കെ.പി.ഉണ്ണികൃഷ്ണൻ

അടിയന്തരാവസ്ഥയിലെ രാപ്പകലുകൾ

“ഒരു ദിവസം മുഴുവൻ നീണ്ട ദ്രുതഗതിയിലുള്ള രാഷ്ട്രീയനാടകങ്ങൾക്കൊടുവിൽ 25-ന് രാത്രി പതിവുപോലെ ഡൽഹി നഗരം ഉറക്കത്തിലേക്കു വഴുതിയപ്പോൾ രാജ്യം വിധിനിർണ്ണായകമായ മുഹൂർത്തത്തിലേക്ക് ചുവടുവെക്കുകയാണെ് അധികമാരും അറിഞ്ഞിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ബ്രഹ്‌മാനന്ദ റെഡ്ഡി ഉൾപ്പെടെ മന്ത്രിസഭയിലെ പ്രധാനികൾപോലും എന്താണ് രാജ്യത്ത് നടക്കുതെന്ന് കൃത്യമായി അറിഞ്ഞിരുന്നില്ല. തലേദിവസം അർദ്ധരാത്രിയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വന്നു കഴിഞ്ഞിരുന്നു.”

ബംഗ്ലാദേശ് യുദ്ധത്തിനുശേഷം രാജ്യത്ത് കൂടിവന്ന തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾക്കു പുറമേ, രൂപയുടെ മൂല്യം ഇടിഞ്ഞതും സാമ്പത്തികരംഗത്ത് വലിയ പ്രയാസങ്ങൾ വരുത്തിവെച്ചു. ജനങ്ങളിൽ വളർന്നുവന്ന അസംതൃപ്തി നേരിടാൻ ഭരണതലത്തിൽ ക്ഷേമപദ്ധതികളുമായി മുന്നോട്ടു പോവുന്നതിനിടെയാണ് ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി വരുന്നത്. 1971-ൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് ജയിച്ച ഇന്ദിരാഗാന്ധിയുടെ എതിരാളിയായ രാജ്നാരായണൻ നൽകിയ ഹർജിയിലാണ് 1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജഗ്മോഹൻലാൽ സിൻഹ സുപ്രധാനവിധി പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പിൽ അധികാരദുർവിനിയോഗം നടത്തിയെന്നായിരുന്നു രാജ്നാരായണന്റെ പരാതി. ഇന്ദിരയുടെ ലോകസഭാംഗത്വം അസാധുവാക്കുകയും ആറു വർഷത്തേക്ക് ഏതെങ്കിലും പദവികൾ വഹിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത വിധി രാജ്യത്ത് വലിയ രാഷ്ട്രീയചലനങ്ങൾക്കു വഴിവെച്ചു. വിധിക്കു പിാലെ പ്രതിപക്ഷകക്ഷികൾ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി.

സ്വാതന്ത്ര്യസമരസേനാനിയായ രാജ്നാരായണൻ സ്വാതന്ത്ര്യത്തിനുശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായതോടെ രാം മനോഹർ ലോഹ്യയുടെ വിശ്വസ്തനായി മാറി. സോഷ്യലിസ്റ്റ് വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ ഭാഗമായി രാം മനോഹർ ലോഹ്യയോടൊപ്പം പ്രവർത്തിച്ചകാലം മുതൽ രാജ്നാരായണനുമായി ഉണ്ണികൃഷ്ണന് നല്ല അടുപ്പമുണ്ട്. ഉത്തർപ്രദേശ് നിയമസഭയിൽ എം.എൽ.എ. ആയും പ്രതിപക്ഷനേതാവായും രാജ്നാരായണൻ പ്രവർത്തിച്ച സമയത്ത് ലഖ്നൗവിലെ നിയമസഭാഹോസ്റ്റലിലെ അദ്ദേഹത്തിന്റെ മുറിയിലാണ് ഉണ്ണികൃഷ്ണൻ അവിടെ പോയാൽ താമസിച്ചിരുന്നത്. മുറിയിൽ നിറയെ സന്ദർശകരായിരിക്കും. എങ്കിലും ഉണ്ണികൃഷ്ണന് ഉച്ചയാവുമ്പോൾ പ്രത്യേകമായി ലഖ്നൗ ബിരിയാണി വരുത്തിച്ച് നൽകും. എത്ര സന്ദർശകർ മുറിയിലുണ്ടായാലും രാവിലെ എണ്ണപുരട്ടി ഏറെ നേരം ഇരുന്ന ശേഷമുള്ള വിശദമായ കുളി ഒഴിവാക്കില്ല. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും എപ്പോഴും തമാശനിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം നൽകിയ തിരഞ്ഞെടുപ്പുഹർജി തുടക്കത്തിൽ ഇന്ദിരാഗാന്ധി മാത്രമല്ല കോൺഗ്രസ്സിലെ ആരുംതന്നെ വേണ്ടത്ര ഗൗരവത്തിൽ കണ്ടിരുന്നില്ല.

രാജ്നാരായണൻ. സ്വാതന്ത്ര്യസമരസേനാനിയായ രാജ്നാരായണൻ സ്വാതന്ത്ര്യത്തിനുശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായതോടെ രാം മനോഹർ ലോഹ്യയുടെ വിശ്വസ്തനായി മാറി.
രാജ്നാരായണൻ. സ്വാതന്ത്ര്യസമരസേനാനിയായ രാജ്നാരായണൻ സ്വാതന്ത്ര്യത്തിനുശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായതോടെ രാം മനോഹർ ലോഹ്യയുടെ വിശ്വസ്തനായി മാറി.

1975 ജൂൺ 12-ന് വിധി പ്രസ്താവിച്ചതിനു പിന്നാലെ അതേ കോടതിതന്നെ വിധി നടപ്പാക്കുന്നതിന് ഇരുപതു ദിവസത്തേക്ക് സ്റ്റേ അനുവദിച്ചത് ഇന്ദിരാഗാന്ധിക്ക് താത്കാലികമായി ആശ്വാസം പകർന്നു. ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന യശ്പാൽ കപൂർ പെരുമാറ്റച്ചട്ടം ലംഘിച്ച് റായ്ബറേലിയിൽ ഇന്ദിരയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ ഏർപ്പെട്ടു എന്നതായിരുന്നു കോടതി കണ്ടെത്തിയ പ്രധാന കുറ്റം. പ്രചാരണസമയത്ത് ഇന്ദിരാഗാന്ധി എയർഫോഴ്സ് വിമാനം ഉപയോഗിച്ചു, അനുവദിച്ചതിലും കൂടുതൽ പണം പ്രചാരണത്തിന് ചെലവഴിച്ചു തുടങ്ങിയ രാജ്നാരായണന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ലെങ്കിലും യശ്പാൽ കപൂറിന്റെ ഇടപെടൽ പെരുമാറ്റച്ചട്ടലംഘനമായി കോടതി കണ്ടെത്തി. യശ്പാൽ കപൂർ 1967-ലെ തിരഞ്ഞെടുപ്പുസമയത്തും ഇന്ദിരാഗാന്ധിയുടെ സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം രാജിവെച്ച് ഇന്ദിരയുടെ പ്രചാരണത്തിലേർപ്പെട്ടു. അതേപോലെ 1971 ജനുവരി 14ന് യശ്പാൽ കപൂർ പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിസ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പുപ്രവർത്തനത്തിന് ഇറങ്ങിയെന്നു മാത്രമല്ല, റായ്ബറേലിയിൽ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് ഏജന്റായും പ്രവർത്തിച്ചു. 14ന് വാക്കാൽ സ്ഥാനം രാജിവെച്ചു എന്നായിരുന്നു കോടതിയിൽ നൽകിയ മൊഴി. എങ്കിലും 25നാണ് രാജി പ്രാബല്യത്തിൽ വന്നത്. 14 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ യശ്പാൽ കപൂർ ഇന്ദിരാഗാന്ധിക്കുവേണ്ടി നടത്തിയ തിരഞ്ഞെടുപ്പു പ്രവർത്തനം അധികാര ദുർവിനിയോഗമായി കോടതി വിലയിരുത്തി. മാത്രമല്ല, ജനുവരി ഏഴിന് മുൻഷിഗഞ്ചിൽ യശ്പാൽ രാഷ്ട്രീയപ്രസംഗം നടത്തുകയും ചെയ്തു. കേന്ദ്രസർക്കാരിൽ ഗസറ്റഡ് ഓഫീസറായിരിക്കെ ഇങ്ങനെ രാഷ്ട്രീയപ്രചാരണം നടത്തുന്നത് നീതീകരിക്കാനാവില്ലെന്ന് രാജ്നാരായണന്റെ അഭിഭാഷകൻ ശാന്തിഭൂഷന്റെ വാദം കോടതി അംഗീകരിച്ചു.

രാജ്യമെങ്ങും ബഹുജനപ്രക്ഷോഭം ശക്തമായതോടെ കോൺഗ്രസ്സിലും മുറുമുറുപ്പ് തുടങ്ങി. ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഭരണകേന്ദ്രങ്ങൾക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത അവസ്ഥയായി. ജനപിന്തുണ തനിക്കൊപ്പമാണെന്ന് സ്വയം തീരുമാനിച്ച ഇന്ദിര പ്രക്ഷോഭത്തെ നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചു. 1975 ജൂൺ 25നു രാത്രി രാജ്യം അടിയന്തരാവസ്ഥയിലായി. ജൂൺ 26ന് രാവിലെ ആറുമണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭായോഗത്തിലാണ് കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഓർഡിനൻസിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒപ്പുവെച്ച വിവരം ഇന്ദിര മന്ത്രിസഭയെ ധരിപ്പിക്കുന്നത്. എട്ട് ക്യാബിനറ്റ് മന്ത്രിമാർക്കു മാത്രമേ അന്നത്തെ അടിയന്തര മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞുള്ളൂ. പലരും സ്ഥലത്തില്ലാതിരുന്നതിനാൽ മണിക്കൂറുകൾക്കു മുമ്പ് മാത്രം അറിയിപ്പു കിട്ടിയ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

പ്രധാനമന്ത്രി ജൂൺ 26-ന് റേഡിയോയിലൂടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം ജനങ്ങളെ അറിയിച്ചത്: നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ, ജനാധിപത്യത്തിന്റെ പേരിൽ സമരം ചെയ്യുന്നവർ ഫലത്തിൽ ജനാധിപത്യമൂല്യങ്ങൾ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ചിലർ രാജ്യത്തെ ഭരണഘടനയിൽ അടിയുറച്ച വ്യവസ്ഥിതിയെ തകിടംമറിക്കാൻ സൈനികവൃത്തങ്ങളോട് ആവശ്യപ്പെട്ട് ജനാധിപത്യത്തെ തകർക്കാനുള്ള പരിശ്രമങ്ങളിലാണ്. ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ ഭരിക്കാനുള്ള അവകാശത്തിനുമേൽ ആഘാതമേൽപ്പിക്കുന്നു. ഈ സ്ഥിതിവിശേഷം നേരിടാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നു. സാധാരണക്കാർ അടിയന്തരാവസ്ഥകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമുണ്ടാവില്ലെന്ന് ഇന്ദിര റേഡിയോയിലൂടെ ജനങ്ങളെ അറിയിച്ചു.

