സുന്ദരയ്യയുടെ രാജിയും
കാരാട്ടിന്റെ തീർപ്പുകളും; പ്രഹസനമായി ആവർത്തിക്കുന്ന ചരിത്രം

ഫാഷിസത്തെ മുൻനിർത്തി സിപിഎമ്മിൽ നടക്കുന്ന ചർച്ചകൾ എങ്ങനെയാണ്, ചരിത്രത്തിലെ ആവർത്തിക്കുന്ന ഒരു പ്രസഹനമായി മാറുന്നത് എന്ന് വിലയിരുത്തുകയാണ്, എൻ.കെ. ഭൂപേഷ്. അടിയന്തരവസ്ഥയ്ക്കക്കെതിരെ ജനസംഘവുമായി ചേർന്നും 'ഐക്യമുന്നണി'വേണമെന്ന് പറഞ്ഞവരുടെ നിലപാടിനെ കൂടി പ്രയോജനപ്പെടുത്തി ഭീകരരൂപം ആർജ്ജിച്ച ഹിന്ദുത്വ രാഷ്ട്രീയം തന്നെ വീണ്ടും സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടിന്റെ ഗുണഭോക്താവാകുന്നുവെന്നതാണ് ചരിത്രത്തിലെ ആവർത്തനം.

ടിയന്തരാവസ്ഥയുടെ തുടക്കകാലത്ത് സിപിഎം നേതൃത്വത്തിന്റെ വലിയ ആലോചന, ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ഏതൊക്കെ രീതിയിൽ പ്രതിരോധം തീർക്കാമെന്നതായിരുന്നു. ആരുമായൊക്കെ, ഏതൊക്കെ അളവിൽ ഒന്നിച്ചു നിൽക്കാമെന്ന വിഷയം പാർട്ടിയിൽ വലിയ ചർച്ചകളും അന്നത്തെ ജനറൽ സെക്രട്ടറി പി. സുന്ദരയ്യയുടെ രാജിയിലും കലാശിച്ചുവെന്നത് ചരിത്രം. നിലപാടുകളിലെ രാഷ്ട്രീയ കണിശതയിൽ സി പി എം നേതൃത്വം വിട്ടുവീഴ്ച കാണിക്കുന്നുവെന്ന ഒരു തോന്നൽ പി. സുന്ദരയ്യയ്ക്കുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിന്നീട് പുറത്തുവന്ന രാജിക്കത്തിലെ ചില ഭാഗങ്ങൾ തെളിയിക്കുന്നുണ്ട്.

അര നൂറ്റാണ്ടുമുമ്പ് മറ്റൊരു രാഷ്ട്രീയ സാഹചര്യത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ സംവാദങ്ങളും രാഷ്ട്രീയ ചർച്ചകൾക്കും ഇന്ന് അക്കാദമിക്ക് താൽപര്യത്തിലപ്പുറം എന്ത് കാര്യമെന്ന് ചിന്തിക്കാം. പാർട്ടി ജനറൽ സെക്രട്ടറിയുടെ പോലും എതിർപ്പിന് വിധേയമായ അടിയന്തരാവസ്ഥകാലത്തെ രാഷ്ട്രീയ നിലപാട്, സംഘ്പരിവാറിന്റെ രാഷ്ട്രീയ ഉണർവിനെ സഹായിച്ചുവെങ്കിൽ, നവ ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുന്ന ഭരണകൂടമാണ്, അല്ലാതെ നിയോ ഫാഷിസ്റ്റ് സർക്കാരല്ല മോദിയുടെത് എന്ന് പറയുന്നതിലൂടെ അതേ ചരിത്രം മറ്റൊരു രീതിയിൽ ആവർത്തിക്കുകയാണ് സി പി എം. രണ്ടിന്റെയും ഗുണഭോക്താവ് സംഘ്പരിവാരം തന്നെ.

ഫാഷിസ്റ്റെന്ന് സി പി എം വിലയിരുത്തിയ ആർ എസ് എസ് നിയന്ത്രിക്കുന്ന മോദി ഭരണകൂടം ഇന്ത്യയെ പൂർണമായി ഫാഷിസത്തിലേക്ക് എത്തിച്ചില്ലെന്ന വിലയിരുത്തലിലേക്ക് പാർട്ടി എത്തുന്നുവെന്നതിന്റെ സൂചനകളാണ് കരട് പ്രമേയത്തിലുള്ളത്. മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിലാണ് മോദി ഭരണകൂടം ഫാഷിസ്റ്റല്ലെന്ന് സി പി എം വിലയിരുത്തുന്നത്. നവ ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുന്ന മോദി ഭരണകൂടത്തെ എതിർത്ത് പരാജയപ്പെടുത്തിയില്ലെങ്കിൽ അത് നവ ഫാഷിസത്തിലേക്ക് നീങ്ങുമെന്നും സി പി എം വിലയിരുത്തുന്നു. ഈ നിലപാട് മറ്റ് മുഖ്യധാര കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി പി ഐയുടെയും സി പി ഐ- എം.എല്ലിന്റെയും സമീപനത്തിന് വിരുദ്ധമാണെന്ന കാര്യം സി പി എം തന്നെ പറയുന്നതിലൂടെ, വിഷയത്തിൽ ഇടതുപാർട്ടികൾക്കിടയിലും സി പി എമ്മിലും നടന്നേക്കാവുന്ന സംവാദത്തെ പാർട്ടി മുൻകൂട്ടി കാണുന്നുവെന്നും കണക്കാക്കാവുന്നതാണ്.

അടിയന്തരാവസ്ഥയുടെ തുടക്കകാലത്ത് സിപിഎം നേതൃത്വത്തിന്റെ വലിയ ആലോചന, ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ഏതൊക്കെ രീതിയിൽ  പ്രതിരോധം തീർക്കാമെന്നതായിരുന്നു. ആരുമായൊക്കെ, ഏതൊക്കെ അളവിൽ ഒന്നിച്ചു നിൽക്കാമെന്ന വിഷയം പാർട്ടിയിൽ വലിയ ചർച്ചകളും അന്നത്തെ ജനറൽ സെക്രട്ടറി പി. സുന്ദരയ്യയുടെ രാജിയിലും കലാശിച്ചുവെന്നത് ചരിത്രം.
അടിയന്തരാവസ്ഥയുടെ തുടക്കകാലത്ത് സിപിഎം നേതൃത്വത്തിന്റെ വലിയ ആലോചന, ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ഏതൊക്കെ രീതിയിൽ പ്രതിരോധം തീർക്കാമെന്നതായിരുന്നു. ആരുമായൊക്കെ, ഏതൊക്കെ അളവിൽ ഒന്നിച്ചു നിൽക്കാമെന്ന വിഷയം പാർട്ടിയിൽ വലിയ ചർച്ചകളും അന്നത്തെ ജനറൽ സെക്രട്ടറി പി. സുന്ദരയ്യയുടെ രാജിയിലും കലാശിച്ചുവെന്നത് ചരിത്രം.

ഫാഷിസത്തിനെതിരായ
രാഷ്ട്രീയ മുന്നണിയും
സുന്ദരയ്യയുടെ പരാതികളും

വീണ്ടും സുന്ദരയ്യയിലേക്കും അദ്ദേഹത്തിന്റെ രാജിക്കത്തിലേക്കും അതിനാധാരമായ ഇന്ദിരയുടെ ഏകാധിപത്യത്തെ എങ്ങനെ നേരിടുമെന്നതിലേക്കും വരാം. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ നേരിടുന്നതെങ്ങനെയാവണം എന്നതിന് സി പി എം സ്വീകരിച്ച സമീപനം കണിശമായി പാലിക്കുന്നതിൽ പൊളിറ്റ് ബ്യൂറോ താൽപര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം പി. സുന്ദരയ്യ തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും പൗരാവകാശങ്ങളെ അടിച്ചമർത്തുന്നതിനുമെതിരായ യോജിച്ച പോരാട്ടമെന്നതിന് അർത്ഥം എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും രാഷ്ട്രീയ മുന്നണിയെന്നല്ല എന്ന സമീപനത്തിൽ പിന്നീട് പാർട്ടി വീഴ്ച വരുത്തിയെന്നതായിരുന്നു പി സുന്ദരയ്യയുടെ ആക്ഷേപം. പൗരരാവകാശ സംഘടനകളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും പൗരപ്രമുഖരേയും യോജിപ്പിച്ചുള്ള പോരാട്ടമെന്നതിന് എല്ലാ പ്രതിപക്ഷ പാർട്ടികളുമായുള്ള യോജിച്ചുള്ള രാഷ്ട്രീയ മുന്നണിയെന്നല്ല അർത്ഥമെന്ന കാര്യം അന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും എന്നാൽ പിന്നീടുള്ള നിർദ്ദേശങ്ങളിൽ ഇത് ഉൾക്കൊളളിക്കാതെ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയമുന്നണിയെ പിന്തുണയ്ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയെന്നുമായിരുന്നു പി സുന്ദരയ്യയുടെ ആക്ഷേപം. ഇക്കാര്യം വിശദമായി തന്നെ സുന്ദരയ്യ ഉന്നയിക്കുന്നുണ്ട്. 1975 മാർച്ച് 14 ന്റെ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കപ്പെടുന്നുവെന്നും ഇതിന് പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ പലരുടെയും അനുവാദമുണ്ടായിരുന്നുവെന്നുമായിരുന്നു ആക്ഷേപം.

‘In forming and functioning these committees for the defence of civil liberties and democratic rights, our members and cadres should always bear in mind our basic concept of the unity of left and democratic forces, a concept that steers clear of the slogan of the so-called all-in-opposition parties unity against the Congress as well as the slogan of the formation of Jana Sangharsh Samithis under the leadership of J.P. i.e. Bihar type fronts’.

അടിയന്തരവസ്ഥയ്‌ക്കെതിരായ 'യോജിച്ചുള്ള' പോരാട്ടം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടക്കച്ചവടവും, തീവ്ര വലതുപക്ഷത്തിന് വലിയ നേട്ടവുമായെന്നത് ചരിത്രം. രാഷ്ട്രീയപ്രക്രിയകളെ ശരിയായി വിലയിരുത്തുകയെന്നത് അതിനോട് സ്വീകരിക്കേണ്ട സമീപനത്തിൽ പ്രധാനമാണെന്ന് കരുതുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ.

ഇന്ദിരാഗാന്ധിയ്‌ക്കെതിരെയുള്ളത് ഒരു രാഷ്ട്രീയ മുന്നണിയല്ലെന്നും പൗരവാകാശ പോരാട്ടത്തിനായുള്ള കൂട്ടായ്മയിൽ പാർട്ടി അംഗങ്ങൾ പങ്കാളികളാകുക മാത്രമാണെന്ന ധാരണ വ്യക്തമായി തന്നെ വേണമെന്നും ജനസംഘം, കോൺഗ്രസ് (ഒ) പോലുള്ള വലതുപക്ഷവുമായുള്ള രാഷ്ട്രീയമുന്നണിയില്ലെന്നുമുള്ള പാർട്ടി തീരുമാനത്തിൽ വെള്ളം ചേർത്തുവെന്നുമായിരുന്നു പി സുന്ദരയ്യയുടെ ആക്ഷേപം. ഇതിനുദാഹരണമായി അദ്ദേഹം ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്.

സി പി എമ്മിന്റെ പാർലമെന്റ് വിപ്പായിരുന്ന ജ്യോതിർമോയ് ബസുവിന്റെ പ്രവർത്തനങ്ങൾ ജനസംഘ് മുതൽ സി പി എം വരെയുള്ള പാർട്ടികളുടെ ഐക്യ പ്രതിപക്ഷമുണ്ടെന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ജനതാ നേതാക്കളുടെ യോഗത്തിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പങ്കെടുത്തുവെന്നും ജനറൽ സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടിട്ടും അത് ധിക്കരിച്ചും വീണ്ടും അത്തരം യോഗങ്ങളിൽ പങ്കെടുത്തുവെന്നും സുന്ദരയ്യ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത് പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ പലരും ഇതിലെ അപകടം കാണാൻ വിസമ്മതിക്കുന്നതുകൊണ്ടാണെന്നുമുള്ള ആക്ഷേപവും സുന്ദരയ്യ ഉന്നയിക്കുന്നു. ജെ.പിയുടെ പ്രസ്ഥാനവുമായി കൂടിച്ചേരണമെന്ന നിലപാടായിരുന്നു പി. രാമമൂർത്തി, ജ്യോതി ബസു, ബി.ടി. രണദിവെ എന്നിവർക്കെന്നാണ് പി. സുന്ദരയ്യയുടെ കുറിപ്പിൽനിന്ന് വ്യക്തമാകുന്നത്.

