ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.എം ചർച്ച നടത്തിയിട്ടുണ്ട്, ഞാൻ ദൃക്‌സാക്ഷിയാണ്; ഒ. അബ്ദുറഹ്മാൻ എഴുതുന്നു

Truecopy Webzine

""കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികൾ, ജനതാദൾ, തൃണമൂൽ, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെയെല്ലാം നേതാക്കളും വക്താക്കളും അതത് സന്ദർഭങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി സംവദിക്കുകയും പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്. സി.പി.എം നേതാക്കളായ എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എളമരം കരീം, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരുമായി പല ഘട്ടങ്ങളിലും വട്ടങ്ങളിലും നടന്ന ചർച്ചകൾക്ക് ഞാൻ ദൃക്‌സാക്ഷിയാണ്. ജമാഅത്തെ ഇസ്‌ലാമിക്കുണ്ടെന്ന് ഇപ്പോൾ ആരോപിക്കുന്ന "മതരാഷ്ട്രവാദവും മതമൗലികതയും തീവ്രവർഗീയത'യുമൊന്നും ഈ ചർച്ചകളിൽ വിഷയീഭവിച്ചതേ ഇല്ല.''

""ഡൽഹി എ.കെ.ജി ഭവനിലെ ചർച്ചകൾക്കൊടുവിൽ ഞാൻ എസ്.ആർ.പിയോടങ്ങോട്ട് ചോദിച്ചതാണ്, കൽക്കത്താ പ്ലീനറി പ്രമേയത്തിൽ ജമാഅത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആ സംഘടനയോട് ബന്ധപ്പെടുന്നതിൽ പാർട്ടിക്ക് തടസ്സമാവില്ലേ'' എന്ന്.
"അതൊക്കെ ആര്? പരിഗണിക്കാൻ'! എന്നാണദ്ദേഹം പ്രതികരിച്ചത്.

""2015ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലേടത്തും വെൽഫെയർ പാർട്ടിയുമായി ധാരണയിലേർപ്പെട്ടാണ് സി.പി.എം മത്സരിച്ചത്. ഈ അനിഷേധ്യ സത്യങ്ങളെ കണ്ണും ചിമ്മി നിഷേധിച്ചുകൊണ്ട് വെൽഫെയർ പാർട്ടിക്കെതിരെ രാപ്പകൽ തീവ്രവാദ വർഗീയ മുദ്രകുത്താൻ മത്സരിക്കുകയാണ് മുഖ്യമന്ത്രി പിണറായിയും സി.പി.എം സെക്രട്ടറി മുതൽ എളമരം കരീം വരെയുള്ളവരും. ''

""വെൽഫെയറിന്റെ വോട്ടുകൾ ഒരു മണ്ഡലത്തിലും നിർണായകമല്ലെന്നും പകരം ജമാഅത്തിനെ എതിർക്കുന്ന മുസ്‌ലിം മതസംഘടനകളുടെ പിന്തുണ നേടിയെടുക്കാൻ ജമാഅത്തിന് അയിത്തം കൽപിക്കുന്നതാണ് ലാഭകരമെന്നുമുള്ള ജലീലിയൻ തന്ത്രത്തിൽ വീഴുകയായിരുന്നു സി.പി.എം.''

ഒ. അബ്ദുറഹ്മാൻ എഴുതുന്നു


Comments