പ്രധാനമന്ത്രി ജൂൺ 26-ന് റേഡിയോയിലൂടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം ജനങ്ങളെ അറിയിച്ചത്.
പ്രധാനമന്ത്രി ജൂൺ 26-ന് റേഡിയോയിലൂടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം ജനങ്ങളെ അറിയിച്ചത്.

'സ്വതന്ത്രഭാരതത്തിലെ കാളരാത്രി' എന്നു വിശേഷിപ്പിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തിനു പിന്നാലെ ജനാധിപത്യാവകാശങ്ങളെ നിയന്ത്രിച്ചുകൊണ്ട് പ്രതിപക്ഷനേതാക്കളെ ജയിലിലടച്ചു. വാർത്താമാദ്ധ്യമങ്ങൾക്കുമേലെ സെൻസറിങ് ഏർപ്പെടുത്തി. അടിയന്തരാവസ്ഥയെ എതിർത്തു സംസാരിച്ച സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ എല്ലാവരെയും ഇന്ദിരാഗാന്ധി സംശയിച്ചു. അന്ന് കോൺഗ്രസ്സിലായിരുന്ന ചന്ദ്രശേഖറും പ്രമുഖ പ്രതിപക്ഷനേതാക്കളായ ജയപ്രകാശ് നാരായൺ, വാജ്പേയി, എൽ.കെ. അദ്വാനി, ചരൺ സിങ്, രാജ്നാരായണൻ, മധുലിമായേ തുടങ്ങിയവർ ജയിലിലായി. ജോർജ് ഫെർണാണ്ടസ് തുടക്കത്തിൽ ഒളിവിൽപ്പോയി ചില അട്ടിമറിസമരങ്ങളൊക്കെ നടത്തിയെങ്കിലും ഒടുവിൽ അദ്ദേഹവും അഴിക്കുള്ളിലായി.

അടിയന്തരാവസ്ഥയിൽ അറസ്റ്റിലാവുന്ന സമയത്ത് ചന്ദ്രശേഖർ കോൺഗ്രസ്സിലായിരുന്നിട്ടും പാർട്ടിക്കുള്ളിൽ നന്ന് പോലീസ് നടപടിക്കെതിരേ ശക്തമായ പ്രതിഷേധമൊന്നും ഉയർന്നിരുന്നില്ല. കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ചന്ദ്രശേഖർ അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമർശിച്ചുതുടങ്ങി. ഇന്ദിരയ്ക്കെതിരായ വിമർശനം ചന്ദ്രശേഖർ ശക്തമാക്കിയപ്പോൾ സോഷ്യലിസ്റ്റ് ഫോറം ഫലത്തിൽ രണ്ടു ഗ്രൂപ്പായി മാറി. ചന്ദ്രശേഖർ, കൃഷ്ണകാന്ത്, മോഹൻധാരിയ തുടങ്ങിയവർ ഒരുഭാഗത്തും ചന്ദ്രജിത് യാദവ്, ഉണ്ണികൃഷ്ണൻ, രഘുനാഥ് റെഡ്ഡി തുടങ്ങിയവർ മറുഭാഗത്തുമായി മാറി.

“ഞങ്ങളും ഇന്ദിരയെ വിമർശിച്ചിരുന്നെങ്കെിലും അതിൽ നിയന്ത്രണം പാലിച്ചിരുന്നു. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അവരെ തിരുത്തുകയെതായിരുന്നു ഞങ്ങളുടെ നിലപാട്. ചന്ദ്രശേഖറും കൂട്ടരും നടത്തിയ അതിരുകടന്ന വിമർശനം വ്യക്തിവിരോധമായി മാറി. ചന്ദ്രശേഖർ പലപ്പോഴും വളരെ വ്യക്തിപരമായാണ് കാര്യങ്ങൾ നോക്കിക്കണ്ടത്. സ്വയം തന്നെ ഉയർത്തിക്കാട്ടാൻ ചന്ദ്രശേഖർ ശ്രമിച്ചു. സോഷ്യലിസ്റ്റ് ഫോറത്തിലെ മറ്റുപലരും അദ്ദേഹത്തിന്റെ ഈ രീതിയോട് വിയോജിച്ചിരുന്നു. ചന്ദ്രശേഖർ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച കാലത്ത് തൃലോകി സിങ്, നാരായൺദത്ത് തിവാരി എിവരായിരുന്നു ഉത്തർപ്രദേശിലെ യുവനേതാക്കൾ. എൻ.ഡി. തിവാരിയും തൃലോകി സിങ്ങും ചന്ദ്രശേഖറിന്റെ സ്വയം ഉയർത്തിക്കാട്ടിയുള്ള പ്രവർത്തനത്തിൽ വിയോജിച്ചാണ് കോൺഗ്രസ്സിൽ ചേർന്നത്. അശോക് മേത്ത കോൺഗ്രസ്സിൽ ചേർന്നപ്പോൾ അദ്ദേഹത്തോടൊപ്പമാണ് ചന്ദ്രശേഖർ പിന്നീട് കോൺഗ്രസ്സിലെത്തിയത്. ചന്ദ്രശേഖർ എന്തൊക്കെ പറഞ്ഞാലും ശുദ്ധനായ വ്യക്തിത്വമാണ്. ബലിയ എന്ന സ്ഥലത്തു ജനിച്ച്, അലഹാബാദ് സർവ്വകലാശാല വിദ്യാർത്ഥിനേതാവായി രാഷ്ട്രീയത്തിലെത്തിയ ചന്ദ്രശേഖറിനെ ഡൽഹിയിൽ 'ബലിയാട്ടിക്ക്' എന്നാണ് ചിലർ തമാശയായി വിളിച്ചിരുത്. ചന്ദ്രശേഖറിനെ അറസ്റ്റു ചെയ്തപ്പോൾ കോഗ്രസ്സിൽനിന്ന് കാര്യമായി എതിർപ്പുകൾ അന്ന് ഉയർന്നിരുന്നില്ല എന്നത് സത്യമാണ് എന്ന് ഉണ്ണികൃഷ്ണൻ ഓർക്കുന്നു.

തുടക്കത്തിൽ കോൺഗ്രസ്സിൽ നിന്ന് അടിയന്തരാവസ്ഥയ്ക്കെതിരേ കടുത്ത എതിർപ്പ് ഉയർിരുന്നില്ലെന്നത് സത്യമാണ്. എങ്കിലും ഇന്ദിരയുടെ പോക്ക് അപകടത്തിലേക്കാണെന്ന് അന്ന് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പു നൽകിയിരുന്നു.

എസ്.ചന്ദ്രശേഖർ. കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ചന്ദ്രശേഖർ അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമർശിച്ചുതുടങ്ങി.
എസ്.ചന്ദ്രശേഖർ. കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ചന്ദ്രശേഖർ അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമർശിച്ചുതുടങ്ങി.

എ.ഐ.സി.സി. പ്രസിഡന്റ് ഡി.കെ. ബറുവ, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും ഇന്ദിരയുടെ വിശ്വസ്തനുമായ രജനി പട്ടേൽ, സിദ്ധാർത്ഥ ശങ്കർ റേ എന്നിവരെ ഇന്ദിരാഗാന്ധി വിളിച്ചുവരുത്തി സംസാരിച്ചശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈക്കൊണ്ടതന്നാണ് പറയപ്പെെട്ടിരുന്നത്. ഈ കൂടിക്കാഴ്ചയിൽ ഭരണഘടനയിൽ അനിവാര്യഘട്ടത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് നിയമജ്ഞൻ കൂടിയായ എസ്.എസ്. റേ ഇന്ദിരയ്ക്ക് ഉപദേശം നൽകിയെന്ന് ധവാൻ പിന്നീട് പലരോടും പറഞ്ഞിരുന്നു. ആ സമയത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്നു എസ്.എസ്. റേ. അപ്പോഴും കുറ്റം റേയുടെ തലയിൽ കെട്ടിവെക്കാനാണ് സമർത്ഥനായ ധവാൻ ശ്രമിച്ചതൊണ് ഉണ്ണികൃഷ്ണന്റെ വിലയിരുത്തൽ.

'അടിയന്തരാവസ്ഥയുടെ ശരിയായ പിതൃത്വം ഇവിടെ വളർുവന്ന അരാജകത്വത്തിന്റേതായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു വഴിതെളിച്ചത് സിദ്ധാർത്ഥശങ്കർ റേയേപ്പോലുള്ള ഇന്ദിരാഗാന്ധിയുടെ അടുത്ത രാഷ്ട്രീയ ഉപദേശകന്മാരാണെന്ന് ആരോപിച്ച് കുറ്റം അവരുടെ തലയിൽ വെച്ചുകെട്ടാൻ ധവാനെപ്പോലുള്ളവർ ശ്രമിച്ചെങ്കിലും ഈ ആരോപണം മുഴുവൻ ശരിയല്ല. ഇത് ഡൽഹി എന്ന തലസ്ഥാനനഗരിയിൽ എല്ലാ രാഷ്ട്രീയസാഹചര്യങ്ങളുടെയും പിതൃത്വം തേടിയെടുത്ത് വിധിയെഴുതാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത പത്രപ്രവർത്തകർ (അന്ന് ടിവി എന്ന മാദ്ധ്യമം ഇന്നത്തെപ്പോലെ വലിയ സാമ്രാജ്യമായിരുന്നില്ല) നടത്തിയ ശ്രമങ്ങളാണ്. അവരിൽ ചിലരാണ് കശ്മീർ നേതാവും ഇന്ദിരാഗാന്ധിയുടെ സുഹൃത്തും ക്യാബിനറ്റിൽ സഹപ്രവർത്തകനുമായിരു ഡി.പി. ധറിന്റെ മരണത്തിൽ അനുശോചിക്കാനും ദുഃഖം പങ്കിടാനും ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തിയ കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ബറുവ, ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേ, ബോംബെ പി.സി.സി. പ്രസിഡന്റ് രജനി പട്ടേൽ തുടങ്ങിയവരുടെ സന്ദർശനത്തിന് മറ്റൊരു വ്യാഖ്യാനം നൽകിയത്. 1975 ജൂൺ 12ന് രാവിലെയാണ് ഡി.പി. ധർ മരിച്ചത്.

