ഇലക്ഷൻ കാല ഡാറ്റയും
ചില ദുരൂഹ സർവേകളും

രാഷ്ട്രീയ കാമ്പയിന് പാർട്ടികളും മുന്നണികളും സോഷ്യൽ മീഡിയ വ്യപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, വ്യാജ ഡാറ്റകളും നിഗമനങ്ങളും ആധിപത്യം പുലർത്തുകയാണ്. സ്ഥിതിവിവര ശാസ്ത്രശാഖയുടെ ദുരുപയോഗത്തെക്കുറിച്ച് എഴുതുന്നു ഡോ. കുട്ടികൃഷ്ണൻ എ.പി.

ലോകത്ത് നടക്കുന്ന വിവിധ പ്രതിഭാസങ്ങളെക്കുറിച്ചും സാമൂഹ്യ- സാമ്പത്തിക ഘടകങ്ങളെക്കുറിച്ചും സമയബന്ധിതവും പ്രസക്തവുമായ അനുമാനങ്ങൾ ലഭിക്കുന്നതിനും തീരുമാനങ്ങളെടുക്കാനും നാം പൂർണമായും ആശ്രയിക്കുന്നത് അതാത് മേഖലകളിൽനിന്ന് ലഭ്യമാകുന്ന സ്ഥിതിവിവരകണക്കുകളെയാണ്. സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനമായ ഡാറ്റ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലുള്ള അറിവുകൾ ശക്തിപ്പെടുത്തുന്നത്, പുതിയ അറിവുകൾ ഉല്പാദിപ്പിക്കപ്പെടുന്നത്. അതുപോലെ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രദേശത്തെയും കുറിച്ചുള്ള താരതമ്യ പഠനത്തിനും വിലയിരുത്തലിനും വിവിധ മേഖലകളിലെ ഡാറ്റയാണ് ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ ലഭിക്കുന്ന അറിവുകളുടെ സഹായത്താലാണ് വിവിധ ശാസ്‌ത്ര, സാമൂഹ്യ ശാസ്ത്ര മേഖലകൾക്ക് ഇന്ന് കാണുന്നതരത്തിലുള്ള വളർച്ചയുണ്ടായിട്ടുള്ളത്. കൂടാതെ സമൂഹത്തിൻ്റെ നാനാമേഖലകളെ സ്പർശിക്കുന്ന ഡാറ്റ ശേഖരിച്ചും അവലോകനം ചെയ്തും അവതരിപ്പിക്കുമ്പോഴാണ് ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളെ മുഖ്യധാരയിലെത്തിക്കാനും പരിഹരിക്കാനും കഴിയുക.

ഡാറ്റ സംബന്ധിച്ച പഠനത്തിനുപയോഗിക്കുന്ന സ്ഥിതിവിവര ശാസ്ത്രശാഖ നൂറ്റാണ്ടുകൾക്കുമുമ്പ് ഉത്ഭവിച്ചതാണെങ്കിലും, ആധുനിക സാങ്കേതിക വിദ്യയിലൂടെയും നൂതന സമീപനങ്ങളിലൂടെയും ഇന്നത്തെ കാലത്ത് ഈ മേഖലയെ കൂടുതൽ വിപുലീകരികരിക്കാനായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സാധ്യതാപഠനം, സ്ഥിതിവിവര വിശകലനം, സാംപ്ലിങ് രീതികൾ തുടങ്ങിയ വിജ്ഞാനമേഖലകൾ വിവിധ പഠന ശാഖകളിൽ പ്രായോഗികമായി ഉപയോഗപ്പെടുത്താനും അറിവുൽപ്പാദനപ്രക്രിയയിൽ കാതലായ മാറ്റം കൊണ്ടുവരാനുമായത്.

വിവിധമേഖലകളിൽ നിന്ന് ലഭിക്കേണ്ട ഡാറ്റ വിവിധ ശക്തികളുടെ നിയന്ത്രണത്തിലായതിനാൽ അവ കേവലം നിഷ്പക്ഷമായ ഉല്പന്നമായി പരിഗണിക്കാനാകില്ല.

ഈ പശ്ചാത്തലത്തിൽ, പ്രത്യേകിച്ച്, വിജ്ഞാനത്തെ ആസ്പദമാക്കിയുള്ള സമ്പദ് വ്യവസ്ഥക്ക് പ്രാധാന്യമുള്ള 21-ാം നൂറ്റാണ്ടിൽ, ലോക പുരോഗതിക്ക് ഏറ്റവും ആവശ്യമുള്ള ഉൽപ്പന്നമാണ് ഡാറ്റ എന്നതുമാത്രമല്ല, സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾ സ്വീകരിക്കുന്ന പല തീരുമാനങ്ങളുടെയും അടിസ്ഥാന ഘടകം കൂടിയാണിത്.

എന്നാൽ വിവിധമേഖലകളിൽ നിന്ന് ലഭിക്കേണ്ട ഡാറ്റ വിവിധ ശക്തികളുടെ നിയന്ത്രണത്തിലായതിനാൽ അവ കേവലം നിഷ്പക്ഷമായ ഉല്പന്നമായി പരിഗണിക്കാനാകില്ല. അതിനാൽ ഡാറ്റയെ നിയന്ത്രിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ വിവിധ ഘടകങ്ങളെ പ്രതിരോധിച്ചുകൊണ്ടേ ഡാറ്റാശേഖരണവും അതിനെ ആസ്പദമാക്കിയുള്ള യഥാർത്ഥ വിവരങ്ങളും നമുക്ക് ലഭ്യമാവുകയുള്ളൂ. ഭരണകൂടവും അതിനെ പിന്തുണക്കുന്ന ഏജൻസികളും ഡാറ്റ ശേഖരിക്കുന്നതിനും വിശകലനത്തിനും അവ പരസ്യപ്പെടുത്തുന്നതിനും സ്വീകരിക്കുന്ന രീതികളെക്കുറിച്ച് നിരവധി വിമർശനങ്ങൾ നിലനിൽക്കുന്ന വർത്തമാന സാഹചര്യത്തിൽ, യഥാർത്ഥ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിന് വിവിധതരം വെല്ലുവിളികളാണ് നാം അഭിമുഖീകരിക്കുന്നത്.

ഡാറ്റ സംബന്ധിച്ച പഠനത്തിനുപയോഗിക്കുന്ന സ്ഥിതിവിവര ശാസ്ത്രശാഖ നൂറ്റാണ്ടുകൾക്കുമുമ്പ് ഉത്ഭവിച്ചതാണെങ്കിലും, ആധുനിക സാങ്കേതിക വിദ്യയിലൂടെയും നൂതന സമീപനങ്ങളിലൂടെയും ഇന്നത്തെ കാലത്ത് ഈ മേഖലയെ കൂടുതൽ  വിപുലീകരികരിക്കാനായിട്ടുണ്ട്.
ഡാറ്റ സംബന്ധിച്ച പഠനത്തിനുപയോഗിക്കുന്ന സ്ഥിതിവിവര ശാസ്ത്രശാഖ നൂറ്റാണ്ടുകൾക്കുമുമ്പ് ഉത്ഭവിച്ചതാണെങ്കിലും, ആധുനിക സാങ്കേതിക വിദ്യയിലൂടെയും നൂതന സമീപനങ്ങളിലൂടെയും ഇന്നത്തെ കാലത്ത് ഈ മേഖലയെ കൂടുതൽ വിപുലീകരികരിക്കാനായിട്ടുണ്ട്.

