ബി.ജെ.പിക്ക് തിരിച്ചടി, നഗൗറില്‍ ഹനുമാൻ ബെനിവാള്‍ തന്നെ

കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് പിടിക്കാന്‍ നഗൗറില്‍ ബി.ജെ.പി പല പദ്ധതികളും തയ്യാറാക്കിയിരുന്നു. ആര്‍.എല്‍.പിക്ക് ഒട്ടും എളുപ്പമായിരുന്നില്ല ഈ വിജയം. കടമ്പകള്‍ പലതും ചാടിക്കടന്നാണ് ഹനുമാന്‍ ബെനിവാള്‍ നേട്ടം കുറിച്ചത്.

Election Desk

രാജസ്ഥാനിലെ നഗൗറില്‍ ബി.ജെ.പിക്കെതിരേ രണ്ടാം അങ്കത്തിനിറങ്ങിയ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹനുമാന്‍ ബെനിവാളിന് തകര്‍പ്പന്‍ ജയം. 5,21,466 വോട്ടുകളും 40,517 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് ഹനുമാന്‍ ബെനിവാളിന്റെ വിജയം. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി.ജെ.പിയുടെ ജ്യോതി മിര്‍ദയക്ക് 4,80,949 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. 2019ലെ വോട്ട് നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞത് രാജസ്ഥാനിലെ ഇന്ത്യാ സഖ്യത്തിൻ്റെയും ഹനുമാന്‍ ബെനിവാളിൻ്റെയും നേട്ടമായി.

കഴിഞ്ഞ തവണ രാജസ്ഥാന്റെ ആകെയുള്ള 25 സീറ്റില്‍ 24ലും ബി.ജെ.പി വിജയിച്ചപ്പോള്‍ നഗൗര്‍ മാത്രമാണ് ബി.ജെ.പിക്ക് കിട്ടാതിരുന്നത്. നഗൗര്‍ ഹനുമാന്‍ ബെനിവാളിനൊപ്പം നിന്നു. അന്നുമുതല്‍ നഗൗര്‍ വലിയ അഭിമാനപ്രശ്‌നമായി കൊണ്ടുനടന്നിരുന്ന ബി.ജെ.പി ഇത്തവണ ബെനിവാളിനെ താഴെയിറക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും രണ്ടാമതും പരാജയമറിഞ്ഞു. രാജസ്ഥാനില്‍ കഴിഞ്ഞ തവണ നേടിയ വലിയ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഇറങ്ങിയ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നഗൗര്‍. അതേ സമയം ബി.ജെ.പിക്കെതിരേ വലിയ തിരിച്ചുവരവ് പ്ലാന്‍ ചെയ്തിരുന്ന ഇന്ത്യാ സഖ്യത്തിന് നഗൗര്‍ ഊര്‍ജം നല്‍കുന്നുമുണ്ട്. രാജസ്ഥാനിലെ മറ്റ് മണ്ഡലങ്ങളിലും ഇന്ത്യാ സഖ്യം മുന്നേറുന്നുമുണ്ട്. 57.23 ശതമാനമാണ് നഗൌറിലെ ഇത്തവണത്തെ പോളിംഗ്. 2019നെക്കാള്‍ അഞ്ച് ശതമാനത്തിൻ്റെ കുറവ്.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരും ചെറിയ പാര്‍ട്ടികളും ലോകസഭാ മത്സരത്തിനിറങ്ങുന്ന പതിവ് രാജസ്ഥാനില്‍ ഇല്ല. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 15- 20 ശതമാനം വരെ വോട്ടുകള്‍ ഈ പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരുമാണ് കൊണ്ടുപോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടമാകുന്ന ഈ വോട്ടുകള്‍ കൂടി പിടിച്ചെടുക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരമാവധി ശ്രമിച്ചിരുന്നു. നഗൗറില്‍ ഈ സ്വതന്ത്ര വോട്ടുകളാണ് ഹനുമാന്‍ ബെനിവാളിന് കൂടുതൽ നിർണായകമായതെന്നാണ് വിലയിരുത്തലുകള്‍.

നഗൗർ തിരിച്ചുപിടിക്കുക, ഹനുമാൻ ബെനിവാളിനെ താഴിയിറക്കുക. രാജസ്ഥാനിൽ ഇത്തവണ പ്രചാരണവുമായി ഇറങ്ങുമ്പോള്‍ ബി.ജെ.പിയുടെ ലക്ഷ്യങ്ങള്‍ ഇതായിരുന്നു.
നഗൗർ തിരിച്ചുപിടിക്കുക, ഹനുമാൻ ബെനിവാളിനെ താഴിയിറക്കുക. രാജസ്ഥാനിൽ ഇത്തവണ പ്രചാരണവുമായി ഇറങ്ങുമ്പോള്‍ ബി.ജെ.പിയുടെ ലക്ഷ്യങ്ങള്‍ ഇതായിരുന്നു.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് പിടിക്കാന്‍ നഗൗറില്‍ ബി.ജെ.പി പല പദ്ധതികളും തയ്യാറാക്കിയിരുന്നു. ആര്‍.എല്‍.പിക്ക് ഒട്ടും എളുപ്പമായിരുന്നില്ല ഈ വിജയം. കടമ്പകള്‍ പലതും ചാടിക്കടന്നാണ് ഹനുമാന്‍ ബെനിവാള്‍ നേട്ടം കുറിച്ചത്.

ഹനുമാന്‍ ബെനിവാളിനെതിരെ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത് മുന്‍ കോണ്‍ഗ്രസ് എം.പി കൂടിയായ ജ്യോതി മിര്‍ദയെയാണ്. 2009 മുതല്‍ 2014വരെ 15ാം ലോകസഭയില്‍ കോണ്‍ഗ്രസ് എം.പിയായി നഗൗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ജ്യോതി മിര്‍ദയാണ്. 1.55 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് 2009-ല്‍ ജ്യോതി മിര്‍ദ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2023 - ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയതോടെയാണ് നഗൗറില്‍ നിന്ന് വീണ്ടും വിധി തേടാന്‍ ജ്യോതി മിര്‍ദയ്ക്ക് ബി.ജെ.പിയില്‍ നിന്ന് അവസരം ലഭിച്ചത്. എന്നാല്‍ നഗൗര്‍ ഇത്തവണ ജ്യോതി മിര്‍ദയെ കൈ വിട്ടു. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് പാര്‍ട്ടി അണികള്‍ക്കിടയിലും ബി.ജെ.പിയുടെ തന്നെ മറ്റ് നേതാക്കള്‍ക്കിടയിലും ഉള്ള അതൃപ്തി ജ്യോതി മിര്‍ദയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.

Comments