ഇന്ത്യ ബ്ലോക്കിന്റെ ഭാവി

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിൽ, ഇന്ത്യ ബ്ലോക്കിന് നേതൃത്വം നൽകേണ്ട മുഖ്യ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന്റെ വർഗതാൽപര്യങ്ങളും വീക്ഷണ ദൗർബല്യങ്ങളും വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ഫാഷിസ്റ്റ് അജണ്ടയിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെ അധികാരത്തിൽനിന്ന് മാറ്റാനാണ് മതനിരപേക്ഷ ജനാധിപത്യ കക്ഷികളാകെ ഒന്നിച്ചുനിൽക്കണമെന്ന ആശയം ഉയർന്നുവന്നത്. പ്രതിപക്ഷപാർട്ടികളെയും സംഘപരിവാർ ലക്ഷ്യമാക്കുന്ന ന്യൂനപക്ഷ- പിന്നാക്ക- ദലിത് വിഭാഗങ്ങളെയും അണിനിരത്തുകയാണ്, ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കെതിരായ ഐക്യമുന്നണി പ്രവർത്തനത്തിലൂടെ ഇടതുപക്ഷം ലക്ഷ്യമാക്കുന്നത്.

മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള യോജിച്ച പോരാട്ടവേദിയെന്ന നിലയ്ക്കാണ് ഇന്ത്യാ ബ്ലോക്കിനെ ഇടതുപക്ഷപാർട്ടികൾ പൊതുവെ സ്വാഗതം ചെയ്തതും സീതാറാം യെച്ചൂരിയെപോലുള്ള നേതാക്കൾ അതിന് മുൻകൈ എടുത്തതും. തെരഞ്ഞെടുപ്പുരംഗത്ത് ബി.ജെ.പി വിരുദ്ധവോട്ടുകൾ പരമാവധി യോജിപ്പിച്ച് നിർത്താനുള്ള രാഷ്ട്രീയ സമരവേദിയെന്ന നിലയ്ക്കു കൂടിയാണ് ഇന്ത്യ ബ്ലോക്ക് എന്ന പൊതുവേദി വിഭാവനം ചെയ്യപ്പെട്ടത്. വ്യത്യസ്​ത അഭിപ്രായങ്ങളും വിശകലനങ്ങളും സൂക്ഷിക്കുമ്പോഴും ബി.ജെ.പിയുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ സാധ്യമാകുന്ന എല്ലാ തലങ്ങളിലും യോജിച്ചുനിന്ന് പ്രതിരോധിക്കുക എന്ന മിനിമം പരിപാടിയിലാണ് ഇന്ത്യ ബ്ലോക്ക് രൂപംകൊണ്ടത്.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കോർപ്പറേറ്റ്- വർഗീയ കൂട്ടുകെട്ടിന്റെ കേന്ദ്ര ഭരണമാണെന്നും അതിനെതിരായ പോരാട്ടങ്ങൾ പാർലമെൻ്ററി രംഗത്ത് മാത്രമല്ല, രാഷ്ട്രീയ- സാമ്പത്തിക- പ്രത്യയശാസ്​ത്ര രംഗത്തും ഉയർത്തിക്കൊണ്ടുവരണമെന്ന കാഴ്ചപ്പാടാണ് സി.പി.എം ഉൾപ്പെടുന്ന ഇടതുപക്ഷപാർട്ടികൾക്കുള്ളത്. ജനാധിപത്യ- മതനിരപേക്ഷ ഘടനയെയും പൊതുമേഖലയെയും തകർക്കുന്ന വർഗീയ- കോർപ്പറേറ്റ് നയങ്ങൾക്കെതിരായി തൊഴിലാളികളെയും കർഷകരെയും ഇടത്തരക്കാരെയും പിന്നാക്ക- ദലിത് - ന്യൂനപക്ഷ വിഭാഗങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള പ്രതിരോധങ്ങൾ ഉയർത്തിക്കൊണ്ടുവരണം.

