ഗാസയിലെ
കുഞ്ഞുങ്ങൾക്കുമുന്നിൽ
ലോകം എന്തുകൊണ്ട്
നിശ്ശബ്ദമായിരിക്കുന്നു?

മരുന്നും ഭക്ഷണവും നിഷേധിച്ച് ഗാസയിലെ കുഞ്ഞുങ്ങളെ ഇസ്രായേൽ കൂട്ടമരണത്തിലേക്ക് തള്ളിവിടുമ്പോഴും ലോകം അത് കണ്ടെന്ന് നടിക്കുന്നില്ല. കുഞ്ഞുങ്ങൾ കൂട്ടമരണത്തിലേക്ക് അടുക്കുകയാണ് എന്ന യു.എൻ മുന്നറിയിപ്പുപോലും കാര്യമായ പ്രതികരണമുണ്ടാക്കാത്തത് എന്തുകൊണ്ടാണ്?- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ലോകത്തോട് പലസ്തീനിലെ കുഞ്ഞുങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് ഞങ്ങളെ കൊല്ലുന്നതെന്നാണ്. ലോകത്തിന്റെ മനഃസാക്ഷിയോട്, സയണിസ്റ്റുകളുടെ മിസൈലുകളും ബോംബുകളും ജീവനെടുത്ത കുഞ്ഞുങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നത്, ഞങ്ങളെ എന്തിന് കൊന്നുവെന്നാണ്...?

ഇസ്രായേലിന്റെ കൂട്ടക്കൊലകൾക്ക് കൂട്ടുനില്ക്കുന്ന യു.എസും അവരുടെ ശിങ്കിടിരാഷ്ട്രങ്ങളും ഇതിന് ഉത്തരം പറയേണ്ടിവരും. ലോകാഭിപ്രായത്തെ കാറ്റിൽ പറത്തി പലസ്തീനികളുടെ വംശീയ ഉന്മൂലനത്തെ ന്യായീകരിക്കുന്നവരും അതിനുനേരെ കണ്ണടക്കുന്നവരും ചരിത്രത്തിന്റെ നിർണ്ണായകമായ വിധിയെ നേരിടേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. ഡോളറുകളും മിസൈലുകൾ കൊണ്ടും ലോകത്തെ കീഴടക്കാനിറിങ്ങി പുറപ്പെട്ടിരിക്കുന്നവരെ, വംശീയ ഉന്മാദമിളക്കി വിട്ട്, മെഡിറ്ററേറിയൻ തീരത്തെ ശവപറമ്പാക്കുന്നവരെ കാത്തിരിക്കുന്നത് ചരിത്രത്തിന്റെ നിർണായകമായ വിധിദിനങ്ങളാണ്. മരിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും കണ്ണുകളിൽ നിന്നും ഉയരുന്ന രോഷാഗ്നിയിൽ നിന്നുംസയണിസ്റ്റുകൾക്കും അവരുടെ യജമാനന്മാർക്കും രക്ഷപ്പെടാനാവുമെന്ന് കരുതേണ്ട.

ലോകത്തോട് പലസ്തീനിലെ കുഞ്ഞുങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് ഞങ്ങളെ കൊല്ലുന്നതെന്നാണ്.
ലോകത്തോട് പലസ്തീനിലെ കുഞ്ഞുങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് ഞങ്ങളെ കൊല്ലുന്നതെന്നാണ്.

കണ്ണും കരുണയുമില്ലാത്ത സയണിസ്റ്റ് ഭീകരത ഗസയെ ശവപ്പറമ്പാക്കിയിരിക്കുന്നു. 2023 ഒക്ടോബർ 7നുശേഷം 16,500 ലേറെ കുഞ്ഞുങ്ങളാണ് ഇസ്രായേൽ സേനയുടെ മിസൈൽ, ആക്രമണങ്ങളിൽ മാത്രം കൊല ചെയ്യപ്പെട്ടത്. അഭയാർത്ഥി ക്യാമ്പുകളെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിട്ടുള്ള വംശീയ ഉന്മൂലനമാണ് ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ച് ഇസ്രായേൽ സേന ഗാസക്കുള്ള എല്ലാ സഹായങ്ങളും തടഞ്ഞുവെച്ചിരിക്കുകയാണ്. മരുന്നും ഭക്ഷണവുമില്ലാതെ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരണമുഖത്താണെന്നാണ് കഴിഞ്ഞ ദിവസം യു എൻ നൽകിയ മുന്നറിയിപ്പ്. ഗാസയിലെ 93% കുട്ടികളും കടുത്ത പോഷകാഹാര കുറവ് നേരിടുകയാണെന്നും അടിയന്തരമായി സഹായമെത്തിച്ചില്ലെങ്കിൽ 14,000 കുട്ടികൾ മരണത്തിലേക്ക് എടുത്തെറിയപ്പെടുമെന്നാണ് ലോകത്തോട് യു എൻ പറയുന്നത്.

