‘സ്റ്റാലിൻ അങ്കിൾ'
v/s ‘വിജയ് അണ്ണൻ’;
പുത്തൻ വെട്രി സമവാക്യങ്ങൾ

അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധ നേടുന്ന ഒന്നായി മാറുമെന്നുറപ്പാണ്. ചലച്ചിത്രതാരം വിജയ്-യുടെ രംഗപ്രവേശമാണ് ഇത്തവണ തമിഴ്നാട് രാഷ്ട്രീയത്തെ സംഭവബഹുലമാക്കുന്നത്. തമിഴ്‍നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ അതിസൂക്ഷ്മമായി വിശകലനം ചെയ്ത് ടി. അനീഷ് എഴുതുന്ന പരമ്പര- ‘അരസിയൽ സുവരൊട്ടികൾ’- തുടങ്ങുന്നു.

അരസിയൽ
സുവരൊട്ടികൾ:
ഒന്ന്

ടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് തമിഴ്‌നാട്ടിലെ രാഷ്‌ടീയ കക്ഷികൾ. തിരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ചുള്ള കൂടിയാലോചനകളും പുനഃപരിശോധനകളും സജീവമാകുന്ന ഘട്ടത്തിൽ, തമിഴ്‍നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്നും മുന്നണി സാദ്ധ്യതകൾ എപ്രകാരമായിരിക്കുമെന്നും ഉള്ള ആലോചനയാണ് ഈ പരമ്പര.

AIADMK, DMK മുന്നണികൾക്ക് മാത്രം പ്രാമുഖ്യമുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രമാണ് 1967-നു ശേഷം തമിഴ്നാടിന്റേത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതാപം അവസാനിപ്പിച്ചുകൊണ്ട് ഡി.എം.കെയുടെ ആദ്യ മുഖ്യമന്ത്രിയായി സി. എൻ. അണ്ണാദുരൈ അണ്ണാദുരൈ അധികാരമേറ്റു. അദ്ദേഹത്തിൻ്റെ മരണശേഷം പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ എം.ജി. ആർ എ. ഐ.ഡി.എം. കെ രൂപീകരിച്ചതു മുതൽ ഇരുമുന്നണികൾക്കും പുറത്തുള്ള രാഷ്ട്രീയ കക്ഷികൾക്ക് നാമമാത്ര പ്രസക്തിയേ ഉണ്ടായിട്ടുള്ളൂ.

കോൺഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ, വിടുതലൈ സിറുത്തൈകൾ കക്ഷി, പാട്ടാളി മക്കൾ കക്ഷി, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, DMDK, തമിഴ് മാനില കോൺഗ്രസ്, നാം തമിഴർ കക്ഷി, മക്കൾ നീതി മയ്യം, അമ്മ മക്കൾ മുന്നേറ്റ കഴകം, പുതിയ തമിഴകം തുടങ്ങിയ ചെറുതും വലുതുമായ ദേശീയ -പ്രാദേശിക കക്ഷികൾക്ക്, രണ്ടുമുന്നണികളിൽ ഏതെങ്കിലും ഒന്നിനോട് ഇണയുമ്പോൾ മാത്രമേ പരിമിതമായെങ്കിലും നേട്ടമുണ്ടാക്കാനായുള്ളൂ. ചില കക്ഷികൾ സ്വതന്ത്രമായി നിന്ന് ശക്തി തെളിയിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതാപം അവസാനിപ്പിച്ചുകൊണ്ട് ഡി.എം.കെയുടെ ആദ്യ മുഖ്യമന്ത്രിയായി സി. എൻ. അണ്ണാദുരൈ അധികാരമേറ്റതുമുതൽ ഇരുമുന്നണികൾക്കും പുറത്തുള്ള രാഷ്ട്രീയ കക്ഷികൾക്ക് നാമമാത്ര പ്രസക്തിയേ ഉണ്ടായിട്ടുള്ളൂ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതാപം അവസാനിപ്പിച്ചുകൊണ്ട് ഡി.എം.കെയുടെ ആദ്യ മുഖ്യമന്ത്രിയായി സി. എൻ. അണ്ണാദുരൈ അധികാരമേറ്റതുമുതൽ ഇരുമുന്നണികൾക്കും പുറത്തുള്ള രാഷ്ട്രീയ കക്ഷികൾക്ക് നാമമാത്ര പ്രസക്തിയേ ഉണ്ടായിട്ടുള്ളൂ.