അതായത് പാർലമെൻ്ററി തെരഞ്ഞെടുപ്പു സഖ്യങ്ങൾക്കപ്പുറം, നിയോ- ലിബറൽ നയങ്ങളും വർഗീയതയും വേട്ടയാടുന്ന ജനസമൂഹങ്ങളെയാകെ സമരമുഖത്ത് അണിനിരത്താനുള്ള പരിപാടിയാണ് ഇടതുപക്ഷം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയെന്ന രാജ്യത്തിന്റെ ആശയവും അടിസ്​ഥാനവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷതയാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രഗതിയിലാണ് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്​ത്യാനികളും ജൈനരും ബൗദ്ധരും പാർസികളും സിഖുകാരും ജൂതരും ഉൾപ്പെടെയുള്ള ബഹുമതവിശ്വാസികളും ജാതി- ഗോത്രസമൂഹങ്ങളും എല്ലാമടങ്ങുന്ന ഇന്ത്യയെന്ന ആശയം നാം രൂപപ്പെടുത്തിയത്. എന്നാൽ സ്വാതന്ത്ര്യസമരപ്രസ്​ഥാനത്തിൽ നിന്ന് മാറിനിന്ന സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമെല്ലാം, മതമാണ് ദേശീയതയെന്നും രാഷ്ട്രമെന്നും വാദിക്കുകയും ദേശീയപ്രസ്​ഥാനത്തെ അസ്​ഥിരീകരിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ കയ്യാളുകളായി പ്രവർത്തിക്കുകയുമായിരുന്നു. ഹിന്ദുത്വ ഫാഷിസത്തിനെതിരായ പ്രതിപക്ഷ ബ്ലോക്കിന്റെയും ജനാധിപത്യകക്ഷികളുടെയും നിലപാട്, മതനിരപേക്ഷഘടനയ്ക്കുനേരെ ഉയരുന്ന എല്ലാ വർഗീയ പ്രവണതകളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയെന്നതാണ്.

മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള യോജിച്ച പോരാട്ടവേദിയെന്ന നിലയ്ക്കാണ് ഇന്ത്യാ ബ്ലോക്കിനെ ഇടതുപക്ഷപാർട്ടികൾ പൊതുവെ സ്വാഗതം ചെയ്തതും സീതാറാം യെച്ചൂരിയെപോലുള്ള നേതാക്കൾ അതിന് മുൻകൈ എടുത്തതും.
മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള യോജിച്ച പോരാട്ടവേദിയെന്ന നിലയ്ക്കാണ് ഇന്ത്യാ ബ്ലോക്കിനെ ഇടതുപക്ഷപാർട്ടികൾ പൊതുവെ സ്വാഗതം ചെയ്തതും സീതാറാം യെച്ചൂരിയെപോലുള്ള നേതാക്കൾ അതിന് മുൻകൈ എടുത്തതും.

ബി.ജെ.പി സർക്കാറിന്റെ കോർപ്പറേറ്റ്- ഹിന്ദുത്വ വർഗീയ നയങ്ങളെ എത്രത്തോളം കാര്യക്ഷമമായി എതിർക്കാനും അതിന് ബഹുജനങ്ങളെ അണിനിരത്താനും കഴിയുന്നു എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യ ബ്ലോക്കി​ന്റെ ഭാവി തീരുമാനിക്കപ്പെടുക. സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വെറുപ്പും വിഭജനവും സൃഷ്ടിക്കുന്ന വർഗീയശക്തികളെയും ജനങ്ങളുടെ ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുത്തുകയും അവർക്ക് സാമൂഹ്യനീതിയും പ്രാഥമികമായ ജീവിതാവശ്യങ്ങളും നിഷേധിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരായ ബി.ജെ.പി സർക്കാരിന്റെ നിലപാടുകൾക്കെതിരെ പൊരുതിക്കൊണ്ടേ പ്രതിപക്ഷകക്ഷികളുടെ ഐക്യം ഫലപ്രദമായി രൂപപ്പെടുത്താൻ കഴിയൂ.

ഈ കാര്യത്തിൽ ഇന്ത്യ ബ്ലോക്കിന് നേതൃത്വം നൽകേണ്ട മുഖ്യ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന്റെ വർഗതാൽപര്യങ്ങളും വീക്ഷണ ദൗർബല്യങ്ങളും വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആർ.എസ്​.എസിന്റെ ഫാഫിസ്റ്റ് അജണ്ട അതിഭീഷണമായ മാനങ്ങളിൽ തൊഴിലാളികളെയും കൃഷിക്കാരെയും ഇടത്തരക്കാരെയും ന്യൂനപക്ഷങ്ങളെയും ദലിത് സമൂഹങ്ങളെയുമെല്ലാം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവോടെ, ഗൗരവാവഹമായ പ്രതിരോധങ്ങൾക്ക് മുൻകൈയെടുക്കാൻ കോൺഗ്രസിനും ഇന്ത്യാമുന്നണിയിലെ മറ്റ് കക്ഷികൾക്കും കഴിയേണ്ടതുണ്ട്. അതിനെ ആശ്രയിച്ചുതന്നെയാണ് അതിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നത്.

ഗൗരവാവഹമായ പ്രതിരോധങ്ങൾക്ക് മുൻകൈയെടുക്കാൻ കോൺഗ്രസിനും ഇന്ത്യാമുന്നണിയിലെ മറ്റ് കക്ഷികൾക്കും കഴിയേണ്ടതുണ്ട്. അതിനെ ആശ്രയിച്ചുതന്നെയാണ് അതിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നത്.

2014- ഓടെ ഫാഷിസ്റ്റ് അജണ്ടകളുമായി മോദി സർക്കാർ അധികാരം കയ്യടക്കുകയും ഭൂരിപക്ഷ വർഗീയതയുടെ അടിസ്​ഥാനത്തിൽ ന്യൂനപക്ഷങ്ങളെയും പിന്നാക്ക- ദലിത് വിഭാഗങ്ങളെയും വേട്ടയാടാനും തുടങ്ങി. ഹിന്ദുത്വത്തിന്റെ ഭൂരിപക്ഷതാവാദവും കോർപ്പറേറ്റ് അനുകൂല സാമ്പത്തികപരിഷ്കാരങ്ങളും ഇന്ത്യയുടെ മതനിരപേക്ഷ സാമൂഹ്യഘടനയെയും പൊതുമേഖലയിലൂന്നുന്ന സമ്പദ്ഘടനയെയും സമ്പൂർണമായി തകർക്കുന്നതിലേക്കാണ് എത്തിനിൽക്കുന്നത്. ബി.ജെ.പിയുടെ വർഗീയനിലപാടുകൾക്കെതിരെ പൊതുവായി നിലപാട് സ്വീകരിക്കുമ്പോൾതന്നെ തീവ്രഗതിയിൽ അവർ നടപ്പിലാക്കുന്ന നവലിബറൽ സാമ്പത്തികനയങ്ങൾക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് മടിച്ചുനിൽക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.

കോർപ്പറേറ്റ് കൊള്ളയ്ക്കും രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ഹിന്ദുത്വ ഫാഷിസത്തിനുമെതിരായ വിശാല മതനിരപേക്ഷ പ്രതിരോധത്തിന്റെ സാധ്യത ആരായുകയാണ് ഇന്ത്യ ബ്ലോക്ക് രൂപീകരണത്തിലൂടെ ചെയ്തത്. എല്ലാ കാലത്തും ഇന്ത്യൻ ഇടതുപക്ഷം RSS നയിക്കുന്ന ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനുള്ള രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. 2004–ൽ ഒന്നാം UPA സർക്കാരിന് ഇടതുപക്ഷം നൽകിയ പിന്തുണ ഈയൊരു അടിയന്തര രാഷ്ട്രീയകടമയെ മുൻനിർത്തിയായിരുന്നു.

ഈ കാര്യത്തിൽ ഇന്ത്യ ബ്ലോക്കിന് നേതൃത്വം നൽകേണ്ട മുഖ്യ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന്റെ വർഗതാൽപര്യങ്ങളും വീക്ഷണ ദൗർബല്യങ്ങളും വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഈ കാര്യത്തിൽ ഇന്ത്യ ബ്ലോക്കിന് നേതൃത്വം നൽകേണ്ട മുഖ്യ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന്റെ വർഗതാൽപര്യങ്ങളും വീക്ഷണ ദൗർബല്യങ്ങളും വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഒരുതരത്തിലുമുള്ള ഭരണപങ്കാളിത്തമോ പദവിയോ സ്വീകരിക്കാതെയുള്ള തത്വാധിഷ്ഠിതമായ RSS വിരുദ്ധനിലപാടിൽ നിന്നാണ് ഒന്നാം UPA സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയത്. ആ പിന്തുണയ്ക്ക് ഉപാധിയായി ഇടതുപക്ഷം UPA അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മുന്നിൽവെച്ചത് സുപ്രധാനമായ ജനകീയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് മാത്രമായിരുന്നു; തൊഴിലുറപ്പ് പദ്ധതിയും പൊതുമേഖലാ സംരക്ഷണവും ഫെഡറലിസത്തിന്റെ നിലനിൽപ്പും തൊഴിലാളികളുടെ അവകാശസംരക്ഷണവും തുടങ്ങി കർഷകർക്കുനേരെ വാജ്പേയി സർക്കാർ കൊണ്ടുവന്ന സർഫാസി ആക്ട് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് കോമൺ മിനിമം പരിപാടിയിലേക്ക് ഇടതുപക്ഷം നിർദ്ദേശിച്ചത്.

1975–ലെ അടിയന്തരാവസ്​ഥയും അതിനെതിരായി ഉയർന്നുവന്ന ജനാധിപത്യ പോരാട്ടങ്ങളുമാണ് 1977–ൽ കോൺഗ്രസ് സർക്കാർ നിലംപതിക്കുന്നതിലേക്കെത്തിയത്. എന്നാൽ ജനതാപാർട്ടിയിലെ ദ്വയാംഗത്വപ്രശ്നവും ആർ.എസ്​.എസിനെതിരെ സി.പി.എമ്മും മധുലിമായെ പോലുള്ള സോഷ്യലിസ്റ്റ് നേതാക്കളുമുയർത്തിയ ശക്തമായ വിമർശനങ്ങളും ആർ.എസ്​.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചു. ജനതാ സർക്കാരിൽ അംഗങ്ങളായിരുന്ന ആർ.എസ്​.എസുകാരായ മന്ത്രിമാരുടെ ഇടപെടലുകൾ അനുവദിക്കുന്നില്ലെന്ന ഉറച്ച നിലപാട് ജനതാപാർട്ടിയിലെ സോഷ്യലിസ്റ്റുകളായ മുൻ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. ആർ.എസ്​.എസുകാർക്ക് ജനതാപാർട്ടിയിൽ അംഗത്വം നൽകരുതെന്ന മുദ്രാവാക്യം ശക്തമായി ഉയർത്തി.

ബി.ജെ.പിയുടെ വർഗീയനിലപാടുകൾക്കെതിരെ പൊതുവായി നിലപാട് സ്വീകരിക്കുമ്പോൾതന്നെ തീവ്രഗതിയിൽ അവർ നടപ്പിലാക്കുന്ന നവലിബറൽ സാമ്പത്തികനയങ്ങൾക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് മടിച്ചുനിൽക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഈയൊരു സാഹചര്യത്തിലാണ് മൊറാർജി ദേശായ് സർക്കാരിനെ താഴെയിറക്കാൻ RSS നേതൃത്വം ഇന്ദിരാഗാന്ധിയുമായി ഗൂഢാലോചന നടത്തുന്നത്.1980–ൽ ഇന്ദിരാഗാന്ധിയെ അധികാരത്തിലെത്തിക്കുന്നതിലും ജനതാസർക്കാരിനെ അട്ടിമറിക്കുന്നതിലും ആർ.എസ്​.എസിന്റെ ആസൂത്രണവും ഇടപെടലുമാണ് പ്രധാന പങ്കുവഹിച്ചത്. അതോടെ കോൺഗ്രസും ഇന്ദിരാസർക്കാരും RSS അജണ്ടയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല. മാധ്യമപ്രവർത്തകനും ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ വിസിറ്റിംഗ് ഫെലോയുമായ റഷീദ് കിദ്വായ് എഴുതിയ ‘ബാലറ്റ്’: ഇന്ത്യയുടെ ജനാധിപത്യത്തെ രൂപപ്പെടുത്തിയ 10 എപിസോഡുകൾ’ എന്ന പുസ്​തകം ഇക്കാര്യങ്ങളൊക്കെ വിശദമായിതന്നെ പ്രതിപാദിക്കുന്നുണ്ട്. റഷീദ് കിദ്വായ് സോണിയാഗാന്ധിയുടെ ജീവചരിത്രം എഴുതിയിട്ടുള്ള ഗ്രന്ഥകാരനാണ്.

