മറക്കരുത്, ബി.ജെ.പി രാഷ്ട്രീയത്തിന്
തിരിച്ചടി നൽകിയ ​പ്രക്ഷോഭങ്ങളെ…

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വർഗീയ മുതലാളിത്ത രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി ലഭിച്ചുവെന്ന് ബോധ്യപ്പെട്ട സമയത്ത് വിജയത്തിൻെറ ക്രെഡിറ്റ് ചില വ്യക്തികൾക്ക് ചാർത്തിക്കൊടുക്കാനുള്ള ശ്രമം പലയിടങ്ങളിലും നടന്നിരുന്നു. ഇതിനിടയിൽ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പ്രാധാന്യം വിസ്മരിക്കപ്പെട്ടു പോയി. നരേന്ദ്ര മോദിയെയും ബി ജെ പിയെയും തോൽപ്പിക്കാൻ സാധിക്കുമെന്ന് ആദ്യമായി ജനങ്ങളെ ബോധ്യപ്പെടുത്തിയത് സംഘടിത പ്രക്ഷോഭങ്ങളും കർഷക മുന്നേറ്റങ്ങളുമാണെന്ന് മറന്നുപോവരുത്- സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാൻ സഭ ജനറൽ​ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ എഴുതുന്നു.

ത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനകീയ മുന്നേറ്റങ്ങളുടെ വിജയമായാണ് വിലയിരുത്തേണ്ടത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിൻെറ സ്വേച്ഛാധിപത്യ, വർഗീയ- കോർപ്പറേറ്റ് നിലപാടുകൾക്കുള്ള തിരിച്ചടി കൂടിയാണിത്. പത്ത് വർഷം മുമ്പ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ കാലം മുതൽ കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു. ഒരു പൊതുശത്രുവിനെ പരാജയപ്പെടുത്തുന്നതിനും പൊതുലക്ഷ്യം നേടുന്നതിനും വിരുദ്ധ വർഗ്ഗങ്ങളിലുള്ള വിഭാഗങ്ങൾ തമ്മിൽ അനുരഞ്ജനം വേണമെന്ന് കർഷക പ്രസ്ഥാനങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് ചൂഷക വർഗ്ഗത്തിൻെറ നയങ്ങളെയും അടിച്ചമർത്തൽ നടപടികളെയും ചെറുക്കാൻ വ്യത്യസ്ത വർഗ്ഗങ്ങളിലുള്ളവരെ ഒന്നിച്ചുചേർത്ത് ഐതിഹാസിക സമരങ്ങൾക്കാണ് കർഷക സംഘടനകൾ നേതൃത്വം നൽകിയത്. ബി ജെ പിയുടെ മുതലാളിത്ത - വർഗീയ നിലപാടുകൾക്കെതിരെ കർഷകർ ഒന്നിച്ച് അണിനിരന്ന് വോട്ട് ചെയ്തതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് കനത്ത തിരിച്ചടി സമ്മാനിച്ചത്.

കാർഷിക പ്രതിസന്ധി, കർഷക ആത്മഹത്യ, കടബാധ്യത, മിനിമം താങ്ങുവിലയുടെ നിയമപരമായ ഉറപ്പിന്റെ ആവശ്യകത, കാർഷിക-ഗ്രാമവികസന മേഖലകളിലെ പൊതുനിക്ഷേപം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കർഷക സമരങ്ങൾക്ക് സാധിച്ചു. ഇന്ത്യയിലെ നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഉപജ്ഞാതാക്കളായ മറ്റൊരു ഭരണവർഗ പാർട്ടിയായ കോൺഗ്രസിനും കർഷകരുടെ സമരങ്ങൾക്ക് ശേഷം തങ്ങളുടെ നിലപാടുകളിൽ പുനർവിചിന്തനം നടത്തേണ്ടി വന്നു. "ബി ജെ പി സർക്കാർ രാജ്യത്തെ പിന്നോട്ടാണ് നയിക്കുന്നത്. ഞങ്ങൾ അധികാരത്തിൽ വന്നാൽ തുറന്ന ലിബറൽ സമ്പദ് വ്യവസ്ഥ തിരികെ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുന്നു," 2019-ൽ കോൺഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന കാര്യമാണിത്.

