യാഥാസ്ഥിതിക കമ്യൂണിസ്റ്റ്, മാർക്‌സിസ്റ്റ് ആശയം മാത്രമാണ് ഇടതുപക്ഷമെങ്കിൽ വൈകാതെ ഇത് ഇല്ലാതാകുമെന്നത് തീർച്ചയാണ്- യോഗേന്ദ്ര യാദവ്

‘‘ഇടതുപക്ഷത്തെ കേവലമൊരു പാർട്ടിയായി കണക്കാക്കിയാൽ ആ രാഷ്ട്രീയം മരണശയ്യയിലാണെന്ന് പറയേണ്ടിവരും. അതിനപ്പുറം വിശാലമായ ഇടത് ആശയങ്ങൾ ചേർന്നതാണ് ഇടതുപക്ഷമെങ്കിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് ഇനിയും സാധ്യതകളുണ്ടെന്നത് തീർച്ചയാണ്’’- കോഴിക്കോട് നടന്ന ചിന്ത രവീന്ദ്രൻ അനുസ്മരണത്തിൽ, യോഗേന്ദ്ര യാദവ് നടത്തിയ ഒമ്പതാമത് സ്മാരക പ്രഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.

News Desk

മകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷമായിരിക്കുക എന്നതിന് വലിയ അർഥതലങ്ങളുണ്ട്. പ്രത്യക്ഷത്തിൽ കണ്ടുശീലിച്ച കക്ഷിരാഷ്ട്രീയത്തിനുമപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടതുപക്ഷം നിലനിൽക്കുന്നുവെന്നതാണ് യാഥാർഥ്യം. അതൊരുപക്ഷെ വോട്ടുകളിലും കൊടിയുടെ നിറത്തിലും കണ്ടില്ലെന്ന് വന്നേക്കാം. എന്നാൽ ഇടതുപക്ഷമെന്ന രാഷ്ട്രീയ പാർട്ടിക്കുമപ്പുറം ഇടതായിക്കൊണ്ടിരിക്കുന്ന രാജ്യം വലിയ പ്രതീക്ഷയാണ്. പുതിയ കാലത്ത് ഇടതായിരിക്കുക എന്നത് വലിയൊരു രാഷ്ട്രീയ നിലപാടാണ്. 2024-ലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് വലിയ ആശ്വാസം പകർന്നിട്ടുണ്ട്.

മാറിയ ഇന്ത്യയിൽ ഇടതുപക്ഷത്തിന് രാജ്യപുരോഗതിയിലും വലതുപക്ഷ ആശയങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കാനുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഇടതുപക്ഷം ഇല്ലാതായെന്നും അപ്രസക്തമായെന്നും കരുതുന്നവരുണ്ട്. എന്നാൽ പുറമെ കാണുന്ന വ്യവസ്ഥാപിതമായ ഇടതു രാഷ്ട്രീയ കക്ഷികളുടെ സാന്നിധ്യത്തേക്കാൾ ആഴത്തിൽ ഇന്ത്യൻ ഗ്രാമങ്ങളിൽ ഇടതുരാഷ്ട്രീയത്തിന് വേരുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പഞ്ചാബിലും തെലങ്കാനയിലുമടക്കം ഈ മുന്നേറ്റങ്ങൾ കാണാം.

രാഷ്ട്രീയപരമായ ലേബലുകൾക്കപ്പുറം ഇടതെന്ന ആശയമാണ് ഇവിടെയെല്ലാം പ്രവർത്തിക്കുന്നത്. പ്രഖ്യാപിത ഇടതുപക്ഷ പാർട്ടികളിൽ നിന്ന് വിഭിന്നമായി ആഴത്തിലുള്ള ഇടത് ആശയങ്ങളെ ഇന്ത്യൻ ഗ്രാമാന്തരീക്ഷങ്ങളിൽ കാണാം. പഞ്ചാബ് രാഷ്ട്രീയത്തിൻെറ അടിത്തട്ടിലേക്ക് ഇറങ്ങിയാൽ ഇടത് ചിന്തകൾ കാണാനാകും. ഒരേ വേരുകളിൽനിന്ന് ഉത്ഭവിച്ചതാണെങ്കിലും ഹരിയാനയുടെയും പഞ്ചാബിന്റെയും പൊതുസംസ്‌കാരങ്ങൾ തമ്മിൽ വലിയ വ്യത്യാസം കാണാം. പഞ്ചാബിന് ഇടതുപക്ഷ ദിശാബോധം ഉണ്ടെന്നതാണ് ഈ വ്യത്യാസം. ഈ ഇടത്ദിശാബോധം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നില്ലെങ്കിലും പഞ്ചാബിൽ ശക്തമായ ഇടതുപക്ഷ മനസ്സ് കാണാനാകും.

കോഴിക്കോട്ട് നടന്ന ചിന്ത രവി അനുസ്മരണത്തിൽ, യോഗേന്ദ്ര യാദവ് അനുസ്മരണ പ്രഭാഷണം നടത്തുന്നു.
കോഴിക്കോട്ട് നടന്ന ചിന്ത രവി അനുസ്മരണത്തിൽ, യോഗേന്ദ്ര യാദവ് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

രാഷ്ട്രീയപരമായി പഞ്ചാബ് കോൺഗ്രസ് അനുകൂല മണ്ണാണെങ്കിലും മാനസികമായി ഇടത് ആശയങ്ങൾ ഇഴുകിചേർന്നതാണ്. ഇടതുപക്ഷത്തിന്റെതെന്ന് തോന്നിക്കുന്ന ചിഹ്നങ്ങളോ കൊടിയോ ഒന്നും എവിടെയും കണ്ടില്ലെന്ന് വന്നേക്കാം. എന്നാൽ ഇടതുപക്ഷ മനസ് ഇന്ത്യൻ ഗ്രാമങ്ങളിൽ സജീവമാണ്. കേവലമൊരു പാർട്ടി സംജ്ഞ മാത്രമായി ഇടതുപക്ഷത്തെ കാണാൻ ശ്രമിക്കുമ്പോഴാണ് ഇടത് അപ്രസക്തമാകുന്നു എന്ന തോന്നലുണ്ടാകുന്നത്. വിശാല കാഴ്ചപ്പാടിൽ പല പാർട്ടികളിലും സംഘങ്ങളിലുമുള്ള നൈതികപക്ഷമായി ഇടതിനെ കാണാൻ ശ്രമിക്കുമ്പോൾ ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതിൽ ഇടതിന് സ്വാധീനം ചെലുത്താനാകുമെന്ന് കാണാം.

ഇന്ത്യയിലെ ഇടതുപക്ഷം യാഥാസ്ഥിതികമായി തുടരണോ അതോ വിശാല ചിന്താഗതിയിൽ, കക്ഷിരാഷ്ട്രീയത്തിനുമപ്പുറമുള്ള ആശയമായി തുടരണോ എന്ന് തീരുമാനിക്കേണ്ട സമയമാണിത്.

ഇടതുപക്ഷത്തെ കേവലമൊരു പാർട്ടിയായി കണക്കാക്കിയാൽ ആ രാഷ്ട്രീയം മരണശയ്യയിലാണെന്ന് പറയേണ്ടിവരും. അതിനപ്പുറം വിശാലമായ ഇടത് ആശയങ്ങൾ ചേർന്നതാണ് ഇടതുപക്ഷമെങ്കിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് ഇനിയും സാധ്യതകളുണ്ടെന്നത് തീർച്ചയാണ്. കമ്മ്യൂണിസമെന്നതിനപ്പുറമുള്ള ഇടത് ആശയങ്ങളെ കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ രാജ്യത്ത് ഇടതിന്റെ നൂറുകണക്കിന് പരിച്ഛേദങ്ങൾ കാണാനാകും. കോൺഗ്രസിനകത്തും സോഷ്യലിസത്തിനകത്തുമെല്ലാം ഇടത് ആശയം കാണാം. അതെല്ലാം സ്വാഭാവികമാണ്. വലതുപക്ഷ ആശയങ്ങൾക്കെതിരെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമായ ഇടതുപക്ഷ മനസ്സുള്ള കോൺഗ്രസുകാരെയും സോഷ്യലിസ്റ്റുകാരെയും രാജ്യത്ത് കാണാം.

കോൺഗ്രസിനുള്ളിൽ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്ന കാലത്ത് ഇടതുപക്ഷമുണ്ടായിരുന്നു. 19 ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളെല്ലാം ചേർന്ന ഇടതുപക്ഷത്തെ കാണാമായിരുന്നെങ്കിൽ 20 ാം നൂറ്റാണ്ടോടെ ഇടതെന്നാൽ കമ്മ്യൂണിസം മാത്രമായി ഒതുങ്ങി. 1917-ലെ ബോൾഷെവിക് റവല്യൂഷന് മുമ്പുള്ള കാലത്താണ് സോഷ്യലിസം ഇന്ത്യയിൽ വികസിച്ചത്. സോഷ്യലിസം ഇന്ത്യയിൽ കാര്യമായി ജനങ്ങളെ സ്വാധീനിച്ചു. കാൾ മാർക്‌സ് ഇന്ത്യയെക്കുറിച്ച് എഴുതി. എന്നാൽ അക്കാലത്ത് സോഷ്യലിസത്തെ കുറിച്ച് ആളുകൾ പലതും തെറ്റിദ്ധരിച്ചു. ഇന്നത്തെ പോലെ ഇന്റെർനെറ്റ് ഇല്ലാത്ത കാലമായതിനാൽ സോഷ്യലിസത്തെക്കുറിച്ച് പലതരത്തിലുള്ള അനുമാനങ്ങളും അന്നുണ്ടായി.

സോഷ്യലിസം ഇന്ത്യയിൽ കാര്യമായി ജനങ്ങളെ സ്വാധീനിച്ചു. കാൾ മാർക്‌സ് ഇന്ത്യയെക്കുറിച്ച് എഴുതി. എന്നാൽ അക്കാലത്ത് സോഷ്യലിസത്തെ കുറിച്ച് ആളുകൾ പലതും തെറ്റിദ്ധരിച്ചു.
സോഷ്യലിസം ഇന്ത്യയിൽ കാര്യമായി ജനങ്ങളെ സ്വാധീനിച്ചു. കാൾ മാർക്‌സ് ഇന്ത്യയെക്കുറിച്ച് എഴുതി. എന്നാൽ അക്കാലത്ത് സോഷ്യലിസത്തെ കുറിച്ച് ആളുകൾ പലതും തെറ്റിദ്ധരിച്ചു.

ഇതിനുശേഷം എം.എൻ. റോയ് എല്ലാ തരത്തിലുമുള്ള സോഷ്യലിസ്റ്റ് അനുമാനത്തെയും കാറ്റിൽ പറത്തി യഥാർഥമായ സോഷ്യലിസം എന്താണെന്ന് കാണിച്ചുകൊടുത്തു. പലതരത്തിലുള്ള സോഷ്യലിസ്റ്റ് ആശയങ്ങൾ ഇന്ത്യയിൽ അക്കാലത്ത് പ്രചരിച്ചിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അതിനൊരു ഉദാഹരണമാണ്. കോൺഗ്രസിനകത്തെ മറ്റൊരു പാർട്ടിയായിരുന്നു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി. ജയപ്രകാശ് നാരായണൻ, റാം മനോഹർ ലോഹ്യ, ആചാര്യ നരേന്ദ്ര ദേവ് തുടങ്ങിയവരായിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഇ.എം.എസും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ കുറഞ്ഞ കാലം പ്രവർത്തിച്ചു. അതൊരു മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയായിരുന്നു. 1942-ൽ സോഷ്യലിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും വിഭജിച്ചു. ഇത് ഇന്ത്യൻ ഇടതുപക്ഷ ചരിത്രത്തിലെ വലിയ നഷ്ടമായി ഇന്നും തുടരുന്നു.