കോൺഗ്രസിന്റെ RSS ബാന്ധവത്തിന്റെ രാഷ്ട്രീയപശ്ചാത്തലത്തെയും അണിയറ സംഭവങ്ങളെയുമെല്ലാം സംബന്ധിച്ച വസ്​തുനിഷ്ഠമായ വിശകലനങ്ങൾ ഇദ്ദേഹത്തിന്റെ കൃതികളിലൂടെ പുറത്തുവന്നിട്ടുണ്ട്. റഷീദ് കിദ്വായ് തന്റെ പുസ്​തകത്തിൽ; ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രാജീവ്ഗാന്ധിയും ബാലാസാഹെബ് ദേവറസ്സുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നുണ്ട്. അത് തെളിയിക്കുന്ന പല രേഖകളും ഈ പുസ്​തകത്തിലദ്ദേഹം ഉദ്ധരിച്ച് ചേർത്തിട്ടുണ്ട്. രാജീവ്–ദേവറസ് കൂടിക്കാഴ്ചയ്ക്ക് മധ്യസ്​ഥനായിരുന്നത് നാഗ്പൂരിൽനിന്നുള്ള കോൺഗ്രസ് നേതാവ് ബെൻവാരിലാൽ പുരോഹിത് ആയിരുന്നുവെന്നാണ് പുസ്​തകം പറയുന്നത്. ഈയൊരു കൂടിക്കാഴ്ചയുടെ തുടർച്ചയായി ആറു രഹസ്യയോഗങ്ങളെങ്കിലും കോൺഗ്രസ്​–ആർ.എസ്​.എസ് നേതൃത്വങ്ങൾ തമ്മിൽ നടന്നിട്ടുണ്ട്.

1975–ലെ അടിയന്തരാവസ്​ഥയും അതിനെതിരായി ഉയർന്നുവന്ന ജനാധിപത്യ പോരാട്ടങ്ങളുമാണ് 1977–ൽ കോൺഗ്രസ് സർക്കാർ നിലംപതിക്കുന്നതിലേക്കെത്തിയത്.
1975–ലെ അടിയന്തരാവസ്​ഥയും അതിനെതിരായി ഉയർന്നുവന്ന ജനാധിപത്യ പോരാട്ടങ്ങളുമാണ് 1977–ൽ കോൺഗ്രസ് സർക്കാർ നിലംപതിക്കുന്നതിലേക്കെത്തിയത്.

രാജീവ് ടീമിലെ അരുൺസിംഗ്, ദൽഹി മേയറായിരുന്ന സുഭാഷ്ആര്യ, വൻ ലിക്കർ വ്യവസായിയായിരുന്ന അനിൽവാലി എന്നിവരായിരുന്നു ഈ രഹസ്യയോഗങ്ങളിൽ പങ്കെടുത്തത്. ബാബ്റി മസ്​ജിദ് ഉൾപ്പെടെയുള്ള ഇന്ത്യൻ മതനിരപേക്ഷതയുടെ കുംഭഗോപുരങ്ങൾ തകരുന്നതിലേക്കും രാജ്യം സാമുദായിക ധ്രുവീകരണത്തിന്റെയും വർഗീയ വിഭജനത്തിന്റെയും തീരഭൂമിയിലേക്ക് ചെന്നുപെട്ടതും ആർ.എസ്​.എസ്​–കോൺഗ്രസ് ബാന്ധവത്തിന്റെ ദുരന്തപരിണതി എന്ന നിലയ്ക്കാണ്.

രണ്ടാം UPA സർക്കാർ ഇന്ത്യ–യു.എസ് ആണവക്കരാറുൾപ്പെടെ തീവ്രമായ അമേരിക്കൻ അനുകൂല നയങ്ങളാണ് നടപ്പാക്കിയത്. ഭീകരമായ അഴിമതിയും ഹിന്ദുത്വവർഗീയതയോടുള്ള സന്ധിയും രണ്ടാം UPA സർക്കാറിന്റെ മുഖമുദ്രയായിരുന്നു. ഒന്നാം UPA സർക്കാർ നടപ്പിലാക്കിയ എല്ലാ ജനകീയപരിപാടികളിൽനിന്നും രണ്ടാം UPA സർക്കാർ പിന്നോട്ട് പോയി. ഈയൊരു സാഹചര്യമാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. ബി.ജെ.പി അധികാരത്തിലെത്തിയതോടെ RSS അജണ്ട അതിവേഗം നടപ്പിലാക്കാൻ നടപടി തുടങ്ങി. നിയോലബറൽ നയങ്ങൾ തീക്ഷ്ണമാക്കി. അംബാനി- അദാനിമാർക്ക് വിഭവങ്ങളും സമ്പത്തും തീറെഴുതുന്ന രീതിയിൽ പരിസ്​ഥിതി- വന സംരക്ഷണ നിയമങ്ങൾ ഭേദഗതി ചെയ്തു.

യു.എ.പി.എ നിയമഭേദഗതിക്ക് അനുകൂലമായി രാജ്യസഭയിൽ കൈപൊക്കിയവരാണ് പി. ചിദംബരവും എ.കെ. ആൻ്റണിയും ഗുലാംനബി ആസാദും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.

