ആരെയും തോൽപ്പിക്കാനല്ല, ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത്

രെയും തോൽപ്പിക്കാനല്ല, ജയിക്കാൻ വേണ്ടിതന്നെയാണ് മത്സരിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷയും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ലതിക സുഭാഷ്. ഇപ്പോൾ ഒരു കൊടിയുമില്ലാതെ, പാർട്ടി ചിഹ്‌നമില്ലാതെ, പാർട്ടി മേൽവിലാസമില്ലാതെ, ജാതിയും മതവുമില്ലാതെ ആരുടെയും അടുത്ത് വോട്ടുചോദിച്ചുപോകാൻ കഴിയുന്നത് വലിയ സ്വാതന്ത്ര്യമാണെന്ന് അവർ പറയുന്നു. കോൺഗ്രസിൽ അവഗണന നേരിട്ടുകഴിയുന്നവർ മാത്രമല്ല, സ്ത്രീകളും യുവാക്കളുമെല്ലാം തന്നെ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. പാർട്ടിയും നേതാക്കളും കാണിച്ച അവഗണനയെക്കുറിച്ചും കോൺഗ്രസിലെ വനിത നേതാക്കളുടെ പ്രതികരണങ്ങളെക്കുറിച്ചും ശബരിമല വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പം നിന്നതിനെക്കുറിച്ചും ഏറ്റുമാനൂരിലെ സാധ്യതകളെക്കുറിച്ചും ലതിക സുഭാഷുമായി ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷൻ സംസാരിക്കുന്നു

Comments