അധികാരത്തിനെതിരെയും ആധിപത്യത്തിനെതിരെയും കൃത്യമായി ശബ്ദിക്കാൻ കഴിഞ്ഞാൽ ഇടതുപക്ഷം മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകും. ഇതിന് ഇടതുപക്ഷം ക്രിയാത്മകമായി മാറേണ്ടിയിരിക്കുന്നു.

പിന്നീട് കോൺഗ്രസ് - സി.പി.ഐ ബന്ധം കൂടി തകർന്നതോടെ ഇന്ത്യയിലെ ഇടതുപക്ഷമെന്നത് കമ്യൂണിസം മാത്രമായി ചുരുങ്ങി. പിന്നീടുള്ള ഇടതുപക്ഷം വളരെ ഇടുങ്ങിയ പക്ഷമായി മാറി. ഇതോടെ ഇടതുപക്ഷം യാഥാസ്ഥികതയിലേക്ക് ചുരുങ്ങി. മാർക്‌സിസ്റ്റ് തിയറിയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മാത്രമാണ് ഇടതുപക്ഷമെന്ന സ്ഥിതി വന്നു. ഇതിനെ യഥാർത്ഥ ഇടതുപക്ഷമായും ശരിയായ ഇടതുപക്ഷമായും വിലയിരുത്തുന്നവരുണ്ട്. എന്നാൽ എന്റെ കാഴ്ചപ്പാടിൽ ഇത് ഇടുങ്ങിയ ഇടതുപക്ഷമാണ്.

ഇന്ത്യയിലെ ഇടതുപക്ഷം യാഥാസ്ഥിതികമായി തുടരണോ അതോ തുടക്കത്തിൽ പറഞ്ഞതുപോലെ വിശാല ചിന്താഗതിയിൽ, കക്ഷിരാഷ്ട്രീയത്തിനുമപ്പുറമുള്ള ആശയമായി തുടരണോ എന്ന് തീരുമാനിക്കേണ്ട സമയമാണിത്. യാഥാസ്ഥിതികമായി കമ്മ്യൂണിസ്റ്റ്, മാർക്‌സിസ്റ്റ് ആശയം മാത്രമാണ് ഇടതുപക്ഷമെങ്കിൽ വൈകാതെ ഇത് ഇല്ലാതാകുമെന്നത് തീർച്ചയാണ്. യഥാർഥ ഇടത് ആശയമെന്താണെന്ന് ചിന്തിക്കാനുള്ള സമയമാണിത്.

ബി.ജെ.പി യും ആർ.എസ്.എസും മോദിയും ചേർന്ന് രാജ്യത്തിനുമേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുമ്പോൾ അതിനെതിരെ വലിയ ശബ്ദമാകാൻ ഇടതിന് കഴിയേണ്ടതുണ്ട്.
ബി.ജെ.പി യും ആർ.എസ്.എസും മോദിയും ചേർന്ന് രാജ്യത്തിനുമേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുമ്പോൾ അതിനെതിരെ വലിയ ശബ്ദമാകാൻ ഇടതിന് കഴിയേണ്ടതുണ്ട്.

അധികാരത്തിനെതിരെയും ആധിപത്യത്തിനെതിരെയും കൃത്യമായി ശബ്ദിക്കാൻ കഴിഞ്ഞാൽ ഇടതുപക്ഷം മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകും. ഇതിന് ഇടതുപക്ഷം ക്രിയാത്മകമായി മാറേണ്ടിയിരിക്കുന്നു. ബി.ജെ.പി യും ആർ.എസ്.എസും മോദിയും ചേർന്ന് രാജ്യത്തിനുമേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുമ്പോൾ അതിനെതിരെ വലിയ ശബ്ദമാകാൻഇടതിന് കഴിയേണ്ടതുണ്ട്. ബി.ജെ.പി പണവും അധികാരവും മാധ്യമങ്ങളുമെല്ലാം ഉപയോഗിച്ച് രാജ്യത്തിന് മേൽ രാഷ്ട്രീയമായ ആധിപത്യം നേടിയെടുക്കാൻ ശ്രമിക്കുന്നു. ഭൂരിപക്ഷം ന്യൂനപക്ഷത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻശ്രമിക്കുന്നു. ഉന്നതജാതിയിൽ പെട്ടവർ താഴ്ന്ന ജാതിയിലുള്ളവരുടെ മേൽ ജാതീയമായ ആധിപത്യം നേടാൻ ശ്രമിക്കുന്നു. ഇതിനെയെല്ലാം ചെറുത്തു തോൽപ്പിക്കാനും ചോദ്യം ചെയ്യാനും ഇടത് ഇടതായി തന്നെ നിലനിൽക്കണം.