ബി ജെ പിയുടെ മുതലാളിത്ത - വർഗീയ നിലപാടുകൾക്കെതിരെ കർഷകർ ഒന്നിച്ച് അണിനിരന്ന് വോട്ട് ചെയ്തതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് കനത്ത തിരിച്ചടി സമ്മാനിച്ചത്.
ബി ജെ പിയുടെ മുതലാളിത്ത - വർഗീയ നിലപാടുകൾക്കെതിരെ കർഷകർ ഒന്നിച്ച് അണിനിരന്ന് വോട്ട് ചെയ്തതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് കനത്ത തിരിച്ചടി സമ്മാനിച്ചത്.

1955-ലെ അവശ്യസാധന നിയമത്തിൽ നിരവധി നിയന്ത്രണങ്ങളാണുള്ളത്. ഇതിന് പകരം മറ്റൊരു നിയമം കൊണ്ടുവരാൻ ആലോചിക്കും, കാർഷികോത്പന്ന മാർക്കറ്റ് കമ്മിറ്റി നിയമം റദ്ദാക്കുമെന്നും സംസ്ഥാനങ്ങൾക്കുള്ളിലും രാജ്യത്തിന് പുറത്തേക്കുമുള്ള കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും ഉള്ള നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കും എന്നും കോൺഗ്രസ് മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നു. രണ്ടാം യു പി എ സർക്കാരിൻെറ കാലത്തുണ്ടായ മാതൃകാ കരാർ കാർഷിക നിയമത്തിൻെറ യഥാർഥ തുടർച്ചയായിരുന്നു ഇത്. ഇതേ കാര്യമാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ മൂന്ന് കാർഷിക നിയമമായി കൊണ്ടുവന്നത്. 2024-ൽ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസിന് യു-ടേൺ എടുക്കേണ്ടിവന്നു. കർഷകരുടെ സമരം ഉണ്ടാക്കിയ സമ്മർദ്ദമായിരുന്നു ഇതിന് കാരണം.

2014-ൽ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് കൊണ്ടുവന്ന സമയത്ത് അതിനെതിരെ സമൂഹത്തിൻെറ നാനാതുറയിലുള്ളവരെ അണിനിരത്തിയാണ് ‘ഭൂമി അധികാർ ആന്ദോളൻ’ സമരം നടത്തിയത്. ഈ സമരത്തിനൊപ്പം പ്രതിപക്ഷ പാർട്ടികളും അണിനിരന്നതോടെയാണ് ഓർഡിനൻസ് പിൻവലിക്കേണ്ടി വന്നത്. നരേന്ദ്ര മോദി സർക്കാർ നേരിടേണ്ടി വന്ന ആദ്യത്തെ കടുത്ത തിരിച്ചടിയായിരുന്നു ഇത്. പ്രതിഷേധങ്ങളിലും സമരങ്ങളിലും പ്രശ്നാധിഷ്ഠിത ഐക്യം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സമരത്തിൻെറ വിജയം.

വിജയം നേടിയ സമരങ്ങൾ പിന്നെയും തുടർന്നു കൊണ്ടേയിരുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന നടപടികൾക്കെതിരെയും നോട്ട് നിരോധനത്തിനെതിരെയും ഗോരക്ഷകർ നടത്തിയ ആക്രമണങ്ങൾക്കെതിരെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിന് എതിരെയുമെല്ലാം സമരങ്ങൾ നടന്നു. രാജ്യത്ത് നവലിബറൽ നയങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനിൽപ്പ് നടത്തുന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ സമര പാരമ്പര്യം കർഷക മുന്നേറ്റങ്ങൾക്കും ഗുണം ചെയ്തു.

