ചരിത്രവും കലയും എന്നിൽ ചെയ്തിട്ടുള്ള ഇടപെടലുകൾ

ആർട്ടിസ്റ്റും ക്യൂറേറ്ററുമായ റിയാസ് കോമുവിന്റെ കലാ പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ വിശ്വാസങ്ങളിലൂടെയും സഞ്ചരിച്ച് സമകാലിക ഇന്ത്യയിൽ കല എങ്ങനെയാണ് സാമൂഹികചിന്തയുടെ ജനാധിപത്യ പരിസരങ്ങളിൽ ഇടപെടുന്നത് എന്ന് അന്വേഷിക്കുകയാണ് ദീർഘമായ ഈ സംഭാഷണങ്ങൾ. 1992 ൽ മുബൈയിൽ, റിയാസ് കലാപഠനത്തിനെത്തുമ്പോൾ ഇന്ത്യ ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിലൂടെ ഹിംസാത്മകതയുടെ പുതിയൊരു രാഷ്ട്രീയ മാതൃകയിലേക്ക് മാറുകയായിരുന്നു. ഒരുഭാഗത്ത് ചുവന്ന മാരുതിയിൽ സഞ്ചരിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ എന്ന പുതിയ താരത്തിന്റെ ഉദയം, മറുഭാഗത്ത് നിറയെ ബാൽ താക്കറെയുടെ കട്ടൗട്ടുകൾ. റിയാസ് കോമുവിന്റെ കലാവീക്ഷണങ്ങളെ അക്കാലത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെയാണ് സ്വാധീനിച്ചത് ? റിയാസ് കോമുവും കമൽറാം സജീവും നടത്തുന്ന അഞ്ച് ഭാഗങ്ങളുള്ള സംഭാഷണത്തിന്റെ ആദ്യ എപ്പിസോഡ്.


Summary: Indian Artist and curator Riyas Komu talks about his artistic career. Interview series with Kamalram Sajeev 'The Constitution of Art' part 1.


റിയാസ് കോമു

സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിൽനിന്നും പെയിന്റിങ്ങിൽ മാസ്റ്റർ ഡിഗ്രി. ഉരു ആർട്ട്‌ ഹാർബറിൻറെ സ്ഥാപകൻ. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രൂപം നൽകിയ സ്ഥാപകാംഗങ്ങളിലൊരാൾ. ലോകത്തിലെ പ്രധാന കലാകേന്ദ്രങ്ങളിലും പ്രദർശനങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ഇൻസ്റ്റലേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ - സാംസ്‌കാരിക യാഥാർഥ്യങ്ങളിൽ ഇടപെട്ടുകൊണ്ടു പ്രവർത്തിക്കുന്ന മൾടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററും കലാചിന്തകനും. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments