പതിനേഴാമത് വയസിൽ വിപ്ലവകാരിയായതാണ് കെ.അജിത. തലശ്ശേരി - പുൽപ്പള്ളി കേസുകളിൽ തടവറയിലായതുകൊണ്ടുതന്നെ അജിതയുടെ അടിയന്തരാവസ്ഥ മുഴുവൻ സെൻട്രൽ ജയിലിലായിരുന്നു. ഏകാന്ത തടവുകാരിയായിരുന്ന അജിത ഏറെ കരഞ്ഞത്, അടിയന്തരാവസ്ഥക്കിടയിലെ ആ ഒരു ദിവസമാണ്: 1976 സെപ്തംബർ 9 ന്. അന്നാണ് മാവോ സേ തുംഗ് മരിച്ചത്. മർദ്ദനത്തിൻ്റെയും ജയിൽ ജീവിതത്തിൻ്റെയും ഭൂതകാലത്തിൻ്റെ ശക്തിയാണ് ഈ പ്രായത്തിലും കരുത്തായി കൂടെയുള്ളതെന്നു പറയുകയാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രോദ്ഘാടകരിൽ ഒരാളും പോരാളിയുമായ അജിത, കമൽറാം സജീവുമായുള്ള ഈ അഭിമുഖത്തിൽ.