ബി.ജെ.പി ഭരിച്ചിരുന്ന മധ്യപ്രദേശിലെ മണ്ടാസുരിൽ, 2017 ജൂണിൽ കർഷകർ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു
ബി.ജെ.പി ഭരിച്ചിരുന്ന മധ്യപ്രദേശിലെ മണ്ടാസുരിൽ, 2017 ജൂണിൽ കർഷകർ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു

ബി ജെ പി ഭരിച്ചിരുന്ന മധ്യപ്രദേശിലെ മണ്ടാസുരിൽ, 2017 ജൂണിൽ കർഷകർ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ വിഷയത്തിൽ ഓൾ ഇന്ത്യ കിസാൻ സംഘർഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ ഈ സമരത്തിനെ തന്നെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ് ചെയ്തത്. 2018 മാർച്ചിൽ നാസികിൽ നിന്ന് മുംബൈയിലേക്ക് നടന്ന കിസാൻ ലോങ് മാർച്ച് ബി ജെ പി സർക്കാരിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ബി ജെ പിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും കോർപ്പറേറ്റ് മാധ്യമങ്ങൾ നടത്തുന്ന പ്രചാരവേല കൊണ്ടൊന്നും അതിന് തടയിടാൻ സാധിക്കില്ലെന്നും രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് കൂടിയായിരുന്നു ഈ റാലി.

ഈ റാലിയുടെ ഭാഗമായി ഉയർന്നുവന്ന ‘ബി ജെ പി - മോദി കിസാൻ വിരോധി’ എന്ന മുദ്രാവാക്യം രാജ്യത്ത് തന്നെ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിരുന്നു. പുൽവാമ സംഭവത്തിനുശേഷമുണ്ടായ അതിദേശീയതയിലൂന്നിയ പ്രചാരണങ്ങളും ബലാകോട്ട് ആക്രമണവും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ വീണ്ടും അധികാരത്തിലേറ്റിയെങ്കിലും, അതിനുമുമ്പ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛതീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ ബി ജെ പി പരാജയപ്പെട്ടിരുന്നുവെന്നത് നമ്മൾ ഓർക്കണം.

രണ്ടാം നരേന്ദ്ര മോദി സർക്കാരിൻെറ കാലത്ത് സമരങ്ങൾക്ക് ശക്തിയേറുകയാണ് ചെയ്തത്. കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിച്ച മൂന്ന് കർഷക നിയമങ്ങൾക്കെതിരെയും നാല് തൊഴിൽ കോഡുകൾക്കെതിരെയും വലിയ സമരം നടന്നു. കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിച്ച ഈ സമരത്തിൽ 750-ഓളം സമരസഖാക്കളാണ് രക്തസാക്ഷികളായത്. എന്നാൽ നരേന്ദ്ര മോദി കർഷകസമരത്തിനുമുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. കർഷക നിയമങ്ങൾ പിൻവലിച്ച മോദി സർക്കാർ, തൊഴിൽ കോഡുകൾ നടപ്പിലാക്കേണ്ടെന്നും തീരുമാനിച്ചു.

രണ്ടാം നരേന്ദ്ര മോദി സർക്കാരിൻെറ കാലത്ത് സമരങ്ങൾക്ക് ശക്തിയേറുകയാണ് ചെയ്തത്. കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിച്ച മൂന്ന് കർഷക നിയമങ്ങൾക്കെതിരെയും നാല് തൊഴിൽ കോഡുകൾക്കെതിരെയും വലിയ സമരം നടന്നു. കർഷകരുടെ വർഗ്ഗ ബഹുസ്വരതയെ ഉൾക്കൊണ്ട് സംയുക്ത കിസാൻ മോർച്ചയെന്ന പുതിയ ഐക്യം രൂപപ്പെടുന്നതിന് മോദി സർക്കാരിനെതിരായ ഈ സമരം കാരണമായി.
രണ്ടാം നരേന്ദ്ര മോദി സർക്കാരിൻെറ കാലത്ത് സമരങ്ങൾക്ക് ശക്തിയേറുകയാണ് ചെയ്തത്. കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിച്ച മൂന്ന് കർഷക നിയമങ്ങൾക്കെതിരെയും നാല് തൊഴിൽ കോഡുകൾക്കെതിരെയും വലിയ സമരം നടന്നു. കർഷകരുടെ വർഗ്ഗ ബഹുസ്വരതയെ ഉൾക്കൊണ്ട് സംയുക്ത കിസാൻ മോർച്ചയെന്ന പുതിയ ഐക്യം രൂപപ്പെടുന്നതിന് മോദി സർക്കാരിനെതിരായ ഈ സമരം കാരണമായി.