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ്, ചലച്ചിത്രതാരം വിജയ് 2024 ഫിബ്രുവരി രണ്ടിന് തമിഴക വെട്രി കഴകം (​TVK) എന്ന രാഷ്ട്രീയ കക്ഷിക്ക് രൂപം നൽകുന്നത്. വിജയകാന്തിനെയും (DMDK) കമൽഹാസനെയും (മക്കൾ നീതി മയ്യം) പോലുള്ള തലമുതിർന്ന ചലച്ചിത്രതാരങ്ങൾ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് പ്രതീക്ഷ നൽകിയെങ്കിലും, നിലവിലുള്ള മുന്നണികൾക്കപ്പുറം തമിഴ് ജനതയുടെ തിരഞ്ഞെടുപ്പ് ബോധ്യത്തെ മറികടക്കാനെളുപ്പമല്ല എന്ന യാഥാർഥ്യത്തിനുമുന്നിൽ അവർക്ക് കീഴടങ്ങേണ്ടിവന്നു. ഈ വിഷയത്തിലെ മനശ്ചാഞ്ചല്യമാണ് സൂപ്പർതാരം രജനീകാന്തിന്റെ രാഷ്ട്രീയ മോഹത്തെത്തന്നെ കെടുത്തിക്കളഞ്ഞത്. ചലച്ചിത്രരംഗത്തുനിന്ന് കടന്നുവന്ന, എന്നാൽ കൂട്ടത്തിൽ സംഘടനാമികവ് കാട്ടിയ വിജയകാന്തിന്, പിൽക്കാല തിരഞ്ഞെടുപ്പ് പരാജയങ്ങളും പാർട്ടിയിലെ അന്തഃച്ഛിദ്രങ്ങളും ജയലളിതയുമായുള്ള നേർക്കുനേർക്കുള്ള കൊമ്പുകോർക്കലും ആരോഗ്യ പ്രശ്നങ്ങളും ഒക്കെ പ്രതികൂല ഘടകങ്ങളായി തീർന്നു.

എം.ജി.ആറിനൊഴികെ മറ്റൊരു താരശരീരത്തിനും ആവേശിക്കാനാവാതെ പോയ തമിഴ് ജനതയുടെ രാഷ്ട്രീയ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ, പ്രകടനപരതയെയും മറികടന്ന് വിജയ് -ക്ക് മുന്നോട്ട് പോകാനാവുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ (2006 ) ഒറ്റയ്ക്ക് മത്സരിച്ച് 8 ശതമാനം വോട്ടു നേടിയ DMDK വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, വിരുതാചലം മണ്ഡലത്തിൽ മത്സരിച്ച വിജയകാന്തിനു മാത്രമേ, ആ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറാനായുള്ളൂ. 2011 -ലെ തിരഞ്ഞെടുപ്പിൽ AIADMK മുന്നണിയിൽ മത്സരിച്ച് 13 ശതമാനം വോട്ടും 29 എം എൽ എ മാരെയും കരസ്ഥമാക്കിയ ഈ കക്ഷി, DMK-യെ തന്നെ പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം കരസ്ഥമാക്കി. ജയലളിതയുമായുള്ള അസ്വാരസ്യം മൂത്ത് മുന്നണിയിൽനിന്ന് വഴി പിരിഞ്ഞ വിജയകാന്ത് അടുത്ത തിരഞ്ഞെടുപ്പിൽ, ഡി.എം. കെയുടെ നേതൃത്വത്തിലുള്ള ജനക്ഷേമ മുന്നണിയുടെ ഭാഗമായി മത്സരിച്ച് വൻ പരാജത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു. വിജയകാന്തിന്റെ മരണശേഷം ഭാര്യ പ്രേമലത നയിക്കുന്ന DMDK-യുടെ സ്വാധീനത്തിനും വിലപേശൽശേഷിക്കും വൻ ഇടിവാണ് സംഭവിച്ചത്. തുടക്കകാലത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്കു കൃത്യമായ ദിശാബോധം നൽകിയ, രാഷ്ട്രീയ അനുഭവസമ്പത്തുള്ള പൺറുട്ടി രാമചന്ദ്രനെ പോലുള്ള മുതിർന്ന നേതാക്കളെ പാർട്ടിയിൽനിന്ന് പുകച്ച് ചാടിച്ചപ്പോൾ തന്നെ DMDK ദുർബലപ്പെട്ട് തുടങ്ങിയിരുന്നു.

വിജയകാന്തിനെയും കമൽഹാസനെയും പോലുള്ള താരങ്ങൾ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് പ്രതീക്ഷ നൽകിയെങ്കിലും, നിലവിലുള്ള മുന്നണികൾക്കപ്പുറം തമിഴ് ജനതയുടെ തിരഞ്ഞെടുപ്പ് ബോധ്യത്തെ മറികടക്കാനെളുപ്പമല്ല എന്ന യാഥാർഥ്യത്തിനുമുന്നിൽ അവർക്ക് കീഴടങ്ങേണ്ടിവന്നു.
വിജയകാന്തിനെയും കമൽഹാസനെയും പോലുള്ള താരങ്ങൾ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് പ്രതീക്ഷ നൽകിയെങ്കിലും, നിലവിലുള്ള മുന്നണികൾക്കപ്പുറം തമിഴ് ജനതയുടെ തിരഞ്ഞെടുപ്പ് ബോധ്യത്തെ മറികടക്കാനെളുപ്പമല്ല എന്ന യാഥാർഥ്യത്തിനുമുന്നിൽ അവർക്ക് കീഴടങ്ങേണ്ടിവന്നു.

2018 - ൽ കമൽഹാസൻ രൂപീകരിച്ച മക്കൾ നീതി മയ്യം കക്ഷി, ആരംഭകാലത്ത് സൃഷ്ടിച്ച ഓളത്തിനും അല്പായുസ്സു മാത്രമേയുണ്ടായുള്ളൂ (DMK മുന്നണിയുടെ ഭാഗമാകുകയും കമൽഹാസന് രാജ്യസഭാ എം.പി സ്ഥാനം ലഭിക്കുകയും ചെയ്തതോടെ ഏതാണ്ട് കാറ്റും കോളുമടങ്ങിയ അവസ്ഥയിലാണ് മക്കൾ നീതി മയ്യം). ആദ്യമായി മത്സരിച്ച 2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, പാർട്ടി നേതാവിനെ പോലും വിജയിപ്പിക്കാൻ ആ കക്ഷിക്ക് സാധിച്ചില്ല. കോയമ്പത്തൂർ സൗത്തിൽ ബി.ജെ.പിയിലെ വാനതി ശ്രീനിവാസനോട് 1728 വോട്ടുകൾക്കാണ് കമൽഹാസൻ പരാജയം രുചിച്ചത്.

ചലച്ചിത്രരംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ഒരു വലിയ നായകതാരനിര തന്നെയുണ്ട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ. അതിൽ എം.ജി. ആറിനെ പോലെ തന്റെ കരിസ്മയെ വോട്ടാക്കി മാറ്റാൻ മറ്റാർക്കും സാധിച്ചിട്ടില്ല. ശിവാജി ഗണേശൻ, ഭാഗ്യരാജ്, ടി. രാജേന്ദർ, ശരത് കുമാർ, കാർത്തിക് എന്നിങ്ങനെ ആവേശപൂർവം രാഷ്ട്രീയത്തിലേക്ക് കുതിച്ചവരൊന്നും നിലം തൊടുകയും ചെയ്തിട്ടില്ല. ശരത്കുമാർ രൂപീകരിച്ച അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി പിന്നീട് ബി.ജെ.പിയിൽ ലയിച്ചു.

കഴിഞ്ഞ മാർച്ചിലെ സി-വോട്ടർ സർവേയിൽ, ഇരു മുന്നണിക്കും കടുത്ത വെല്ലുവിളിയുയർത്തുന്ന മത്സരാർത്ഥിയായി വിജയ്-യെ ചൂണ്ടിക്കാട്ടുന്നു. 18% പേരാണ് അടുത്ത മുഖ്യമന്ത്രിയായി വിജയ് -യെ ഉയർത്തിക്കാട്ടുന്നത്, 27 % പേർ പിന്തുണക്കുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പിന്നിൽ രണ്ടാമതാണ് വിജയ്.