“ഞാൻ രാവിലെ അവരുടെ വസതിയിലെത്തിപ്പോൾ ഇന്ദിര അവിടെ ഉണ്ടായിരുില്ല. ഡി.പി. ധറിന്റെ മരണത്തിൽ അനുശോചിക്കാനായി ഇന്ദിരാഗാന്ധി ധറിന്റെ വസതിയിലേക്കു പോയതായിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ അവർ എത്തി. ചിരിച്ചുകൊണ്ട് നടന്നുനീങ്ങും വഴി അവർ കുശലാന്വേഷണം നടത്തിയാണ് അകത്തേക്കു പോയത്. താമസിയാതെ ബറുവയും എസ്.എസ്. റേയും രജനി പട്ടേലും ഇന്ദിരയുടെ വീട്ടിലെത്തി. അവർ (ഇന്ദിര) അകത്തേക്ക് പോവുന്നതിനുമുമ്പ് അൽപ്പസമയം എന്നോടു സംസാരിച്ചു. അതിനുശേഷമാണ് ബറുവയും മറ്റുള്ളവരും എത്തിയത്. ഡി.പി. ധറിന്റെ ശവസംസ്‌കാരച്ചടങ്ങുകൾ എപ്പോഴാണ്, മൃതദേഹം ജന്മനാടായ കശ്മിരിലേക്ക് കൊണ്ടുപോവുന്നുണ്ടോ എന്നൊക്കെ അറിയാനായി ഞാൻ അവിടെത്തന്നെ നിന്നു. ഇതിനിടെയാണ് അലഹാബാദ് ഹൈക്കോടതിയുടെ വിധി വരുന്നത്. ജൂൺ 12-ന് വിധി പ്രസ്താവിക്കുമെന്ന് നേരത്തേ തന്നെ എല്ലാവർക്കും അറിയാമായിരുന്നു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് കേസിൽ ഇന്ദിരാഗാന്ധി കുറ്റക്കാരിയാണൊയിരുന്നു ജസ്റ്റിസ് ജഗൻമോഹൻ ലാൽ സിൻഹയുടെ വിധി. രാവിലെ 10.30-ഓടെ വിധിയുടെ ഉള്ളടക്കം ഡൽഹിയിൽ അറിഞ്ഞിരുന്നു. ഇതോടെ പ്രധാനമന്ത്രിയുടെ വസതിയിൽ തിരക്കിട്ട ചർച്ചകൾ തുടങ്ങി. കേന്ദ്രമന്ത്രിമാരും മറ്റു നേതാക്കളും എത്തിത്തുടങ്ങി. ബറുവയും രജനി പട്ടേലും എസ്.എസ്. റേയും വീട്ടിനുള്ളിലേക്ക് കടന്ന ശേഷം ഒരുമണിക്കൂറോളം അവർ ഇന്ദിരയുമായി സംസാരിച്ചുകാണും. അതിനുശേഷം ഇവർ പുറത്തുവന്നപ്പോൾ ഞാൻ ബറുവയുടെ കാറിൽ അദ്ദേഹത്തോടൊപ്പമാണ് മടങ്ങിയത്. കാറിൽ ബറുവയുടെ 23 തുഗ്ലക് റോഡിലെ വീട്ടിലേക്കു പോവുന്ന വഴിയിൽ എന്താണ് അടിയന്തരചർച്ചയിലെ തീരുമാനമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അങ്ങനെ എന്തെങ്കിലും ഗൗരവമുള്ള തീരുമാനമെടുക്കുന്നതിനു വേണ്ടിയുള്ള കൂടിക്കാഴ്ചയായിരുന്നു അതെന്ന് എനിക്കു തോന്നിയില്ല. മാത്രമല്ല, ബറുവയുടെ പതിവുശൈലിയിലുള്ള സംസാരവും അങ്ങനെയൊരു അസാധാരണ തീരുമാനമെടുത്തതിന്റെ സൂചന നൽകിയിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമെന്ന ഉപദേശമെന്നും ഇവർ മൂന്നുപേരും നൽകിയതായി തോന്നിയില്ല. എസ്.എസ്. റേ അടുപ്പമുള്ളവരോട് ആ ദിവസങ്ങളിൽ ഇങ്ങനെ പറയുമായിരുന്നു, 'ദേർ ഈസ് വൺ വേ ഓഫ് ബീറ്റിങ് ഇറ്റ്.' (രാജ്യത്ത് പ്രതിപക്ഷകക്ഷികൾ നടത്തുന്ന പ്രക്ഷോഭത്തെയും കോടതിവിധിയെയും മറികടക്കാൻ ഒരു പോംവഴിയുണ്ട് എന്നാണ് എസ്.എസ്. റേ വ്യംഗ്യമായി സൂചിപ്പിച്ചത്.) അത് ഒരു അഭിപ്രായം മാത്രമായിരുന്നു. സി.ആർ. ദാസിന്റെ കൊച്ചുമകനായ എസ്.എസ്. റേ ബംഗാൾ മുഖ്യമന്ത്രിയാവുന്നതിന് മുമ്പുതന്നെ കൊൽക്കത്ത ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനെന്ന നിലയിൽ അറിയപ്പെട്ടിരുന്നു. അപ്പോഴും അദ്ദേഹത്തിന് രാഷ്ട്രീയപരിജ്ഞാനം കുറവാണെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ബംഗാളിലെ ഏറ്റവും പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സി.ആർ. ദാസിന്റെ കൊച്ചുമകൻ എന്ന നിലയിലാണ് ഇന്ദിരാഗാന്ധിയുമായി നല്ല അടുപ്പം സ്ഥാപിക്കാൻ അദ്ദേഹത്തിനു സാധിച്ചത്. അതുല്യഘോഷിനെതിരേ സത്യത്തിൽ എസ്.എസ്. റേയെ ഇന്ദിര പ്രതിഷ്ഠിക്കുകയായിരുന്നു. രാഷ്ട്രീയ പ്രാഗല്ഭ്യം കൊണ്ടായിരുന്നില്ല റേ ഈ നിലകളിൽ എത്തിയത്. രജനി പട്ടേലിന്റെ സ്ഥിതി അതല്ല. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ കടന്നുവന്ന രജനിക്ക്, ലണ്ടനിലെ വിദ്യാർത്ഥിജീവിതകാലത്ത് വി.കെ. കൃഷ്ണമേനോനും ഇന്ത്യാലീഗുമൊക്കെയായുള്ള ബന്ധവും പരിചയവും വഴി നല്ല രാഷ്ട്രീയ അടിത്തറയുണ്ടായിരുന്നു.”

സിദ്ധാർത്ഥ ശങ്കർ റേ.  ഭരണഘടനയിൽ അനിവാര്യഘട്ടത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് നിയമജ്ഞൻ കൂടിയായ എസ്.എസ്. റേ ഇന്ദിരയ്ക്ക് ഉപദേശം നൽകിയെന്ന് ധവാൻ പിന്നീട് പലരോടും പറഞ്ഞിരുന്നു.
സിദ്ധാർത്ഥ ശങ്കർ റേ. ഭരണഘടനയിൽ അനിവാര്യഘട്ടത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് നിയമജ്ഞൻ കൂടിയായ എസ്.എസ്. റേ ഇന്ദിരയ്ക്ക് ഉപദേശം നൽകിയെന്ന് ധവാൻ പിന്നീട് പലരോടും പറഞ്ഞിരുന്നു.

'ബറുവയുടെ വീട്ടിൽ ഞങ്ങളെത്തി അധികം കഴിയും മുമ്പേ എസ്.എസ്. റേയും രജനി പട്ടേലും അവിടെ എത്തി. അവിടെവെച്ച് സംസാരിച്ചപ്പോഴും ഇതുപോലൊരു സുപ്രധാനതീരുമാനം എടുത്തതിന്റെയോ, അങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് ഉപദേശം നൽകിയതിന്റെയോ സൂചനയൊന്നും ലഭിച്ചിരുന്നില്ല. അവരുടെ പെരുമാറ്റത്തിലും അതു പ്രകടമായിരുന്നില്ല. വൈകീട്ടാണ് അന്ന് ബറുവയുടെ വീട്ടിൽ നിന്ന് ഞങ്ങൾ പിരിഞ്ഞത്. അന്ന് രാത്രി കോൺഗ്രസ് പാർലമെന്ററി ബോർഡ് യോഗം ഇന്ദിരയുടെ വീട്ടിൽ ചേർന്നു. ഇന്ദിരാഗാന്ധി മാറിനിൽക്കണമെന്ന അഭിപ്രായം ചിലരുടെയെല്ലാം മനസ്സിലുണ്ടായിരുങ്കെിലും ആരും അതു തുറന്നുപറയാൻ ധൈര്യം കാണിച്ചില്ല. വിധിക്ക് ഇരുപതു ദിവസത്തെ സ്റ്റേ ഉണ്ടെന്നും അതിനുള്ളിൽ സുപ്രീംകോടതിയെ സമീപിച്ച് അപ്പീൽ നൽകാമെന്നും എസ്.എസ്. റേയും ഡി.കെ. ബറുവയും യോഗത്തിൽ പറഞ്ഞു. അടുത്ത ദിവസം പുറത്തിറങ്ങിയ മുഴുവൻ പത്രങ്ങളും അലഹാബാദ് ഹൈക്കോടതി വിധിയാണ് പ്രധാന വാർത്തയാക്കിയത്. ഇന്ദിരാഗാന്ധിക്ക് തിരിച്ചടിയെന്ന രീതിയിൽ വിമർശിച്ചുകൊണ്ടുള്ള എഡിറ്റോറിയലുകളും ചിലർ എഴുതി. ജനാധിപത്യത്തിന്റെയും ജുഡീഷ്യറിയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഇന്ദിര രാജിവെക്കണമെന്ന പ്രധാന ഇംഗ്ലീഷ് പത്രങ്ങളെല്ലാം തുറന്നടിച്ചു.

പല ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നും ഇന്ദിരാഗാന്ധിക്ക് കിട്ടിക്കൊണ്ടിരുന്ന ഉപദേശങ്ങളിൽ രാജ്യത്ത് അരാജകത്വം വളരുന്നു എന്ന സൂചനകളുണ്ടായിരുന്നു. അതിനെ രാഷ്ട്രീയമായി നേരിടാനുള്ള കെൽപ്പ് കോൺഗ്രസ്സിനുണ്ടോ എന്ന സംശയം പല നേതാക്കളുടെയും മനസ്സിൽ ഉയർന്നുവന്നു. അപ്പോൾ സ്വാഭാവികമായും ഭരണസംവിധാനം ഉപയോഗിച്ച് എതിർപ്പുകളെ നേരിടണം. അങ്ങനെ നേരിടുന്നതിനുള്ള നിയമപരമായ പോംവഴി ഉണ്ടോ എന്ന അന്വേഷണമാണ് അടിയന്തരാവസ്ഥയെ കടുത്ത ആയുധമെടുത്ത് പ്രയോഗിക്കാൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. ഈ നിർദ്ദേശം കൂടുതലായും അവർക്കു നൽകിയത് ഉദ്യോഗസ്ഥതലത്തിലുള്ളവരാണ്. ഉദ്യോഗസ്ഥതലത്തിൽ ലഭിച്ച ഉപദേശങ്ങൾക്ക് താങ്ങ് കൊടുക്കുക മാത്രമാണ് എസ്.എസ്. റേ ചെയ്തത്. ഇതുകൊണ്ടുണ്ടാകാവുന്ന രാഷ്ട്രീയമായ പ്രശ്നങ്ങളെക്കുറിച്ചൊന്നും അദ്ദേഹം ഗൗരവമായി മനസ്സിലാക്കുകയോ കണക്കിലെടുക്കുകയോ ചെയ്തിരുന്നില്ല.

ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സിലെ ചിലരും ഇന്ദിര മാറിനിൽക്കണമെന്ന അഭിപ്രായക്കാരായിരുന്നു. പക്ഷേ, സുപ്രീംകോടതിയെ സമീപിച്ച് അപ്പീൽ സമർപ്പിക്കണമെന്ന നിയമോപദേശം പരിഗണിക്കാനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.

