പ്രതിപക്ഷനേതാവിന്റെയും പ്രതിപക്ഷത്തിന്റെയും പ്രകടനം മികച്ചതെന്ന് ട്രൂ കോപ്പി സർവേ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനം വളരെ മികച്ചത് എന്ന് 24.4 ശതാനവും മികച്ചത് എന്ന് 33.9 ശതമാനവും അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ പ്രകടനത്തിനും 59 ശതമാനത്തോളം പിന്തുണയുണ്ട്.

Election Desk

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്രൂ കോപ്പി തിങ്ക് നടത്തിയ പ്രീ പോൾ സർവേയിൽ പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തിന്റെയും പ്രകടനങ്ങളെക്കുറിച്ച്, മറ്റു സർവേകളിൽനിന്ന് വ്യത്യസ്തമായ കണ്ടെത്തലുകളാണുള്ളത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനം വളരെ മികച്ചത് എന്ന് 24.4 ശതാനവും മികച്ചത് എന്ന് 33.9 ശതമാനവും അഭിപ്രായപ്പെട്ടു. ശരാശി എന്ന് 24.7 ശതമാനവും മോശം എന്ന് 17 ശതമാനവുമാണ് പറഞ്ഞത്. വളരെ മികച്ചതും മികച്ചതും കൂട്ടിയാൽ 58 ശതമാനത്തോളം വരും.

പ്രതിപക്ഷത്തിന്റെ പ്രകടനത്തിനും 59 ശതമാനത്തോളം പിന്തുണയുണ്ട്. വളരെ മികച്ചത് എന്ന് 21 ശതമാനവും മികച്ചത് എന്ന് 37.9 ശതമാനവും അഭിപ്രായപ്പെട്ടു. ശരാശരി എന്ന് 26.1 ശതമാനവും മോശം എന്ന് 15 ശതമാനവുമാണ് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രകടനത്തിനും വളരെ മികച്ച പിന്തുണയുണ്ട്. 52.4 ശതമാനം പേർ വളരെ മികച്ചത് എന്ന് പറഞ്ഞപ്പോൾ 26.9 പേർ മികച്ചത് എന്ന് രേഖപ്പെടുത്തി. 15.1 ശതമാനം ശരാശരി എന്നും 5.6 ശതമാനം മോശം എന്നും അഭിപ്രായപ്പെട്ടു.

സർക്കാറിന്റെ പ്രകടനം വളരെ മികച്ചത് എന്ന് 40.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. 34.8 ശതമാനം മികച്ചത് എന്നും 19 ശതമാനം ശരാശരി എന്നും പറഞ്ഞപ്പോൾ 5.4 ശതമാനം മാത്രമാണ് മോശം എന്ന് രേഖപ്പെടുത്തിയത്.
പ്രളയ കാലത്തെ സർക്കാറിന്റെ പ്രകടനം വളരെ മികച്ചത് എന്ന് 46.3 ശതമാനവും 36 ശതമാനം മികച്ചത് എന്നും 13.9 ശതമാനം ശരാശരി എന്നും 3.8 ശതമാനം മോശം എന്നും വ്യക്തമാക്കി.

കോവിഡ്- നിപ കാലത്തെ സർക്കാർ പ്രകടനത്തിനും ഉയർന്ന പിന്തുണ ലഭിച്ചു; വളരെ മികച്ചത് എന്ന് 53.2 ശതമാനം പേരാണ് പറഞ്ഞത്. മികച്ചത് എന്ന് 31.9 ശതമാനവും ശരാശരി എന്ന് 11.5 മോശം എന്ന് 3.4 ശതമാനവും പറയുന്നു.

Comments