ഇവിടെയാണ് TVK-യുടെ രാഷ്ട്രീയ ഭാവി എന്താവും എന്ന ചോദ്യം ഉയരുന്നത്. പാർട്ടി രൂപീകരിച്ച് രണ്ടു സംസ്ഥാന സമ്മേളനങ്ങൾ കഴിയുമ്പോഴേക്കും നഗരപ്രദേശങ്ങളിലെ യുവാക്കളുടെ ഇടയിൽ വലിയ തോതിൽ ഓളം സൃഷ്ടിക്കാൻ വിജയിന് സാധിച്ചിട്ടുണ്ട്.

യുവാക്കളെയും സാമ്പ്രദായിക രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം കുറഞ്ഞവരെയും ആകർഷിക്കാൻ, ചുരുങ്ങിയ കാലയളവിൽ പാർട്ടിക്ക് കഴിഞ്ഞുവന്നതിനു തെളിവാണ് പാർട്ടി പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കാനെത്തുന്ന വൻ ജനക്കൂട്ടം. കഴിഞ്ഞ മാർച്ചിലെ സി-വോട്ടർ സർവേയിൽ, ഇരു മുന്നണിക്കും കടുത്ത വെല്ലുവിളിയുയർത്തുന്ന മത്സരാർത്ഥിയായി വിജയ്-യെ ചൂണ്ടിക്കാട്ടുന്നു. 18% പേരാണ് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് -യെ ഉയർത്തിക്കാട്ടുന്നത്, 27 % പേർ പിന്തുണക്കുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പിന്നിൽ രണ്ടാമതാണ് വിജയ് യുടെ സ്ഥാനം. സർവേയിൽ, മുൻ മുഖ്യമന്ത്രിയും AIADMK നേതാവുമായ എടപ്പാടി പളനിസ്വാമിക്ക് ഒൻപതു ശതമാനം പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും ശക്തമായ റിബൽ സാന്നിധ്യമായി നിലക്കുന്ന ഒ. പന്നീർസെൽവം വിഭാഗത്തിന്റെ കരുനീക്കങ്ങളും മുതിർന്ന നേതാവ് ശെങ്കോട്ടൈയ്യന്റെ പടലപ്പിണക്കവും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള AIADMK-യ്ക്കുണ്ടാക്കിയ പരിക്ക് ചെറുതല്ല.

ചലച്ചിത്രരംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ഒരു വലിയ നായകതാരനിര തന്നെയുണ്ട് തമിഴ്നാട് രാഷ്ട്രീയചരിത്രത്തിൽ. അതിൽ എം.ജി. ആറിനെ പോലെ തന്റെ കരിസ്മയെ വോട്ടാക്കി മാറ്റാൻ മറ്റാർക്കും സാധിച്ചിട്ടില്ല.
ചലച്ചിത്രരംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ഒരു വലിയ നായകതാരനിര തന്നെയുണ്ട് തമിഴ്നാട് രാഷ്ട്രീയചരിത്രത്തിൽ. അതിൽ എം.ജി. ആറിനെ പോലെ തന്റെ കരിസ്മയെ വോട്ടാക്കി മാറ്റാൻ മറ്റാർക്കും സാധിച്ചിട്ടില്ല.

DMK-യുമായി നേരിട്ടുള്ള മത്സരമായി തിരഞ്ഞെടുപ്പ് ഫോക്കസിനെ നിലനിർത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് TVK സ്വീകരിച്ചിരിക്കുന്നത്. വിക്രവാണ്ടിയിലും മധുരയിലുമായി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന രണ്ടു സംസ്ഥാന സമ്മേളനങ്ങളിലും ബി.ജെ.പിയെ വിമർശിക്കുന്നതിലുപരിയായി DMK-യെ, പ്രത്യകിച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെ പേരെടുത്തുപറഞ്ഞ് കടന്നാക്രമിക്കാനാണ് വിജയ് ആവേശം കാട്ടിയത്. ട്രോൾ ഭാഷയിൽ, യുവാക്കളെ കയ്യിലെടുക്കും വിധം, സ്റ്റാലിനെ 'അങ്കിൾ' എന്ന് പരിഹസിക്കുന്നതിലായിരുന്നു ഊന്നൽ. തന്നെ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ 'അപ്പാ' എന്ന് വിളിക്കുന്നതിലാണ് ആനന്ദം എന്ന സ്റ്റാലിനെ പരാമർശത്തോടുള്ള കടുത്ത പരിഹാസം കൂടിയായിരുന്നു അത്. യുവതയുടെ 'അണ്ണ'നായി സ്വയം ചിത്രീകരിക്കാനും വിജയ് മറക്കുന്നില്ല. (ജെൻ സി യുടെ ബ്രോ വിളി ഇവിടെ ഓർമ്മിക്കാം).

ശക്തമായ മുന്നണിയിൽ ഇടംപിടിക്കാനുള്ള സാധ്യത ബി.ജെ.പി, ഡി.എം.കെ എന്നീ പാർട്ടികളെ തള്ളിപ്പറഞ്ഞതോടെ TVK പരിമിതപ്പെടുത്തുകയുണ്ടായി. നിബന്ധനകളിലെ കാർക്കശ്യം കാരണം എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യ ചർച്ചകളും പരാജയപ്പെട്ടു.

ചുരുക്കത്തിൽ, പരമ്പരാഗത രാഷ്ട്രീയത്തിന്റെ 'തന്ത വൈബി'നെ കളിയാക്കുന്ന ഒരു പ്രകടനരീതി വിജയ് - യുടെ പ്രസംഗങ്ങളിൽ കാണാം. മുള്ളും മുനയുമുള്ള പ്രസംഗങ്ങൾ യുവാക്കളെ, പ്രത്യകിച്ചും ജെൻ സിക്കാരെ ആവേശം കൊള്ളിക്കുന്നവയുമാണ്. 2026- ലെ നിയമസഭാ തിരഞ്ഞെടുപ്പ് TVK-യും DMK-യും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കുമെന്ന് പ്രഖ്യാപിക്കാനും AIADMK ഈ മത്സരത്തിൽ അപ്രസക്തമാണെന്ന വ്യക്തമായ സന്ദേശം നൽകാനും പ്രസംഗത്തിലുടനീളം വിജയ് ശ്രമിച്ചു. ഭരണകക്ഷിയുടെ വിശ്വസനീയമായ ബദലായി TVK-യെ സ്ഥാപിച്ചെടുക്കുന്നത്, ഉൾപാർട്ടി കലഹങ്ങളാൽ ദുർബലമായ AIADMK-യെ പിന്തള്ളി DMK വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ TVK-യെ സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

പ്രത്യയശാസ്ത്രഭിന്നതകളും, മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി ബി.ജെ.പിയെ വിമർശിക്കുന്ന നിലപാടുകളും, അംബേദ്കർ, പെരിയാർ എന്നിവരുടെ ദർശനങ്ങളും, മതേതര സാമൂഹികനീതിയും പാർട്ടിമുദ്രാവാക്യമാകുന്നത് പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിൽ നിരാശരായ ചെറുപ്പക്കാരെയും കന്നിവോട്ടർമാരെയും ആകർഷിക്കാനുതകുമെന്ന് വിജയ് പ്രതീക്ഷിക്കുന്നു. എന്നാൽ പ്രത്യയ ശാസ്ത്രപരമായ ആർജ്ജവമല്ല വെറും പ്രകടനപരതയാണ് വിജയിന്റെത് എന്ന വിമർശനം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ശക്തമാണ്. വിജയിന്റെ സമ്മേളനങ്ങളിൽ ആർത്തിരമ്പുന്ന യുവജനാവലി വലിയ തോതിലുള്ള വോട്ടുസമാഹരത്തിനുതകുമെന്നു പറയാനാവില്ലെന്നും ഇവർ വാദിക്കുന്നു.

വിക്രവാണ്ടിയിലും മധുരയിലുമായി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന രണ്ടു സംസ്ഥാന സമ്മേളനങ്ങളിലും ബി.ജെ.പിയെ വിമർശിക്കുന്നതിലുപരിയായി DMK-യെ, പ്രത്യകിച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെ പേരെടുത്തുപറഞ്ഞ് കടന്നാക്രമിക്കാനാണ് വിജയ് ആവേശം കാട്ടിയത്.
വിക്രവാണ്ടിയിലും മധുരയിലുമായി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന രണ്ടു സംസ്ഥാന സമ്മേളനങ്ങളിലും ബി.ജെ.പിയെ വിമർശിക്കുന്നതിലുപരിയായി DMK-യെ, പ്രത്യകിച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെ പേരെടുത്തുപറഞ്ഞ് കടന്നാക്രമിക്കാനാണ് വിജയ് ആവേശം കാട്ടിയത്.

മധുരയിൽ നടന്ന സമ്മേളനത്തിന്റെ ആവേശമൊടുങ്ങും മുൻപേ, കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിജയ് (സപ്തംബർ 13) തുടക്കം കുറിച്ചു. തിരുച്ചിയിലും അരിയലൂരിലും തടിച്ചു കൂടിയ ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിർത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗം, ദേശീയ- പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളിൽ ടി.വി.കെയ്ക്ക് വ്യക്തമായ നിലപാടില്ല എന്ന വിമർശനങ്ങൾക്ക് മറുപടി പറയാനുള്ള ശ്രമമായിരുന്നു.

70,000-ലധികം ബൂത്ത് ലെവൽ ഏജന്റുമാരും ലക്ഷക്കണക്കിന് ആളുകളെ ചേർക്കുന്ന ബൃഹത്തായ അംഗത്വ പരിപാടിയുമുള്ള സംഘടനാ സംവിധാനം നിർമ്മിച്ചെടുക്കാൻ TVK ഇപ്പോഴേ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള ആൾക്കൂട്ടം, വിജയ്‌യുടെ താരപരിവേഷത്തിനപ്പുറം വലിയ തോതിലുള്ള ജനസമ്മിതിയായി പരിണമിപ്പിക്കാൻ TVK-യ്ക്കു മുന്നിലുള്ള കടമ്പകൾ നിരവധിയാണ്.

ദേശീയ- പ്രാദേശിക രാഷ്ട്രീയത്തിലെ പൊള്ളുന്ന വിഷയങ്ങൾ ഏറ്റെടുക്കാൻ ടി.വി.കെ തയ്യാറായിട്ടില്ല. ഇരു മുന്നണികളുടെയും ഗ്രാമീണ മേഖലകളിലെ സ്വാധീനത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമവും ഉണ്ടായിട്ടില്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രായോഗിക പരിചയത്തിന്റെ അഭാവം തന്നെയാണ് TVK നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു പുതിയ പാർട്ടി എന്ന നിലയിൽ ടി.വി.കെയും വിജയ് യും രാഷ്ട്രീയത്തിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. പാർട്ടിയെ നയിക്കുന്നതിലെ ചലനാത്മതയും നേതൃഗുണവും ഭരണനിർവഹണത്തിനുളള കഴിവും സംബന്ധിച്ച ആരാധകരേതര വോട്ടർമാർക്കുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെടേണ്ടതുണ്ട്. ജനറൽ സെക്രട്ടറി ബുസ്സി ആനന്ദിനെയും പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന ആതവ അർജ്ജുനയെയും പോലുള്ളവർക്കും കാര്യമായ അനുഭവ പരിചയമില്ല എന്നതും ഒരു പരിമിതിയാണ്. ഇരുവരുടെയും സംഘപരിവാർ ബാന്ധവത്തെകുറിച്ചുള്ള സംശയങ്ങളും ജനങ്ങൾക്കിടയിലുണ്ട്.

ശക്തമായ മുന്നണിയിൽ ഇടംപിടിക്കാനുള്ള സാധ്യത ബി.ജെ.പി, ഡി.എം.കെ എന്നീ പാർട്ടികളെ തള്ളിപ്പറഞ്ഞതോടെ TVK പരിമിതപ്പെടുത്തുകയുണ്ടായി. നിബന്ധനകളിലെ കാർക്കശ്യം കാരണം എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യ ചർച്ചകളും പരാജയപ്പെട്ടു, ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ അനന്തരവൻ കൂടിയായ ടി.ടി.വി. ദിനകരന്റെ നേതൃത്വത്തിലുള്ള AMMK, (അമ്മ മക്കൾ മുന്നേറ്റ കഴകം) പോലുള്ള ചെറു പാർട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത വരുംദിവസങ്ങളിലേ വ്യക്തമാകൂ.

ട്രോൾ ഭാഷയിൽ, യുവാക്കളെ കയ്യിലെടുക്കും വിധം, സ്റ്റാലിനെ 'അങ്കിൾ' എന്ന് പരിഹസിക്കുന്നതിലായിരുന്നു വിജയ്-യുടെ ഊന്നൽ. തന്നെ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ 'അപ്പാ' എന്ന് വിളിക്കുന്നതിലാണ് ആനന്ദം എന്ന സ്റ്റാലിനെ പരാമർശത്തോടുള്ള കടുത്ത പരിഹാസം കൂടിയായിരുന്നു അത്.
ട്രോൾ ഭാഷയിൽ, യുവാക്കളെ കയ്യിലെടുക്കും വിധം, സ്റ്റാലിനെ 'അങ്കിൾ' എന്ന് പരിഹസിക്കുന്നതിലായിരുന്നു വിജയ്-യുടെ ഊന്നൽ. തന്നെ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ 'അപ്പാ' എന്ന് വിളിക്കുന്നതിലാണ് ആനന്ദം എന്ന സ്റ്റാലിനെ പരാമർശത്തോടുള്ള കടുത്ത പരിഹാസം കൂടിയായിരുന്നു അത്.

ജനകീയ പ്രശ്നങ്ങളിലെ TVK-യുടെ ഇടപെടൽ ശേഷി തെളിയിക്കപ്പെടേണ്ട ഒന്നാണ്. വഖഫ് ബിൽ, കസ്റ്റഡി മരണങ്ങൾ പോലുള്ള ഏതാനും വിഷയങ്ങളെ മുൻനിർത്തി നടത്തിയ സമരപരിപാടികൾ ഒഴികെ ജനങ്ങളെ ഒന്നാകെ ആകർഷിക്കും വിധത്തിലുള്ള ശക്തമായ പ്രതിപക്ഷ സമരങ്ങൾക്കു നേതൃത്വം നൽകാൻ ടി.വി.കെക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദേശീയ- പ്രാദേശിക രാഷ്ട്രീയത്തിലെ പൊള്ളുന്ന വിഷയങ്ങൾ ഏറ്റെടുക്കാനും പാർട്ടി ഇതുവരെ തയ്യാറായിട്ടില്ല. ഇരു മുന്നണികളുടെയും ഗ്രാമീണ മേഖലകളിലെ സ്വാധീനത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമവും ഉണ്ടായിട്ടില്ല.

വിജയ്- യുടെ താരപരിവേഷത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു ടി. വി. കെയുടെ ഭാവി എന്നതും വലിയൊരു പരിമിതിയാണ്, ഈ പരിവേഷം കാലക്രമേണ കുറയുകയോ വിവാദങ്ങളാൽ ബാധിക്കപ്പെടുകയോ ചെയ്തേക്കാം. വിജയ് യുടെ നേതൃശേഷി ഇനിയും തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ, ഒരു കൾട്ട് ഫിഗറിനുചുറ്റും കറങ്ങുന്ന, ഇലാസ്റ്റികമായ ഒരു അധികാര ഘടനയുള്ള പാർട്ടിയിൽ ഉണ്ടാകാനിടയുള്ള ആഭ്യന്തര സംഘർഷ സാധ്യതയാണ് മറ്റൊരു വെല്ലുവിളി. എം.ജി.ആറിനുശേഷം ഒരു താരശരീരത്തിനും തമിഴ്നാടിന്റെ രാഷ്ട്രീയ ശരീരമായി മാറാനായിട്ടില്ല എന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്. (ജയലളിത താരപരിവേഷത്തിനു പുറത്തേക്കു മാതൃശരീരമായി മാറിയ നേതാവാണ്. )

ജനറൽ സെക്രട്ടറി ബുസ്സി ആനന്ദിനെ വേദിയിലിരുത്തി, ‘ഒരു ബുസ്സി ആനന്ദിനെ വെച്ച് ഇത്രയും ജനക്കൂട്ടത്തെ സംഘടിപ്പിക്കാൻ പറ്റുമെങ്കിൽ വലിയ അത്ഭുതങ്ങൾ ഭാവിയിൽ തനിക്ക് ചെയ്യാനാവും’ എന്ന ധ്വനിയിൽ വിജയ് സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചത്, സ്വന്തം പ്രതിച്ഛായയുടെ പുറത്തായിരിക്കും ടി.വി.കെ- യുടെ ഭാവിപ്രവർത്തനങ്ങൾ എന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇത് പാർട്ടിയുടെ ദീർഘകാല മുന്നേറ്റങ്ങൾക്ക് ഗുണകരമാകില്ല.

ഭരണകക്ഷിയായ DMK, TVK-യുടെ വളരുന്ന സ്വാധീനശേഷിയെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇതിനു ദൃഷ്ടാന്തമാണ് പാർട്ടി നേതാക്കൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി കേസുകൾ.

ഭരണകക്ഷിയായ DMK, TVK-യുടെ വളരുന്ന സ്വാധീനശേഷിയെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത് എന്നതും ശ്രദ്ധാർഹമാണ്. ഇതിനു ദൃഷ്ടാന്തമാണ് പാർട്ടി നേതാക്കൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി കേസുകൾ.

രാഷ്ട്രീയം രാഷ്ട്രീയക്കാർക്ക് മാത്രം വിട്ടുകൊടുക്കാൻ കഴിയാത്തത്ര ഗൗരവമേറിയ കാര്യമാണ് എന്ന ഫ്രാൻസ് മുൻ പ്രസിഡന്റും രാഷ്ട്ര തന്ത്രജ്ഞനുമായ നാസി വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന ചാൾസ് ഡി. ഗൗളിന്റെ വാക്കുകൾക്ക് ഇവിടെ പ്രസക്തിയുണ്ട്. ഈ മേഖലയിലെ, വൈവിധ്യമാർന്ന കാഴ്ചപ്പാടുകളുടെയും പങ്കാളിത്തത്തിന്റെയും ആവശ്യകതയിലാണ് ഗൗളിന്റെ ഊന്നൽ. ഈ സാധ്യത ചലച്ചിത്രമേഖലയിൽ നിന്ന് പരീക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളിൽ പ്രധാനമാണ് തമിഴ്‌നാട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കപ്പെട്ട ഇത്തരം നേതാക്കൾക്ക് തങ്ങളുടെ താരരൂപത്തെ ജനതയുടെ രാഷ്‌ടീയ ഭാവനയായും സാധ്യതയായും പരിവർത്തിപ്പിക്കാനാവുമോ എന്നതാണ് നിർണ്ണായകം. എം.ജി.ആറിനൊഴികെ മറ്റൊരു താരശരീരത്തിനും ആവേശിക്കാനാവാതെ പോയ തമിഴ് ജനതയുടെ രാഷ്ട്രീയ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ, നേരത്തെ പറഞ്ഞ പ്രകടനപരതയെയും മറികടന്ന് വിജയ് -യ്ക്ക് മുന്നോട്ട് പോകാനാവുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

TVK ജനറൽ സെക്രട്ടറി ബുസ്സി ആനന്ദും വിജയും
TVK ജനറൽ സെക്രട്ടറി ബുസ്സി ആനന്ദും വിജയും

2026- ലെ തിരഞ്ഞെടുപ്പിൽ TVK-യുടെ വിജയം അടിത്തട്ട് ജനതയുടെ പിന്തുണ ആർജ്ജിക്കാനും വിശാലമായ അടിത്തറ സ്ഥാപിച്ചെടുക്കാനും തമിഴ്നാട് രാഷ്ട്രീയത്തിൽ ഇരുമുന്നണികളുടെയും ആധിപത്യത്തിനു ഫലപ്രദമായ വെല്ലുവിളി ഉയർത്താനുമുള്ള അതിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും. അല്ലാത്തപക്ഷം 2008 -ൽ ആന്ധ്രപ്രദേശിൽ സൂപ്പർതാരം ചിരഞ്ജീവി പത്ത് ലക്ഷത്തോളം പേരെ അണിനിരത്തി പ്രജാരാജ്യം പാർട്ടിയുടെ ആദ്യ പൊതുസമ്മേളനത്തിൽ കാണിച്ച ശക്തിപ്രകടനം പോലെ വെറും പ്രഹസനമായി തീരും, ടി.വി.കെയുടെ ഭാവിയും.

Comments