ജൂൺ 18നു ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിലാണ് ഡി.കെ. ബറുവ തന്റെ പ്രസിദ്ധമായ 'ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിരയൊൽ ഇന്ത്യ' എന്ന പ്രശംസ ചൊരിഞ്ഞത്. ഇന്ദിരയ്ക്ക് എന്തു സംഭവിച്ചാലും അത് രാജ്യത്തിനു സംഭവിക്കുന്ന വിഷയമാണ്, ഇന്ത്യയ്ക്ക് എന്തു സംഭവിക്കുന്നുവോ അത് ഇന്ദിരയ്ക്കുമെതിരായ സംഭവമാണെന്ന് സ്വരസിങ് പറഞ്ഞതിനു പിന്നാലെയാണ് ഒരു പടികൂടി കടന്ന് ബറുവ ഇന്ദിരയെ വാനോളം പുകഴ്ത്തിയത്. അന്നത്തെ പാർലമെന്ററി പാർട്ടിയോഗത്തിൽ നിന്ന് ചന്ദ്രശേഖർ, മോഹൻധാരിയ, കൃഷ്ണകാന്ത്, രാംധൻ തുടങ്ങിയവർ വിട്ടുനിന്നത് ശ്രദ്ധേയമായി.

ഡി.കെ. ബറുവയും ഇന്ദിരാഗാന്ധിയും. ജൂൺ 18നു ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിലാണ് ഡി.കെ. ബറുവ തന്റെ പ്രസിദ്ധമായ 'ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിരയൊൽ ഇന്ത്യ' എന്ന പ്രശംസ ചൊരിഞ്ഞത്.
ഡി.കെ. ബറുവയും ഇന്ദിരാഗാന്ധിയും. ജൂൺ 18നു ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിലാണ് ഡി.കെ. ബറുവ തന്റെ പ്രസിദ്ധമായ 'ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിരയൊൽ ഇന്ത്യ' എന്ന പ്രശംസ ചൊരിഞ്ഞത്.

ജൂൺ 23-ന് സുപ്രീംകോടതി സ്റ്റേ ഹർജി പരിഗണിച്ചു. നാനി പാൽക്കിവാലയാണ് ഇന്ദിരാഗാന്ധിക്കുവേണ്ടി ഹാജരായത്. രാജ്നാരായണനുവേണ്ടി ശാന്തിഭൂഷണും ഹാജരായി. രണ്ടുപേരുടെയും വാദം കേട്ടശേഷം അടുത്ത ദിവസം വൈകുന്നേരം വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിവെച്ചു. ഹൈക്കോടതിവിധിയെ സുപ്രീംകോടതിയിലെ വെക്കേഷൻ ജഡ്ജിയായ വി.ആർ. കൃഷ്ണയ്യർ ഉപാധികളോടെ സ്റ്റേ ചെയ്തു. ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെങ്കിലും പാർലമെന്റ് അംഗമെന്ന നിലയിലുള്ള അവകാശങ്ങൾ കോടതി മരവിപ്പിച്ചു. പാർലമെന്റിൽ എം.പി. എന്ന നിലയിൽ വോട്ട് ചെയ്യാനുള്ള അവകാശം ഇന്ദിരാഗാന്ധിക്ക് നിഷേധിക്കപ്പെട്ടു. എങ്കിലും പ്രധാനമന്ത്രിയായി തുടരാമെന്ന വിധിയിൽ താത്കാലികമായി പിടിച്ചുനിൽക്കാനുള്ള ഒരു പഴുതായാണ് ഇന്ദിരയുടെ വിശ്വസ്തർ കണ്ടത്. അപ്പോഴും ഇന്ദിര വൈകാതെ രാജിവെച്ച് ജനങ്ങളെ സമീപിക്കണമെന്ന നിർദ്ദേശം കോൺഗ്രസ്സിൽ ചിലരൊക്കെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞിരുന്നെങ്കിലും അതൊന്നും ആരും ചെവിക്കൊണ്ടില്ല.

ജസ്റ്റിസ് കൃഷ്ണയ്യരുമായി ഉണ്ണികൃഷ്ണന് കുടുംബപരമായ അടുപ്പമുണ്ട്. കൊയിലാണ്ടിക്കാരനായ കൃഷ്ണയ്യർ ഉണ്ണികൃഷ്ണന്റെ അച്ഛൻ കുഞ്ഞിക്കണ്ണൻ നായരുമായും സൗഹൃദത്തിലായിരുന്നു. കൃഷ്ണയ്യരുടെ സഹോദരി മീനാക്ഷി ടീച്ചർ സ്‌കൂളിൽ ഉണ്ണികൃഷ്ണന്റെ അദ്ധ്യാപികയായിരുന്നു. ഡൽഹിയിൽ സുപ്രീംകോടതി ജഡ്ജി ആയി വന്നതു മുതൽ കൃഷ്ണയ്യരെ ഇടയ്ക്കൊക്കെ ഉണ്ണികൃഷ്ണൻ വീട്ടിൽ ചെന്ന് കാണാറുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കേസ് കൈകാര്യം ചെയ്യുന്ന സമയത്ത് ഒരു ദിവസം ഉണ്ണികൃഷ്ണൻ അദ്ദേഹത്തെ പോയി കണ്ടിരുന്നു. ഡൽഹിയിൽ അഡ്വർടൈസിങ് ഏജൻസി നടത്തിവന്ന ആനന്ദ് എന്ന തലശ്ശേരിക്കാരനായ സുഹൃത്തിനൊപ്പമാണ് അന്നു പോയത്. ഇടതുപക്ഷ അനുഭാവിയായ ആനന്ദ്, കൃഷ്ണയ്യരുടെ അടുത്ത സുഹൃത്തായിരുന്നു. സാധാരണ വീട്ടിൽ ചെന്നാൽ കൃഷ്ണയ്യർ സംസാരിച്ചിരിക്കാറുണ്ടെങ്കിലും, ഇന്ദിരാഗാന്ധിക്കെതിരായ സുപ്രധാനമായ തിരഞ്ഞെടുപ്പുകേസ് കൈകാര്യം ചെയ്യുന്ന സമയത്ത് കോൺഗ്രസ്സിന്റെ നേതാവും പാർലമെന്റ് അംഗവുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയത് കൃഷ്ണയ്യർക്ക് ഇഷ്ടപ്പെട്ടില്ല. നീരസം അദ്ദേഹം സംസാരത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. അന്ന് സുപ്രീംകോടതി ജഡ്ജിയെ ചെന്നുകണ്ടത് ചില ഉന്നതരുടെ നിർദ്ദേശപ്രകാരമാണെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ സംസാരമുണ്ടായിരുന്നെങ്കിലും അത് ശരിയല്ലെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.

ജൂൺ 25ന് വൈകുന്നേരം പ്രതിപക്ഷകക്ഷികൾ രാംലീല മൈതാനിയിൽ ലക്ഷങ്ങളെ അണിനിരത്തി വമ്പിച്ച പ്രതിഷേധറാലി നടത്തി. ഇന്ദിരാഗാന്ധി രാജിവെച്ചൊഴിയണമെന്ന് സമ്മേളനത്തിൽ സംസാരിച്ച ജയപ്രകാശ് നാരായൺ ആവശ്യപ്പെട്ടു.

25ന് അർദ്ധരാത്രിയിൽ കോളിങ്ബെൽ അടിക്കുന്നതു കേട്ട് കതകു തുറന്നപ്പോൾ അന്നത്തെ ആഭ്യന്തരസഹമന്ത്രി ഓംമേത്ത അക്ഷമനായി വീടിനു മുന്നിൽ നിൽക്കുന്നതാണ് കണ്ടതെന്ന് ഉണ്ണികൃഷ്ണന്റെ അന്നത്തെ അസിസ്റ്റന്റായിരുന്ന നാരായണൻകുട്ടി പറയുന്നു. 'ഉണ്ണികൃഷ്ണൻ ഉള്ളിലില്ലേ' എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം നേരേ അകത്തേക്കു കടന്നു. മുറിയിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. കതകടച്ച് മുക്കാൽമണിക്കൂറോളം അദ്ദേഹം സംസാരിച്ചശേഷമാണ് മടങ്ങിയത്. രാവിലെ പതിവുപോലെ പത്രങ്ങൾ എടുക്കാനായി വാതിൽ തുറന്നപ്പോൾ ഒരു പത്രവും കണ്ടില്ല. അന്ന് ആറ് ഇംഗ്ലീഷ് പത്രങ്ങൾ വീട്ടിൽ വരുത്താറുണ്ട്. സമയം കഴിഞ്ഞിട്ടും പത്രങ്ങളൊന്നും കാണാതായപ്പോൾ മുറിയിൽ ചെന്ന് ഉണ്ണികൃഷ്ണനോടു വിവരം പറഞ്ഞു. രാവിലെ ചായയും പത്രങ്ങളും ഉണ്ണികൃഷ്ണന് ഒരുമിച്ചു കിട്ടണം. ഇന്ന് പത്രങ്ങൾ കിട്ടാൻ സാദ്ധ്യത കുറവാണെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ മറുപടി. തലേദിവസം രാത്രി മുറിയിൽ വന്ന കേന്ദ്രമന്ത്രി ഉണ്ണികൃഷ്ണനെ കാര്യങ്ങൾ കൃത്യമായി അറിയിച്ചിരുന്നുവെന്ന് അപ്പോഴാണ് സഹായിക്കു മനസ്സിലായത്.

കെ.പി.ഉണ്ണികൃഷ്ണൻ. ജസ്റ്റിസ് കൃഷ്ണയ്യരുമായി ഉണ്ണികൃഷ്ണന് കുടുംബപരമായ അടുപ്പമുണ്ട്. കൊയിലാണ്ടിക്കാരനായ കൃഷ്ണയ്യർ ഉണ്ണികൃഷ്ണന്റെ അച്ഛൻ കുഞ്ഞിക്കണ്ണൻ നായരുമായും സൗഹൃദത്തിലായിരുന്നു.
കെ.പി.ഉണ്ണികൃഷ്ണൻ. ജസ്റ്റിസ് കൃഷ്ണയ്യരുമായി ഉണ്ണികൃഷ്ണന് കുടുംബപരമായ അടുപ്പമുണ്ട്. കൊയിലാണ്ടിക്കാരനായ കൃഷ്ണയ്യർ ഉണ്ണികൃഷ്ണന്റെ അച്ഛൻ കുഞ്ഞിക്കണ്ണൻ നായരുമായും സൗഹൃദത്തിലായിരുന്നു.