ഡാറ്റ എന്ന വെല്ലുവിളി

സർക്കാറിന്റെയും മറ്റു ഔദ്യോഗിക ഭരണ സ്ഥാപനങ്ങളുടെയും ഡാറ്റ പൊതു ഉപയോഗത്തിനും പുനർവിതരണത്തിനുമായി എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ ‘ഓപ്പൺ ഡാറ്റ’ വ്യവസ്ഥ 21-ാം നൂറ്റാണ്ടിൽ ലോകത്താകമാനം വ്യാപകമായതോടെ വിവരങ്ങൾ എല്ലാവർക്കും ലഭിക്കുന്ന സാഹചര്യമുണ്ട്. കൂടുതൽ സുതാര്യമായും അറിവോടെയും തീരുമാനമെടുക്കാൻ പൊതു സമൂഹത്തെ ഇത് പ്രാപ്തരാക്കുന്നുമുണ്ട്. രാജ്യത്തെ സാമൂഹ്യ -സാമ്പത്തിക- രാഷ്ട്രീയ മേഖലകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ചുള്ള വിശകലനത്തിലൂടെ ഉത്പാദിപ്പിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്ന കണക്കുകളും യഥാർത്ഥ ജീവിതസാഹചര്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും തുറന്നുകാട്ടാൻ ഓപ്പൺ ഡാറ്റ വ്യവസ്ഥ സഹായിക്കുന്നു. രാജ്യം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. എന്നാൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വായിക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്ന ഫോർമാറ്റുകളിൽ ഡാറ്റ ലഭ്യമാവുകയെന്നതുകൂടി ഈ വ്യവസ്ഥയുടെ ഭാഗമായി നാം നേടിയെടുക്കേണ്ട അവകാശമാണ്.

ഡാറ്റയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഘടകമാണ്, ‘സുതാര്യമായ നടപടികളിലൂടെയുള്ള ഡാറ്റ’ എന്ന ആശയം. ഡാറ്റ ശേഖരിക്കുന്ന രീതി, ശേഖരിക്കുമ്പോൾ പരിഗണിക്കേണ്ട വിഷയങ്ങൾ, വിശകലനത്തിനായി സ്വീകരിക്കുന്ന നടപടികൾ എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാകണം. ഭരണകൂടങ്ങളും സ്ഥാപനങ്ങളും ഡാറ്റ ശേഖരിക്കുന്നതിന് സ്വീകരിച്ച നടപടികളും നയങ്ങളും വ്യക്തമാക്കുമ്പോഴാണ് ഭരണകർത്താക്കളും പൊതുസമൂഹവും തമ്മിലുള്ള വിശ്വാസം വളർത്തിയെടുക്കാൻ കഴിയുക. ഈ പരസ്പരവിശ്വാസം വർധിപ്പിക്കുന്ന നിലപാടുകളുള്ള ഭരണകൂടവും സ്ഥാപനങ്ങളും ഉണ്ടാകണമെന്നാണ് ഡാറ്റ സംബന്ധിച്ച സുതാര്യമായ നടപടികളുടെ ലക്ഷ്യം.

യഥാർത്ഥ സ്ഥിതി ബോധപൂർവം മറച്ചുവെക്കാനും ഭരണകൂട / സ്ഥാപന താല്പര്യവും ആശയവും പ്രചരിപ്പിക്കാനുമായി തെറ്റായ രീതിയിൽ ശേഖരിച്ചതും വിശകലനം ചെയ്തതുമായ വിവരങ്ങളാണ് ഇന്ന് കൂടുതലും പ്രചരിപ്പിക്കപ്പെടുന്നത്.

എന്നാൽ ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളും നടത്തുന്ന ഡാറ്റാ ശേഖരണ സർവ്വേകളും അതിനെ ആസ്പദമാക്കിയുള്ള റിപ്പോർട്ടുകളും ദൗർഭാഗ്യവശാൽ സുതാര്യമായ നടപടികളിലൂടെയല്ല എന്നതാണ് ആശങ്കാജനകമായ കാര്യം.

യഥാർത്ഥ സ്ഥിതി ബോധപൂർവം മറച്ചുവെക്കാനും ഭരണകൂട / സ്ഥാപന താല്പര്യവും ആശയവും പ്രചരിപ്പിക്കാനുമായി തെറ്റായ രീതിയിൽ ശേഖരിച്ചതും വിശകലനം ചെയ്തതുമായ വിവരങ്ങളാണ് ഇന്ന് കൂടുതലും പ്രചരിപ്പിക്കപ്പെടുന്നത്. പ്രത്യേകിച്ച്, തെരഞ്ഞെടുപ്പു സമയത്ത് വിവിധ ഏജൻസികളുടെ സഹായത്തോടെ യഥാർത്ഥ ഡാറ്റ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് രാഷ്ട്രീയ- ഭരണ നേതൃത്വങ്ങൾ തയ്യാറാകുന്നു. തങ്ങൾക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനും ജനങ്ങളുടെ രാഷ്ട്രീയ ചിന്താശക്തിയെ ദുർബലപ്പെടുത്താനും മുൻപന്തിയിൽ നിൽക്കുന്നത് ഭരണകൂടം മാത്രമല്ല അതിനെ പിന്തുണക്കുന്ന മാധ്യമങ്ങളും കൂടിയാണ്.

