം പരസ്യമായി തന്നെ പ്രകടമാക്കി.

സമഗ്രാധികാരത്തിനും ഫാഷിസത്തിനും എതിരായ ചെറുത്തുനിൽപ്പിന്റെ പാരമ്പര്യം അന്വേഷിക്കുമ്പോൾ കേരളം തിരിച്ചറിയേണ്ട വസ്തുതകളാണ്, അടിയന്തരവസ്ഥയെക്കെതിരെ നടന്ന പ്രതിരോധത്തിൽ പങ്കാളിയായവരും വ്യവസ്ഥയുമായി അനുരഞ്ജനത്തിലേർപ്പെട്ടവരും മൗനം ദീക്ഷിച്ചവരും ഉണ്ടായിരുന്നു എന്നത്. മറ്റൊരു കാലത്ത്, സമാന നിലപാടുകളുടെ സ്വഭാവം, സമരം ചെയ്യുന്ന ആശ വർക്കർമാരോടുള്ള സമീപനത്തിലും കാണാം. കേരളത്തിലെ പ്രബുദ്ധരായ വായനാസമൂഹത്തിന്റെ ചിന്താപരമായ ആവശ്യങ്ങളെ മുൻനിർത്തി ഫാഷിസ്റ്റ് വിരുദ്ധ രചനകൾക്ക് വലിയ വിപണിയയുണ്ട്, മലയാളത്തിൽ. ഈ വിപണി ലക്ഷ്യം വെച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന വലിയ വിലയുള്ള പകർത്തിയെഴുതൽ രചനകൾ പ്രതിരോധാത്മകമായ പുതിയ ചിന്തയോ ജനാധിപത്യത്തിന് ഉൾക്കരുത്ത് നൽകുന്ന മൗലികമായ ഒരാശയമോ പകർന്നുതരുന്നില്ല. സർക്കാർ സൗജന്യവും തത്ജന്യമായ സൗകര്യവും ഉപയോഗപ്പെടുത്തി നടത്തുന്ന സാംസ്കാരിക പ്രവർത്തനങ്ങളാണ് ഇതൊക്കെ. സ്വരാജ് റൗണ്ടിന്റെ ചുറ്റം നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണവേല. പ്രതിരോധാത്മകമായ ഒരു തലവും ഇതിലില്ല. അടിയന്തരാവസ്ഥക്കാലത്തെ യുവതലമുറ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ ആധുനികതയുടെ സർഗാത്മകമായ കലാപങ്ങളുമായി യാതൊരു താരതമ്യവുമില്ല, പ്രസംഗപീഠത്തിലെ രാഷ്ട്രീയ- സാംസ്കാരിക വാക്ധോരണികൾക്ക്. ഭരണവർഗബോധ്യങ്ങളോട് ഒത്തുചേർന്നുപോകാൻ വെമ്പൽ കൊള്ളുന്ന അധികാരികളുടെ ചൂടുപറ്റി ജീവിക്കാൻ പരിശ്രമമപ്പെടുന്ന ഈ വ്യാജ ഫാഷിസ്റ്റ് വിരുദ്ധതയ്ക്ക് എന്ത് സർഗാത്മകത, എന്ത് മൗലികത, എന്ത് സമഗ്രാധികാര വിരുദ്ധത, എന്ത് ജനാധിപത്യബോധം, എന്ത് വിമതത്വം?

Comments