കർഷകരുടെ വർഗ്ഗ ബഹുസ്വരതയെ ഉൾക്കൊണ്ട് സംയുക്ത കിസാൻ മോർച്ചയെന്ന പുതിയ ഐക്യം രൂപപ്പെടുന്നതിന് മോദി സർക്കാരിനെതിരായ ഈ സമരം കാരണമായി. കോവിഡ് മഹാമാരിയുടെ കാലത്താണ് ഈ സമരം നടന്നതെന്ന് കൂടി ഓർക്കണം. ലോക്ക്ഡൗൺ കാരണം വലിയൊരു വിഭാഗം മനുഷ്യരും അക്കാലത്ത് വീടുകളിൽ തന്നെ കഴിയേണ്ടി വന്നിരുന്നു. ആദ്യം കോവിഡ് മഹാമാരിയോടുള്ള ഭയത്തെയും പിന്നീട് മോദി സർക്കാരിൻെറ അടിച്ചമർത്തലുകളെയുമാണ് കർഷക സമര പോരാളികൾ പരാജയപ്പെടുത്തിയത്. കോർപ്പറേറ്റ് ചൂഷണത്തിനെതിരെയാണ് തങ്ങളുടെ സമരമെന്ന് വ്യക്തമാക്കി തന്നെയായിരുന്നു സംഘർഷ് കിസാൻ മോർച്ച മുന്നോട്ട് പോയത്. കർഷക ഐക്യം 'മൊദാനി മോഡലി'നോട് പോരാടി. അദാനിമാരെയും അംബാനിമാരെയും ചേർത്തുനിർത്തി ഭരണവർഗ്ഗം നടത്തിയ ചങ്ങാത്ത മുതലാളിത്ത നിലപാടുകളെ എതിരിടുകയാണ് ഇന്ത്യയിലെ വിശാല കർഷക ഐക്യം ചെയ്തത്. രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങളെ അടിച്ചമർത്തുകയാണ് മോദി സർക്കാർ ചെയ്തിരുന്നത്.

കർഷകർ ഉയർത്തിയ വിഷയങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തത് ബിജെപിയ്ക്ക് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ലഭിക്കുന്നതിന് കാരണമായി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ അജണ്ടയെ പരാജയപ്പെടുത്താൻ കർഷകരുടെയും തൊഴിലാളികളുടെയും ഐക്യത്തിന് സാധിക്കുമെന്ന് മുസാഫർനഗർ കിസാൻ മസ്ദൂർ മഹാപഞ്ചായത്തും തെളിയിക്കുകയുണ്ടായി. ‘ബി ജെ പി കോ സജ്ജാ ദോ’ അഥവാ ‘ബി ജെ പിയെ ശിക്ഷിക്കൂ’ എന്ന മുദ്രാവാക്യമാണ് എസ്.കെ.എം ഉയർത്തിയത്. രാജ്യം മുഴുവൻ ഈ മുദ്രാവാക്യം ഏറ്റെടുക്കുകയും ചെയ്തു. ബി ജെ പിയുടെ കോർപ്പറേറ്റ് പ്രീണന, വർഗീയ നയങ്ങളെ തുറന്ന് കാണിക്കാൻ നിരവധി ക്യാമ്പെയിനുകളാണ് എസ്.കെ.എമ്മും ജെ.പി.സി.ടി.യുവും സംയുക്തമായി നടത്തിയത്. അഗ്നിവീർ പദ്ധതിക്കെതിരായ പ്രതിഷേധം, വനിതാ ഗുസ്തി താരങ്ങളുടെ സമരം എന്നീ വിഷയങ്ങളെല്ലാം ഈ സംഘടനകൾ ഏറ്റെടുത്തിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കർഷകരുടെ പ്രതിഷേധങ്ങളെ തുടർന്ന് പഞ്ചാബിലും ഹരിയാനയിലും ബി ജെ പി സ്ഥാനാർഥികൾക്ക് പല ഗ്രാമങ്ങളിലും പ്രവേശിക്കാൻ പോലും സാധിച്ചില്ല. ബി ജെ പിക്കെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചാരണങ്ങളും മറ്റും നടന്നിരുന്നു. ലഖിംപുർ ഖേരിയിൽ സമരക്കാർക്ക് മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റി അഞ്ച് കർഷകരുടെയും ഒരു മാധ്യമപ്രവർത്തകൻെറയും മരണത്തിന് ഇടയാക്കിയ സംഭവത്തിന് ഉത്തരവാദിയായ അജയ് മിശ്ര തേനിയുടെ പരാജയം ഉറപ്പാക്കുന്നതിനും പ്രചാരണം നടന്നു. തേനിയുടെ മകനാണ് സമരക്കാർക്ക് മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്. ഇതെല്ലാം സ്വതന്ത്രമായ സമരങ്ങളായിരുന്നുവെന്ന് കൂടി ഓർക്കണം. ഇന്ത്യൻ നാഷണൽ കോൺഗ്രസും മറ്റ് പ്രാദേശിക പാർട്ടികളുമെല്ലാം ഈ സമരങ്ങളിലെല്ലാം വെറും കാഴ്ചക്കാർ മാത്രമായിരുന്നു.