ആരോഗ്യം, ദാരിദ്ര്യം, പാർപ്പിട സൗകര്യം, സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ കാലാകാലങ്ങളിൽ ഭരണകൂട താല്പര്യം സംരക്ഷിക്കാനുള്ള അജണ്ട ഉള്ളിൽവെച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് ഡാറ്റയെ ശാസ്ത്രീയമായി വിലയിരുത്തുന്ന അക്കാദമിക് ഭരണനേതൃത്വവും രാഷ്ട്രീയ ഭരണ നേതൃത്വവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നയിക്കാറുണ്ട്.

പോഷകാഹാരക്കുറവ് കണക്കാക്കാൻ കുഞ്ഞുങ്ങളുടെ വിളർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ദേശീയ ആരോഗ്യ സർവ്വേ നടത്താൻ ഉത്തരവാദിത്തപ്പെട്ട അക്കാദമിക ഏജൻസിക്കെതിരെ സർക്കാർ നിലപാട് സ്വീകരിച്ചത് ഒരു ഉദാഹരണമാണ്. ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കാൻ കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്താതിരുന്ന ‘വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്’ പുതുതായി ഉൾപ്പെടുത്തി, ദാരിദ്ര്യം കുറയുന്നുവെന്ന പ്രതീതി സൃഷ്ടിച്ചതും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

പോഷകാഹാരക്കുറവ് കണക്കാക്കാൻ  കുഞ്ഞുങ്ങളുടെ വിളർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ദേശീയ ആരോഗ്യ സർവ്വേ നടത്താൻ  ഉത്തരവാദിത്തപ്പെട്ട അക്കാദമിക ഏജൻസിക്കെതിരെ സർക്കാർ നിലപാട് സ്വീകരിച്ചത് ഒരു ഉദാഹരണമാണ്.
പോഷകാഹാരക്കുറവ് കണക്കാക്കാൻ കുഞ്ഞുങ്ങളുടെ വിളർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ദേശീയ ആരോഗ്യ സർവ്വേ നടത്താൻ ഉത്തരവാദിത്തപ്പെട്ട അക്കാദമിക ഏജൻസിക്കെതിരെ സർക്കാർ നിലപാട് സ്വീകരിച്ചത് ഒരു ഉദാഹരണമാണ്.

