ആർ. രാജഗോപാൽ

പുതിയ കേരളത്തെക്കുറിച്ചു തന്നെയാണ്
സംസാരിക്കേണ്ടത്

മറ്റു പല സംസ്ഥാനങ്ങളിൽനിന്നും ഭിന്നമായി കേരളം, പുതിയൊരു കേരളത്തെക്കുറിച്ച് സംസാരിക്കുന്നു എന്നത് വളരെ പോസിറ്റീവായ കാര്യമാണെന്ന് മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ.

വകേരളം എന്ന ചിന്ത നല്ലതു തന്നെയാണ്. കാരണം, ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഇപ്പോഴും മതപരമായ കാര്യങ്ങളാണ് ചർച്ചചെയ്യുന്നത്. നൂറ്റാണ്ടുകൾക്കുമുമ്പ് നടന്ന പല ആചാരങ്ങളും എങ്ങനെ കെട്ടിയുറപ്പിക്കാം, എത്ര കോടിയാളുകൾ ഈ ആചാരങ്ങളുടെ ഭാഗമായി പങ്കെടുത്തു തുടങ്ങിയ കണക്ക് കാണിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ്, കേരളം പോലൊരു സംസ്ഥാനം പുതിയ കേരളത്തെ കുറിച്ച് സംസാരിക്കുന്നത്. ഇത് വളരെ പോസിറ്റീവായ കാര്യമാണ്.

നവകേരളത്തെ കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ അതിനെ വേണ്ട രൂപത്തിൽ വിമർശിക്കാൻ പ്രതിപക്ഷത്തിന് കഴിയണം. സർക്കാർ പറയുന്നത് അതുപോലെ വിഴുങ്ങുന്നതും സർക്കാർ കണക്കുകൾ ശരിയെന്ന് പറയുന്നതുമല്ല പ്രതിപക്ഷ ദൗത്യം. പ്രതിപക്ഷം അതിനെ വിമർശിക്കേണ്ടതുണ്ട്. പക്ഷെ ശശി തരൂർ സ്റ്റാർട്ടപ്പിനെ കുറിച്ച് പറഞ്ഞതു പോലെ വിമർശിക്കണമോയെന്നും സംശയമുണ്ട്. ‘വിശ്വ പൗര’നാണെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും അദ്ദേഹം ഒരു പാർട്ടിയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ആ പാർട്ടിയുടെ അച്ചടക്കത്തിന്റെ അകത്തുനിന്ന് സംസാരിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു.

ഒരു ഇടതുപക്ഷ സർക്കാർ സ്റ്റാർട്ട് അപ് എക്കോണമിയെ പിന്തുണക്കുന്നു എന്നത് നല്ല കാര്യമാണ്. ലോകത്തിലെവിടെയും ചെറുപ്പക്കാർക്ക് മുഴുവനും ജോലി നൽകാൻ പൊതുമേഖലാ സ്ഥാപനത്തിനോ സർക്കാരിനോ കഴിയില്ല എന്ന യാഥാർഥ്യം നമ്മൾ മനസിലാക്കുകയാണ്.

ശശി തരൂരിന്റെ സംസാരവും പ്രതിപക്ഷത്തിന്റെ പ്രതികരണവുമെല്ലാം കേവലം കണക്കുകളെ കുറിച്ച് മാത്രമായിരുന്നു. ഒരു സർക്കാരിന് പലപ്പോഴും കണക്കുകളെ കുറിച്ച് സംസാരിക്കേണ്ടിവരാറുണ്ട്. പക്ഷെ ആ ഒരു കെണിയിൽ പ്രതിപക്ഷം വീഴരുത്. കണക്കുകളെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വീണ്ടും പിന്നിലേക്ക് പോവുകയാണ്. എന്നാൽ മുന്നോട്ട് പോകാൻ എന്തൊക്കെ വേണമെന്ന് ചിന്തിക്കലാണ് പ്രതിപക്ഷത്തിന്റെ ജോലി. ഒരു സ്റ്റാർട്ട് അപ് തുടങ്ങാൻ എന്തെങ്കിലും പ്രശ്‌നമുണ്ടോ, ഏതെങ്കിലും ഒരു സ്റ്റാർട്ട് അപ് തുടങ്ങാൻ പറ്റിയിട്ടില്ലേ, അല്ലെങ്കിൽ ഏതെങ്കിലും സ്റ്റാർട്ട് അപ് എവിടെയാണ് വിജയിക്കുക, എവിടെയാണ് സർക്കാർ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം ചർച്ച ചെയ്യേണ്ടത്. ഇങ്ങനെയൊരു ഉത്തരവാദിത്തം കൂടി പ്രതിപക്ഷത്തിനുണ്ട്.

ഒരു ഇടതുപക്ഷ സർക്കാർ സ്റ്റാർട്ട് അപ് എക്കോണമിയെ പിന്തുണക്കുന്നു എന്നത് നല്ല കാര്യമാണ്. ലോകത്തിലെവിടെയും ചെറുപ്പക്കാർക്ക് മുഴുവനും ജോലി നൽകാൻ പൊതുമേഖലാ സ്ഥാപനത്തിനോ സർക്കാരിനോ കഴിയില്ല എന്ന യാഥാർഥ്യം നമ്മൾ മനസിലാക്കുകയാണ്. സ്വകാര്യ മൂലധനമില്ലാതെ തൊഴിലില്ലായ്മ പരിഹരിക്കാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. വികസിത രാജ്യങ്ങൾക്കുപോലും സ്വകാര്യ മൂലധനമില്ലാതെ പ്രവർത്തിക്കാനാകില്ല. അപ്പോൾ നവകേരളത്തിന്റെ പുറകിലെ കണക്കുകളെ കുറിച്ചല്ല പ്രതിപക്ഷം സംസാരിക്കേണ്ടത്. സർക്കാരിന്റെ സ്റ്റാർട്ട് അപ്പുകളെ അംഗീകരിക്കുന്നതോടൊപ്പം മുന്നോട്ട് എന്തെല്ലാം ചെയ്യാമെന്നാണ് പ്രതിപക്ഷം ചിന്തിക്കേണ്ടത്.

ശശി തരൂരിന്റെ സംസാരവും പ്രതിപക്ഷത്തിന്റെ പ്രതികരണവുമെല്ലാം കേവലം കണക്കുകളെ കുറിച്ച് മാത്രമായിരുന്നു. ഒരു സർക്കാരിന് പലപ്പോഴും കണക്കുകളെ കുറിച്ച് സംസാരിക്കേണ്ടിവരാറുണ്ട്. പക്ഷെ ആ ഒരു കെണിയിൽ പ്രതിപക്ഷം വീഴരുത്. /Photo: X shashi tharoor
ശശി തരൂരിന്റെ സംസാരവും പ്രതിപക്ഷത്തിന്റെ പ്രതികരണവുമെല്ലാം കേവലം കണക്കുകളെ കുറിച്ച് മാത്രമായിരുന്നു. ഒരു സർക്കാരിന് പലപ്പോഴും കണക്കുകളെ കുറിച്ച് സംസാരിക്കേണ്ടിവരാറുണ്ട്. പക്ഷെ ആ ഒരു കെണിയിൽ പ്രതിപക്ഷം വീഴരുത്. /Photo: X shashi tharoor

നവകേരള പദ്ധതിയിൽ ഇടതുപക്ഷത്തിന് തീർച്ചയായും മുൻതൂക്കമുണ്ട്. അവർക്ക് ഇതിനെ ഒരു അജണ്ടയാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു വലിയ നേട്ടമാണ്. എന്തുകൊണ്ട് കേരളം വ്യാവസായികമായി മുന്നിട്ടുനിൽക്കുന്നില്ല എന്നതിന് പല കാരണങ്ങളുണ്ട്. പക്ഷെ പലപ്പോഴും അത് ട്രേഡ് യൂണിയനുകളെ മാത്രം കുറ്റപ്പെടുത്തുന്നതായി കാണാം. സവർണ - ഉപരിവർഗത്തിന്റെ ഒരു അജണ്ടയാണിത്. കേരളത്തിലെ പല പ്രശ്‌നങ്ങൾക്കും കാരണം ട്രേഡ് യൂണിയനുകളാണ് എന്ന നറേഷൻ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ട്രേഡ് യൂണിയനുകൾ ഇല്ലാത്തതുകൊണ്ടാണ് ഇന്ന് പല തൊഴിൽ മേഖലകളിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ചോദ്യം കൂടാതെ പിരിച്ചുവിടാനാവുന്നതടക്കം വളരെ ആധുനികമെന്ന് പറയുന്ന ഓഫീസുകളിൽ നടക്കുന്ന വർക്ക് പ്രഷറുകൾ അതിന് ഉദാഹരണമാണ്. ചെറുപ്പക്കാർ ലഹരിയിലേക്ക് പോകുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇക്കാര്യങ്ങൾ ആരും പ്രതിപാദിക്കുന്നില്ല എന്ന പ്രശ്‌നമുണ്ട്. മുന്നോട്ട് പോകുന്ന ഒരു സമൂഹമായി മാറാൻ സ്റ്റാർട്ട് അപ്പുകൾക്ക് കഴിയും. അതിന് കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ട്. അതിൽ നമ്മൾ അഭിമാനിക്കേണ്ടതുണ്ട്.

പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കുകയെന്ന ഉത്തരവാദിത്തപ്പെട്ട ജോലിയുണ്ട്. ആ നിലയിൽ പ്രതിപക്ഷം പഠിച്ചിട്ടാണോ ഓരോ കാര്യങ്ങൾ ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്.

പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കുകയെന്ന ഉത്തരവാദിത്തപ്പെട്ട ജോലിയുണ്ട്. ആ നിലയിൽ പ്രതിപക്ഷം പഠിച്ചിട്ടാണോ ഓരോ കാര്യങ്ങൾ ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രതിപക്ഷം എപ്പോഴും മുന്നോട്ട് നോക്കുന്നതാണ് നല്ലത്. ഫെഡറൽ സംവിധാനങ്ങളെ മുഴുവൻ അപകടപ്പെടുത്തുന്ന രീതിയിൽ കേന്ദ്ര സർക്കാർ കേരളത്തോട് ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളിലും സംസ്ഥാന സർക്കാരിനോടൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്. എന്താണ് വികസനം എന്ന വലിയൊരു ചോദ്യമുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ കേന്ദ്ര സർക്കാരിനോട് ചോദിക്കാൻ പ്രതിപക്ഷം സംസ്ഥാന സർക്കാരിനോടൊപ്പം കുറച്ചുകൂടി ശക്തമായി നിൽക്കേണ്ടതായിരുന്നു.

ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നു എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ആയിരിക്കാം, അപ്പോഴും ആവശ്യം വരുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം ഒരുമിച്ചു നിൽക്കാമെന്ന ശുഭസൂചകം കൂടി അതിനകത്തുണ്ട്. രാഷ്ട്രീയ കാരണങ്ങളാൽ സി.പി.എമ്മിന് ഇപ്പോൾ അതിന്റെ ആവശ്യമില്ലായിരിക്കാം. കാരണം കേരളത്തിൽ മാത്രമാണ് സി.പി.എം ഒരു ഇലക്ടറൽ ഫോഴ്‌സായി നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് പ്രതിപക്ഷ പാർട്ടികളുമായുള്ള സഖ്യം സി.പി.എമ്മിന് അനിവാര്യമല്ല. അതുകൊണ്ടായിരിക്കാം പ്രകാശ് കാരാട്ട് അങ്ങനെ പറഞ്ഞത്.

ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നു എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ആയിരിക്കാം, അപ്പോഴും ആവശ്യം വരുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം ഒരുമിച്ചു നിൽക്കാമെന്ന ശുഭസൂചകം കൂടി അതിനകത്തുണ്ട്.
ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നു എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ആയിരിക്കാം, അപ്പോഴും ആവശ്യം വരുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം ഒരുമിച്ചു നിൽക്കാമെന്ന ശുഭസൂചകം കൂടി അതിനകത്തുണ്ട്.

കേന്ദ്രം കേരളമടക്കം, ബി.ജെ.പിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്നു എന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. അടുത്ത ഒരു പത്തു വർഷമെങ്കിലും കേരളം അനുഭവിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതായിരിക്കും. വയനാട് ദുരന്തത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നുണ്ട്.