ലഖിംപുർ ഖേരിയിൽ സമരക്കാർക്ക് മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റി അഞ്ച് കർഷകരുടെയും ഒരു മാധ്യമപ്രവർത്തകൻെറയും മരണത്തിന് ഇടയാക്കിയ സംഭവത്തിന് ഉത്തരവാദിയായ അജയ് മിശ്ര തേനിയുടെ പരാജയം ഉറപ്പാക്കുന്നതിനും പ്രചാരണം നടന്നു. തേനിയുടെ മകനാണ് സമരക്കാർക്ക് മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്. ഇതെല്ലാം സ്വതന്ത്രമായ സമരങ്ങളായിരുന്നുവെന്ന് കൂടി ഓർക്കണം.
ലഖിംപുർ ഖേരിയിൽ സമരക്കാർക്ക് മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റി അഞ്ച് കർഷകരുടെയും ഒരു മാധ്യമപ്രവർത്തകൻെറയും മരണത്തിന് ഇടയാക്കിയ സംഭവത്തിന് ഉത്തരവാദിയായ അജയ് മിശ്ര തേനിയുടെ പരാജയം ഉറപ്പാക്കുന്നതിനും പ്രചാരണം നടന്നു. തേനിയുടെ മകനാണ് സമരക്കാർക്ക് മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്. ഇതെല്ലാം സ്വതന്ത്രമായ സമരങ്ങളായിരുന്നുവെന്ന് കൂടി ഓർക്കണം.

നിരന്തര സമരങ്ങളുടെയും പ്രചാരണങ്ങളുടെയും പ്രതിഫലനമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. സമരങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി മാറിയ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിൽ ബി ജെ പി ദയനീയമായാണ് പരാജയപ്പെട്ടത്. ഉത്തർ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ കാർഷിക മേഖലകളിൽ 38 സീറ്റുകളിലാണ് ബി ജെ പി പരാജയം രുചിച്ചത്. പടിഞ്ഞാറൻ യു.പിയിലെ മുസാഫർനഗർ, സഹാറൻപൂർ, കൈരാന, നാഗിന, മൊറാദാബാദ്, സംഭാൽ, രാംപൂർ എന്നിവിടങ്ങളിലും അജയ് മിശ്ര തേനി മത്സരിച്ച ലഖിംപുർ ഖേരിയിലും ജനം ബി ജെ പിയെ പടിക്ക് പുറത്താക്കി. ജാർക്കണ്ഡിൽ കൃഷി മന്ത്രി അർജുൻ മുണ്ടെ പരാജയപ്പെട്ടു. ബി ജെ പിക്ക് പഞ്ചാബിൽ ഒരൊറ്റ സീറ്റ് പോലും നേടാൻ സാധിച്ചില്ല. ഹരിയാനയിൽ അഞ്ച് സീറ്റുകളിൽ തോൽവിയറിയുകയും ചെയ്തു.

രാജസ്ഥാനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലും വിജയിച്ച ബി ജെ പി ഇത്തവണ കർഷക ബെൽറ്റുകളിൽ 11 സീറ്റുകളിലും പരാജയപ്പെടുകയാണ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ചുരു മണ്ഡലത്തിൽ സി പി ഐ- എമ്മിന് ഏകദേശം 1,40,000 വോട്ടുകൾ നേടാൻ സാധിച്ചു. ഗംഗാനഗറിൽ ഒരു ലക്ഷവും ബികാനറിൽ 70000-വും സിക്കാറിൽ ഒരു ലക്ഷത്തോളവും വോട്ട് നേടുകയും ജുൻജുനു, നാഗോർ മണ്ഡലങ്ങളിൽ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. ഈ മേഖലകളിലെല്ലാം ബി ജെ പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയത് കിസാൻ സഭയുടെയും എസ്.കെ.എമ്മിൻെറയും പ്രവർത്തനങ്ങളാണ്. ഷാജഹാൻപുർ ബോർഡറിൽ 13 മാസത്തോളം ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയ എ ഐ കെ എസ് വൈസ് പ്രസിഡൻറ് അംമ്രാ റാം ഇന്ത്യ മുന്നണി പിന്തുണയോടെ സി പി ഐ- എം സ്ഥാനാർഥിയായി സിക്കാറിൽ നിന്ന് ജയിച്ച് പാർലമെൻറിലെത്തിയതും അഭിമാനകരമായ നേട്ടമാണ്.

ഉള്ളി കർഷകർക്ക് വലിയ സ്വാധീനമുള്ള മഹാരാഷ്ട്രയിലെ മേഖലകളിൽ രണ്ട് കേന്ദ്ര മന്ത്രിമാരടക്കം 12 സീറ്റുകളിലാണ് എൻ ഡി എ പരാജയപ്പെട്ടത്. കർഷകരുടെ ആവശ്യങ്ങളുന്നയിച്ച് വലിയ റാലികൾ നടന്നിരുന്ന മേഖലയാണിത്. സി പി ഐ- എമ്മിന് വലിയ സ്വാധീനമുള്ള മേഖലകളാണിത്. ഇവിടെ ബി ജെ പി- എൻ ഡി എ സ്ഥാനാർഥികളുടെ തോൽവി ഉറപ്പാക്കുന്നതിൽ സി പി ഐ- എമ്മിൻെറ പ്രവർത്തനങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ മേഖലയിലുള്ള ദിൻഡോരി ലോക്സഭാ മണ്ഡലത്തിൽ കിസാൻ സഭാ നേതാവും മുൻ സി പി ഐ- എം എം എൽ എയുമായ ജെപി. ഗാവിട്ട് സ്ഥാനാർഥിത്വം പിൻവലിച്ച് ഇന്ത്യാ മുന്നണി സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുന്നതിന് പ്രവർത്തിച്ചത് എടുത്തുപറയേണ്ട കാര്യമാണ്.

ഷാജഹാൻപുർ ബോർഡറിൽ 13 മാസത്തോളം ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയ എ.ഐ.കെഎസ് വൈസ് പ്രസിഡൻറ് അംമ്രാ റാം ഇന്ത്യ മുന്നണി പിന്തുണയോടെ സി.പി .ഐ.എം. സ്ഥാനാർഥിയായി സിക്കാറിൽ നിന്ന് ജയിച്ച് പാർലമെൻറിലെത്തിയതും അഭിമാനകരമായ നേട്ടമാണ്.
ഷാജഹാൻപുർ ബോർഡറിൽ 13 മാസത്തോളം ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയ എ.ഐ.കെഎസ് വൈസ് പ്രസിഡൻറ് അംമ്രാ റാം ഇന്ത്യ മുന്നണി പിന്തുണയോടെ സി.പി .ഐ.എം. സ്ഥാനാർഥിയായി സിക്കാറിൽ നിന്ന് ജയിച്ച് പാർലമെൻറിലെത്തിയതും അഭിമാനകരമായ നേട്ടമാണ്.

ദിൻഡോരി ലോക്സഭാ മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലായി സി പി ഐ- എമ്മിന് ഒരു ലക്ഷത്തോളം വോട്ടുണ്ട്. ധഹനു നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന പാൽഘർ നിയമസഭാ മണ്ഡലത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഇവിടെയും സി പി ഐ- എം ഇന്ത്യാ മുന്നണിയുടെ വിജയം ഉറപ്പാക്കാൻ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. ധഹനുവിൽ എ ഐ കെ എസ് നേതാവ് വിനോദ് നികോലെയാണ് സിറ്റിങ് എം എൽ എ. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 557 കർഷകർ ആത്മഹത്യ ചെയ്ത അമരാവതി ഉൾപ്പെടുന്ന വിദർഭയിലും എൻ ഡി എ വലിയ തിരിച്ചടി നേരിട്ടു. അമരാവതിയിലും മറ്റ് ആറ് മണ്ഡലങ്ങളിലും ഇന്ത്യ ബ്ലോക്ക് തന്നെയാണ് വിജയം നേടിയത്.

ബീഹാറിലും എസ് കെ എമ്മിൻെറ നേതൃത്വത്തിൽ വലിയ സമര പോരാട്ടങ്ങൾ നടന്നിരുന്നു. കർഷക സമരങ്ങളുടെ മുന്നണിയിൽ നിന്നിരുന്ന രാജ്റാം സിങ്ങും ഓൾ ഇന്ത്യാ കിസാൻ മഹാസഭയുടെ ജനറൽ സെക്രട്ടറി സുദാമ പ്രസാദും ഇന്ത്യാ മുന്നണിയുടെ പിന്തുണയിൽ സി പി ഐ- എംഎൽ സ്ഥാനാർഥികളായി ബീഹാറിൽ നിന്ന് വിജയിച്ച് ലോക്സഭയിൽ എത്തിയിട്ടുണ്ട്. ഇന്ത്യാ മുന്നണിയുടെ പിന്തുണയിൽ തമിഴ്നാടിലെ ഡിണ്ഡിഗലിൽ നിന്ന് 4 ലക്ഷത്തിലധികം വോട്ടിന് വിജയിച്ച സി പി ഐ- എം സ്ഥാനാർഥി സച്ചിദാനന്ദനും ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതാവാണ്. ഗ്രാമീണ മേഖലകളിൽ 159 സീറ്റുകളിലാണ് ഇത്തവണ എൻ ഡി എ സ്ഥാനാർഥികൾ പരാജയപ്പെട്ടത്. എൻ ഡി എയ്ക്ക് ഈ തിരിച്ചടി നൽകിയതിൽ കർഷക സമരങ്ങളും പ്രക്ഷോഭങ്ങളും വലിയ പങ്കുവഹിച്ചെന്നത് അവിതർക്കമാണ്.

കോർപ്പറേറ്റ് ഗോദി മീഡിയയുടെ അജണ്ടക്കെതിരെ ശക്തമായ ക്യാമ്പെയിൻ നടത്തിയ യൂ ട്യൂബർമാർക്കും സ്വതന്ത്ര മാധ്യമ പ്രവർത്തകരായ രവീഷ് കുമാർ, ധ്രുവ് റാഠി തുടങ്ങിയവർക്കും വിജയത്തിൻെറ ക്രെഡിറ്റ് നൽകിയവരുമുണ്ട്. തീർച്ചയായും ഇവരുടെ ക്യാമ്പെയിനും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങളുമെല്ലാം ഈ വിജയത്തിൻെറ ക്രെഡിറ്റ് അവകാശപ്പെട്ടവർ തന്നെയാണ്. എന്നാൽ ഇതിനിടയിൽ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പ്രാധാന്യം വിസ്മരിക്കപ്പെട്ടു പോയി എന്നതാണ് വാസ്തവം.
കോർപ്പറേറ്റ് ഗോദി മീഡിയയുടെ അജണ്ടക്കെതിരെ ശക്തമായ ക്യാമ്പെയിൻ നടത്തിയ യൂ ട്യൂബർമാർക്കും സ്വതന്ത്ര മാധ്യമ പ്രവർത്തകരായ രവീഷ് കുമാർ, ധ്രുവ് റാഠി തുടങ്ങിയവർക്കും വിജയത്തിൻെറ ക്രെഡിറ്റ് നൽകിയവരുമുണ്ട്. തീർച്ചയായും ഇവരുടെ ക്യാമ്പെയിനും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങളുമെല്ലാം ഈ വിജയത്തിൻെറ ക്രെഡിറ്റ് അവകാശപ്പെട്ടവർ തന്നെയാണ്. എന്നാൽ ഇതിനിടയിൽ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പ്രാധാന്യം വിസ്മരിക്കപ്പെട്ടു പോയി എന്നതാണ് വാസ്തവം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വർഗീയ മുതലാളിത്ത രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി ലഭിച്ചുവെന്ന് ബോധ്യപ്പെട്ട സമയത്ത് വിജയത്തിൻെറ ക്രെഡിറ്റ് ചില വ്യക്തികൾക്ക് ചാർത്തിക്കൊടുക്കാനുള്ള ശ്രമം പലയിടങ്ങളിലും നടന്നിരുന്നു. രാഷ്ട്രീയ നേതാക്കളെയാണ് ചിലർ രക്ഷകരായി ചിത്രീകരിച്ചത്. കോർപ്പറേറ്റ് ഗോദി മീഡിയയുടെ അജണ്ടക്കെതിരെ ശക്തമായ ക്യാമ്പെയിൻ നടത്തിയ യൂ ട്യൂബർമാർക്കും സ്വതന്ത്ര മാധ്യമ പ്രവർത്തകരായ രവീഷ് കുമാർ, ധ്രുവ് റാഠി തുടങ്ങിയവർക്കും വിജയത്തിൻെറ ക്രെഡിറ്റ് നൽകിയവരുമുണ്ട്. തീർച്ചയായും ഇവരുടെ ക്യാമ്പെയിനും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങളുമെല്ലാം ഈ വിജയത്തിൻെറ ക്രെഡിറ്റ് അവകാശപ്പെട്ടവർ തന്നെയാണ്. എന്നാൽ ഇതിനിടയിൽ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പ്രാധാന്യം വിസ്മരിക്കപ്പെട്ടു പോയി എന്നതാണ് വാസ്തവം. നരേന്ദ്ര മോദിയെയും ബിജെപിയെയും തോൽപ്പിക്കാൻ സാധിക്കുമെന്ന് ആദ്യമായി ജനങ്ങളെ ബോധ്യപ്പെടുത്തിയത് സംഘടിത പ്രക്ഷോഭങ്ങളും കർഷക മുന്നേറ്റങ്ങളുമാണെന്ന് നാം മറന്നുപോവരുത്.

വിദ്യാർഥികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും പ്രതിഷേധങ്ങൾക്കും സി എ എക്കെതിരെ നടന്ന ഐതിഹാസിക സമരത്തിനുമെല്ലാം ബി ജെ പിക്ക് നേരിട്ട തിരിച്ചടിയിൽ വലിയ പങ്കുണ്ട്. ഭയമില്ലാതെ, പ്രതിഷേധത്തിൻെറ ശബ്ദമുയർത്തിയതിന് ഏറെക്കാലമായി ജയിലിൽ അടയ്ക്കപ്പെട്ടവരുടെ സഹനസമരത്തിൻെറ വിജയം കൂടിയാണിത്. ജനാധിപത്യവും ഭരണഘടനയും മതേതരത്വവും ഫെഡറൽ മൂല്യങ്ങളും നിലനിർത്തുന്നതിന്, യാതൊരു നേട്ടവും ലക്ഷ്യമിടാതെ നിസ്വാർഥമായി പ്രവർത്തിച്ച ആയിരക്കണക്കിന് മനുഷ്യരെയും മറന്നുകൂടാ. എല്ലാത്തിനുമൊപ്പം രാജ്യത്തെ കർഷക - തൊഴിലാളി പ്രസ്ഥാനങ്ങളുടെ നിരന്തരമായ പ്രവർത്തനം തന്നെയാണ് സംഘപരിവാറിൻെറ അടിത്തറയിളക്കാൻ നിലമൊരുക്കിയത്.

Comments