ഏറ്റവും ഒടുവിലായി വിലക്കയറ്റം കണ്ടെത്താൻ ഉപഭോക്തൃ വിലസൂചിക (Consumer Price Index) കണക്കാനുള്ള രീതിയിൽ കൊണ്ടുവന്ന മാറ്റങ്ങൾ, ഡാറ്റ ഉപയോഗിച്ച് ഭരണകൂട താല്പര്യം സംരക്ഷിക്കാനുള്ള അജണ്ടയുടെ ഏറ്റവും പ്രധാന സൂചനയാണ്. ഉപഭോക്തൃ വിലസൂചിക (CPI) എന്നത് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും എത്ര വില വർധിച്ചുവെന്ന് അളക്കുന്ന പ്രധാന സൂചികയാണ്. റിസർവ് ബാങ്കിന്റെ നയങ്ങൾ (Monetary Policy), സർക്കാർ ക്ഷേമപദ്ധതികൾ, ശമ്പള പരിഷ്കാരങ്ങൾ എന്നിവ CPI അടിസ്ഥാനമാക്കിയാണ് പ്രധാനമായും നിർണ്ണയിക്കുന്നത്. ഉപഭോക്തൃ വിലസൂചിക കണക്കാക്കാൻ ഉപയോഗിച്ചിരുന്ന അടിസ്ഥാന വർഷമായ (Base Year) 2012 നു പകരം 2024 ആക്കി. സാധനങ്ങളുടെ എണ്ണം 299 നിന്ന് 358 ആക്കി. ഇവയിൽ OTT സ്ട്രീമിംഗ് സേവനങ്ങൾ, വിമാന ടിക്കറ്റ്, ടെലികോം സേവനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ, ഗൃഹസഹായ സേവനങ്ങൾ, ആധുനിക ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി. ഭക്ഷണ ഉത്പന്നങ്ങളുടെ വെയ്റ്റേജ് 46 ശതമാനത്തിൽ നിന്ന് ഏകദേശം 37 ശതമാനത്തേക്ക് കുറച്ചു. ആരോഗ്യം, ഗതാഗതം, കമ്മ്യൂണിക്കേഷൻ, വിദ്യാഭ്യാസം, സേവന മേഖലകൾ എന്നിവയ്ക്ക് കൂടുതൽ വെയ്റ്റേജ് നൽകി. ഇത്തരം മാറ്റങ്ങളാണ് ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നതിൽ 2026 ഫെബ്രുവരി മുതൽ സർക്കാർ കൊണ്ടുവന്നത്.

ഭക്ഷ്യോൽപ്പന്നങ്ങൾക്ക് കുറഞ്ഞ വെയ്റ്റേജ് നൽകുകയും ഗൃഹസഹായ സേവനങ്ങൾക്ക് വെയ്റ്റേജ് കൂട്ടുകയും ചെയ്താൽ സ്വാഭാവികമായും പണപ്പെരുപ്പം കുറയാൻ കാരണമാകും. ഭക്ഷണത്തിന് കുറഞ്ഞ വെയ്റ്റേജ് നൽകുന്നതുമൂലം സാധാരണക്കാരുടെ യഥാർത്ഥ ജീവിതച്ചെലവ് പ്രതിഫലിപ്പിക്കാൻ ഉപഭോക്തൃ വിലസൂചികക്ക് കഴിയില്ല എന്ന വിമർശനം വസ്തുതാപരമായി ശരിയാണുതാനും. ഇതിലൂടെ ‘വിലക്കയറ്റം നിയന്ത്രിച്ചു’ എന്ന വാദം വിശ്വസനീയമാക്കാനാകുമെന്ന് സർക്കാർ കരുതുന്നു.

ഈ പ്രക്രിയയിലൂടെ കണക്കാക്കുന്ന കുറഞ്ഞ പണപ്പെരുപ്പത്തിലൂടെ, ദേശീയ തലത്തിലെ സാമ്പത്തിക വളർച്ചയുടെ ചിത്രം പ്രകടമാക്കുംവിധം GDP-യെ ഉയർത്തിക്കാട്ടാനുള്ള സർക്കാറിന്റെ ഉത്സാഹമാണ് ഇപ്പോൾ നടക്കുന്നത്. അതോടൊപ്പം ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും ലഭിക്കേണ്ട വേതനവർധനവും DA പോലെയുള്ള ആനുകൂല്യങ്ങളും ഭാവിയിൽ കുറയുന്ന സ്ഥിതിയുമുണ്ടാകും. പുതിയ മാറ്റങ്ങൾ സാങ്കേതികമായി ആവശ്യമാണെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ പരിഗണിക്കാതെയുള്ള സ്റ്റാറ്റിസ്റ്റിക്കൽ പരിഷ്കാരമായി മാത്രമേ ഇതിനെ കണക്കാക്കാൻ സാധിക്കൂ.

ജനങ്ങളുടെ യഥാർത്ഥ രാഷ്ട്രീയ ചിന്താഗതി അട്ടിമറിക്കാൻ ബോധപൂർവം രാഷ്ട്രീയ പാർട്ടികളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും അഭിപ്രായസർവ്വേ എന്ന പേരിൽ നടത്തുന്ന കോമാളിത്തരങ്ങൾ പ്രസ്തുത ശാസ്ത്രശാഖയെ അവഹേളിക്കുന്ന തരത്തിലായിരിക്കുകയാണ്.

സർവ്വേകളും ഡാറ്റയും:
ചില കബളിപ്പിക്കൽ നാടകങ്ങൾ

വിവിധ ഏജൻസികൾ നടത്തുന്ന അഭിപ്രായ സർവ്വേകളും അതിന്റെ നിഗമനങ്ങളുമാണ് സ്ഥിതിവിവരശാസ്ത്ര ശാഖയുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തുന്ന മറ്റൊരു കബളിപ്പിക്കൽ നാടകം. ജനങ്ങളുടെ യഥാർത്ഥ രാഷ്ട്രീയ ചിന്താഗതി അട്ടിമറിക്കാൻ ബോധപൂർവം രാഷ്ട്രീയ പാർട്ടികളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും അഭിപ്രായസർവ്വേ എന്ന പേരിൽ നടത്തുന്ന കോമാളിത്തരങ്ങൾ പ്രസ്തുത ശാസ്ത്രശാഖയെ അവഹേളിക്കുന്ന തരത്തിലായിരിക്കുകയാണ്. ജനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ചിന്താഗതികളും അറിയാനുള്ള സർവ്വേകളുടെ ഫലത്തിന്റെ കൃത്യത നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌.

ഏതെങ്കിലും മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരിൽ നിന്ന് ചെറു ഗ്രൂപ്പിനെ (സാമ്പിൾ) ക്രമരഹിതമായി (Random Selection) തിരഞ്ഞെടുത്ത് വിവരം ശേഖരിക്കുക എന്നതാണ്‌ അഭിപ്രായസർവേയിൽ കൂടി ചെയ്യുക. സർവെ നടത്താൻ തിരഞ്ഞെടുക്കുന്ന വോട്ടർമാർ ഉൾപ്പെടുന്ന സാമ്പിൾ, ചോദ്യാവലി, കഴിഞ്ഞകാല വോട്ടെടുപ്പിൽ അവർ സ്വീകരിച്ച രാഷ്ട്രീയാഭിമുഖ്യം തുടങ്ങിയവ വിശകലം ചെയ്താണ് നിഗമനത്തിലെത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനം, തിരഞ്ഞെടുക്കുന്ന സാമ്പിളാണ്. സ്ഥിതിവിവര ശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കി പ്രവചനത്തിന്റെ കൃത്യത ഉറപ്പുവരുത്താൻ പര്യാപ്തമായ എണ്ണം വ്യക്തികൾ അടങ്ങുന്നതാകണം സാമ്പിൾ. വോട്ടർമാരുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയാഭിമുഖ്യവും ഇപ്പോൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതും തമ്മിലുള്ള അന്തരം വിശകലം ചെയ്താണ് അനുകൂലമായും പ്രതികൂലമായും വോട്ടുകൾ മാറുന്നതിനെ കുറിച്ചുള്ള ധാരണ ലഭിക്കുന്നത്.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന സർവ്വേകളും നിഗമനങ്ങളും ഈ രീതിയിൽ തയ്യാറാക്കിയതാണെന്ന് പറയാൻ ഏജൻസികൾ തയ്യാറാകുന്നില്ല. മാധ്യമങ്ങളുടെ പല അഭിപ്രായ സർവേകളും അവയുടെ നിഗമനവും അതാത് മാധ്യമങ്ങളുടെ താല്പര്യത്തിനനുസരിച്ചും അത്തരം വ്യക്തികളെ ഉൾപ്പെടുത്തിയും നടത്തുന്നതാണെന്നത് വ്യക്തമാണ്. ഈ മേഖലയിൽ അക്കാദമിക കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ള അപൂർവം ഏജൻസികൾ മാത്രമാണ് അഭിപ്രായ സർവേകളും നിഗമനങ്ങളും ശാസ്ത്രീയമായി നടത്തുന്നത്. അത്തരം അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നവരെയും മാധ്യമങ്ങളെയും കണ്ടെത്തലുകൾ പക്ഷപാതപരമായി റിപ്പോർട്ട് ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ സ്വാധീനിക്കുന്നതും വർധിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ താല്പര്യത്തിനനുസരിച്ചു പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതൽ സീറ്റ് ലഭിക്കുമെന്ന പ്രവചനങ്ങൾ നടത്തി വോട്ടർമാരെ സ്വാധീനിക്കാനുള്ള രഹസ്യ ഉപകരണമായി സർവേ ഫലങ്ങളെയും അതിലൂടെയുള്ള ഡാറ്റയെയും ഉപയോഗിക്കുന്നു.