29 തൊഴിൽനിയമങ്ങൾ നാല് ലേബർ കോഡുകളാക്കി, തൊഴിലാളിവിരുദ്ധ തൊഴിൽനിയമം അടിച്ചേൽപ്പിച്ചു. കൃഷിയുടെ ഉൽപാദന–സംഭരണ–വിതരണ മേഖലകളെയാകെ വൻകിട അഗ്രി- ബിസനസ്സ് കമ്പനികൾക്കും ഭക്ഷ്യകാർട്ടലുകൾക്കും അടിയറവെക്കുന്ന നിയമനിർമ്മാണങ്ങൾ നടത്തി. ഭരണഘടനയുടെ ജനാധിപത്യ- മതനിരപേക്ഷ- ഫെഡറൽ വ്യവസ്​ഥകളെ എടുത്തുകളയുന്ന ഭേദഗതികൾ ഒന്നിനുപിറകെ ഒന്നായി അടിച്ചേൽപ്പിച്ചു. ഇതിനെയെല്ലാം പാർലമെൻ്റിനകത്ത് ശകതമായി എതിർക്കാൻ കോൺഗ്രസ് മടിച്ചുനിന്നു.

NIA UAPA നിയമഭേദഗതി ബി.ജെ.പിക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സമയത്താണ് കോൺഗ്രസ് പിന്തുണയോടെ പാസാക്കിയെടുത്തത്. സംസ്​ഥാന സർക്കാരിന്റെയും പൊലീസിന്റെയും അനുമതിയില്ലാതെ നിയമം പട്ടികപ്പെടുത്തിയ ഏതെങ്കിലും ഭീകരവാദസംഘടനകളുമായി ബന്ധമുള്ളവരെന്ന് എൻ.ഐ.എയ്ക്ക് തോന്നുന്ന ആരെയും UAPA ഉപയോഗിച്ച് കേസെടുക്കാനും അറസ്റ്റുചെയ്യാനും അനുമതി നൽകുന്നതായിരുന്നു അമിത്ഷാ കൊണ്ടുവന്ന ഭേദഗതി. ഈയൊരു നിയമത്തിന്റെ സാധ്യതയാണ് കേരളത്തിൽ എൻ.ഐ.എയ്ക്ക് കടന്നുവരാനും അലനും താഹയ്ക്കും എതിരെ സംസ്​ഥാന പോലീസിന്റെ അനുമതിയില്ലാതെ യു.എ.പി.എ ഉപയോഗിച്ച് കേസെടുക്കാനും സാഹചര്യമൊരുക്കിയത്.

യു.എ.പി.എ നിയമഭേദഗതിക്ക് അനുകൂലമായി രാജ്യസഭയിൽ കൈപൊക്കിയവരാണ് പി. ചിദംബരവും എ.കെ. ആൻ്റണിയും ഗുലാംനബി ആസാദും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. 370–ാം വകുപ്പ് എടുത്തുകളയുന്നതിനും കാശ്മീരിനെ വെട്ടിമുറിക്കുന്നതിനും അമിത്ഷാ കൊണ്ടുവന്ന വിജ്ഞാപനത്തെ കാര്യക്ഷമമായി എതിർക്കാനോ രാജ്യസഭയ്ക്കകത്ത് വോട്ടിനിടണമെന്ന് ആവശ്യപ്പെടാനോ കോൺഗ്രസ് എം.പിമാർ തയ്യാറായില്ല. ബി.ജെ.പിയുടെ കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളെയും വർഗീയ ഫാഷിസ്റ്റ് നടപടികളെയും ശക്തമായി എതിർക്കാനോ അതിനായി ബഹുജനങ്ങളെ അണിനിരത്താനോ ഉള്ള ഒരു പരിപാടിയും കോൺഗ്രസിനില്ല.

അലൻ, താഹ. യു.എ.പി.എ നിയമഭേദഗതിയാണ്, കേരളത്തിൽ എൻ.ഐ.എയ്ക്ക് കടന്നുവരാനും അലനും താഹയ്ക്കും എതിരെ സംസ്​ഥാന പോലീസിന്റെ അനുമതിയില്ലാതെ യു.എ.പി.എ ഉപയോഗിച്ച് കേസെടുക്കാനും സാഹചര്യമൊരുക്കിയത്.
അലൻ, താഹ. യു.എ.പി.എ നിയമഭേദഗതിയാണ്, കേരളത്തിൽ എൻ.ഐ.എയ്ക്ക് കടന്നുവരാനും അലനും താഹയ്ക്കും എതിരെ സംസ്​ഥാന പോലീസിന്റെ അനുമതിയില്ലാതെ യു.എ.പി.എ ഉപയോഗിച്ച് കേസെടുക്കാനും സാഹചര്യമൊരുക്കിയത്.

26 പാർട്ടികൾ ചേർന്ന് രൂപം കൊണ്ട ഇന്ത്യ ബ്ലോക്കിനെ ശക്തിപ്പെടുത്തി ബി.ജെ.പിയെ നേരിടാനുള്ള കാര്യക്ഷമമായ ഇടപെടലുകൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. മാത്രമല്ല, ഇന്ത്യ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന നടപടികളാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചുവരുന്നത്. ഇത്തരം അപക്വനിലപാടുകൾ, അവരുടെ വർഗപരമായ പരിമിതിയുടെ കൂടി ഫലമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

2024–ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മഹാരാഷ്ട്രാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ ബ്ലോക്കിലെ പാർട്ടികളെ ഒന്നിച്ചുനിർത്താനുള്ള നിലപാടായിരുന്നില്ല കോൺഗ്രസ് സ്വീകരിച്ചത്. അങ്ങനെയാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് അധികാരത്തിൽവരാൻ കഴിഞ്ഞത്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്ത്യ ബ്ലോക്കിലെ ആംആദ്മി പോലുള്ള കക്ഷികളെ യോജിപ്പിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് തയ്യാറായില്ല. ഹരിയാനയിൽ ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞത് ഇന്ത്യ ബ്ലോക്കിലെ കക്ഷികളുടെ ചേരിതിരിഞ്ഞുള്ള മത്സരത്തിന്റെ ഫലമായിട്ടായിരുന്നു. ബീഹാർ തെരഞ്ഞെടുപ്പിൽ വോട്ടുചോരി പ്രധാന വിഷയമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിനിൽ ദേശീയകക്ഷികളെല്ലാം സജീവമായി പങ്കെടുത്തതാണ്. എന്നാൽ കോൺഗ്രസ് നേതൃത്വം ബീഹാറിലെ പ്രധാന ബി.ജെ.പി വിരുദ്ധ പാർട്ടിയായ ആർ.ജെ.ഡിയെ മുന്നിൽ നിർത്താനോ പ്രചാരണം സംഘടിപ്പിക്കാനോ തയ്യാറായില്ല. രാഹുൽഗാന്ധി നായകനായി ആടുന്ന രാഷ്ട്രീയ നാടകമായി വോട്ടുചോരി ക്യാമ്പയിനുകൾ കലാശിച്ചു. അത് ബീഹാറിലെ ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിൽ വിള്ളൽ വരുത്തുകയും ബി.ജെ.പിക്ക് അധികാരം പിടിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തു.

26 പാർട്ടികൾ ചേർന്ന് രൂപം കൊണ്ട ഇന്ത്യ ബ്ലോക്കിനെ ശക്തിപ്പെടുത്തി ബി.ജെ.പിയെ നേരിടാനുള്ള കാര്യക്ഷമമായ ഇടപെടലുകൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.

തമിഴ്നാട്ടിലെ ഡി.എം.കെ ഇന്ത്യ ബ്ലോക്കിൽ ശക്തമായ ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്ന പാർട്ടിയായിരുന്നു. ആർ.എസ്​.എസിന്റെ സനാതനധർമ്മം പോലുള്ള പ്രത്യയശാസ്​ത്ര നിലപാടുകളെ നിശിതമായി വിമർശിക്കുന്ന നിലപാടും ആശയരംഗത്ത് ഡി.എം.കെ നേതാക്കൾ വിട്ടുവീഴ്ചയില്ലാതെ എടുത്തിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റപ്പോൾ അവരോടൊന്ന് ആലോചിക്കുകപോലും ചെയ്യാതെ മുന്നണിവിട്ട് ടി.വി.കെയ്ക്ക് ഒപ്പം ചേരുകയാണ് കോൺഗ്രസ് ചെയ്തത്. ഇത് ഇന്ത്യ ബ്ലോക്കിൽ നിന്ന് പിൻമാറുന്നതിലേക്ക് ഡി.എം.കെ എത്തിച്ചു.

