ദാമോദർ പ്രസാദ്

‘യൂസർ ഫീ’ കേരളവും
സി.പി.എമ്മിന്റെ ആസ്തിയും

“കേരളത്തിലെ മധ്യവർഗം തൊട്ട് താഴെയുള്ള തട്ടുകളിലെ മനുഷ്യർ അഭിമുഖീകരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും വർധിച്ചുവരുന്ന അസമത്വവും, കേരളത്തിലെ ഏറ്റവും വലിയ ജനകീയ പാർട്ടിയും ബൃഹത് സംഘടനാ സംവിധാനവുമുള്ള സി.പി.എം തിരിച്ചറിയാഞ്ഞിട്ടല്ല. അതിനോട് നിഷേധാത്മക സമീപനമുണ്ടെന്നും പറയാനാകില്ല. എന്നാൽ, സി.പി.എമ്മിന്റെ ഇതിനുള്ള പരിഹാര നിർദേശം ലോക മുതലാളിത്ത സ്ഥാപനങ്ങളിൽ കടമെടുത്തൊരു ആശയമാണ്. ഇതാണ് ബദൽ എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്,” ദാമോദർ പ്രസാദ് എഴുതുന്നു.

‘‘കമ്മ്യൂണിസ്റ്റുകാരായ നമ്മൾക്ക് എന്തുതന്നെ ആദർശമുണ്ടെങ്കിലും നമ്മൾ ഇന്നു ജീവിക്കുന്നത് മുതലാളിത്ത സമുദായത്തിലാണ്. അതിന്റെ ചുറ്റുപാടിലാണ്. ഇതിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധ്യമല്ല. പണത്തിനുള്ള ദുര ഈ പരിതസ്ഥിതിയിൽ നിന്ന് നമുക്കു കിട്ടുന്ന ഒരു സ്വഭാവദൂഷ്യമാണ്. ഇത് നമ്മുടെ പ്രവർത്തനരീതി തന്നെ എന്നെന്നേക്കുമായി നശിപ്പിക്കുന്നു. അധികാരഭ്രമം- ഇതിൽ നിന്ന് രക്ഷകിട്ടാനാണ് അധികം ഞെരുക്കം. പക്ഷെ, പണത്തിനുള്ള ദുരയും അധികാരഭ്രമവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടും ഒരേ പരിതസ്ഥിതിയിൽ- ഇന്നത്തെ സമുദായത്തിൽ നിന്നുള്ളവായ ദൂഷ്യങ്ങളാണ്".
- സഖാവ് പി കൃഷ്ണപിള്ള,
"കേരളത്തിലെ ബോൾഷെവിക് വീരൻ".

ധികാരം തലയ്ക്കുപിടിച്ച് ഭ്രമചിത്തമായ പാർട്ടി സർവ്വാധിപത്യവും അതിനോടൊപ്പം തികച്ചും സ്വാർത്ഥരും സ്വജനപക്ഷപാതികളുമായ സർവാധിപതികളുടെ പണത്തിനോടുള്ള അത്യാർത്തിയും മൂലം ജനവിരുദ്ധമായി തീർന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും പാർട്ടികളും വേരോടെ പിഴുതെറിയപ്പെടുന്നതിന്റെ ദശകങ്ങൾക്കുമുമ്പ് കേരളത്തിലെ റാഡിക്കൽ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് പി. കൃഷ്ണപിള്ള സമരമുനമ്പത്തുനിന്ന്, സ്വതസിദ്ധമായ ദീർഘവീക്ഷണ ചാതുര്യത്തോടെ, 1940 -ൽ ഇത് രേഖപ്പെടുത്തുമ്പോൾ, കമ്മ്യൂണിസം ലോകത്തിന്റെ യുവത്വമായിരുന്നു. ഉത്പതിഷ്ണുക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കപ്പെടുന്ന കാലമായിരുന്നു. കർഷകതൊഴിലാളികളെയും പാട്ട കുടിയന്മാരെയും തൊഴിലാളികളെയും കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ചിരുന്ന കാലം. അധികാരം ദുഷിപ്പിക്കുമെന്നും സമഗ്രാധികാരം പരിപൂർണമായും ദുഷിപ്പിക്കുന്നുമെന്നുമുള്ള തിരിച്ചരിവ് നാല്പതുകളിലെ ആസന്ന സാമൂഹ്യമാറ്റത്തിന്റെ പരിതസ്ഥിതിയിലും കമ്മ്യൂണിസത്തിന്റെ മൗലിക വീക്ഷണം ഉൾക്കൊണ്ടവർ മനസ്സിലാക്കിയിരുന്നു.

എന്നാൽ, സമ്പൂർണ അധികാരം കൈയാളുന്ന വേളയിൽ ബൂർഷ്വാ സമൂഹത്തിന്റെ ശീലങ്ങൾ പാർട്ടിയെ ബാധിക്കുമെന്ന് ഇന്നാവർത്തിക്കപ്പെടുന്നത് അനുഷ്ടാനപരമായ പറച്ചിൽ എന്നതിനപ്പുറം ഒന്നുമല്ലെന്ന് പറയുന്നവർക്കുമറിയാം, കേൾക്കുന്നവർക്കുമറിയാം. ബൂർഷ്വാ സാമൂഹ്യ വ്യവസ്ഥ എന്നൊക്കെ സാമാന്യവൽക്കരകിക്കുന്നതിനേക്കാൾ ഉചിതമായി വസ്തുനിഷ്ഠ യാഥാർഥ്യമായ നവലിബറൽ സാമ്പത്തികക്രമത്തിന്റെ ആശയങ്ങൾ അധികാര പ്രയോഗങ്ങൾക്ക് പ്രേരകമാകുന്നുവെന്ന മൂർത്തവും നിരങ്കുശവുമായ പരിശോധന തന്നെയാണ് പ്രധാനം. അധികാരഭ്രമം ഒരു ചിത്തരോഗാവസ്ഥയാണെങ്കിൽ രോഗബാധിതമായവർക്കും ആ വ്യവസ്ഥയ്ക്കു തന്നെയും അതു മനസ്സിലാക്കണമെന്നുമില്ല.

‘‘കമ്മ്യൂണിസ്റ്റുകാരായ നമ്മൾക്ക് എന്തുതന്നെ ആദർശമുണ്ടെങ്കിലും നമ്മൾ ഇന്നു ജീവിക്കുന്നത് മുതലാളിത്ത സമുദായത്തിലാണ്. അതിന്റെ ചുറ്റുപാടിലാണ്. ഇതിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധ്യമല്ല’’- പി കൃഷ്ണപിള്ള.
‘‘കമ്മ്യൂണിസ്റ്റുകാരായ നമ്മൾക്ക് എന്തുതന്നെ ആദർശമുണ്ടെങ്കിലും നമ്മൾ ഇന്നു ജീവിക്കുന്നത് മുതലാളിത്ത സമുദായത്തിലാണ്. അതിന്റെ ചുറ്റുപാടിലാണ്. ഇതിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധ്യമല്ല’’- പി കൃഷ്ണപിള്ള.

15 വർഷം മുമ്പ് ദ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച, ബംഗാളിലെ സി.പി.എം അഭിമുഖീകരിച്ചിരുന്ന രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള ലേഖനം ഇന്ന് വായിക്കുമ്പോൾ സി.പി.എമ്മിന്റെ കേരളത്തിലെ വർത്തമാനകാല സമീപനങ്ങളുമായി അനുഭവേദ്യമാകുന്ന സാദൃശ്യം കൗതുകമുണർത്തുന്നതാണ്. പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചത് 2010 മെയ് 30നാണ്: India's Communist Party faces defeat in its West Bengal Heartland എന്നാണ് തലക്കെട്ട്. പശ്ചിമ ബംഗാൾ എന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹൃദയഭൂമിയിൽ സി.പി.എം പരാജയം നേരിടുന്നു. ദീർഘകാലം ഭരണാധികാരത്തിൽ തുടർന്നശേഷം പശ്ചിമ ബംഗാളിലും ത്രിപുരയിലും സംസ്ഥാന ഭരണത്തിൽ നിന്ന് പുറംതള്ളപ്പെടുന്നതിനും സംഘടനാപരമായി ദുർബലപ്പെടുത്തുന്നതിനും മുമ്പായി ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ സർക്കാരിന്റെ അവസാന വർഷങ്ങളിൽ സി.പി.എം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിനെ തരണം ചെയ്യാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചുമാണ് ഈ ലേഖനം.

ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാർട്ടി കേരളത്തിലേതാണെന്നാണ് സി.പി.എം ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചത്, സംഘടനാപരമായ കെട്ടുറപ്പ് നേരിട്ട് അനുഭവപ്പെട്ടതുകൊണ്ടാകണം. എന്നാൽ, പാർട്ടിയുടെ അവശേഷിക്കുന്ന തുരുത്തെന്നായിരുന്നു യഥാർത്ഥത്തിൽ വിശേഷിപ്പിക്കേണ്ടിയിരുന്നത്.

അക്കാലത്തെ മാധ്യമങ്ങളിൽ ബംഗാളിനെക്കുറിച്ചുവന്ന വാർത്തകളുടെയും വ്യാഖ്യാനങ്ങളുടെയും ഉള്ളടക്കങ്ങൾക്ക്, കേരളത്തിലെ സി.പി.എം ഭരണവും അതിനനുരോധമായി പ്രവർത്തിക്കുന്ന പാർട്ടി സംഘടനയും സമകാലിക സന്ധിയിൽ സ്വീകരിക്കുന്ന നയസമീപനങ്ങളുമായി ചില സാദൃശ്യങ്ങളുണ്ട്. ഇതിൽ നിന്ന് സവിശേഷമായി ഒരു അനുമാനം സ്ഥാപിക്കാനോ പ്രവചിക്കാനോ ഉള്ള ഉദ്ദേശ്യമില്ല. ഒരു ബഹുജന ബൃഹത് സംഘടനയുടെ ഭാവിയെ സംബന്ധിച്ച് നിഗമനത്തിലേക്കെത്തുകയെന്നത് അല്പത്തമാണ്. ബംഗാൾ അനുഭവപാഠം -മുന്നറിയിപ്പായും ശാപവചസ്സായും സ്ഥിരമായി കേൾക്കപ്പെടുന്നതാണ്. ബംഗാളിൽ പാർട്ടിഭരണം നിലംപതിക്കും മുമ്പ് എന്തായിരുന്നു സ്ഥിതിയെന്നതാണ് ജേസൺ ബർക് തയ്യാറാക്കിയ ദ ഗാർഡിയൻ റിപ്പോർട്ടിലുള്ളത്.

സി.പി.എമ്മിനോട് കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന അപായസൂചന സി.പി.എം വിമതർ മുതൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം -അതിന്റെ ഭിന്നരൂപഭാവങ്ങളിൽ- അവസാനിച്ചുകാണണമെന്ന് അഭിലഷിക്കുന്ന വലതുപക്ഷ രാഷ്ട്രീയ നേതൃത്വം വരെ തന്നെ നിരന്തരമായി നൽകിപോരുന്നുണ്ട്. ‘ബംഗാൾ പാഠം’ സി.പി.എം നേതൃത്വം തള്ളിക്കളയുന്നില്ല എന്നതും വസ്തുതയാണ്.

സംഘടനാ- ഭരണ തലങ്ങളിൽ യുവാക്കൾക്ക്  മുൻഗണന നൽകുന്ന സമീപനം ബംഗാൾ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ടിട്ടാണെന്നാണ്  വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്.  (ബുദ്ധദേവ് ഭട്ടാചാര്യ)
സംഘടനാ- ഭരണ തലങ്ങളിൽ യുവാക്കൾക്ക് മുൻഗണന നൽകുന്ന സമീപനം ബംഗാൾ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ടിട്ടാണെന്നാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്. (ബുദ്ധദേവ് ഭട്ടാചാര്യ)

സംഘടനാ- ഭരണ തലങ്ങളിൽ യുവാക്കൾക്ക് മുൻഗണന നൽകുന്ന സമീപനം ബംഗാൾ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ടിട്ടാണെന്നാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്. ബംഗാൾ പാർട്ടിയിൽ നേതൃത്വതലത്തിൽ യുവാക്കളുടെ എണ്ണം പരിമിതമായിരുന്നുവെന്നും യുവനേതൃത്വത്തിന്റെ അഭാവം പാർട്ടിയെ വലിയ തോതിൽ പുതിയ വോട്ടർമാരിൽ നിന്ന് അകറ്റിയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിൽ മാറിവരുന്ന അഭിലാഷങ്ങളെ മനസ്സിലാക്കാനാകാതെ പോയതും യുവനിരനേതൃത്വത്തിന്റെ അഭാവം മൂലമാണത്രേ. തലമുറവ്യത്യാസം ബൂർഷ്വാ സങ്കൽപനമാണെന്നാണ് ഇ.എം.എസിനെ പോലുള്ളവർക്കുണ്ടായിരുന്ന സമീപനം എന്ന കാര്യവും ഓർക്കുന്നു. എന്നാൽ, കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന നീരിക്ഷണത്തെ യുവനേതൃത്വത്തിന്റെ കാര്യമൊഴിച്ച്, മറ്റു ഘടകങ്ങളുടെ കാര്യത്തിൽ അവഗണിക്കാൻ സി.പി.എമ്മിന് ആത്മവിശ്വാസം നൽകുന്നത്, കേരളത്തിലെ പാർട്ടിയും ബഹുജനസംഘടനകളും പോഷക സംഘടനകളും ചേർന്നുമുള്ള പരസ്പരാശ്രിത സമുച്ചയ വ്യവസ്ഥയാണ്.
ഇതിനു പുറമേ സംഘടനാപരമായ ശേഷിയും അതിനെ നിലനിർത്താനുള്ള സമ്പത്തും സഹകരണ സംരഭങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ തന്നെ സംഘടനാ സംവിധാനം സുശക്തമായി നിൽക്കുമെന്നാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം, ഒരുവേള, അതിന്റെ പ്രതിയോഗികളുടെ ആകുലതയും.

സോവിയറ്റ് യൂണിയൻ അവസാന ഘട്ടങ്ങളിൽ പോലും നിലംപതിക്കില്ല എന്നും സി.പി.എസ്.യു ഏതു പ്രതിസന്ധിയെയും അതിജീവിക്കുമെന്നും സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതൃത്വം ഗോർബച്ചേവിനെതിരെയുള്ള അട്ടിമറി പൊളിയും മുമ്പുവരെ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ചൗഷസ്ക്യൂവിന് അഭിവാദ്യമർപ്പിച്ചുവന്ന സി.പി.എം നേതൃത്വവും രണ്ടുനാൾക്കകം റൊമാനിയൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം അടപടലം വീഴുമെന്നും ചൗഷ്സ്ക്യൂ ജനരോഷത്തിനിരയാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ല.

ഇപ്പോൾ ദേശീയ കോർഡിനേറ്ററായ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി എന്ന നിലയിൽ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് ഇന്ത്യയിൽ സി.പി.എം ഘട്ടം ഘട്ടമായും പിന്നീട് വളരെ വേഗേനയും ദുർബലപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാർട്ടി കേരളത്തിലേതാണെന്നാണ് സി.പി.എം ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചത്, സംഘടനാപരമായ കെട്ടുറപ്പ് നേരിട്ട് അനുഭവപ്പെട്ടതുകൊണ്ടാകണം. എന്നാൽ, പാർട്ടിയുടെ അവശേഷിക്കുന്ന തുരുത്തെന്നായിരുന്നു യഥാർത്ഥത്തിൽ വിശേഷിപ്പിക്കേണ്ടിയിരുന്നത്. ഇപ്പോൾ ദേശീയ കോർഡിനേറ്ററായ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി എന്ന നിലയിൽ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് ഇന്ത്യയിൽ സി.പി.എം ഘട്ടം ഘട്ടമായും പിന്നീട് വളരെ വേഗേനയും ദുർബലപ്പെടുന്നത്.

സോവിയറ്റ് യൂണിയൻ അവസാന ഘട്ടങ്ങളിൽ പോലും നിലംപതിക്കില്ല എന്നും സി.പി.എസ്.യു ഏതു പ്രതിസന്ധിയെയും അതിജീവിക്കുമെന്നും സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതൃത്വം ഗോർബച്ചേവിനെതിരെയുള്ള അട്ടിമറി പൊളിയും മുമ്പുവരെ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.
സോവിയറ്റ് യൂണിയൻ അവസാന ഘട്ടങ്ങളിൽ പോലും നിലംപതിക്കില്ല എന്നും സി.പി.എസ്.യു ഏതു പ്രതിസന്ധിയെയും അതിജീവിക്കുമെന്നും സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതൃത്വം ഗോർബച്ചേവിനെതിരെയുള്ള അട്ടിമറി പൊളിയും മുമ്പുവരെ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.

വാസ്തവത്തിൽ, ലെനിനിസ്റ്റ് ജനാധിപത്യ കേന്ദ്രീകരണമനുസരിച്ചു പ്രവർത്തിക്കുന്ന സി.പി.എമ്മിന്റെ സമകാലിക സംഘടനാ ദൗർബല്യത്തെ കൂടി പ്രതിഫലിപ്പിക്കുന്നതാണ് മാനേജേരിയൽ തസ്തികയായ കോ- ഓർഡിനേറ്റർ പദവി. സീതാറാം യെച്ചൂരിയുടെ അകാല നിര്യാണത്തെ തുടർന്നാണ് കോ- ഓർഡിനേറ്റർ പദവി വ്യവസ്ഥപ്പെടുന്നതെങ്കിലും ഭാവി ജനറൽ സെക്രട്ടറിയുടെ പ്രായോഗിക അധികാരത്തെയും പ്രവർത്തന പരിധിയേയും ഈ സ്ഥാനപുനർനാമകരണം വ്യവസ്ഥ ചെയ്യുന്നു.

ബംഗാളിലും ത്രിപുരയിലും ദുർബലമായതോടെ കേരള ഘടകത്തിലേക്കായി കേന്ദ്രാഭിമുഖം (Centripetal Tendency). പിണറായി വിജയന്റെ നേതൃത്വത്തിൽ ആദ്യം കേരള ഘടകവും പിന്നീട് ഭരണാധികാരം നേടിയശേഷം നടത്തിയ Assertion- നു മുമ്പാകെ വഴങ്ങുകയല്ലാതെ കേന്ദ്ര നേതൃത്വത്തിന് വേറെ മാർഗമില്ല. ഈയൊരു യാഥാർഥ്യം കേരള ഘടകം സ്വീകരിക്കുന്ന സ്വച്ഛന്ദമായ നയസമീപനങ്ങളെ അംഗീകരിക്കാതിരിക്കാനുള്ള ആജ്ഞാശക്തിയില്ലാതെയുമാക്കി. എങ്കിൽ തന്നെയും സംഘടനാതലത്തിലെ അധികാരകേന്ദ്രത്തിലെ ഈ മാറ്റം ലെനിനിസ്റ്റ് സംഘടനാ ധാർമികതയുടെ പ്രതിസന്ധി എന്ന നിലയിൽ പറയാമെന്നല്ലാതെ കേരളത്തിലെ സി.പി.എമ്മിന്റെ ഭാവിയെ സംബന്ധിച്ച്, പ്രത്യക്ഷത്തിൽ അത്ര ഗൗരവമായ പ്രശ്നമല്ല.

കേരളത്തിന്റെ ജനസാന്ദ്രത, വികസന പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോൾ പരിഗണിക്കപ്പെടുന്നില്ല എന്നു മാത്രമല്ല പുനരധിവാസത്തിന്റെ യഥാർത്ഥ പ്രശ്നം മനസ്സിലാക്കപ്പെടുന്നുമില്ല.

‘ദ ഗാർഡിയൻ’ പത്രത്തിന്റെ പ്രതിനിധി ജേസൺ ബർക് നാലു കാരണങ്ങളാണ്, ബംഗാളിലെ കമ്മ്യൂണിസ്റ്റുകൾ ആസന്നഭാവിയിൽ നേരിടാൻ പോകുന്ന ദുർവിധിക്ക് കാരണമായി നിരത്തുന്നത്.

ഒന്ന്: ദീർഘകാലത്തെ വെല്ലുവിളി നേരിടാത്ത ഭരണത്തിന്റെ കെടുകാര്യസ്ഥതയും ഭരണത്തിൽ കടന്നുകൂടിയ കൊടിയ അഴിമതിയും.
രണ്ട്: സമ്പന്ന വിഭാഗങ്ങളുടെയും യുവാക്കളുടെയും അഭിലാഷങ്ങൾക്കൊത്ത് ഉയരാത്ത പ്രത്യശാസ്ത്രപരമായ മുരടിക്കൽ.
മൂന്ന്: കൂടുതൽ ചലനാത്മകമായ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബംഗാളിന്റെ സാമ്പത്തിക തകർച്ച.
നാല്: മമത ബാനർജി നയിക്കുന്ന പ്രതിപക്ഷത്തിന്റെ ഉയർച്ച സി.പി.എമ്മിനെ ബലഹീനമാക്കുന്നു.

അവസാനത്തെ, ഈ സുപ്രധാന വസ്തുതയാണ് ബംഗാൾ സി.പി.എം കണ്ണടച്ചെതിർത്തിരുന്നത്.

സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണ് കോ- ഓർഡിനേറ്റർ പദവി വ്യവസ്ഥപ്പെടുന്നതെങ്കിലും ഭാവി ജനറൽ സെക്രട്ടറിയുടെ പ്രായോഗിക അധികാരത്തെയും പ്രവർത്തന പരിധിയേയും ഈ സ്ഥാനപുനർനാമകരണം വ്യവസ്ഥ ചെയ്യുന്നു.
സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണ് കോ- ഓർഡിനേറ്റർ പദവി വ്യവസ്ഥപ്പെടുന്നതെങ്കിലും ഭാവി ജനറൽ സെക്രട്ടറിയുടെ പ്രായോഗിക അധികാരത്തെയും പ്രവർത്തന പരിധിയേയും ഈ സ്ഥാനപുനർനാമകരണം വ്യവസ്ഥ ചെയ്യുന്നു.

2010 -ൽ പാശ്ചാത്യ റിപ്പോർട്ടർക്ക് അനുഭവേദ്യമായ യാഥാർഥ്യമാണിത്. ഇതാണ് യാഥാർഥ്യബോധത്തോടെ ഒരു വർഷത്തിനപ്പുറം സംഭവിക്കാൻ പോകുന്ന തകർച്ചയെക്കുറിച്ചു പ്രവചിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, പ്രസ്തുത റിപ്പോർട്ടിൽ തന്നെ വായിക്കാവുന്നത്, ബംഗാളിൽ 2010 -ൽ നിലയുറപ്പിച്ചുനിൽക്കുന്ന പാർട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി ഇത് പാടെ നിഷേധിച്ചു എന്നതാണ്. യാഥാർഥ്യത്തെ അഭിമുഖീകരിക്കാതെ കണ്ണടച്ചു നിഷേധിക്കുന്നത്തിനായി ഉപയുക്തമാക്കുന്ന വാദഗതികൾ പരമ്പരാഗതമായി ഉപയോഗിച്ചു തഴമ്പിച്ച അതേ പൊള്ളവാക്കുകൾ തന്നെ.
ജില്ലാ സെക്രട്ടറിയുടെ വാദം ഇതാണ്: ബൂർഷ്വാ മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. മാത്രവുമല്ല, പാർട്ടി പൂർണ ആരോഗ്യത്തിലാണ്. വിദേശ പണം വാങ്ങി ഭീകരത സൃഷ്ടിച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്.

2010 -ലാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഒരു കൊല്ലം പൂർത്തിയാവുന്നതോടെ സി.പി.എം ചരിത്രതകർച്ച നേരിടുകയാണ്. ജില്ലാ കമ്മറ്റി ഓഫീസുകളടക്കം പാർട്ടി മാറുന്ന സ്ഥിതിവിശേഷമാണ് പിന്നീട് സംഭവിക്കുന്നത്.

ദ ഗാർഡിയൻ പ്രതിനിധി ജേസൺ ബർക് അവതരിപ്പിക്കുന്ന സി.പി.എമ്മിന്റെ തകർച്ചയ്ക്ക് കാരണമായ നാലു കാരണങ്ങളിൽ എല്ലാം കേരളത്തിലും അതേപടി സംഭവ്യമല്ല എന്നാർക്കുമറിയാം. എങ്കിലും രണ്ടു തവണ ഭരണത്തിന്റെ ആവർത്തനം, സമ്പൂർണമായ അധികാര പ്രമത്തതയ്ക്കും അധികാര ദുർവിനിയോഗത്തിനും അഴിമതിക്കും കാരണമായിട്ടുണ്ട്. പാർട്ടി തന്നെ സംസ്ഥാന സമ്മേളനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ് പാർട്ടി പ്രവർത്തകരുടെ സമ്പത്താർജ്ജിക്കാനുള്ള അതിമോഹവും മാഫിയാ ബന്ധങ്ങളും. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണികൾ പാർട്ടി നേതൃത്വത്തെ അനുകരിക്കുകയാണ് ചെയ്യുക. നേതൃത്വത്തിന്റെ പ്രവർത്തനം ശുചിത്വ പൂർണമാണെങ്കിൽ അത് മാതൃകയാക്കി പിന്തുടരാൻ കേഡർമാരും അനുഭാവികളും നിർബന്ധിതമാണ്. അത്തരമൊരു സ്ഥിതി വിശേഷമല്ല കേരളത്തിലുള്ളത്. ജില്ലാ തലത്തിലെ പ്രവർത്തകരെ ഉപഭോഗ ബൂർഷ്വാ സംസ്കാരം ആവേശിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തിരുത്തലുകൾ തുടങ്ങേണ്ടത് അവർ മാതൃകയാക്കുന്ന നേതൃത്വനിരയിലുള്ളവരുടെ ബൂർഷ്വാ ജീവിതത്തോടുള്ള പ്രകടമായ ആസക്തിയുടെ തിരുത്തലോടെ തന്നെയാകണമല്ലൊ.

ബംഗാളിലെ സി.പി.എമ്മിന്റെ സർവനാശത്തിന് വഴിവെച്ച ഒരു കാര്യത്തെ പിണറായി സർക്കാർ അഭിസംബോധന ചെയ്യാൻ തയ്യാറായിട്ടുണ്ട്. കേരളത്തിൽ സാമ്പത്തിക ഉദാരവൽക്കരണത്തിനുശേഷം ഉദയം ചെയ്തിരിക്കുന്ന പുത്തൻ ഉപരി മധ്യവർഗ്ഗത്തിന്റെ വികസനതാല്പര്യങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് ഈ സമീപനം.

ബംഗാളിലെ സി.പി.എമ്മിന്റെ സർവനാശത്തിന് വഴിവെച്ച ഒരു കാര്യത്തെ കേരളത്തിലെ പിണറായി സർക്കാർ അഭിസംബോധന ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഈ തയ്യാറാവൽ ഏറെക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിലെ പാർട്ടിയും ആദ്യ തവണത്തെ സർക്കാരും അവലംബിച്ച ലൈൻ തന്നെയാണ്. കേരളത്തിൽ സാമ്പത്തിക ഉദാരവൽക്കരണത്തിനുശേഷം ഉദയം ചെയ്തിരിക്കുന്ന പുത്തൻ ഉപരി മധ്യവർഗ്ഗത്തിന്റെ വികസനതാല്പര്യങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് ഈ സമീപനം. പ്രവാസികളായ സമ്പന്നർ ഒട്ടധികമാണ്. ലോക കേരളസഭ പോലുള്ള പരിപാടികൾ ഈ വിഭാഗത്തെ ഉദ്ദേശിച്ചാണ്. ഈ പുത്തൻ ഉപരിമധ്യവർഗം പണം മുടക്കാൻ തയ്യാറാണ്. പക്ഷെ അവർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ വേണം. അർദ്ധ വികസിത രാജ്യത്തിലെ ജീവിതഗുണനിലവാരം എന്ന ആശയം ഇതിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. പ്രവാസി സമ്പന്നരുടെ ആവശ്യമാണത്. അർദ്ധവികസിത രാജ്യങ്ങളുടെ വികസന ചരിത്രവും ജനസംഖ്യയും ഒന്നും തന്നെ ഇവിടെ പരിശോധനയ്ക്ക് വിധേയമാകുന്നില്ല.