രാഷ്ട്രീയ പാർട്ടികൾ അവരുടെ താല്പര്യത്തിനനുസരിച്ചു പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതൽ സീറ്റ് ലഭിക്കുമെന്ന പ്രവചനങ്ങൾ നടത്തി വോട്ടർമാരെ  സ്വാധീനിക്കാനുള്ള രഹസ്യ ഉപകരണമായി സർവേ ഫലങ്ങളെയും അതിലൂടെയുള്ള ഡാറ്റയെയും ഉപയോഗിക്കുന്നു.
രാഷ്ട്രീയ പാർട്ടികൾ അവരുടെ താല്പര്യത്തിനനുസരിച്ചു പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതൽ സീറ്റ് ലഭിക്കുമെന്ന പ്രവചനങ്ങൾ നടത്തി വോട്ടർമാരെ സ്വാധീനിക്കാനുള്ള രഹസ്യ ഉപകരണമായി സർവേ ഫലങ്ങളെയും അതിലൂടെയുള്ള ഡാറ്റയെയും ഉപയോഗിക്കുന്നു.

സോഷ്യൽ മീഡിയ ഡാറ്റ

രാഷ്ട്രീയ ലാഭത്തിന് ഡാറ്റ ദുർവ്യാഖ്യാനം ചെയ്ത് സാമ്പത്തിക- സാമൂഹ്യഘടകങ്ങളുടെ വ്യാജ ഇൻഡക്സുകളുണ്ടാക്കാൻ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ. ജനാധിപത്യ വ്യവസ്ഥയും മതനിരപേക്ഷ കാഴ്ചപ്പാടും ഫെഡറൽ തത്വങ്ങളും അട്ടിമറിച്ച് ജനവിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ വസ്തുതാപരമായി വാർത്തകൾ നൽകാൻ ഇത്തരം മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

അതേസമയം, മാനവിക പുരോഗതിയുമായി ബന്ധപ്പെട്ടും അടിസ്ഥാന വികസനത്തിലും നേട്ടങ്ങൾ കൈവരിച്ച കേരളത്തെക്കുറിച്ചുള്ള യഥാർത്ഥ ഡാറ്റ നൽകാൻ ഇവർ മടി കാണിക്കുകയും ചെയ്യുന്നു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായതും ഇന്ത്യയിലെ വ്യാവസായിക സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലെത്തിയതും വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ കേരളം ആദ്യ പരിഗണയിലെത്തിയതും അപൂർവമായേ മാധ്യമങ്ങളിലൂടെ പരിചയപ്പെടാറുള്ളൂ.

മുമ്പ്, രാഷ്ട്രീയ നേട്ടത്തിനായി പുറന്തള്ളുന്ന ഏതു നുണയും ​പെയ്ഡ് ന്യൂസുകളും ഒരു പരിധി വരെ അംഗീകരിക്കാൻ ജനങ്ങൾ നിർബന്ധിതരായിരുന്നു. അക്കാലത്ത്, വലതുപക്ഷ രാഷ്ട്രീയത്തിന് മേൽക്കൈയും ലഭിച്ചിരുന്നുവെന്നതാണ് വസ്തുത.