പട്ടിണി മൂലം കുട്ടികൾ മരിക്കുന്നത് ഗാസയിൽ നിത്യ സംഭവമാണ്. യുദ്ധവും അധിനിവേശവും തീർത്ത മരണമുനമ്പായി ഗാസ മാറിയിരിക്കുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തെ ഏകപക്ഷീയമായി ലംഘിച്ചുകെണ്ടാണ് സയണിസ്റ്റുകൾ മിസൈലുകളും ബോംബ് വർഷവും തുടരുന്നത്. പലസ്തീനികളെ ചോരയിൽ മുക്കിക്കൊല്ലുകയാണ്. മരുന്നും ഭക്ഷണവും നിഷേധിച്ച് ഗാസയിലെ കുഞ്ഞുങ്ങളെ കൂട്ടമരണത്തിലേക്ക് തള്ളിവിടുമ്പോഴും ലോകം അത് കണ്ടെന്ന് നടിക്കുന്നില്ല. കണ്ണും കരുണയുമില്ലാത്ത ഈ ഭീകരതക്കെതിരെ എങ്ങനെയാണ് ലോക സമൂഹത്തിന് മൗനം പൂണ്ടിരിക്കാനാവുക? എന്നും പലസ്തീൻ ജനതക്കൊപ്പം നിന്ന ഗാന്ധിജിയുടെയും നെഹ്റുവിന്റെയും നാട്ടുകാർക്കെങ്ങിനെ നിശ്ശബ്ദരായിരിക്കാൻ കഴിയുന്നുവെന്ന് നാമോരോരുത്തരും നെഞ്ചത്ത് കൈ വെച്ച് ആലോചിക്കേണ്ടതുണ്ട്.

കണ്ണും കരുണയുമില്ലാത്ത ഈ ഭീകരതക്കെതിരെ എങ്ങനെയാണ് ലോക സമൂഹത്തിന് മൗനം പൂണ്ടിരിക്കാനാവുക? എന്നും പലസ്തീൻ ജനതക്കൊപ്പം നിന്ന ഗാന്ധിജിയുടെയും നെഹ്റുവിന്റെയും നാട്ടുകാർക്കെങ്ങിനെ നിശ്ശബ്ദരായിരിക്കാൻ കഴിയുന്നുവെന്ന് നാമോരോരുത്തരും നെഞ്ചത്ത് കൈ വെച്ച് ആലോചിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 59 പേരാണ് കൊല്ലപ്പെട്ടത്. ബെയ്ത് ലാഹിയ, ജ ബാലിയ അഭയാർത്ഥി ക്യാമ്പുകൾ ഉൾപ്പെടെയുള്ള നോർത്ത് ഗാസയിലെ വിശാല പ്രദേശങ്ങളിലെ താമസക്കാരോട് ഉടൻ സ്ഥലം വിടാനാണ് ഇസ്രായേൽ സൈന്യം ഉത്തരവിട്ടിരിക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ യെനിൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്ന വിദേശ നയതന്ത്രജ്ഞർക്ക് നേരെ ഇസ്രായേൽ സേന വെടിയുതിർക്കുക വരെ ചെയ്തിരിക്കുന്നു. ഇത് അന്താരാഷ്ട തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടും ഇസ്രായേൽ തങ്ങളുടെ സൈനിക നീക്കങ്ങളിൽ ഒരു മര്യാദയും കാണിക്കാൻ തയ്യാറാവുന്നില്ല.

അഭയാർത്ഥി ക്യാമ്പുകളെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിട്ടുള്ള വംശീയ ഉന്മൂലനമാണ് ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്നത്.
അഭയാർത്ഥി ക്യാമ്പുകളെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിട്ടുള്ള വംശീയ ഉന്മൂലനമാണ് ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്നത്.

വംശീയ ഉന്മൂലനത്തിന്റെ ഉന്മാദം പിടിപെട്ടവരെപ്പോലെയാണ് ഇസ്രായേൽ സേന പലസ്തീനികളോട് പെരുമാറി കൊണ്ടിരിക്കുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൊടുംക്രൂരതയിൽ കടുത്ത വിമർശനവും പ്രതിഷേധവും ഉയർത്തി അവിടുത്തെ പ്രതിപക്ഷ പാർട്ടി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മധ്യ ഇടതുപക്ഷ നിലപാട് സൂക്ഷിക്കുന്ന പ്രതിപക്ഷ പാർട്ടി നേതാവ് യെയർ ഗോലനാണ് ഗാസയിലെ ജനങ്ങൾക്കുനേരെ നടത്തുന്ന സൈനികാക്രമണങ്ങളെ അപലപിച്ചു രംഗത്തുവന്നത്. ഇസ്രായേൽ ലോകത്തിന്റെ മുമ്പിൽ ഒരു പരിഹാസ്യ രാഷ്ട്രമാവുകയാണെന്ന കടുത്ത വിമർശനമാണ് യെയർ ഗോലാൻ ഉയർത്തിയത്. സ്വബോധമുള്ള രാജ്യം സിവിലിയന്മാർക്കെതിരെ പോരാടില്ലെന്നും കുഞ്ഞുങ്ങളെ കൊല്ലുന്നത് ഹോബിയാക്കില്ലെന്നും ഒരു ജനതയെ പുറത്താക്കുക എന്ന ലക്ഷ്യം സ്വയം നിശ്ചയിക്കില്ലെന്നുമാണ് ഗോലാൻ റേഡിയോ അഭിമുഖത്തിൽ പറഞ്ഞത്.

പശ്ചിമേഷ്യയിലെ തങ്ങളുടെ അധിനിവേശ താല്പര്യങ്ങളുടെ വിശ്വസ്ത സഖ്യശക്തിയായ ഇസ്രായേൽ രാഷ്ട്രത്തെ എല്ലാക്കാലത്തും അതിനീചമായ മാർഗ്ഗങ്ങളിലൂടെ സംരക്ഷിച്ചുപോന്ന പാരമ്പര്യമാണ് അമേരിക്കക്കുള്ളത്. ലോക ജനതയാകെ ജൂത മതത്തെ അടിസ്ഥാനമാക്കി ഒരു വംശീയ രാഷ്ട്രമുണ്ടാക്കുന്നതിനെ എതിർത്തതാണ്. ഗാന്ധിജിയും നെഹ്റുവുമെല്ലാം പലസ്തിനികൾക്കെതിരായ സയണിസ്റ്റുകളുടെ വംശീയമായ കയ്യേറ്റമായിട്ടാണ് ഇസ്രായേൽ രാഷ്ട്രത്തെ കണ്ടത്. അക്കാലത്ത് അവരൊക്കെ അതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.

മധ്യ ഇടതുപക്ഷ നിലപാട് സൂക്ഷിക്കുന്ന പ്രതിപക്ഷ പാർട്ടി നേതാവ് യെയർ ഗോലനാണ് ഗാസയിലെ ജനങ്ങൾക്കുനേരെ നടത്തുന്ന സൈനികാക്രമണങ്ങളെ അപലപിച്ചു രംഗത്തുവന്നത്.
മധ്യ ഇടതുപക്ഷ നിലപാട് സൂക്ഷിക്കുന്ന പ്രതിപക്ഷ പാർട്ടി നേതാവ് യെയർ ഗോലനാണ് ഗാസയിലെ ജനങ്ങൾക്കുനേരെ നടത്തുന്ന സൈനികാക്രമണങ്ങളെ അപലപിച്ചു രംഗത്തുവന്നത്.