കേരളത്തിൽ പിണറായി വിജയനല്ലാതെ  മറ്റൊരാൾ നേതൃത്വം നൽകുന്ന സ്ഥിതിയിൽ സി.പി.എം മാത്രമല്ല എൽ.ഡി.എഫ്  തന്നെ ദുർബലമാകും. ആജ്ഞാശക്തിയും ബഹുജനബന്ധവും ഒരു സുപ്രധാന ഘടകമാണ്.
കേരളത്തിൽ പിണറായി വിജയനല്ലാതെ മറ്റൊരാൾ നേതൃത്വം നൽകുന്ന സ്ഥിതിയിൽ സി.പി.എം മാത്രമല്ല എൽ.ഡി.എഫ് തന്നെ ദുർബലമാകും. ആജ്ഞാശക്തിയും ബഹുജനബന്ധവും ഒരു സുപ്രധാന ഘടകമാണ്.

കേരളത്തിന്റെ ജനസാന്ദ്രത, വികസന പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോൾ പരിഗണിക്കപ്പെടുന്നില്ല എന്നു മാത്രമല്ല പുനരധിവാസത്തിന്റെ യഥാർത്ഥ പ്രശ്നം മനസ്സിലാക്കപ്പെടുന്നുമില്ല. നഗരവൽക്കരിക്കപ്പെട്ട കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അധിവസിക്കുന്ന പല തട്ടിലുമുള്ള മനുഷ്യരുടെ ജീവിതവ്യവസ്ഥകൾ അട്ടിമറിക്കപ്പെടുന്ന ഏതൊരു വികസന പ്രക്രിയയും കേരളത്തിൽ അസാധ്യമാണ്, പ്രതിരോധിക്കപ്പെടുകയും ചെയ്യും. എന്നാൽ ഉപരിമധ്യവർഗത്തിന് ഇതൊരു അടിസ്ഥാന പ്രശ്നമായി അനുഭവപ്പെടുന്നില്ല. അതിനാൽ കേരളത്തിലെ മധ്യവർഗം തൊട്ടു താഴെ തട്ടിലെ മനുഷ്യരെല്ലാവരും മേൽത്തട്ടു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വികസനം മുടക്കികളാണ്. ഉപരി വർഗ്ഗത്തിന്റെ ഈ വികസന ഉന്മാദത്തെയാണ് സി.പി.എം ഭാവികേരളത്തിന്റെ മാർഗരേഖയായി കാണുന്നത്.

കേരളത്തിലെ മധ്യവർഗം തൊട്ട് താഴെയുള്ള തട്ടുകളിലെ മനുഷ്യർ അഭിമുഖീകരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും വർധിച്ചുവരുന്ന അസമത്വവും കേരളത്തിലെ ഏറ്റവും വലിയ ജനകീയ പാർട്ടിയും ബൃഹത് സംഘടനാ സംവിധാനവുമുള്ള സി.പി.എം തിരിച്ചറിയാഞ്ഞിട്ടല്ല. അതിനോട് നിഷേധാത്മക സമീപനമുണ്ടെന്നും പറയാനാകില്ല. എന്നാൽ, സി.പി.എമ്മിന്റെ ഇതിനുള്ള പരിഹാര നിർദേശം ലോക മുതലാളിത്ത സ്ഥാപനങ്ങളിൽ കടമെടുത്തൊരു ആശയമാണ്. ഇതാണ് ബദൽ എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. അത് മുതലാളിത്തത്തെ ജനാധിപത്യവൽക്കരിക്കുക എന്ന, വിപണി സമ്പദ് വ്യവസ്ഥയുടെ പ്രചാരകർ തന്നെ മൂന്നാം ലോക ഭരണകർത്താക്കൾക്ക് വിറ്റതും വിറ്റുകൊണ്ടിരിക്കുന്നതുമായ ആശയമാണ്.

മുതലാളിത്തത്തെ ജനാധിപത്യവൽക്കരിക്കാൻ സാധ്യമല്ല എന്നത് മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രാഥമിക പാഠമാണ്.

കെ- റെയിൽ ആവശ്യമാണോ അല്ലയോ എന്ന ചർച്ചയുടെ കാലത്ത് സി.പി.എം രാഷ്ട്രീയത്തിന്റെ പുറത്തുനിൽക്കുന്ന സാമൂഹ്യചിന്തകർ വരെ അനിവാര്യമായ ഒരു വികസന ആശയം എന്ന നിലയിൽ മുതാലാളിത്തത്തിന്റെ ജനാധിപത്യവൽക്കരണത്തെ പിന്തുണയ്ക്കുകയുണ്ടായി. തുടർച്ചയായുള്ള അധികാരത്തിന്റെ കുമിള (bubble)ലോകാധിവാസമാകണം മുതലാളിത്തത്തിന്റെ ജനാധിപത്യവൽക്കരണം എന്ന വികൃതാശയത്തെ ഇത്ര ഉദാരതയോടെ സി.പി.എം പരിരംഭണം ചെയ്യാനുള്ള ഒരു കാരണം.

അതിദാരിദ്ര്യത്തെ തുടച്ചുനീക്കുമെന്ന സമീപനം ഷി-യുടെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് കടംകൊണ്ടതാണെന്നു വിചാരിക്കാൻ വഴിയുണ്ടെങ്കിലും നവലിബറൽ സമ്പദ് ചിന്തകർ തന്നെയാണ് ഈ ആശയത്തിന്റെയും ഉറവിടം. സബ്സിഡി ദരിദ്ര വിഭാഗത്തെ കേന്ദ്രീകരിച്ചു നൽകുന്ന പദ്ധതിയും നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യുന്നതൊക്കെ ഈ വികസനക്രമത്തിന്റെ സവിശേഷ ഭാഗമായി നടപ്പാക്കപ്പെട്ടിട്ടുള്ളതാണ്. കേരളത്തിൽ വിവിധ തട്ടിലുള്ളവർക്ക് ‘യൂസർ ഫീ’ ഏർപ്പെടുത്താനുള്ള ആലോചനയും ബദൽ ആശയമല്ല, മുഖ്യധാരാ നവലിബറൽ വീക്ഷണമാണ്. നാലു പതിറ്റാണ്ടുകളായി പ്രചാരത്തിലുള്ള ആശയവും. ഇത് അമ്പേ പരാജയമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ജോസെഫ് സ്റൈഗ്ലിറ്റസിനെ പോലുള്ള സാമ്പത്തിക വിദഗ്ദ്ധർ ഇത് മുമ്പേ സൂചിപ്പിച്ചിട്ടുള്ളതാണ്.

കെ- റെയിൽ ആവശ്യമാണോ അല്ലയോ എന്ന ചർച്ചയുടെ കാലത്ത് സി.പി.എം രാഷ്ട്രീയത്തിന്റെ പുറത്തുനിൽക്കുന്ന സാമൂഹ്യചിന്തകർ വരെ അനിവാര്യമായ ഒരു വികസന ആശയം എന്ന നിലയിൽ മുതാലാളിത്തത്തിന്റെ ജനാധിപത്യവൽക്കരണത്തെ പിന്തുണയ്ക്കുകയുണ്ടായി.
കെ- റെയിൽ ആവശ്യമാണോ അല്ലയോ എന്ന ചർച്ചയുടെ കാലത്ത് സി.പി.എം രാഷ്ട്രീയത്തിന്റെ പുറത്തുനിൽക്കുന്ന സാമൂഹ്യചിന്തകർ വരെ അനിവാര്യമായ ഒരു വികസന ആശയം എന്ന നിലയിൽ മുതാലാളിത്തത്തിന്റെ ജനാധിപത്യവൽക്കരണത്തെ പിന്തുണയ്ക്കുകയുണ്ടായി.

പക്ഷെ, ഈ വികസനസങ്കൽപം കേരളത്തിലേക്ക് ആനയിക്കാനുള്ള ഒരു സന്ദർഭം എൽ.ഡി.എഫ് സർക്കാരിന് കൈവന്നത് കേന്ദ്രം കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം നൽകാത്തതോടെയാണ്. വയനാട് ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ- പുനർനിർമാണ സംരംഭത്തോടുള്ള മോദി സർക്കാരിന്റെ നിഷേധാത്മകത ഈ യാഥാർഥ്യത്തെ കൂടുതൽ കൃത്യമായി കാണിച്ചുതരുന്നു. ഇങ്ങനെയാണെങ്കിലും കേരള സർക്കാരിന് കേന്ദ്രത്തിന്റെ മുമ്പാകെയുള്ള ആവശ്യങ്ങളിൽ പ്രഥമ സ്ഥാനത്തുള്ളത്, കേരള സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്ന ജപ്പാൻ സഹായത്തോടെയുള്ള ജപ്പാൻ നിർമിതമായ അർദ്ധ അതിവേഗ റെയിൽ നിർമാണമാണ്. ഇവിടെ ഓർക്കപ്പെടേണ്ട ഒരു കാര്യം, ജി എസ് ടി ഉപഭോഗ സംസ്ഥാനമായി കേരളത്തിന് സുവർണ കാലം കൊണ്ടുതരുമെന്ന് പരസ്യമായി പ്രത്യാശ പ്രകടിപ്പിച്ചത് സി.പി.എം ധനകാര്യ വിദഗ്ദ്ധനാണ്. എന്തായാലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അന്നുതന്നെ "ഗബർ സിങ്ങ് ടാക്സ്" എന്ന് വിശേഷിപ്പിക്കപ്പെട്ട ജി.എസ്.ടി കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കിയതേയുള്ളൂ.

കേരളത്തിന്റെ പൊതുസംസ്കാരത്തിലലിഞ്ഞു ചേർന്ന ഇടതുപക്ഷ ആശയം അതിന്റെ സർവപരിമിതികളോടെ തന്നെയും കേരളത്തെ വേറിട്ടൊരു ഇടമാക്കുന്നുണ്ടെന്നുള്ളത് സുവിദിതമാണ്.

മുതലാളിത്തത്തെ ജനാധിപത്യവൽക്കരിക്കാൻ സാധ്യമല്ല എന്നത് മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രാഥമിക പാഠമാണ്. ഒരുകാലത്ത് ലിബറലുകളും സമീപകാലങ്ങളിൽ നവലിബറലുകളും വ്യാപകമായി പ്രചരിപ്പിക്കുന്ന അപ്രായോഗികമായ ഒരു ആശയമായി തന്നെ ഇത് അവശേഷിക്കുന്നു. എങ്കിലും ഈ വികസന ഫിക്ഷന്റെ മറവിൽ സംഭവിക്കുന്നത് സാമ്പത്തിക വരേണ്യർക്ക് സൗകര്യപ്രദമായ ഒരു ലോകം ഒരുക്കിക്കൊടുക്കലാണ്. അതിന്റെ മറുഫലം സാമ്പത്തിക പരാധീനത ബാധിച്ച വലിയൊരു വിഭാഗം ജനത്തെ പുതിയ ഉപഭോഗ സംസ്കാരം unfit ആയി പുറന്തള്ളുന്നുവെന്നാണ്.

കേരളത്തിന്റെ പൊതുസംസ്കാരത്തിലലിഞ്ഞു ചേർന്ന ഇടതുപക്ഷ ആശയം അതിന്റെ സർവപരിമിതികളോടെ തന്നെയും കേരളത്തെ വേറിട്ടൊരു ഇടമാക്കുന്നുണ്ടെന്നുള്ളത് സുവിദിതമാണ്. അത്തരമൊരു പൊതുസംസ്കാരബോധം വലതുപക്ഷ പ്രവണതകളെയും പ്രേരണകളെയും ചെറുക്കുന്നതാണ്. ഇത് ഭേദിക്കാൻ പല ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷെ വിജയിച്ചിട്ടില്ല. എന്നാൽ, ക്ഷമയോടെയും തികച്ചും അക്ഷമമായും സർക്കാരിന്റെ ഉൾതലങ്ങളിൽ നിന്നുതന്നെ സാമ്പത്തികക്രമത്തെ നവലിബറൽ ദിശയിലേക്ക് തിരിച്ചുവിടാനുള്ള ശ്രമങ്ങൾ നിർബാധം തുടരുന്നു. ഈ ശ്രമങ്ങൾ സ്വീകരിക്കപ്പെട്ടിട്ടുമില്ല, വിശ്വാസ്യതയുള്ളതുമല്ല. അതിനാൽ ഈ ആശയം അംഗീകാരം കിട്ടിയേക്കാവുന്ന ലേബലിൽ പുനർവിപണനം ചെയ്യാൻ ‘നവകേരള നയസമീപനം’ സാധ്യതയൊരുക്കുന്നു.

ഏതു നിലയിലും സി.പി.എമ്മിന് പിണറായി വിജയൻ മാത്രമാണ് ഏക ആശ്രയവും ആസ്തിയും. ഒരുപക്ഷെ, സംഘടനയേക്കാൾ മികച്ച ആസ്തി.
ഏതു നിലയിലും സി.പി.എമ്മിന് പിണറായി വിജയൻ മാത്രമാണ് ഏക ആശ്രയവും ആസ്തിയും. ഒരുപക്ഷെ, സംഘടനയേക്കാൾ മികച്ച ആസ്തി.

കേരളത്തിൽ ജനകീയ അംഗീകാരമുള്ള സി.പി.എമ്മിൽ എതിർവാക്കില്ലാത്ത പിണറായി വിജയന് മാത്രമേ ഇതു നടപ്പാക്കാൻ സാധിക്കൂ എന്ന വസ്തുതയുമുണ്ട്. അതേസമയം പാർട്ടിക്ക് തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കേണ്ടതുമുണ്ട്. ഏതു നിലയിലും സി.പി.എമ്മിന് പിണറായി വിജയൻ മാത്രമാണ് ഏക ആശ്രയവും ആസ്തിയും. ഒരുപക്ഷെ, സംഘടനയേക്കാൾ മികച്ച ആസ്തി. ഇതാണ് യാഥാർഥ്യം. കേരളത്തിൽ പിണറായി വിജയനല്ലാതെ മറ്റൊരാൾ നേതൃത്വം നൽകുന്ന സ്ഥിതിയിൽ സി.പി.എം മാത്രമല്ല എൽ.ഡി.എഫ് തന്നെ ദുർബലമാകും. ആജ്ഞാശക്തിയും ബഹുജനബന്ധവും ഒരു സുപ്രധാന ഘടകമാണ്.

സമീപകാലമായി രണ്ടാമത്തേത്, അതായത് ബഹുജനബന്ധം, ദുർബലപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയുണ്ട്. സംരംഭകർക്കും വ്യവസായികൾക്കും സ്വീകാര്യനായ നേതാവ് എന്നതാണ് കൂടുതൽ ശരി. മൂലധനശക്തികൾ കൂടുതൽ വിശ്വാസമർപ്പിക്കുക പദ്ധതികൾ നടപ്പാക്കാൻ ദൃഢതയുള്ള ഭരണാധികാരികളിലാണെന്നത് സാധാരണ കാര്യമാണ്. പിണറായി വിജയന് പകരമായി കേരളത്തിലെ ജനവിഭാഗങ്ങളെ സമീപിക്കാൻ പറ്റുന്നവർ സി.പി.എം നേതൃനിരയിൽ ആരുമില്ല എന്നത് യാഥാർഥ്യമാണ്. കോടിയേരി ബാലകൃഷ്ണനായിരുന്നു അത്തരത്തിൽ സി.പി.എമ്മിനുണ്ടായിരുന്ന നേതൃത്വനിരയിലെ ഒരു വ്യക്തിത്വം. മറ്റൊരു മുതിർന്ന നേതാവ് എം.എ. ബേബി കേരള രാഷ്ട്രീയത്തിൽ നിന്ന് സ്വയം അകന്നുനിൽക്കുന്നു. പി.ബി അംഗങ്ങളായ എം.വി. ഗോവിന്ദനും എ. വിജയരാഘവനും, ഒരുപക്ഷെ, അവരുടെ ജനസമ്പർക്കവും പേച്ചിലുകളും അവരുടെ തന്നെ പ്രതിച്ഛായക്ക് ദോഷകരമായി തീരുകയാണ്. യുവനിരയിൽ നിന്നുള്ളവർ നേതൃത്വപരമായ മികവ് പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. നേതൃതലത്തിൽ കേരളത്തിലെ ഇടതുപക്ഷത്തെ ഇന്ത്യക്കുതന്നെ മാതൃകയാകാൻ പര്യാപ്‌തമാക്കുന്ന കെ. രാധാകൃഷ്ണനെ സി.പി.എം തന്നെ പരിഗണിക്കാൻ സാധ്യതയില്ലാത്തതിനാൽ മറ്റു വിശദീകരണം അപ്രസക്തമാകുന്നു.

കേരളത്തെ സംബന്ധിച്ച് മാറിമാറി വരുന്ന സർക്കാരുകൾ തന്നെയാണ് കേരളീയമായ ജനാധിപത്യത്തെ പോഷിപ്പിക്കുന്നത്. അതു തന്നെയാണ് അഭികാമ്യമായതും. അധികാരം ദൂഷിതമാക്കാതിരിക്കാനുള്ള കേരളീയമായ ചെറുത്തുനില്പാണ് സർക്കാരുകളെ ഇങ്ങനെ മാറ്റുന്നത്.

Comments