ബി.ജെ.പിക്കെതിരെ നിലപാടെടുത്ത് മുന്നോട്ടുപോയ ആംആദ്മി പാർട്ടിയെ ദൽഹി തെരഞ്ഞെടുപ്പിൽ തോൽപിച്ചത് കോൺഗ്രസിന്റെ വിഭജനരാഷ്ട്രീയമാണ്. അത് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടായിരുന്നു. ദൽഹി മദ്യനയകേസിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ കെജ്രിവാളിനെ ജയിലിലേക്ക് അയക്കുന്നതിൽ പങ്കുവഹിച്ചുവെന്നതാണ് യാഥാർത്ഥ്യം. സിസോദിയയെ അറസ്റ്റു ചെയ്തപ്പോൾ എന്തുകൊണ്ട് കെജ്രിവാളിനെ അറസ്റ്റു ചെയ്യുന്നില്ല എന്ന ചോദ്യമുയർത്തിയത് കോൺഗ്രസ് നേതാക്കളായിരുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയെന്ന യാഥാർത്ഥ്യം സങ്കുചിത രാഷ്ട്രീയതാൽപര്യം മൂലം ദൽഹിയിലെ കോൺഗ്രസ് നേതാക്കൾ മറന്നുകളഞ്ഞു.

ദൽഹി മദ്യനയകേസിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ കെജ്രിവാളിനെ ജയിലിലേക്ക് അയക്കുന്നതിൽ പങ്കുവഹിച്ചുവെന്നതാണ് യാഥാർത്ഥ്യം.
ദൽഹി മദ്യനയകേസിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ കെജ്രിവാളിനെ ജയിലിലേക്ക് അയക്കുന്നതിൽ പങ്കുവഹിച്ചുവെന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യ കൂട്ടായ്മയിലെ മറ്റൊരു പാർട്ടിയായ എൻ.സി.പിയുടെ ലക്ഷദ്വീപിലെ എം.പിയെ അയോഗ്യനാക്കിയപ്പോഴും കോൺഗ്രസ് അതിനെ എതിർക്കാൻ തയ്യാറായില്ല. തെലങ്കാന മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖർറാവുവിന്റെ മകൾ കവിതയയെ അറസ്റ്റു ചെയ്തപ്പോഴും ബി.ജെ.പിക്കൊപ്പം മൗനംപാലിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം.

കേരള നിയമസഭാ തെരഞ്ഞെടുപ്പിലും രാഹുൽഗാന്ധി ഇവിടുത്തെ ആർ.എസ്​.എസ് അജണ്ടയിൽ കളിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഇംഗിതമനുസരിച്ച് പിണറായി വിജയനെ ഇ.ഡി അറസ്റ്റുചെയ്യാത്തതിൽ രോഷം കൊള്ളുകയായിരുന്നു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുക, തകർക്കുക എന്ന ബി.ജെ.പി അജണ്ടയ്ക്ക് കേരളത്തിലിപ്പോൾ സഹായകരമാവുന്നത് കോൺഗ്രസ് നിലപാടുകളാണ്. എന്നാൽ ഇടതുപക്ഷമാവട്ടെ കേന്ദ്ര ഏജൻസികൾ സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയുമൊക്കെ ചോദ്യം ചെയ്തപ്പോൾ ശകതമായ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തുവരികയാണ് ചെയ്തത്. രാഹുൽഗാന്ധിയുടെ എം.പി സ്​ഥാനം അയോഗ്യമാക്കിയപ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന നിലപാടെടുത്തു. കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച സംഭവത്തിലും ഇടതുപക്ഷം ശക്തമായ പ്രതിഷേധമുയർത്തി.

വ്യത്യസ്​ത സംസ്​ഥാനങ്ങളിൽ സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇന്ത്യ ബ്ലോക്കിലെ ഘടകകക്ഷികൾ തമ്മിലുള്ള മത്സരങ്ങളിലേക്ക് എത്തുമ്പോഴും അഖിലേന്ത്യാ തലത്തിൽ ബി.ജെ.പി വിരുദ്ധ ഐക്യത്തിന് വിള്ളൽ വരുത്തുന്ന തരത്തിലുള്ള ആക്ഷേപകരമായ നിലപാട് സ്വീകരിക്കുന്നതിൽനിന്ന് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടുനിൽക്കേണ്ടതുണ്ട്. ഐക്യം പ്രധാനമാണെന്നും അത് രാജ്യത്തെ ഹിന്ദുത്വഫാഷിസത്തിൽനിന്ന് രക്ഷിക്കാനുള്ള മതനിരപേക്ഷ ജനാധിപത്യ ദൗത്യത്തിന്റെ ഭാഗമാണെന്നുമുള്ള രാഷ്ട്രീയമായ തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.

Comments