മോദികാലനീതിയുടെ ഇന്ത്യന്‍ കോടതി

ഹിന്ദുത്വ ഇന്ത്യയുടെ പ്രതിഷ്ഠാപനം. പ്രമോദ് പുഴങ്കരയുടെ പരമ്പരയുടെ രണ്ടാം ഭാഗം. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയധികാരത്തിന്റെ സമഗ്രാധിപത്യ ഭരണകൂടത്തോട് മാത്രമല്ല അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും വിധേയത്വം പുലർത്തുന്ന ഒന്നായി ഇന്ത്യയുടെ ഭരണഘടനാ കോടതികൾ മാറുകയാണ്. പൗരാവകാശങ്ങൾ, രാജ്യത്തിന്റെ ഫെഡറൽ ഘടന, മതേതര സമൂഹം തുടങ്ങി ഇന്ത്യൻ ഭരണഘടനയെ ഒരു ജനാധിപത്യ ജൈവരേഖയാക്കി നിലനിർത്തുന്ന എല്ലാ രാഷ്ട്രീയബോധത്തെയും ഹിന്ദുത്വ രാഷ്ട്രീയവും മോദി സർക്കാരും ഇല്ലാതാക്കുമ്പോൾ വിധേയമൗനങ്ങളിലും സാധൂകരണ വിധികളിലുമായി ഇന്ത്യയുടെ ജനാധിപത്യസമരത്തിൽ നിന്നും അകലങ്ങളിലേക്ക് നീങ്ങുകയാണ് സുപ്രീം കോടതി.

Comments