ഒരു ദിവസം മുഴുവൻ നീണ്ട ദ്രുതഗതിയിലുള്ള രാഷ്ട്രീയനാടകങ്ങൾക്കൊടുവിൽ 25-ന് രാത്രി പതിവുപോലെ ഡൽഹി നഗരം ഉറക്കത്തിലേക്കു വഴുതിയപ്പോൾ രാജ്യം വിധിനിർണ്ണായകമായ മുഹൂർത്തത്തിലേക്ക് ചുവടുവെക്കുകയാണെ് അധികമാരും അറിഞ്ഞിരുില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ബ്രഹ്‌മാനന്ദ റെഡ്ഡി ഉൾപ്പെടെ മന്ത്രിസഭയിലെ പ്രധാനികൾപോലും എന്താണ് രാജ്യത്ത് നടക്കുതെന്ന് കൃത്യമായി അറിഞ്ഞിരുന്നില്ല. തലേദിവസം അർദ്ധരാത്രിയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വന്നു കഴിഞ്ഞിരുന്നു. രാംലീല മൈതാനിയിലെ പ്രസംഗം കഴിഞ്ഞ് ജയപ്രകാശ് നാരായൺ ഗാന്ധി പീസ് ഫൗണ്ടേഷൻ കെട്ടിടത്തിൽ കിടന്നുറങ്ങുമ്പോൾ കതകിനു മുട്ടി ചിലർ അദ്ദേഹത്തെ ഉണർത്തി. പോലീസുകാർ ആ രാത്രിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. മൊറാർജി ദേശായി, ചരൺ സിങ്, രാജ്നാരായണൻ, അശോക് മേത്ത തുടങ്ങിയവരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിായി അറസ്റ്റ് ചെയ്തു.

ജയപ്രകാശ് നാരായൺ ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാനി പാൽക്കിവാല ഇന്ദിരാഗാന്ധിക്കു വേണ്ടി കേസ് വാദിക്കുതിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.

തുടക്കത്തിൽ ബറുവ അടിയന്തരാവസ്ഥയോടു യോജിച്ചു. ചില ആശങ്കകളുണ്ടായിരുങ്കെിലും രജനി പട്ടേലും അടിയന്തരാവസ്ഥയെ എതിർത്തിരുന്നില്ല. പിന്നീട് 26ന് ബറുവാജിയുടെ വീട്ടിൽ സംസാരിച്ചിരിക്കുമ്പോഴാണ് ഓൾ ഇന്ത്യ റേഡിയോയിൽ റിബെല്ലോയുടെ ഘനഗംഭീരശബ്ദത്തിൽ രാജ്യം അടിയന്തരാവസ്ഥയിലായ വിവരം ലോകം അറിയുന്നത്. അടിയന്തരാവസ്ഥയെക്കുറിച്ച് പിന്നീട് പലപ്പോഴും ബറുവാജിയോട് എതിർത്ത് സംസാരിച്ചപ്പോഴൊക്കെ അദ്ദേഹം നീരസം രേഖപ്പെടുത്തും: 'യൂ പീപ്പിൾ തിങ്ക് യു ഹാവ് മോർ വിസ്ഡം ദാൻ പ്രൈംമിനിസ്റ്റർ' എന്ന് അദ്ദേഹം പറയും. പിന്നീട് അദ്ദേഹത്തിന് മനസ്സിലായി ഇത് അപകടത്തിലേക്കാണ് പോവുന്നതെന്ന്. ഇത്തരമൊരു നിയമം നടപ്പിലായാൽ പോലീസ് അതിരുവിട്ട് പ്രവർത്തിക്കുമെന്നാണ് ഞങ്ങളൊക്കെ സംശയിച്ചത്. ഡൽഹിയിൽ പോലീസ് നടത്തിയ നഗ്‌നമായ നിയമലംഘനമാണ് പിന്നീടു കാണാനിടയായത്.

അടിയന്തരാവസ്ഥ പിൻവലിക്കുതിനു മുമ്പുതന്നെ ഡി.കെ. ബറുവയും രജനി പട്ടേലും എസ്.എസ്. റേയും ഇന്ദിരയുമായി അകന്നിരുന്നു എന്നതും വിചിത്രമാണ്. ഡി.കെ. ബറുവ എ.ഐ.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോൾ സിദ്ധാർത്ഥശങ്കർ റേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. അന്ന് ഇന്ദിരാഗാന്ധിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ബ്രഹ്‌മാനന്ദ റെഡ്ഡിയാണ് വിജയിച്ചത്. ബറുവ പിന്നീട് ഇന്ദിരയുടെ എതിർപക്ഷത്തായി. രജനി പട്ടേലും ഇന്ദിരയുമായി അകന്നു. അങ്ങനെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരയ്ക്ക് ഉപദേശം നൽകിയെന്ന് പറയപ്പെടുന്ന ഇവർ മൂന്നുപേരും താമസിയാതെ ഇന്ദിരയുടെ വിരോധികളായി മാറി.

'അടിയന്തരാവസ്ഥയെ ഞാൻ പരസ്യമായി വിയോജിച്ച് സംസാരിക്കുന്നതായി അറിഞ്ഞിട്ടും ഇന്ദിരാഗാന്ധി തുടക്കത്തിൽ നീരസമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. വാസ്തവത്തിൽ അവർ ജനാധിപത്യവാദിയായിരുന്നു. എന്നെ വിമർശിച്ച് കോൺഗ്രസ്സിലെ ചിലർ സംസാരിച്ചപ്പോൾ അതു ശരിയല്ലെന്നു പറഞ്ഞ് വിലക്കുകയാണ് ഇന്ദിര ചെയ്തത്. അദ്ദേഹത്തിന്റെ നിലപാടുകളായി മാത്രം അതിനെ കണ്ടാൽ മതിയെന്നാണ് അവർ പറഞ്ഞത്. പിന്നീട് പാർലമെന്റിൽ ശക്തമായി എതിർത്ത് സംസാരിച്ചപ്പോഴാണ് വിരോധം തുടങ്ങിയത്.

'അവധിക്കുശേഷം സുപ്രീംകോടതി ജൂലായ് 14ന് തുറന്നപ്പോൾ വീണ്ടും കേസ് പരിഗണനയ്ക്കു വന്നു. നാല് ആഴ്ചത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് രാജ്നാരായണന്റെ അഭിഭാഷകൻ ഭൂഷൺ ആവശ്യപ്പെട്ടു. നാനി പാൽക്കിവാല പിന്മാറിയതിനെ തുടർന്ന് നെഹ്രു മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്ന അശോക് സെന്നാണ് പിന്നീട് ഇന്ദിരയ്ക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

ജയപ്രകാശ് നാരായൺ ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാനി പാൽക്കിവാല ഇന്ദിരാഗാന്ധിക്കു വേണ്ടി കേസ് വാദിക്കുതിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.
ജയപ്രകാശ് നാരായൺ ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാനി പാൽക്കിവാല ഇന്ദിരാഗാന്ധിക്കു വേണ്ടി കേസ് വാദിക്കുതിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.

'കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ചന്ദ്രജിത് യാദവ്, കെ.വി. രഘുനാഥ് റെഡ്ഡി, കെ.ആർ. ഗണേഷ്, കേദാർനാഥ് സിങ്, ആർ.എൽ. ഭാട്ട്യ, സത്പാൽ കപൂർ തുടങ്ങിയ കേന്ദ്രമന്ത്രിമാരും എം.പിമാരുമായി മുപ്പതോളം പേർ ആ യോഗത്തിൽ പങ്കെടുത്തു. ഉണ്ണികൃഷ്ണനാണ് ആ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. അത് ഇന്ദിരാഗാന്ധിക്ക് ഒട്ടും ഇഷ്ടപ്പെടിരുന്നില്ല. യോഗത്തിനുശേഷം ഇന്ദിരയെ കണ്ട് സംസാരിക്കാൻ തീരുമാനിച്ചു. മന്ത്രിമാരും എം.പിമാരുമടങ്ങുന്ന സംഘം ഇന്ദിരയുടെ തീൻമൂർത്തിറോഡിലെ വീടിനോടു ചേർുള്ള അക്ബർറോഡിലെ ഓഫീസിൽവെച്ച് കണ്ടപ്പോൾ 'ഞാനാണ് യോഗതീരുമാനം അവരെ അറിയിച്ചത്. മന്ത്രിമാരായവർ ഇക്കാര്യം അവരോട് സംസാരിക്കാൻ എന്തുകൊണ്ടോ തയ്യാറായില്ല. യോഗതീരുമാനം ഞാൻ ഇന്ദിരയോട് പറയണമെന്ന് അവരൊക്കെ ആദ്യമേ പറഞ്ഞുറപ്പിച്ചിരുന്നു. ചിരിച്ചുകൊണ്ട് സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സാധാരണരീതിയൊക്കെ മാറി അന്ന് അവർ വ്യത്യസ്തമായ രീതിയിലാണ് പെരുമാറിയത്. അവരുടെ അടുത്ത വൃത്തങ്ങളിൽനിന്ന് ഞാൻ അകന്നുപോയതിൽ ഇന്ദിരാഗാന്ധിക്ക് വലിയ വിഷമമുണ്ടായിരുന്നു. എങ്കിലും ഞങ്ങളെടുത്ത നിലപാടിന്റെ ഭാഗമായി എനിക്ക് അവരോട് കാര്യങ്ങൾ തുറുപറയേണ്ടിവന്നു.'

ഇന്ദിരാഗാന്ധിക്കെതിരേ കോടതിവിധി വന്നപ്പോൾ കുറച്ചുകാലത്തേക്ക് അവർ മാറിനിൽക്കണമെന്ന അഭിപ്രായം കോൺഗ്രസ്സിൽ പലർക്കുമുണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ തനിക്കെതിരേ സമ്മർദ്ദഗ്രൂപ്പ് ഉയരുന്നുവെന്ന തോന്നൽ ഇന്ദിരയിൽ സംശയം ജനിപ്പിച്ചു. അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നതിൽ ഇതും ഒരു കാരണമായിട്ടുണ്ട്.

സോഷ്യലിസ്റ്റ് ഫോറം സ്വതന്ത്രമായി അഭിപ്രായം പറഞ്ഞത് ഇന്ദിരാഗാന്ധിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സോഷ്യലിസ്റ്റ് ഫോറത്തെ തടയിടാൻ അവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു നെഹ്രുഫോറം. സോഷ്യലിസ്റ്റ് ഫോറം ഉള്ളപ്പോൾ പിന്നെയെന്തിന് നെഹ്രുഫോറം എന്ന സംശയം പലരും ചോദിച്ചു. എ.പി. ശർമ്മയായിരുന്ന നെഹ്രു ഫോറത്തിന്റെ ചെയർമാൻ. ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ ഇങ്ങനെയൊരു ഫോറം ഉണ്ടാക്കിയതിൽ നീരസം പ്രകടിപ്പിക്കുകയും ഇതിനു പിന്നിൽ യശ്പാൽ കപൂർ ആണെന്ന് സംശയിക്കുകയും ചെയ്തു. പക്ഷേ, കപൂർ കേവലമൊരു ഉപകരണം മാത്രമായിരുന്നു എന്നവർ വൈകാതെ മനസ്സിലാക്കി. ഇന്ദിരയുടെ ആഗ്രഹപ്രകാരമാണ് നെഹ്രുഫോറം സംഘടിപ്പിച്ചത്.

ഇന്ദിരാഗാന്ധിയുടെ ആദർശപരമല്ലാത്ത സമീപനങ്ങൾക്ക് ആദർശപരമായ ന്യായീകരണം കണ്ടെത്താൻ ശ്രമിച്ച സോഷ്യലിസ്റ്റ് ഫോറത്തിലുള്ള വിശ്വാസം അപ്പോഴേക്കും അവർക്കു നഷ്ടപ്പെട്ടു കഴിഞ്ഞു. തന്റെ എല്ലാ നടപടികളെയും പിന്തുണയ്ക്കുന്ന പോക്കറ്റ് സംഘടനയായ ഫോറത്തെയാണ് അവർക്കു വേണ്ടിയിരുത്.

ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ സ്ഥിതിഗതികൾ വഷളാവുന്നുവെന്ന് കണ്ടപ്പോൾ പ്രസ് അഡൈ്വസറായിരുന്ന ബി.ജി. വർഗീസ് നേരത്തേതന്നെ രാജിവെച്ചൊഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരുദിവസം പി.എൻ. ഹക്സറിന്റെ അടുത്ത ബന്ധുവിന്റെ കൊണാട്ട് പ്ലേസിലുള്ള ബിസിനസ് സ്ഥാപനത്തിൽ സി.ബി.ഐ. റെയ്ഡ് നടത്തി. പരിശോധനയിൽ ഒന്നും ലഭിച്ചിരുന്നില്ല. ആർ.കെ. ധവാനാണ് ഈ റെയ്ഡിനു പിറകിലെന്ന് പിന്നീടൊരിക്കൽ കണ്ടപ്പോൾ ഹക്സർ വിഷമത്തോടെ പറഞ്ഞതായി ഉണ്ണികൃഷ്ണൻ ഓർക്കുന്നു.

അക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ ഇടപെടൽ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയിരുന്നു. കോൺഗ്രസ്സിലോ യൂത്ത് കോൺഗ്രസ്സിലോ പ്രാഥമികാംഗത്വം പോലുമില്ലാതിരുന്ന സഞ്ജയ് ഗാന്ധി പാർട്ടികാര്യത്തിലും ഭരണത്തിലും നേരിട്ട് ഇടപെട്ടുതുടങ്ങി. സഞ്ജയ് ഗാന്ധിയുടെ ഇടപെടലിനെ എതിർക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ശൈലിയെ വിമർശിക്കാനും ഉണ്ണികൃഷ്ണൻ മടികാണിച്ചിരുന്നില്ല. അതുവരെ ഇന്ദിരയുമായുള്ള അടുത്ത ബന്ധത്തിന് ഈ എതിർപ്പ് വിള്ളൽ വീഴ്ത്തിത്തുടങ്ങി.

അഹിംസയും സത്യാഗ്രഹസമരവും ആയുധമാക്കി ബ്രിട്ടീഷ് ഭരണകൂടത്തെ മുട്ടുകുത്തിച്ച, ദേശീയപ്രസ്ഥാനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്ന കോൺഗ്രസ്സിന് ജനാധിപത്യവിരുദ്ധശൈലി യോജിക്കില്ലെന്ന് കോൺഗ്രസ്സിലെ പുരോഗമനവാദികൾ തുടക്കംമുതൽ ചിന്തിച്ചിരുന്നു. എങ്കിലും അടിയന്തരാവസ്ഥയുടെ ആദ്യനാളുകളിൽ ഇക്കാര്യം ആരും ഇന്ദിരാഗാന്ധിയോട് തുറന്നുപറയാൻ തയ്യാറായില്ല. സർക്കാർ ഓഫീസുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതും തീവണ്ടികൾ സമയനിഷ്ഠപാലിച്ച് ഓടിയതും അടിയന്തരാവസ്ഥയുടെ നേട്ടങ്ങളായി വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പൗരാവകാശം നിഷേധിക്കുമ്പോൾ ഉണ്ടാവുന്ന നഷ്ടം എന്തെന്ന് ഗ്രാമീണജനത തിരിച്ചറിയാനും സമയമെടുത്തു.

സഞ്ജയ് ഗാന്ധിയും ഇന്ദിരാഗാന്ധിയും.  സഞ്ജയ് ഗാന്ധിയുടെ ഇടപെടലിനെ എതിർക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ശൈലിയെ വിമർശിക്കാനും ഉണ്ണികൃഷ്ണൻ മടികാണിച്ചിരുന്നില്ല. അതുവരെ ഇന്ദിരയുമായുള്ള അടുത്ത ബന്ധത്തിന് ഈ എതിർപ്പ് വിള്ളൽ വീഴ്ത്തിത്തുടങ്ങി.
സഞ്ജയ് ഗാന്ധിയും ഇന്ദിരാഗാന്ധിയും. സഞ്ജയ് ഗാന്ധിയുടെ ഇടപെടലിനെ എതിർക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ശൈലിയെ വിമർശിക്കാനും ഉണ്ണികൃഷ്ണൻ മടികാണിച്ചിരുന്നില്ല. അതുവരെ ഇന്ദിരയുമായുള്ള അടുത്ത ബന്ധത്തിന് ഈ എതിർപ്പ് വിള്ളൽ വീഴ്ത്തിത്തുടങ്ങി.

അഭിപ്രായസ്വാതന്ത്ര്യത്തിനും രാഷ്ട്രീയസ്വാതന്ത്ര്യത്തിനുമുള്ള വിലക്ക് ബോദ്ധ്യപ്പെട്ടതോടെ സമൂഹമനസ്സിൽ പ്രതിഷേധം കനത്തു. പ്രധാനമന്ത്രിയുടെ മകൻ എന്ന നിലയിൽ സഞ്ജയ് ഗാന്ധി ഭരണത്തിൽ ഇടപെടാൻ തുടങ്ങിയത് കോൺഗ്രസ്സിലും ഭിന്നസ്വരങ്ങൾക്ക് വഴിവെച്ചു. സഞ്ജയ് ഗാന്ധിയെ യുവരാജാവായി വാഴിക്കാനാണ് ഇന്ദിരയുടെ നീക്കമെന്ന വിമർശനം ശക്തമായി.

നാലിനപരിപാടികളുമായി യൂത്ത് കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയുടെ വരവ് സാധാരണക്കാരിൽ സംശയമുളവാക്കി. പുരോഗമനപരമായിരുന്നു ഈ പരിപാടികളെങ്കിലും ഇതു നടപ്പിലാക്കുന്ന രീതിയിലായിരുന്നു അമർഷം.

വിവാഹത്തിന് സ്ത്രീധനം സ്വീകരിക്കരുത്, ഒരു കുടുംബത്തിന് രണ്ടു കുട്ടികൾ മതി. ഇതിനായി കുടുംബാസൂത്രണം കർശനമായി നടപ്പിലാക്കണം. നഗരങ്ങൾ മോടി പിടിപ്പിക്കണം, സാക്ഷരത വളർത്തണം എിവയായിരുന്നു നാലിനപരിപാടികൾ. ഈ പദ്ധതികൾ നടപ്പിലാക്കാൻ കൈക്കൊണ്ട ശൈലി രാജ്യമാകെ ആക്ഷേപത്തിനു കാരണമായി. കുടുംബാസൂത്രണത്തിനുവേണ്ടി നിർബ്ബന്ധിതമായി വന്ധ്യംകരണം നടത്തിച്ചു. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗ്രാമീണരെ ലോറികളിൽ കയറ്റി ആശുപത്രികളിലെത്തിച്ച് നിർബ്ബന്ധിച്ച് വന്ധ്യംകരണം നടത്തി. എതിർപ്പ് ശക്തമായപ്പോൾ പലയിടത്തും ലാത്തിച്ചാർജും വെടിവെപ്പും നടന്നു. ഉത്തർപ്രദേശിൽ അൻപതോളം പേർ പോലീസ് വെടിവെപ്പിൽ മരിച്ചു. നഗരം ഭംഗി കൂട്ടാനായി നഗരപ്രദേശങ്ങളിലെ ചേരികൾ നിഷ്‌കരുണം ഒഴിപ്പിച്ചു. ഇവിടെ പതിറ്റാണ്ടുകളായി താമസിച്ചുവന്ന പാവങ്ങൾ ഒരു സുപ്രഭാതത്തിൽ അന്തിയുറങ്ങാൻ കൂരയില്ലാത്തവരായി മാറി. സഞ്ജയ് ഗാന്ധി നടത്തിയ ഈ പ്രവൃത്തിക്കെല്ലാം ഇന്ദിരയുടെ മൗനാനുവാദം ഉണ്ടെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചു. എങ്കിലും അന്നു നടന്ന എല്ലാ സംഭവങ്ങളും അവർ അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്നാണ് ഉണ്ണികൃഷ്ണന്റെ പക്ഷം. മാദ്ധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നതിനാൽ, രാജ്യത്തു നടക്കുന്ന പല അതിക്രമങ്ങളും പുറംലോകം അറിഞ്ഞില്ല. ഇതോടെ ഉള്ളതും ഇല്ലാത്തതുമായ പലവിധ കെട്ടുകഥകൾ രാജ്യത്ത് പ്രചരിച്ചുതുടങ്ങി. സത്യസന്ധമായി വിവരങ്ങൾ അന്ന് ഇന്ദിരയെ അറിയിച്ചിരുന്നില്ലെന്നും ചിലർ വിലയിരുത്തിയിട്ടുണ്ട്.

അടിയന്തരാവസ്ഥയുടെ നാളുകളിൽ ഒരു ദിവസം അന്നത്തെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അംബികാസോണിയോടൊപ്പം സഞ്ജയ് ഗാന്ധിയെ ചെന്നു കണ്ടിരുന്നു. ആ കൂടിക്കാഴ്ചയിൽ ഉണ്ണികൃഷ്ണനോടുള്ള നീരസം സഞ്ജയ് തുറന്നു പ്രകടിപ്പിച്ചു. കമ്യൂണിസ്റ്റുകാരെ ദേശദ്രോഹികളായാണ് സഞ്ജയ് കണ്ടത്. ഉണ്ണികൃഷ്ണന്റെ ഇടതുവീക്ഷണം സഞ്ജയ്ക്ക് നന്നായി അറിയാം. ഉണ്ണികൃഷ്ണനെപ്പോലുള്ള കോൺഗ്രസ്സിലെ ഇടതുകാഴ്ചപ്പാടുള്ളവർക്ക് അടിയന്തരാവസ്ഥയോടുള്ള അമർഷം അപ്പോഴേക്കും മറനീങ്ങി പ്രകടമായിത്തുടങ്ങിയിരുന്നു. സഞ്ജയ് ഗാന്ധിക്കുള്ള ആ വെറുപ്പ് ഉണ്ണികൃഷ്ണനോടുള്ള സംഭാഷണത്തിൽ നിറഞ്ഞുനിന്നു. 'ആ കൂടിക്കാഴ്ചയുടെ ആവശ്യം ഉണ്ടായിരുില്ലെന്ന് പിന്നീട് തോന്നിയെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

