പുന്നല ശ്രീകുമാർ ഇടതുപക്ഷത്തോട്; വിമർശനപൂർവം

ബരിമല വിഷയവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ നിലപാടിൽ ഉറച്ചുനിന്ന, ഏറ്റവും ശക്തമായ മാസ് ബേസുള്ള സംഘടനയാണ് കേരള പുലയർ മഹാസഭ (കെ.പി.എം.എസ്​). ശബരിമല വിഷയത്തിൽ കേരളീയ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ എൽ.ഡി.എഫ് സർക്കാർ ആവിഷ്‌കരിച്ച, നവോത്ഥാനത്തുടർച്ച എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രചാരണങ്ങളുടെ മുൻനിരയിൽ കെ.പി.എം.എസും ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും ഉണ്ടായിരുന്നു. എന്നാൽ, ശബരിമല വിഷയത്തിലടക്കം പിന്നീട് കെ.പി.എം.എസിന് എൽ.ഡി.എഫുമായി അകലേണ്ടിവന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ അകൽച്ച പൂർണമായി. ശബരിമല മുതൽ തെരഞ്ഞെടുപ്പുവരെയുള്ള സാഹചര്യങ്ങളെക്കുറിച്ചും കേരളത്തിലെ മുന്നണികളോടുള്ള നിലപാടുകളെക്കുറിച്ചും ഇടതുപക്ഷത്തെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിൽ പുന്നല ശ്രീകുമാർ.

ശബരിമല വിഷയത്തിൽ, യു.ഡി.എഫ് അജണ്ടയിൽ എൽ.ഡി.എഫ് വീണുപോയി എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വെൽഫെയർ പൊളിറ്റിക്‌സ്, മുന്നാക്ക സംവരണം, തെരഞ്ഞെടുപ്പിലെ ദളിത് പ്രാതിനിധ്യം എന്നീ വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാറിന്റെ നയങ്ങളെ വിമർശിക്കുന്നു. ലൈഫ് മിഷൻ പദ്ധതി, അടിസ്ഥാനവർഗത്തിന്റെ ഭൂമി പ്രശ്‌നത്തെ പാർപ്പിട പ്രശ്‌നമാക്കി ചുരുക്കുകയാണ് ചെയ്യുന്നത്. ദളിത് ബുദ്ധിജീവികളുടെ വിമർശനത്തോടുള്ള നിലപാട് വ്യക്തമാക്കുന്ന പുന്നല, കേരളത്തിലെ ദളിത് സംഘാടനത്തിന്റെ പ്രശ്‌നങ്ങളും രാഷ്ട്രീയ വിലപേശൽശേഷിയുള്ള വിഭാഗമായി ദളിത് സമൂഹത്തിന് മാറാനാകാത്തതിന്റെ കാരണങ്ങളും വിശകലനം ചെയ്യുന്നു. അടിസ്ഥാന വർഗങ്ങളുടെ പ്രശ്‌നങ്ങളിലൂന്നിയുള്ള സമരത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.

Comments