ഇന്ത്യയിൽ കർഷകർക്കിടയിലും ആദിവാസികൾക്കിടയിലും ദലിത് വിഭാഗങ്ങൾക്കിടയിലുമെല്ലാം ഇടതുപക്ഷമുണ്ട്. ഈ സ്രോതസുകളെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഇടതിന് കഴിയണം.
ഇന്ത്യയിൽ കർഷകർക്കിടയിലും ആദിവാസികൾക്കിടയിലും ദലിത് വിഭാഗങ്ങൾക്കിടയിലുമെല്ലാം ഇടതുപക്ഷമുണ്ട്. ഈ സ്രോതസുകളെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഇടതിന് കഴിയണം.

ബി ജെ പിയെയും നരേന്ദ്ര മോദിയെയും എതിർക്കുന്ന എല്ലാവരെയും ഇടതായി കണക്കാക്കാനും സാധിക്കില്ല. അവർ ബി ജെ പിയുടെ ഭൂരിപക്ഷ വർഗീയതയെയും മോദി ഭരണത്തെയും എതിർക്കും. അതെല്ലാം പ്രതിപക്ഷ ഐക്യമായി മാത്രമെ കാണാൻസാധിക്കുകയുള്ളൂ. തീർച്ചയായും ഈ പ്രതിപക്ഷം വളരുക തന്നെ വേണം. എന്നാൽ ഇവയൊന്നും ഇടതുപക്ഷമായി കാണാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിപക്ഷം ഉയർന്നു വരികയും മോദി സർക്കാരിനെതിരെ ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിനെയെല്ലാം ഇടതായി കണക്കാക്കാനാകില്ല.

ജാതീയവും സാമൂഹികവും മതപരവും ലിംഗപരവുമായ ശ്രേണികളിൽ നിന്ന് രാജ്യത്ത് മാറ്റം കൊണ്ടുവരികയാണ് ഇടതുപക്ഷം ചെയ്യേണ്ട പ്രധാന കാര്യം. ഈ ശ്രേണികൾക്കെതിരെ സാമൂഹികമായ അടിത്തറയുണ്ടാക്കാൻ ഇടതിന് കഴിയേണ്ടതുണ്ട്. രാജ്യത്തെ ജനാധിപത്യത്തിന് കരുത്ത് പകരാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണം. ഇന്ത്യയിൽ കർഷകർക്കിടയിലും ആദിവാസികൾക്കിടയിലും ദലിത് വിഭാഗങ്ങൾക്കിടയിലുമെല്ലാം ഇടതുപക്ഷമുണ്ട്. ഈ സ്രോതസുകളെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഇടതിന് കഴിയണം.

2024-ലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ബി ജെ പി യും മോദിയും നശിച്ചുവെന്ന് ആരും കരുതരുത്. അവർ തിരിച്ചുവരാൻ സാധ്യമായതെല്ലാം ചെയ്യും. പുതിയൊരു റിപ്പബ്ലിക് രാജ്യത്ത് കൊണ്ടുവരാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് സവർക്കറിന്റെ റിപ്പബ്ലിക്കാണ്. അത് ഹിന്ദു രാജ്യം പണിയലാണ്. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം തന്നെ മികച്ച ഇടത് രേഖയാണ്. അതിനാൽരാജ്യത്തെ ജനാധിപത്യവും ഭരണഘടനയും വീണ്ടെടുക്കാൻ ഇടതിന് കഴിയേണ്ടതുണ്ട്.

Comments