സ്കോട്ട്ലൻഡ് യാർഡിൽ പരിശീലനം പൂർത്തിയാക്കിയ ജയറാം പടിക്കൽ കേരളം കണ്ട ഏറ്റവും ബുദ്ധിമാനായ പോലീസ് ഓഫീസറായിരുന്നു എന്നൊക്കെ മുഖ്യധാര പറയും. എന്നാൽ സോമശേഖരന് അങ്ങനെ തോന്നിയിട്ടില്ല. വെറുമൊരു സാഡിസ്റ്റ്. ഏറ്റവും ഭീകരനായ പോലീസുകാരൻ പുലിക്കോടൻ നാരായണൻ എന്നതാണ് മറ്റൊരു കഥ. ജയറാം പടിക്കലിന് പുലിക്കോടനും ഒരു ഉലക്ക മാത്രമായിരുന്നു എന്ന് സോമശേഖരൻ. അടിയന്തരാവസ്ഥയിൽ രാജൻ കൊല്ലപ്പെട്ട കക്കയം കോൺസൻട്രേഷൻ ക്യാമ്പിലെ ഉരുട്ടൽ യാഥാർഥ്യം പറയുകയാണ് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൻ്റെ സൂത്രധാരനും സി.പി.ഐ- എം.എൽ അഖിലേന്ത്യാ നേതാവുമായിരുന്ന എം.എം. സോമശേഖരൻ.