അംബികാസോണിയുടെ വരവുതന്നെ കോൺഗ്രസ്സിന്റെ സംഘടനാജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷിയോട് മൂന്നു സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ മാറ്റി പകരം തന്റെ ഇഷ്ടക്കാരായ മൂന്നുപേരെ നിയമിക്കാൻ സഞ്ജയ് ഗാന്ധി ആവശ്യപ്പെട്ടു. ആന്ധ്ര, ബിഹാർ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെയാണ് മാറ്റാൻ ആവശ്യപ്പെട്ടത്. ആദ്യം പ്രിയരഞ്ജൻദാസ് ഇത് അംഗീകരിക്കാൻ തയ്യാറായില്ല. സഞ്ജയ് ഗാന്ധി പറഞ്ഞകാര്യം എന്തായി എന്ന് ആർ.കെ. ധവാൻ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ രണ്ടു പ്രസിഡന്റുമാരെ മാറ്റി. ആവശ്യപ്പെട്ടതുപ്രകാരം മൂന്നു പേരെയും മാറ്റാൻ തയ്യാറാവാതിരുന്നത് തന്റെ അധികാരത്തെ ചോദ്യംചെയ്യലാണെന്ന് സഞ്ജയ് സംശയിച്ചു. പാർട്ടിയിൽ ആരുമല്ലാത്ത സഞ്ജയ് ഗാന്ധിയുടെ സമ്മർദ്ദത്തിൽ പ്രിയരഞ്ജൻ ദാസ് മുൻഷിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ യോഗം ഡൽഹിയിൽ വിളിച്ചുചേർക്കേണ്ടിവന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പി.വി. നരസിംഹറാവുവും പങ്കെടുത്ത യോഗത്തിൽ വെച്ചാണ് മുൻഷി ഒഴിയണമെന്ന തീരുമാനം ഉണ്ടായതും പിന്നാലെ അംബികാസോണിയെ പ്രസിഡന്റായി നിയമിച്ചതും. സഞ്ജയ് ഗാന്ധി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗമായി. സഞ്ജയ് ഗാന്ധി വഹിച്ച ആദ്യസംഘടനാ പദവിയായിരുന്നു ഇത്.

ഐ.സി.എസ്. ഉദ്യോഗസ്ഥനായ നകുൽ സെന്നിന്റെ മകളായ അംബികാസോണിക്ക് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ആവുന്നതിന് മുമ്പ് ഏതാനും വർഷം മാത്രമേ കോൺഗ്രസ്സിൽ പ്രവർത്തിച്ച പരിചയമുള്ളൂ. ഐ.എഫ്.എസുകാരനായ ഭർത്താവ് ഉദയ് സോണിക്കൊപ്പം വിദേശത്തായിരുന്ന അംബിക 1970 മുതലാണ് കോൺഗ്രസ്സിൽ പ്രവർത്തിച്ചുതുടങ്ങിയത്. 'അംബികാസോണി ഡൽഹിയിലെ മെർക്കുറി ട്രാവൽസിൽ ജോലി ചെയ്തിരുന്ന കാലത്തുതന്നെ എനിക്ക് പരിചയമുണ്ട്. ഒരുദിവസം അവർ ഫോണിൽ വിളിച്ചിട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. ട്രാവൽ ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യമാണോ എന്ന് ചോദിച്ചപ്പോൾ, അല്ല രാഷ്ട്രീയമാണ് സംസാരിക്കേണ്ടത് എന്ന് അവർ പറഞ്ഞു. കോൺഗ്രസ്സിൽ സജീവമാവാൻ തീരുമാനിച്ചപ്പോൾ രാഷ്ട്രീയം കൂടുതലായി മനസ്സിലാക്കാൻ കുറച്ചുപേരോട് സംസാരിക്കാൻ ഇന്ദിരാഗാന്ധി അംബികയോട് പറഞ്ഞിരുന്നു. അതിൽ ഒരാളായിരുന്നു ഞാൻ. പല ദിവസങ്ങളിലായി വന്ന അവർ ദേശീയരാഷ്ട്രീയത്തെക്കുറിച്ചും മറ്റു വിവിധ പ്രശ്നങ്ങളെക്കുറിച്ചും കുറെയേറെ ചോദിച്ചറിഞ്ഞു. അങ്ങനെയാണ് അംബിക യൂത്ത് കോൺഗ്രസ്സിന്റെ തലപ്പത്തെത്തിയത്. സഞ്ജയ് ഗാന്ധിക്ക് കേരളത്തിൽനിന്നും ബംഗാളിൽ നിന്നുമുള്ള ചെറുപ്പക്കാരെ ഇഷ്ടമല്ലെന്ന് അന്ന് അംബികാസോണി പലപ്പോഴും പറയാറുണ്ട്. കോൺഗ്രസ്സിന്റെ സംഘടനാസംവിധാനം എങ്ങനെ തകർക്കപ്പെടുന്നു, ദുർബ്ബലപ്പെടുത്തുന്നു എന്നതിന്റെ തെളിവായിരുന്നു പ്രിയരഞ്ജൻദാസ് മുൻഷിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയ സംഭവം.

അപ്പോഴേക്കും സഞ്ജയ് ഗാന്ധിയുടെ മാരുതി ചെറുകാർ പദ്ധതി കുറെ മുന്നോട്ടുപോയിരുന്നു. ഇതിനുവേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും മറ്റു പ്രശ്നങ്ങളും പാർലമെന്റിൽ വലിയ ഒച്ചപ്പാടായി. ലോകസഭയിൽ ഈ വിഷയത്തിൽ പ്രതിപക്ഷം ശക്തമായി ബഹളംവെച്ചപ്പോൾ അതിനെ കാര്യക്ഷമമായി നേരിടാൻ ഉണ്ണികൃഷ്ണൻ തയ്യാറായില്ല എന്ന പരാതി ഇന്ദിര പറഞ്ഞതായി സത്പാൽ കപൂർ എം.പി. ഉണ്ണിയോടു പറഞ്ഞിരുന്നു. വ്യക്തമായ രേഖകളില്ലാതെ പ്രതിപക്ഷത്തെ എങ്ങനെ പാർലമെന്റിൽ നേരിടുമൊയിരുന്നു ഉണ്ണിയുടെ ചോദ്യം. ചെറുകാർ പദ്ധതി എന്തോ വലിയ പ്രോജക്ട് ആണെന്ന് ഇന്ദിരയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. പാർട്ടിയിലും ഭരണത്തിലും ഇടപെടാൻ തുടങ്ങിയ സഞ്ജയിനെ നിയന്ത്രിക്കാൻ ഇന്ദിരയ്ക്കു സാധിച്ചില്ലെന്നതാണ് സത്യം. അതേസമയം ഇന്ദിര തന്റെ കിരീടാവകാശിയായി സഞ്ജയിനെ ഒരുക്കിക്കൊണ്ടുവരികയായിരുന്നുവെന്ന് ഖുശ്വന്ത് സിങ്ങിനെപ്പോലുള്ളവരുടെ വിലയിരുത്തലുകൾ ശരിവെക്കാൻ ഉണ്ണി തയ്യാറല്ല. ഇക്കാര്യത്തിൽ ഇന്ദിരയോടുള്ള അനുഭാവപൂർവ്വമായ സമീപനമാണ് (സിംപതറ്റിക്ക് വ്യൂ) ഉണ്ണിയുടേതെന്ന് ഖുശ്വന്ത് സിങ് പറഞ്ഞിട്ടുണ്ട്.

അന്തരിച്ച മുതിർന്ന രാഷ്ട്രീയനേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും പറയുന്ന ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ എന്ന പുസ്തകം.
അന്തരിച്ച മുതിർന്ന രാഷ്ട്രീയനേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും പറയുന്ന ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ എന്ന പുസ്തകം.

അടിയന്തരാവസ്ഥ കോൺഗ്രസ്സിനെ ജനാധിപത്യവിരുദ്ധസംഘടനയെന്ന് വിലയിരുത്തപ്പെടാൻ കാരണമാവുമെന്ന് മുതിർന്ന നേതാക്കൾ പലരും ഭയന്നു. പക്ഷേ, ഇത് എങ്ങനെ ഇന്ദിരയെ ധരിപ്പിക്കും, ആര് മുഖത്തുനോക്കി പറയും എന്നതായിരുന്നു വിഷയം. അധികാരവും പാർട്ടിസ്ഥാനവും നഷ്ടപ്പെടാൻ താത്പര്യമില്ലാത്ത ഉന്നതരെല്ലാം എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കാതെ മൗനം തുടർന്നു.

രാജ്യത്തെ അടിയന്തരാവസ്ഥയിലേക്കു നയിച്ച സംഭവവികാസങ്ങളോട് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് ഒരിക്കലും യോജിക്കാനായില്ല. സഞ്ജയ് ഗാന്ധി ഭരണത്തിൽ നേരിട്ട് ഇടപെട്ടു തുടങ്ങി. കുടുംബാസൂത്രണത്തിന്റെ പേരിൽ ഹരിയാനയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ കൂട്ടത്തോടെ ട്രക്കുകളിലാക്കി ഡൽഹിയിലെ പഴയ വെല്ലിങ്ടൺ ആശുപത്രിയിൽ കൊണ്ടുവന്ന് നിർബ്ബന്ധിതമായി വന്ധ്യംകരണം നടത്തി. എന്താണ് ചെയ്യുന്നതെന്ന് ആ പാവങ്ങൾക്ക് അറിയുമായിരുന്നില്ല. നിർബ്ബന്ധിതമായി വന്ധ്യംകരണം നടത്തുതായി പലരും പറഞ്ഞപ്പോൾ ആദ്യം അത് വിശ്വസിക്കാൻ ഉണ്ണികൃഷ്ണനു കഴിഞ്ഞില്ല. വെല്ലിങ്ടൺ ആശുപത്രിയിൽ അന്ന ജോലി ചെയ്തിരുന്ന കൊയിലാണ്ടിക്കാരനും ബന്ധുവുമായ ഡോ. ടി. രാമചന്ദ്രൻ ഇക്കാര്യം വേദനയോടെ വിവരിച്ചപ്പോൾ അവിടെ നേരിട്ടു പോയി പരിശോധിക്കാൻ ഉണ്ണികൃഷ്ണൻ തീരുമാനിച്ചു. ആശുപത്രിക്കു മുന്നിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ട്രക്കുകളിലായി ആളുകളെ കൊണ്ടിറക്കുന്നു. ഡൽഹിയുടെ സമീപപ്രദേശങ്ങളിൽനിന്ന് പാവങ്ങളെ ട്രക്കുകളിൽ എത്തിച്ചത് കേന്ദ്രമന്ത്രിയായ ബൻസിലാലിന്റെ നേതൃത്വത്തിലാണെന്ന് മനസ്സിലായി. സഞ്ജയ് ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ഇതൊക്കെ നടക്കുന്നതെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. അടുത്തദിവസം രാവിലെ കേന്ദ്രപ്രതിരോധമന്ത്രി ബൻസിലാലിനെ കണ്ട് ഇതേക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം സഞ്ജയ് ഗാന്ധിയെ ന്യായീകരിക്കുകയാണ് ചെയ്തത്. രാജ്യത്ത് ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കപ്പെടുതായി ഭയന്നു. ഇതു ശരിയല്ലെന്ന് ഇന്ദിരയെ കണ്ട് നേരിട്ടറിയിച്ചെങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അന്നത്തെ രാഷ്ട്രീയസാഹചര്യത്തെ ഇത്തരം ജനാധിപത്യവിരുദ്ധ സമീപനങ്ങളിലൂടെ നേരിടുന്നതിനു പകരം രാഷ്ട്രീയമായി നേരിടണമെന്നായിരുന്നു ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ വാദിച്ചത്. അത് ഇന്ദിരയുടെ അപ്രീതി സമ്പാദിക്കാനേ സഹായിച്ചുള്ളൂ.

ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥയുടെ മറവിൽ പുതിയ അധികാരകേന്ദ്രങ്ങൾ പിടിമുറുക്കാൻ തുടങ്ങി. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ളവരെ മറികടന്ന് സഞ്ജയ് ഗാന്ധിയുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന പുതിയ അവതാരങ്ങളും സ്ഥാപിതതാത്പര്യക്കാരും അധികാരത്തിൽ നേരിട്ട് ഇടപെടുന്നത് തടയാൻ പാർ'ിക്ക് സാധിച്ചില്ലെന്ന് മാത്രമല്ല പലപ്പോഴും നിസ്സഹായമായി നോക്കിനിൽക്കേണ്ടിവന്നു. അതുവരെ കോഗ്രസ്സുമായോ, യൂത്ത് കോഗ്രസ്സുമായോ നേരിട്ട് ന്ധമില്ലാത്ത ചിലർ പാർട്ടിയുടെ ഉന്നതതലത്തിൽ ഇടപെടുന്നത് കോൺഗ്രസ്സിനുള്ളിൽ ആരും പരസ്യമായി ചോദ്യംചെയ്യാൻ തയ്യാറായില്ല. ഡൽഹിയിൽ സഞ്ജയ് ഗാന്ധിയുടെ പ്രതിനിധിയെന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തുവന്ന രുഖ്സാന സുൽത്താന ഇത്തരം കഥാപാത്രങ്ങളിൽ ഒരാൾ മാത്രമാണ്. ജ്വല്ലറി നടത്തിപ്പുകാരിയായ ഇവർക്ക് അതുവരെ കോൺഗ്രസ് പാർട്ടിയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സഞ്ജയ് ഗാന്ധിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടയാൾ എന്ന നിലയിലാണ് ഇവർ അറിയപ്പെട്ടത്. സാമൂഹികപ്രവർത്തനം നടത്തിയോ രാഷ്ട്രീയപ്രവർത്തനം നടത്തിയോ പരിചയമില്ലാത്ത ഇവർ കുടുംബാസൂത്രണപദ്ധതി നടപ്പാക്കാനുള്ള ചുമതലയേറ്റെടുത്തു. ഡൽഹിയിലെ ജുമാമസ്ജിദിൽ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് ആളുകളെയാണ് ഇവരുടെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തിയത്. എന്തെങ്കിലും ഔദ്യോഗികപദവിയോ അധികാരമോ ഇല്ലാതിരുന്ന ഇവർ അക്കാലത്ത് പോലീസ് എസ്കോർട്ടോടെയാണ് സഞ്ചരിച്ചിരുന്നത്. ഒടുവിൽ ജുമാമസ്ജിദ് മേഖലയിലെ പാവപ്പെട്ട ആളുകൾ എതിർപ്പുമായി രംഗത്തു വന്നപ്പോൾ നടന്ന പോലീസ് വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. രുഖ്സാനയെപ്പോലുള്ള ഗ്ലാമർതാരങ്ങൾ സഞ്ജയ് ഗാന്ധിയുടെ ഫാൻസ് അസോസിയേഷനായി മാറി. അടിയന്തരാവസ്ഥ കഴിഞ്ഞ് കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തായതോടെ രുഖ്സാന ഉൾപ്പെടെയുള്ള ഇത്തരക്കാർ പൊതുരംഗത്തു നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

ഈ സമയത്താണ് 1976 ഏപ്രിലിൽ ഡൽഹിയിലെ രാംലീല മൈതാനിക്കു സമീപം മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ കൊണ്ടുവന്ന വീടുകൾ ഇടിച്ചുനിരത്താൻ തുടങ്ങിയത്. സഞ്ജയ് ഗാന്ധിയും ജഗ്മോഹനുമാണ് ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയത്. ഇവിടെ കഴിഞ്ഞിരുന്ന പാവപ്പെട്ട നാലായിരത്തോളം മുസ്ലിം കുടുംബങ്ങളോട് ഒഴിഞ്ഞുപോവാൻ ആദ്യം ആവശ്യപ്പെട്ടു. പോവാൻ മറ്റൊരിടമില്ലാതിരുന്ന പാവങ്ങൾ താമസിക്കുന്ന സ്ഥലം വിട്ടുപോവാൻ തയ്യാറായില്ല. അധികാരത്തിന്റെ അഹന്തയിൽ ഈ പാവങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ ബുൾഡോസർ കൊണ്ടുവന്ന് എല്ലാം ഇടിച്ചുനിരത്തി. പിഞ്ചുകുട്ടികൾ ഉൾപ്പെടെ നിരവധിപേർ അന്ന് മണ്ണിനടിയിലായി. രാജ്യഭരണകേന്ദ്രത്തിന്റെ മൂക്കിനു താഴേ നടന്ന അതിക്രമം അറിഞ്ഞിട്ടും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൗനംപാലിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാനോ പ്രതികരിക്കാനോ ഇന്ദിര തയ്യാറായില്ല. ഈ സംഭവം ഇന്ദിരയുടെ അടുത്ത സുഹൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായ സുഭ്രദ ജോഷി എം.പിയെപ്പോലുള്ളവരെ ഏറെ വേദനിപ്പിച്ചു. ഇന്ദിരയെ നേരിൽ കണ്ട് സംസാരിക്കണമെന്ന് അവർ പറഞ്ഞു. അങ്ങനെ സുഭ്രദ ജോഷിയും ഖുർഷിദ് ആലംഖാനും (ഡോ. സക്കീർഹുസൈന്റെ മകളുടെ ഭർത്താവും, സൽമാൻ ഖുർഷിദിന്റെ പിതാവുമാണ്) ഉണ്ണികൃഷ്ണനും ഇന്ദിരയുടെ വസതിയിലെത്തി. സാധാരണ എപ്പോൾ കാണാൻ ചെന്നാലും വലിയ സ്നേഹത്തോടെ പെരുമാറിയിരുന്ന ഇന്ദിര അന്ന് അൽപ്പം നീരസത്തോടെയാണ് സംസാരിച്ചത്.

1976 ഏപ്രിലിൽ ഡൽഹിയിലെ രാംലീല മൈതാനിക്കു സമീപം മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ കൊണ്ടുവന്ന വീടുകൾ ഇടിച്ചുനിരത്താൻ തുടങ്ങിയത്. സഞ്ജയ് ഗാന്ധിയും ജഗ്മോഹനുമാണ് ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയത്.
1976 ഏപ്രിലിൽ ഡൽഹിയിലെ രാംലീല മൈതാനിക്കു സമീപം മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ കൊണ്ടുവന്ന വീടുകൾ ഇടിച്ചുനിരത്താൻ തുടങ്ങിയത്. സഞ്ജയ് ഗാന്ധിയും ജഗ്മോഹനുമാണ് ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയത്.

'നിങ്ങൾ എന്തിനാണ് വന്നതെന്ന് എനിക്കറിയാം. സുഭദ്രാജീ, നിങ്ങളിൽ ചിലർ എല്ലാത്തിലും സഞ്ജയിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. ഉണ്ണികൃഷ്ണന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കൾക്കും ഇതിൽ പങ്കുണ്ട്. സുഭദ്രാജീ, നിങ്ങൾക്കെന്നെ അറിയാമല്ലോ. പ്രശ്നങ്ങളിൽനി് ഒരിക്കലും ഞാൻ ഒളിച്ചോടില്ല.'

ഇടയ്ക്കുകയറി ഉണ്ണികൃഷ്ണൻ പറഞ്ഞു, 'ഇന്ദിരാജീ, താങ്കൾ തുർക്ക്മാൻഗേറ്റ് ഒന്ന് സന്ദർശിക്കണം.'

ഈ ആവശ്യം ഇന്ദിരയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. 'അവിടെ എന്താണ് നടന്നതെന്ന് എനിക്ക് നന്നായി അറിയാം. അവിടെ പോയി പ്രത്യേകിച്ച് കാണാൻ ഒന്നുമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

പതിറ്റാണ്ടുകളായി ഇന്ദിരയുമായി അടുത്ത സൗഹൃദമുള്ള സുഭദ്രാജിക്ക് ഈ മറുപടി ഒട്ടും ഇഷ്ടപ്പെട്ടില്ല. ഉപചാരങ്ങളോടെ യാത്രപറയാൻ നിൽക്കാതെ അവർ എഴുന്നേറ്റു. ഒപ്പം മറ്റു രണ്ടുപേരും എഴുന്നേറ്റു. പുറത്തിറങ്ങിയശേഷം സുഭദ്രാജി ചോദിച്ചു, 'ഇന്ദിരക്കിത് എന്തു പറ്റി എന്ന് മനസ്സിലാവുന്നില്ല.' ഇന്ദിരാഗാന്ധിയിൽ അന്നു കണ്ട അസാധാരണമായ മാറ്റത്തിനു പിന്നിൽ സഞ്ജയ് ഗാന്ധിയാണെന്ന് അന്ന് അവർ പറഞ്ഞു. ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമരസേനാനിയായ സുഭദ്രാജി ഗാന്ധിജിയുടെയും നെഹ്രുവിന്റെയും അടുത്ത അനുയായിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ അന്നത്തെ പെരുമാറ്റം സുഭദ്രയെ ഏറെ വേദനിപ്പിച്ചതായി ഉണ്ണികൃഷ്ണൻ ഓർക്കുന്നു.

അടിയന്തരാവസ്ഥയിലെ പല മുഖങ്ങളിലൊന്നായിരുന്നു തുർക്ക്മാൻഗേറ്റ് സംഭവം. ഇന്ദിരയുടെയും കോൺഗ്രസ്സിന്റെയും കേന്ദ്രസർക്കാരിന്റെയും മുഖത്ത് മാറാക്ഷതങ്ങൾ ഏൽപ്പിച്ച ഈ സംഭവം ഇന്നും ഉണങ്ങാത്ത മുറിവായി തുടരുന്നു.

അന്ന് ഇന്ദിരയെ ചെന്നുകണ്ട് സംസാരിക്കുമ്പോൾ അവരെ തിരുത്താൻ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നോ എന്ന് ഉണ്ണികൃഷ്ണനോട് ചോദിച്ചിട്ടുണ്ട്. അവർ കാര്യങ്ങൾ കൃത്യമായി അറിയാത്തതുകൊണ്ടാണ് മൗനംപാലിക്കുന്നതെങ്കിൽ തുറന്നു സംസാരിക്കാമെന്ന് കരുതിയാണ് അന്ന് സംസാരിക്കാൻ ചെന്നത്. പക്ഷേ, അത് ഇന്ദിരയുമായി അകലാനുള്ള കാരണങ്ങളിൽ ഒന്നായി മാറി. എന്തുകൊണ്ടോ അക്കാലത്ത് മുഖത്തുനോക്കി സത്യം പറയുന്നവരെ അവർ മാറ്റിനിർത്താൻ ശ്രമിച്ചിരുന്നു.

Comments