അമേരിക്കയും ബ്രിട്ടനുമെല്ലാം അറബ് നാടുകളിലെ സാമ്രാജ്യത്വവിരുദ്ധമായ ദേശീയ ഉണർവുകളെ അടിച്ചമർത്താനും മത വംശീയവാദത്തിലേക്ക് വഴിതിരിച്ചു വിടാനുമുള്ള തന്ത്രമായി ഇസ്രായേൽ രാഷ്ട്രത്തെ ഉയർത്തിക്കൊണ്ടുവരികയായിരുന്നു. ഇസ്രായേൽ ഭീകരതക്കെതിരെ ഉയർന്നുവന്ന പലസ്തീനികളുടെ പ്രതിരോധങ്ങളെ ലോക സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാവുന്ന ഭീകരവാദ പ്രവർത്തനമായി ചിത്രീകരിച്ച് അടിച്ചമർത്തുകയായിരുന്നു.

എല്ലാ അന്താരാഷ്ട വേദികളിലും പലസ്തീനികൾക്കെതിരായ ഇസ്രായേൽ ഭരണകൂടത്തിന്റെ കൂട്ടക്കൊലകളെയും വിവേചനങ്ങളെയും അമേരിക്കയും അവരുടെ ശിങ്കിടി രാഷ്ട്രങ്ങളും ന്യായീകരിക്കുകയായിരുന്നു. വംശീയതക്കെതിരായി 2002- ൽ ദക്ഷിണാഫ്രിക്കയിലെ ദർബനിൽ നടന്ന ഉച്ചകോടിയിൽ സയണിസ്റ്റു ഭരണകൂടത്തിന്റെ വംശീയ ഭീകരതയെ പരാമർശിക്കുന്ന പ്രമേയങ്ങളെ അമേരിക്ക എതിർക്കുകയായിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ യു.എസ് സമർദ്ദത്തിന് വഴങ്ങി സയണിസത്തിനെതിരായ പ്രമേയങ്ങളെ പരാജയപ്പെടുത്താൻ വോട്ടുചെയ്യുകയായിരുന്നു. 1978- ലും 1983- ലും വംശീയതക്കെതിരായ സമ്മേളനങ്ങൾ അമേരിക്ക ബഹിഷ്ക്കരിക്കുക കൂടിയായിരുന്നുവെന്ന് ഓർക്കണം. ചേരിചേരാ രാഷ്ട്രങ്ങളും സോവ്യറ്റ് യൂണിയനും ഇസ്രായേലിനെതിരായ സ്വീകരിച്ച നിലപാടുകളെ എല്ലാ കാലത്തും എതിർക്കുകയായിരുന്നു അമേരിക്ക ചെയ്തത്.

വംശീയ ഉന്മൂലനത്തിന്റെ ഉന്മാദം പിടിപെട്ടവരെപ്പോലെയാണ് ഇസ്രായേൽ സേന പലസ്തീനികളോട് പെരുമാറി കൊണ്ടിരിക്കുന്നത്.
വംശീയ ഉന്മൂലനത്തിന്റെ ഉന്മാദം പിടിപെട്ടവരെപ്പോലെയാണ് ഇസ്രായേൽ സേന പലസ്തീനികളോട് പെരുമാറി കൊണ്ടിരിക്കുന്നത്.

2023 ഒക്ടോബർ 7നുശേഷം 16,500 ലേറെ കുഞ്ഞുങ്ങളാണ് ഇസ്രായേൽ സേനയുടെ മിസൈൽ, ആക്രമണങ്ങളിൽ മാത്രം കൊല ചെയ്യപ്പെട്ടത്. അഭയാർത്ഥി ക്യാമ്പുകളെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിട്ടുള്ള വംശീയ ഉന്മൂലനമാണ് ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശന വേളയിലാണ് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായത്. ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപനം ലംഘിച്ച് ഇസ്രായേൽ ആക്രമണമാരംഭിക്കുകയാണുണ്ടായത്. ഗസയിലെ ജനങ്ങളെ മറ്റെവിടെയെങ്കിലും മാറ്റി താമസിപ്പിച്ച് അവിടെ വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന് ചിന്തിക്കുന്ന ട്രംപുമാരുടെ അഭീഷ്ടമനുസരിച്ചുള്ള വംശീയ ഉന്മൂലനമാണ് ഗാസയിൽ സയണിസ്റ്റുകൾ നടത്തി കൊണ്ടിരിക്കുന്നത്.

Comments