വിദ്യാഭ്യാസ -ആരോഗ്യ മേഖലയിൽ മികച്ച വളർച്ച കൈവരിച്ച സംസ്ഥാനത്തെ ശിശു- മാതൃ മരണ നിരക്കുകളും ആയുർദൈർഘ്യവും വികസിത രാജ്യങ്ങൾക്ക് തുല്യമാവുകയോ അവയേക്കാൾ മെച്ചപ്പെടുകയോ ചെയ്തിട്ടും മുഖ്യധാരാ മാധ്യമങ്ങളിൽ അവ കാണാറില്ല. സംസ്ഥാനം വിവിധ മേഖലകളിൽ ആർജിച്ച പുരോഗമനപരമായ നേട്ടങ്ങൾ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി തമസ്കരിക്കുന്നതും ശത്രുതാപരമായ നിലപാടുകൾ സ്വീകരിച്ച് വക്രീകരിക്കുന്നതും മിക്ക മാധ്യമങ്ങളുടെയും സ്ഥിരം ഏർപ്പാടായി മാറിയിട്ടുണ്ട്.

പഴയ കാലത്ത് ഡാറ്റയുടെ പിൻബലമില്ലാതെ മുഖ്യധാരാ മാധ്യമങ്ങൾ പുറത്തേക്കുവിടുന്ന ഏതു വാർത്തയും സ്വീകരിക്കേണ്ട ഗതികേടായിരുന്നു ജന ങ്ങൾക്കുണ്ടായിരുന്നത്. അതുകൊണ്ട് രാഷ്ട്രീയ നേട്ടത്തിനായി പുറന്തള്ളുന്ന ഏതു നുണയും ​പെയ്ഡ് ന്യൂസുകളും ഒരു പരിധി വരെ അംഗീകരിക്കാൻ ജനങ്ങൾ നിർബന്ധിതരായിരുന്നു. അക്കാലത്ത്, വലതുപക്ഷ രാഷ്ട്രീയത്തിന് മേൽക്കൈയും ലഭിച്ചിരുന്നുവെന്നതാണ് വസ്തുത.

കേരളം  അതിദാരിദ്ര്യമുക്ത സംസ്ഥാനമായതും ഇന്ത്യയിലെ വ്യാവസായിക സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലെത്തിയതും വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ കേരളം ആദ്യ പരിഗണയിലെത്തിയതും അപൂർവമായേ മാധ്യമങ്ങളിലൂടെ പരിചയപ്പെടാറുള്ളൂ.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായതും ഇന്ത്യയിലെ വ്യാവസായിക സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലെത്തിയതും വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ കേരളം ആദ്യ പരിഗണയിലെത്തിയതും അപൂർവമായേ മാധ്യമങ്ങളിലൂടെ പരിചയപ്പെടാറുള്ളൂ.

ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യ പാർട്ടികളും മുന്നണികളും സോഷ്യൽ മീഡിയ വ്യപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. യഥാർത്ഥ വസ്തുതകളറിയാൻ സോഷ്യൽ മീഡിയ ഡാറ്റയാണ് ഒരു പരിധിവരെ ഇപ്പോൾ സഹായിക്കുന്നത്. എന്നാൽ അവിടെയും വക്രീകരിച്ച വാർത്തകളും തെറ്റായ ഡാറ്റകളും അവാസ്തവമായ കാര്യങ്ങളും പെരുമഴയായി ഒഴുകിവരുന്നുണ്ടെന്നതും തിരിച്ചറിയേണ്ടതാണ്.

കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ, ലൈഫ് മിഷൻ വഴി അഞ്ചു ലക്ഷത്തോളം പേർക്ക് വീട് ലഭിച്ചത്, അടിസ്ഥാന വികസനം എന്നിവ സംബന്ധിച്ച ഡാറ്റാ സഹിതമുള്ള വസ്തുതകളും വാർത്തകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുമ്പോൾ തന്നെ ഇതിനെതിരായി, ഡാറ്റയുടെ പിൻബലമില്ലാത്ത കാമ്പയിനും പാർട്ടികളും മറ്റും നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ യാഥാർഥ്യമേതെന്ന് തിരിച്ചറിയാൻ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സത്യസന്ധമായ ഡാറ്റ പ്രചരിപ്പിക്കേണ്ടത് നല്ല രാഷ്ട്രീയം വളർന്നുവരണമെന്ന് ആഗ്രഹിക്കുന്നവരുടെ വർത്തമാന ഉത്തരവാദിത്വം കൂടിയാണ്.

Comments