അടിയന്തരവസ്ഥയ്‌ക്കെതിരായ 'യോജിച്ചുള്ള' പോരാട്ടം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടക്കച്ചവടവും, തീവ്ര വലതുപക്ഷത്തിന് വലിയ നേട്ടവുമായെന്നത് ചരിത്രം. രാഷ്ട്രീയപ്രക്രിയകളെ ശരിയായി വിലയിരുത്തുകയെന്നത് അതിനോട് സ്വീകരിക്കേണ്ട സമീപനത്തിൽ പ്രധാനമാണെന്ന് കരുതുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അടിയന്തരാവസ്ഥയേയും അതിനെതിരായ ചെറുത്തുനിൽപ്പിനെയും കുറിച്ച് സി പി എമ്മിന്റെ നേതൃതലത്തിൽ വ്യത്യസ്ത ധാരകൾ ഉണ്ടായിരുന്നുവെന്നതാണ് പി. സുന്ദരയ്യയുടെ രാജി വ്യക്തമാക്കുന്നത്.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും പൗരാവകാശങ്ങളെ അടിച്ചമർത്തുന്നതിനുമെതിരായ യോജിച്ച പോരാട്ടമെന്നതിന് അർത്ഥം എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും രാഷ്ട്രീയ മുന്നണിയെന്നല്ല എന്ന  സമീപനത്തിൽ പിന്നീട്  പാർട്ടി വീഴ്ച വരുത്തിയെന്നതായിരുന്നു  പി സുന്ദരയ്യയുടെ ആക്ഷേപം.
ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും പൗരാവകാശങ്ങളെ അടിച്ചമർത്തുന്നതിനുമെതിരായ യോജിച്ച പോരാട്ടമെന്നതിന് അർത്ഥം എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും രാഷ്ട്രീയ മുന്നണിയെന്നല്ല എന്ന സമീപനത്തിൽ പിന്നീട് പാർട്ടി വീഴ്ച വരുത്തിയെന്നതായിരുന്നു പി സുന്ദരയ്യയുടെ ആക്ഷേപം.

നവ ഫാഷിസവും
മോദി ഭരണകൂടവും

ആർ എസ് എസ്സിനാൽ നിയന്ത്രിക്കപ്പെടുന്ന മോദി സർക്കാർ ഫാഷിസ്റ്റാണോ എന്ന കാര്യത്തിൽ സി പി എമ്മിൽ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നതാണ്. പുതിയ കരടിലെ നവ ഫാഷിസം എന്ന വാക്കിനെ പരിചയപ്പെടുത്തി പാർട്ടി പ്രസിദ്ധീകരണമായ ചിന്ത വാരികയിലെ കുറിപ്പ് ഇങ്ങനെ പറയുന്നു: ‘‘പിന്തിരിപ്പൻ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്താനുള്ള അമിതാധികാരത്വരയുമാണ് നവ ഫാഷിസ്റ്റ് സവിശേഷതകൾ പ്രദർശിപ്പിക്കുന്നത്. രാഷ്ട്രീയ പ്രമേയത്തിന്റെ ദേശീയ സ്ഥിതിയെക്കുറിച്ചുള്ള ഭാഗത്ത് ഇതാദ്യമായിട്ടാണ് നാം 'നവ ഫാഷിസ്റ്റ്' എന്ന പദം ഉപയോഗിക്കുന്നത്’’.

തുടർന്ന് നേരത്തെ നടന്ന കോൺഗ്രസുകളിൽ ഉപയോഗിച്ച വാക്കുകളെ കുറിച്ച് വിശദീകരിക്കുന്നു: ‘‘22-ാം കോൺഗ്രസിൽ അമിതാധികാര ഹിന്ദുത്വ ആക്രമണങ്ങൾ ‘വളർന്നുവന്ന ഫാഷിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ’ പ്രകടിപ്പിക്കുന്നതായി നാം പ്രസ്താവിച്ചു. 23-ാം കോൺഗ്രസിൽ മോദി ഗവൺമെന്റ് ആർ.എസ്.എസിന്റെ ഫാഷിസ്റ്റ് സ്വഭാവമുള്ള അജൻഡ നടപ്പിലാക്കുന്നതായും നാം പറഞ്ഞു’’.

അതായത് ഫാഷിസ്റ്റ് സ്വഭാവമുള്ള അജണ്ടകൾ നടപ്പിലാക്കുന്നതിൽനിന്നും നവ ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുന്ന ഭരണകൂടമാണ് മോദിയുടെതെന്ന വിലയിരുത്തലിലേക്ക് സി പി എം എത്തിയിരിക്കുന്നു.