ഇതോടൊപ്പം കേരളം നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം വർഗീയതയാണ്. വർഗീയതയെന്നാൽ മുസ്‍ലിം വിരോധം, അതിനുവേണ്ടി പല യുറ്റ്യൂബ് ചാനലുകളും നിരന്തരം വെറുപ്പ് ഉൽപാദിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഓൺലൈൻ സ്‌പേസ് വെറുപ്പിന്റെ വലിയ കമ്പോളമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ എങ്ങനെ നേരിടണം എന്നത് സർക്കാരിന്റെ മാത്രം ബാധ്യതയല്ല. പൊതുസമൂഹം എന്തുകൊണ്ടോ നിശ്ശബ്ദമായിരിക്കുകയാണ്. മുസ്ലിം എന്ന വാക്കിനൊടൊപ്പം തീവ്രവാദം എന്ന പദം സ്വയംരക്ഷക്ക് വേണ്ടി കൊണ്ടിടുകയും തീവ്രവാദികളെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്, മുസ്ലിംകളെ കുറിച്ചല്ല എന്ന രീതിയിൽ വളരെ നികൃഷ്ടമായ രീതിയിലും നഗ്നമായ രീതിയിലും ഉത്തരേന്ത്യയിൽ പോലും യൂട്യൂബർ സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ ആറോ ഏഴോ വെബ്‌സൈറ്റുകളും പത്തോളം ആളുകളുമാണ് ഇതിന്റെ പ്രധാന വക്താക്കൾ. നമ്മുടെ മുന്നിൽ പ്രത്യേക മതവിഭാഗത്തെ നിരന്തരം അപമാനിക്കുമ്പോൾ കണ്ണടക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല.

കേന്ദ്രം കേരളമടക്കം, ബി.ജെ.പിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്നു എന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. വയനാട് ദുരന്തത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നുണ്ട്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന ട്രയിൻ റാഞ്ചലിനെ കുറിച്ചെല്ലാം ഇവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ നമ്മൾ ലജ്ജിച്ച് തലതാഴ്ത്തും. മാധ്യമപ്രവർത്തനം എന്ന് ഇതിനെ ഒരിക്കലും പറയാൻ കഴിയില്ലെങ്കിലും ഇവിടുത്തെ ഇൻഫർമേഷൻ ഫ്ലോ ഇങ്ങനെയാണോ എന്ന് ആലോചിച്ചുപോവുകയാണ്. ഇത്തരം കണ്ടന്റുകൾ ചെയ്യുന്ന യൂട്യൂബ് ചാനലകുളിലുള്ള പലരും നേരത്തെ കേരളത്തിലെ പ്രധാനപ്പെട്ട പല പത്രങ്ങളിലും ജോലി ചെയ്തവരാണ്. അങ്ങനെ വരുമ്പോൾ അവർ ജേണലിസം എന്ന രീതിയിൽ നേരത്തെ ചെയ്ത വാർത്തകളും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. ഒരു ലക്ഷത്തിനും ഒന്നേകാൽ ലക്ഷത്തിനുമിടയിലുള്ള ആളുകളാണ് ഇത്തരം വീഡിയോകൾ കാണുന്നത്. അതൊരു വലിയ സഖ്യയല്ലെങ്കിൽ പോലും ആശയപരമായി ഇത്തരം കണ്ടന്റുകൾക്ക് മറുപടി നൽകാൻ ഇടതുപക്ഷവും മറ്റ് പൊതുസമൂഹവും പ്രത്യേക പ്ലാറ്റ്‌ഫോമുകൾ ഉണ്ടാക്കേണ്ടതുണ്ട്. ഇത്തരം വർഗീയശക്തികളെ നമ്മൾ ഒന്നിച്ച് നേരിടേണ്ടതുണ്ട്. ഇത് ചെയ്യാൻ പറ്റിയില്ലെങ്കിൽ കേരളത്തിലെ സ്റ്റാർട്ട്അപുകളും വികസനങ്ങളും അപഹാസ്യവും അർഥശൂന്യവുമായി തീരും. ശക്തമായി സംസാരിക്കാനും എഴുതാനും കഴിയുന്നവർ ഇതിനെതിരെ സംസാരിക്കേണ്ടതുണ്ട്.

തുഷാർ ഗാന്ധിയെ പോലൊരു വ്യക്തിയെ റോഡിൽ തടയുകയെന്നത് നിസ്സാരകാര്യമല്ല. ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാതെ നവകേരളമോ മറ്റെന്തെങ്കിലുമോ ചെയ്തിട്ട് കാര്യമില്ല.
തുഷാർ ഗാന്ധിയെ പോലൊരു വ്യക്തിയെ റോഡിൽ തടയുകയെന്നത് നിസ്സാരകാര്യമല്ല. ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാതെ നവകേരളമോ മറ്റെന്തെങ്കിലുമോ ചെയ്തിട്ട് കാര്യമില്ല.

ശ്രീനാരായണഗുരുവും മഹാത്മഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ആരോഗ്യപരമായി തന്നെ വർക്കലയിൽ നടന്നു. അതിനിടയിൽ തുഷാർ ഗാന്ധിയെ റോഡിൽ തടഞ്ഞു. അതിനെതിരെ ഇടതുപക്ഷമല്ലാതെ മറ്റാരെങ്കിലും വേണ്ട രീതിയിൽ സംസാരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. തുഷാർ ഗാന്ധിയെ പോലൊരു വ്യക്തിയെ റോഡിൽ തടയുകയെന്നത് നിസ്സാരകാര്യമല്ല. ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാതെ നവകേരളമോ മറ്റെന്തെങ്കിലുമോ ചെയ്തിട്ട് കാര്യമില്ല. ഫെഡറൽ കാര്യങ്ങളിലും വ്യാവസായിക കാര്യങ്ങളിലും മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് നിൽക്കണം.

കേരളം പോലൊരു സംസ്ഥാനത്ത് അധികാരം ലഭിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ തല്ലുമ്പോൾ അധികാരത്തിൽ സ്‌പേസ് കിട്ടുന്നില്ലെങ്കിലും മറ്റുള്ളവർക്ക് മൈൻഡ് സ്‌പേസ് കിട്ടുന്നുണ്ട്. അത് അപകടമാണെന്ന് തിരിച്ചറിയണം.

ട്രംപിയൻ ഇക്കണോമിക്‌സാണ് ഇവിടെയും പ്രവർത്തിക്കുന്നത്. അധികാരവും പണവും കൈയിലുള്ളപ്പോൾ അവർ പലരെയും ആകർഷിക്കും. കേരളം പോലൊരു സംസ്ഥാനത്ത് അധികാരം ലഭിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ തല്ലുമ്പോൾ അധികാരത്തിൽ സ്‌പേസ് കിട്ടുന്നില്ലെങ്കിലും മറ്റുള്ളവർക്ക് മൈൻഡ് സ്‌പേസ് കിട്ടുന്നുണ്ട്. അത് അപകടമാണെന്ന് തിരിച്ചറിയണം. അതിന് തയ്യാറായില്ലെങ്കിൽ ഈ നവകേരളമടക്കം പൊള്ളത്തരമായി പോകും. അഭിപ്രായ സ്വാതന്ത്യം, പൗരാവകാശം എന്നിങ്ങനെയുള്ള കാര്യങ്ങൾക്കിടയിൽ ഇവരെ നേരിടാൻ സർക്കാരിന് പലപ്പോഴും നിയമപരമായ പരിമിതികളുണ്ടാകും. ഇവരെ ത്വാതികമായ രീതിയിൽ ആശയം കൊണ്ട് നേരിട്ട് ഇല്ലാതാക്കാൻ സമൂഹം ബഹുമാനിക്കുന്നവർ നിശ്ശബ്ദത വെടിയണം. വികസനം കൊണ്ട് നമ്മൾ ഉദ്ദേശിക്കേണ്ടതും ഇത് തന്നെയാണ്.

1970- കളിലെ കേരളവും ഇന്നത്തെ കേരളവും ഒന്ന് നോക്കൂ. വിവാഹം പോലും ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യമല്ലാതായി മാറിയിരിക്കുന്നു. പൗരർക്ക് സ്വാതന്ത്യത്തോടെ പങ്കാളികളെ സ്വീകരിക്കാനും ജീവിക്കാനും ആരാധനാലയങ്ങളിൽ പോകാനും പോകാതിരിക്കാനുംമുള്ള അവകാശം ഉണ്ടാവുക കൂടിയാണ് വികസനം. ഒരു ആരാധനാലയങ്ങളിലും പോകാതെ തന്നെ 1970-1980 കാലഘട്ടത്തിൽ കേരളത്തിലെ ചെറുപ്പക്കാർ ജീവിതത്തിൽ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. എല്ലാ മതങ്ങളുടെയും അതിപ്രസരം നമ്മളെ വരിഞ്ഞുമുറുക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷത്തിന് വളരെയധികം പ്രസക്തിയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ താൽക്കാലിക ലാഭം നോൽക്കാതെ കോൺഗ്രസും ഇടതുപക്ഷത്തോടൊപ്പം നിൽക്കേണ്ടതുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തെ ഇല്ലാതാക്കുന്നത് വർഗീയശക്തികൾക്ക് കരുത്തു പകരാനേ സഹായിക്കൂ.

Comments