മോദി സർക്കാരിനെയും ബി ജെ പിയേയും കുറിച്ച് നേരത്തെ മുതൽ പ്രകാശ് കാരട്ട് എടുക്കുന്ന സമീപനത്തിന്റെ തുടർച്ച ഇതിൽ കാണാം. 2016 ജൂലൈ 28 ന് ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രകാശ് കാരാട്ട് ഇങ്ങനെ വിശദീകരിക്കുന്നു: ‘‘ഒരു സാധാരണ ബൂർഷ്വാ പാർട്ടി മാത്രമല്ല ബി ജെ പി. രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർ എസ് എസ്) ബന്ധമുള്ള പാർട്ടിയാണത്. ഭൂരിപക്ഷ വർഗീയതയെ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ പാർട്ടി. അർധ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആർ എസ് എസുമായി ബന്ധമുള്ളതുകൊണ്ടുതന്നെ സാഹചര്യങ്ങൾ അനുകൂലമായാൽ ബി ജെ പി സ്വേച്ഛാധിപത്യകക്ഷിയായി മാറാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ബി ജെ പി ഒരു പിന്തിരിപ്പൻ പാർട്ടിയാണെന്ന് പറയാം. എന്നാൽ, അതിനെ ഫാഷിസ്റ്റ് പാർട്ടിയെന്ന് വിളിക്കാൻ കഴിയില്ല’’.

ഫാഷിസം ഒരു പ്രത്യയശാസ്ത്രമാണെന്നും 20-ാം നൂറ്റാണ്ടിന്റെ രണ്ട് ലോകയുദ്ധങ്ങൾക്കിടയിൽ രൂപംകൊണ്ട രാഷ്ട്രീയാധികാരത്തിന്റെ രൂപം കൂടിയാണെന്നും വിശദീകരിച്ചുകൊണ്ട്, അത്തരത്തിലുള്ള ഫാഷിസ്റ്റ് ഭരണക്രമങ്ങൾ പിന്നീട് ലോകത്തുണ്ടായില്ലെന്ന് ദിമിത്രോവി്‌ന്റെ ഫാഷിസിസ്റ്റ് നിർവചനങ്ങൾ ഉദ്ധരിച്ച് കാരാട്ട് പറയുന്നുണ്ട്. ഇന്ത്യയിൽ നിലവിലുള്ള അവസ്ഥയിൽ ഫാഷിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അന്ന് ഏറെ ചർച്ചയായ ലേഖനത്തിൽ പ്രകാശ് കാരാട്ട് പറയുന്നുണ്ട്

ഫാഷിസം ഒരു പ്രത്യയശാസ്ത്രമാണെന്നും 20-ാം നൂറ്റാണ്ടിന്റെ രണ്ട് ലോകയുദ്ധങ്ങൾക്കിടയിൽ രൂപംകൊണ്ട രാഷ്ട്രീയാധികാരത്തിന്റെ രൂപം കൂടിയാണെന്നും വിശദീകരിച്ചുകൊണ്ട്, അത്തരത്തിലുള്ള ഫാഷിസ്റ്റ് ഭരണക്രമങ്ങൾ പിന്നീട് ലോകത്തുണ്ടായില്ലെന്ന് ദിമിത്രോവി്‌ന്റെ ഫാഷിസിസ്റ്റ് നിർവചനങ്ങൾ ഉദ്ധരിച്ച് കാരാട്ട് പറയുന്നുണ്ട്.
ഫാഷിസം ഒരു പ്രത്യയശാസ്ത്രമാണെന്നും 20-ാം നൂറ്റാണ്ടിന്റെ രണ്ട് ലോകയുദ്ധങ്ങൾക്കിടയിൽ രൂപംകൊണ്ട രാഷ്ട്രീയാധികാരത്തിന്റെ രൂപം കൂടിയാണെന്നും വിശദീകരിച്ചുകൊണ്ട്, അത്തരത്തിലുള്ള ഫാഷിസ്റ്റ് ഭരണക്രമങ്ങൾ പിന്നീട് ലോകത്തുണ്ടായില്ലെന്ന് ദിമിത്രോവി്‌ന്റെ ഫാഷിസിസ്റ്റ് നിർവചനങ്ങൾ ഉദ്ധരിച്ച് കാരാട്ട് പറയുന്നുണ്ട്.

ഇവിടെ ഇപ്പോഴും തെരഞ്ഞെടുപ്പുകൾ നടക്കുന്നതും, പ്രതിപക്ഷ പാർട്ടികൾ ഉള്ളതുമൊക്കെയായിരിക്കാം അത്തരത്തിലൊരു നിഗമനത്തിലെത്താൻ കാരണം. അതു മാത്രമല്ല, ജർമ്മനിയിലെ പോലെ കോൺസെൻട്രേഷൻ ക്യാമ്പുകളും ഇന്ത്യയിൽ ഇതുവരെ ആരംഭിക്കപ്പെട്ടിട്ടില്ല!

ഈ ലേഖനം വന്നതിനുശേഷമാണ് പൗരത്വനിയമ ഭേദഗതിയും ‘കുടിയേറ്റക്കാർ' എന്ന് കണ്ടെത്തുന്നവരെ പാർപ്പിക്കാനുള്ള തടവറകളെക്കുറിച്ചുമുള്ള വാർത്തകളും വന്നത്. ആൾക്കൂട്ട ആക്രമണങ്ങളും, ബുൾഡോസർ രാജും, ദലിതരെയും മുസ്ലീങ്ങളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കലുമെല്ലാം ഫാഷിസത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാൻ സാമ്പ്രാദായിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ സി പി എമ്മിന് സാധിക്കാത്തതുകൊണ്ടായിരിക്കാം, നവ ഫാഷിസ്റ്റ് പ്രവണതകൾ ഉള്ള ഭരണകൂടമായി മോദിയെ കണ്ടത്.

അടിയന്തരവസ്ഥകാലത്ത് ജനസംഘത്തിന്റെയും രാഷ്ട്രീയമായി വലതുപക്ഷ സ്വഭാവം കാണിച്ച ജയപ്രകാശ് നാരായണെനെയും തിരിച്ചറിയാതെ, അവരുമായി സന്ധി ചേർന്നുള്ള ചെറുത്തുനിൽപ്പിലെ അപകടമാണ് സുന്ദരയ്യ ചൂണ്ടിക്കാട്ടിയത്. എല്ലാ പ്രതിപക്ഷ കക്ഷികളുമായി രാഷ്ട്രീയ സഹകരണം സാധ്യമല്ലെന്നായിരുന്നു സുന്ദരയ്യ ചൂണ്ടിക്കാട്ടിയ യാഥാർത്ഥ്യം.

തുടക്കത്തിൽ സൂചിപ്പിച്ച സുന്ദരയ്യയുടെ കത്തും സി പി എമ്മിന്റെ പുതിയ രാഷ്ട്രീയ പ്രമേയവും തമ്മിൽ പ്രത്യക്ഷത്തിൽ താരതമ്യങ്ങളില്ല. രണ്ട് സന്ദർഭങ്ങളിലെ രണ്ട് രാഷ്ട്രീയ സംഭവങ്ങളോടുള്ള പ്രതികരണമായി ഇവയെ കാണാം. എന്നാൽ അതു മാത്രമല്ല, ചില അപകടകരമായ സമാനതകളും ഇതിലുണ്ട്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധികാര പ്രവണതകളെ ശക്തമായി എതിർക്കുമ്പോഴും അതിനെതിരെ ആർ എസ് എസ് എന്ന സംഘടനയുമായും അതിന്റെ രാഷ്ട്രീയരൂപത്തോടും സഹകരിക്കുന്നതിന്റെ അപകടമായിരുന്നു സുന്ദരയ്യ തന്റെ കുറിപ്പിൽ രേഖപ്പെടുത്തിയ ആശങ്ക. ആ ആശങ്കയുടെ പരിണിതിയെന്തായി എന്ന് കാലം രാജ്യത്തെ ബോധ്യപ്പെടുത്തി. ഹിന്ദുത്വ വർഗീയ ശക്തികൾ രാജ്യത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലായി. കോടതികളും ഭരണഘടനാ സ്ഥാപനങ്ങളും സർക്കാർ നയങ്ങളുടെ കേവല നടത്തിപ്പുകാരായി. ഭരണഘടനയെ മുന്നിൽ നിർത്തി തന്നെ പൗരത്വ ഭേദഗതി നടപ്പിലാക്കാൻ കഴിഞ്ഞു. മുസ്ലീങ്ങളെ സംവിധാനത്തിന്റെ സഹായത്തോടെ തന്നെ അപരരാക്കി, ആഭ്യന്തര ശത്രുക്കളാക്കുന്ന സ്ഥിതിയുണ്ടാകുന്നു.

ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ ആർ എസ് എസിന്റെ ഫാഷിസത്തിൽനിന്നും മോദിയുടെ ഭരണത്തിൽനിന്നും വ്യത്യസ്തപ്പെടുത്തുന്ന പലതുമുണ്ട്. വംശീയ വിദ്വേഷത്താൽ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട ആൾക്കൂട്ടങ്ങൾ അന്ന് സൃഷ്ടിക്കപ്പെട്ടിരുന്നില്ലെന്നതാണ് അതിൽ പ്രധാനം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഒരു പരിധിവരെയെങ്കിലും ഭരണഘടനാ സ്ഥാപനങ്ങളുടെ വീണ്ടെടുക്കൽ സാധ്യമായിരുന്നു. ഒരു തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതൊന്നും സാധ്യമാകാത്ത രീതിയിൽ ഇന്ത്യയെ 10 വർഷത്തിനകം ആർ എസ് എസ് നിയന്ത്രണത്തിലൂള്ള ഭരണകൂടം മാറ്റിയെടുത്തുവെന്നത് ആർക്കും ബോധ്യപ്പെടാവുന്ന കാര്യമാണ്. എന്നാൽ വർത്തമാനകാലത്തെ ഫാഷിസത്തിന്റെ ചില സൂചനകൾ മാത്രമാണിതെന്നാണ് സി പി എമ്മിന്റെ കരട് വ്യക്തമാക്കുന്നത്.

അടിയന്തരവസ്ഥകാലത്ത് ജനസംഘത്തിന്റെയും രാഷ്ട്രീയമായി വലതുപക്ഷ സ്വഭാവം കാണിച്ച ജയപ്രകാശ് നാരായണെനെയും തിരിച്ചറിയാതെ, അവരുമായി സന്ധി ചേർന്നുള്ള ചെറുത്തുനിൽപ്പിലെ അപകടമാണ് സുന്ദരയ്യ ചൂണ്ടിക്കാട്ടിയത്. എല്ലാ പ്രതിപക്ഷ കക്ഷികളുമായി രാഷ്ട്രീയ സഹകരണം സാധ്യമല്ലെന്നായിരുന്നു സുന്ദരയ്യ ചൂണ്ടിക്കാട്ടിയ യാഥാർത്ഥ്യം.

ചരിത്രം മറ്റൊരു തരത്തിൽ ഇപ്പോൾ ദുരന്തമായോ പ്രഹസനമായോ വീണ്ടും ആവർത്തിക്കുന്നു. ക്ലാസിക്കൽ ഫാഷിസമായോ നിയോ ഫാഷിസമായോ മോദി ഭരണകൂടം വിലയിരുത്തപ്പെടാത്തതുകൊണ്ട് ഫാഷിസത്തിനെതിരായ ഐക്യമുന്നണിയെന്ന ദിമിത്രോവ് നിലപാടുകൾ ഇവിടെ ആവശ്യമില്ലെന്ന് ഇനി സി പി എമ്മിന് വാദിക്കാം. അടിയന്തരവസ്ഥയ്ക്കക്കെതിരെ ജനസംഘവുമായി ചേർന്നും 'ഐക്യമുന്നണി'വേണമെന്ന് പറഞ്ഞവരുടെ നിലപാടിനെ കൂടി പ്രയോജനപ്പെടുത്തി ഭീകരരൂപം ആർജ്ജിച്ച ഹിന്ദുത്വ രാഷ്ട്രീയം തന്നെ വീണ്ടും സി പി എമ്മിന്റെ രാഷ്ട്രീയ നിലപാടിന്റെ ഗുണഭോക്താവാകുന്നുവെന്നതാണ് ചരിത്രത്തിലെ ആവർത്തനം. ശത്രുവിനെ ലക്ഷ്യമിട്ടെന്ന് കരുതി ഉതിർക്കുന്ന വെടിയുണ്ടകൾ യഥാർത്ഥത്തിൽ ആരുടെ നേർക്കാണ് ചീറി വരുന്നത്?


Summary: CPIM's stand on Narendra Modi government and fascism becomes a new controversy. NK Bhoopesh writes with P Sundaraiah, Prakash Karat examples from history.


എൻ. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments